Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വന്ദനം ചെയ്തിടുവീൻ ശ്രീയേശുവേ

വന്ദനം ചെയ്തിടുവീൻ-ശ്രീയേശുവേവന്ദനം ചെയ്തിടുവീൻ-നിരന്തരംസന്തതം സകലരും സന്തോഷധ്വനിയിൽസ്തോത്രസംഗീതം പാടി(2) ശ്രീയേശുവേ വന്ദനം…രാജിതമഹസ്സെഴും മാമനുസുതനെരാജസമ്മാനിതനെ(2)ശ്രീയേശുവേ വന്ദനം…കല്ലറ തുറന്നവൻ വൈരിയെ തകർത്തുവല്ലഭനായവനേ(2) ശ്രീയേശുവേ വന്ദനം…നിത്യവും നമുക്കുളള ഭാരങ്ങളഖിലം തീർത്തു തരുന്നവനെ(2) ശ്രീയേശുവേ വന്ദനം…ഭീതിയാം കൂരിരുളഖിലവും നീക്കുംനീതിയിൻ സൂര്യനാകും(2)ശ്രീയേശുവേ വന്ദനം…പാപമില്ലാത്തതൻ പരിശുദ്ധനാമംപാടി സ്തുതിച്ചീടുവീൻ(2)ശ്രീയേശുവേ വന്ദനം…

Read More 

വന്ദനം യേശുപരാ നിനക്കെന്നും വന്ദനം

വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാവന്ദനം ചെയ്യുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായ്ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു വന്നുചേരുവതിന്നായ്തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നുനിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്നിന്നടിയാർക്കു പിതാവിൻ സന്നിധൗ വന്നിടാമെ സതതംഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കൾക്കരുളാൻപാത്രതയേതുമില്ല നിന്‍റെ കൃപയെത്ര വിചിത്രമഹോവാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതംഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്ക്മന്നരിൽ മന്നവൻ നീ മനുകുലത്തിന്നു രക്ഷാകരൻ നീമിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിപൻ നീയല്ലയോനീയൊഴികെ ഞങ്ങൾക്കു സുരലോകെയാരുള്ളൂ ജീവനാഥാനീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ

Read More 

വന്ദനമേശുദേവാ വന്ദനം ജീവനാഥാ

വന്ദനമേശു ദേവാ വന്ദനം ജീവനാഥാവന്ദനം മന്നിടത്തിൽ വന്ന ദയാപരനേതങ്കനിണത്തിൽ പാപ പങ്കം കഴുകിയെന്‍റെസങ്കടം തീർത്തവനേ നിൻകഴൽ കുമ്പിടുന്നേൻനീചനാമെൻ പേർക്കായി നിന്ദകളേറ്റ ദേവാനിസ്തുല കൃപാനിധേ നിൻ സ്നേഹം നിസ്സീമമേക്രൂര വേദനയേറ്റു ക്രൂശിൽ മരിച്ചുയിർത്തുഘോര മരണഭയം തീരെ തകർത്തവനേനിന്ദ്യ സാത്താന്യ നുക ബന്ധിതരായവർക്കുനിത്യ സ്വാതന്ത്ര്യം നാഥാ നീ വിളംബരം ചെയ്തുപാപിയെത്തേടി വന്ന പാവനരൂപാ ദേവാപാദം പണിയുമെന്നെ പാലനം ചെയ്ക നാഥായേശു എന്നടിസ്ഥാനം : എന്ന രീതി

Read More 

വന്ദനം വന്ദനം യേശുനാഥാ തവ പാദ

വന്ദനം വന്ദനം യേശുനാഥാ തവപാദ പങ്കജം അഭികാമ്യമതെവന്നിടുന്നേ തവ സന്നിധിയിൽ തന്നിടണെ വരം ഇന്നധികംനിന്നടിയാർ തിരു സേവ ചെയ് വാൻവിണ്ണിലെൻ വീടൊരുക്കും മമ കാന്തൻകണ്ണുനീരെല്ലാം തുടയ്ക്കുംഎണ്ണിയാൽ തീരാത്ത സ്തോത്രങ്ങളാൽതിണ്ണമാ പാദത്തിൽ വീണിടുമെമാറിലവനെന്നെ ചേർത്തീടുമെ;-പൊൻസരപ്പളികളാൽ ശോഭിതമാംപൊന്മയ ജീവതരുക്കൾസുഗന്ധശീതളിമയാൽ പ്രോജ്വലമാംസുന്ദര സുരഭില ശോഭിതമാംസോമ സുന്ദരോദ്യാനം സ്വന്തമാമെ;-വീഥിയിൻ നടുവിലായ് കാണുന്നിതാദൈവത്തിൻ സിംഹാസനംകുഞ്ഞാടതിന്മേൽ തൻ കാന്തയുമായ്വാണിടും നാളിന്നായ് കാത്തിടുന്നേപാരിലെൻ നാളുകൾ എണ്ണിടുന്നേ;-

Read More 

വന്ദനം വന്ദനം ശ്രീയേശുനാഥനു വന്ദനം

വന്ദനം വന്ദനം ശ്രീയേശുനാഥനുവന്ദനം ചെയ്തിടുന്നുവന്ദനം വന്ദനം നന്ദിയോടടിയാൻവന്ദനം ചെയ്തീടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോമന്ന തന്നെന്നെ നീ പോറ്റിയല്ലോതന്നിടും സകലവും അന്ത്യം വരെനന്ദിയോടെ ഞാൻ പാടിടുമേ;-നിന്നുടെ സന്നിധി മോഹനമേഉന്നത മോദത്തിനുറവിടമേവന്നിടും നേരം ഈ ഞങ്ങളെദിവ്യതേജസ്സാൽ പൊതിയണമേ;-ജീവന്‍റെ മൊഴികൾ ശ്രവിച്ചടിയാൻജീവനെ സമൃദ്ധമായ് നേടിടുവാൻജീവനെ വെടിഞ്ഞെന്നെ വീണ്ടവനെജീവകാലമെല്ലാം അനുഗ്രഹിക്ക;-

Read More 

വന്ദനം വന്ദനം സർവ്വലോകാധിപാ

വന്ദനം വന്ദനം സർവ്വലോകാധിപായേശുവേ വന്ദനംവന്ദനം വന്ദനം രാജാധിരാജായേശുവേ വന്ദനംപാടാം ഹാലേലൂയ്യാജയ് ജയ് ഹാലേലൂയ്യാസ്തോത്രം ഹാലേലൂയ്യാഹോശന്നാ ഹാലേലൂയ്യാകരുണക്കടലേ മഹിമയിൻ രാജായേശുവേ വന്ദനംസ്വർഗ്ഗത്തിനും ഭൂമിക്കും നാഥനുമായയേശുവേ വന്ദനംവഴിയും സത്യവും ജീവനുമായയേശുവേ വന്ദനംസകലചരാചരവും വണങ്ങിടുംയേശുവേ വന്ദനം ജീവന്‍റെ ബലവും വെളിച്ചവുമായയേശുവേ വന്ദനംഉറപ്പുള്ള പാറയും കോട്ടയുമായയേശുവേ വന്ദനംഅത്ഭുതമന്ത്രി വീരനാം ദൈവംയേശുവേ വന്ദനംസമാധാനപ്രഭുവേ നിത്യനാം രാജായേശുവേ വന്ദനംപരമോന്നതനേ ലോകരക്ഷകനേയേശുവേ വന്ദനംഉന്നതൻ, ഉയർന്നവൻ, ശാശ്വതവാസിയേശുവേ വന്ദനം

Read More 

വന്ദനം പൊന്നേശു നാഥാ

വന്ദനം പൊന്നേശു നാഥാനിന്‍റെ കൃപയ്ക്കായ് എന്നുമെഇന്നുഷസ്സിൻ പ്രഭ കാൺമതിനായ്തന്ന കൃപയോർത്തിതാ വന്ദനം;- വന്ദനം…പോയ രാവിൽ എന്നെ കാവൽ ചെയ്തനായകനേ നന്ദിയായ്-വന്ദനം;- വന്ദനം…ഇന്നലേക്കാൾ ഇന്നു നിന്നോടേറ്റംചേർന്നു ജീവിക്കേണം ഞാൻ-വന്ദനം;- വന്ദനം…ഇന്നു നിന്‍റെ ആത്മശക്തിമൂലംഎന്നെ മുറ്റും കാക്കുക-വന്ദനം;- വന്ദനം…നിൻമുഖത്തിലുള്ള ദിവ്യകാന്തിഎന്മേൽ ശോഭിക്കേണമേ-വന്ദനം;- വന്ദനം…അഴിയാത്ത ജീവശക്തിയെന്നിൽഒഴിയാതെ പാർക്കണം-വന്ദനം;- വന്ദനം…

Read More 

വാഞ്ഛിത മരുളിടും വാനവർക്കധിപ

വാഞ്ഛിതമരുളിടും വാനവർക്കധിപ നീ വന്നിടുക വരം തന്നിടുക തഞ്ചമടിയർക്കു നീയെന്നറിഞ്ഞടിയങ്ങൾ അഞ്ചിടാതെ പരം കെഞ്ചിടുന്നേമുൾപ്പടർപ്പിന്നുമേൽ കെൽപോടമർന്നൊരു ചിൽപ്പൊരുളേ, ദയാതൽപ്പരനേ,ദർപ്പമെല്ലാം നീക്കി ഉൾക്കലഹം പോക്കി സത്പഥമടിയർക്കു കാട്ടുക നീആത്മവിശപ്പുദാഹമേറ്റമരുൾക ദേവാ തൃപ്തരായടിങ്ങൾ തീർന്നിടുവാൻ സൂക്ഷ്മമാം തിരുമൊഴി കേട്ടറിഞ്ഞതുവിധം ശുദ്ധിയായ് ജീവിപ്പാറാകണമേപൊന്നിലുമഖിലമീ മന്നിലുമതുവിധം വിണ്ണിലും വിലയേറും നിൻവചനം ഇന്നു ധരിച്ചു ഞങ്ങൾ ധന്യരായ് തീരുവാൻ മന്നവനേ, ദയ ചെയ്യണമേമന്ദമനസ്സുകളിലുന്നത ബലത്തോടു ചെന്നിടണം പരാ നിൻവചനം നന്ദിയോടടിയങ്ങൾ നിന്നെ വണങ്ങാനരുൾ ചെയ്യണമേ കൃപ പെയ്യണമേപൂവിലും മണമേറും പൊന്നിലുമൊളിചിന്നും തേനിലും മധുരമേ നിൻവചനംരാവിലും […]

Read More 

വാനവിരവിൽ നാഥൻ വന്നെത്തിടാറായ്

വാനവിരവിൽ നാഥൻ വന്നെത്തിടാറായ്ഉയിർപ്പിൻ കാഹളം കേട്ടിടാറായ്തിരുഹിതം നിവൃത്തിച്ചോർ പറന്നിടാറായ്ജയത്തിൻ ഘോഷങ്ങൾ മുഴങ്ങിടാറായ്യേശുമഹാരാജനേ….നിൻ രാജത്വം വന്നീടണേപുത്തനെറുശലേം നഗരിയതിൽഎന്നും നാഥനുമായ് വസിച്ചിടുവാൻ(2)അഗ്നിജ്വാല പോലുള്ള കണ്ണുകളുള്ളോൻഹിമസമം വെണ്മയാം മുടിയുമുള്ളോൻവെള്ളോട്ടിൻ സമമായ കാലുകളുള്ളോൻപെരുവെള്ളത്തിൻ ഇരച്ചിൽപോൽ ശബ്ദവുമുള്ളോൻ;- യേശു…യെഹൂദാ ഗോത്രത്തിൻ സിംഹമായവൻദാവീദിൻ വേരുമായോൻ വന്നീടാറായ്ഏഴു മുദ്രയും തുറപ്പാൻ യോഗ്യനായവൻഏത് നിമിഷവും വാനിൽ വെളിപ്പെടുമെ;- യേശു…ആരെയും ഭ്രമിപ്പിക്കുമാ കോപദിവസെആർത്തിയോടെ മരണത്തെ തേടിയെന്നാലുംശക്തമായ ബാധകളും പീഡയുമെങ്ങുംശീതോഷ്ണവാനെ വായിൽനിന്നും ഉമിണ്ണുകളയും;- യേശു…ജയമെടുത്താൽ മറഞ്ഞിരിക്കും മന്ന ലഭിക്കുംരണ്ടാം മരണത്താലവനു ദോഷം വരില്ലവെള്ളക്കല്ലിൽ പുതിയപേരും കൊത്തിക്കൊടുക്കുംവെള്ളയുടുപ്പും അവനെ ധരിപ്പിച്ചിടും;- യേശു…

Read More 

വാനവിരവിൽ കർത്തൻ വന്നിടും

വാനവിരവിൽ കർത്തൻ വന്നിടുംദൂതർ കാഹളം മുഴക്കിടുംഎൻ പ്രത്യാശയാം പ്രാണപ്രിയനെതേജസ്സോടെ അന്നു കണ്ടിടും(2)ഹാ…ഹാ…കാണും ഞാൻ ശുദ്ധരെഅക്കരെ നാട്ടിൽഅവൻ കൂടെ ഞാൻ ചേരുമേസ്വർഗ്ഗദേശത്തിൽഎണ്ണിക്കൂടാത്ത ശുദ്ധരിൽ ഗണംപാവനമായ് ജീവിച്ചിരുന്നോർദൈവകുഞ്ഞാടിൻ ദിവ്യ പ്രഭയിൽഅന്തമില്ലാ യുഗങ്ങൾ വാഴും(2);- ഹാ…ഹാ…രാക്കാലങ്ങളോ ഇല്ലവിടങ്ങ്നീതി സൂര്യനേശു ശോഭയാംനിത്യതയോളം വാഴും നാളെല്ലാംവർണ്ണിക്കും മഹത്വം നാമെന്നും(2);- ഹാ…ഹാ…പ്രത്യാശയെന്നിൽ ഏറുന്നേശുവേനിൻവരവിനായ് ഒരുങ്ങിഞാൻകളങ്കമില്ലാ ജീവിതം ധരെആത്മനിറവോടെ ജീവിക്കും(2);- ഹാ…ഹാ…

Read More