Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വാനവൻ നീ വാനമേഘേ

വാനവൻ നീ വാനമേഘേവന്നിടും നാളിൽമന്നവനെൻ ഖേദമെല്ലാംതീർത്തിടും നാളിൽമന്നവനെൻ ഖേദമെല്ലാംമാറിടുന്ന മന്നിൽ ഒട്ടുംമാറ്റമില്ലാത്തോൻമാറിടുന്ന മന്നിൽ ഒട്ടുംമാറ്റമില്ലാത്തോൻ എന്നെചേർത്തണയ്ക്കും കാലം ഓർത്താൽഎന്തൊരാനന്ദംഹാ ഹാ എന്തൊരാനന്ദംപാരിതിൽ ഞാൻ പാടുപ്പെട്ടനാൾ അതോർത്തെന്നാൽപാരിതിൽ ഞാൻ പാടുപ്പെട്ടനാൾ അതോർത്തെന്നാൽഎന്‍റെ പ്രാണനാഥൻമാർവ്വതിൽ ഞാൻ ആശ്വസിച്ചീടുംഹാ ഹാ ആശ്വസിച്ചീടുംകൈകളാലെ തീർത്തിടാത്തപാർപ്പിടം തന്നിൽകൈകളാലെ തീർത്തിടാത്തപാർപ്പിടം തന്നിൽഎന്‍റെ വാസം ഓർത്താൽപൊന്നുനാഥാ എത്ര സന്തോഷംഹാ ഹാ എത്ര സന്തോഷം

Read More 

വാനമേഘേ വിശുദ്ധരെ ചേർത്തിടുവാ

വാനമേഘെ വിശുദ്ധരെ ചേർത്തിടുവാനായ്മണവാളൻ വെളിപ്പെടുമേസങ്കേതമായവൻ കോട്ടയായവൻനിന്നിൽ മാത്രം ചാരിടുന്നു ഞാൻദൂതർ കാഹളങ്ങൾ മീട്ടിടുന്നേരംപ്രീയനോടൊത്തു ഞാനും ചേരുമേഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെപ്രീയനോടൊത്തു ഞാനും പാടുമേകർത്തൻ വചനങ്ങൾ നിറവേറുന്നേഎൻ ഹൃത്തടങ്ങൾ ആനന്ദിക്കുന്നേകഷ്ടതകൾ നിറഞ്ഞ ഈ ഭൂമിയിൽ നിന്നുംസ്വർഗ്ഗ രാജ്യേ ചേർന്നീടുമേ ഞാൻ;-പാപഭാരം കർത്തൻ ക്രൂശിലേറ്റതാൽഭാഗ്യവാനായി എന്നും വസിപ്പാൻനവസന്തോഷം എന്നുള്ളിൽ തന്നതാംപുതുഗീതം പാടിടുമേ ഞാൻ;-

Read More 

വാനമേഘേ സ്വർഗ്ഗ‍ീയ ദൂതരുമായി

വാനമേഘേ സ്വർഗ്ഗീയ ദൂതരുമായികോടാനുകോടി രഥങ്ങളുമായിഎന്‍റെ യേശു വന്നിടും പേർവിളിച്ചിടുംതൻ വിശുദ്ധരെ ചേർത്തണച്ചിടുംഞാൻ കലങ്ങിലിനി പാരിൽ പതറിലിന്നിനിയേശുവെൻ കൂടെയുണ്ട്ഞാൻ സ്തുതിച്ചിടുമേ ആർത്തു പാടിടുമേയേശുവെൻ രക്ഷകനാം(2);-വാന…ദൈവകൃപ തരിക ആ വൻകൃപതായേശുവേ അടിയനിതാആത്മശക്തി പകരൂ എന്നിൽ ശക്തി നിറയ്ക്കുയേശുവേ അടിയനിതാ(2);-വാന…യാഗപീഠത്തോടെ എന്നെ ചേർത്തു ബന്ധിക്കുയേശുവേ അടിയനിതാഎന്‍റെ അശുദ്ധി നീക്കിടും എന്നെ ശുദ്ധമാക്കിടുയേശുവേ അടിയനിതാ(2);-വാന…

Read More 

വാനമേഘത്തിൽ വേഗം വന്നിടും

വാനമേഘത്തിൽ വേഗം വന്നിടും പ്രാണനാഥനെ കാണുവാൻ ഉള്ളം വെമ്പുന്നേ ആശയേറുന്നേ കാന്താ വേഗം വന്നിടണേയുദ്ധഭീതികൾ എങ്ങും കേൾക്കുന്നേ ക്ഷാമം വ്യാധി പടർന്നിടുന്നേ ആശയില്ലാതെ പരിഭ്രാന്തരായ് ലോക ജാതികൾ കേഴുന്നേഅത്തിപോലുള്ള വൃക്ഷങ്ങൾ പൂത്തു അന്ത്യനാളുകൾ അടുത്തു ആത്മനാഥനെ എതിരേൽക്കുവാൻ ആശയോടെ ഒരുങ്ങിടാം നാംകർത്തൃകാഹളം കാതിൽ കേൾക്കാറായ് കർത്തനേശു വരാൻ കാലമായി കാലാകാലമായ് മരിച്ചോരെല്ലാം ക്രിസ്തുവിൽ ഉയർത്തിടാറായിസത്യസഭയെ ഉണർന്നിടുക വാനമേഘേ പറന്നീടുവാൻ ആണിപ്പാടേറ്റ നാഥന്‍റെ കരം കണ്ണുനീരെല്ലാം തുടയ്ക്കും

Read More 

വാനം തന്നുടെ സിംഹാസനമാം ഭൂമിയോ

വാനം തന്നുടെ സിംഹാസനമാം ഭൂമിയോ പാദപീഠവുമാം ഇത്രമഹത്ത്വമെഴുന്നൊരു ദൈവം വന്നോ മന്നിൽ താണവനായ് അവൻ തീർന്നോ ഹീന മാനവനായ് പാപത്തിൻ വഴിയിൽ നാശത്തിൻകുഴി വീണവനാമെന്നെ തേടിവരാൻ കൈയ് താങ്ങിയെടുക്കായിൽ നവനേ തുനിഞ്ഞുള്ളൂ എന്നേശു കാണാതെപോയാരാടിനെത്തേടി വന്ന നല്ലിടയനവൻ കണ്ടുപിടിച്ചു തോളിലെടുത്തു വീടു വന്നിടുവോളംഎന്നേശു കുരുടനു കണ്ണും ചെകിടനും കാതും മുടന്തനു കാലുമവൻ വഴിയറിയാതെ വലയുന്നവനു വഴിയും ജീവനുമാം എന്നേശു എന്തൊരു താഴ്മയെന്തൊരു ത്യാഗം! എന്തൊരു സ്നേഹമിതോ! ചിന്തിച്ചിടുകിൽ സിന്ധുസമാനമന്തമില്ലതിരുമില്ലഎന്നേശു

Read More 

വാന ലോകത്തെഴുന്ന ള്ളിനാൻ

പല്ലവിവാന ലോകത്തെഴുന്നെള്ളിനാൽ ശ്രീയേശു നാഥൻവാന ലോകത്തെഴുന്നെള്ളിനാൻ…അനുപല്ലവിവാനലോകത്തെഴുന്നെള്ളിനാ – നൊലിവുമലയിൽ നി-ന്നാനന മുയർത്തി – ശിഷ്യർ വാനിൽ നോക്കി നിന്നിടവേ – വാനചരണങ്ങൾവിണ്ണുലകത്തിൽ നിന്നിറങ്ങി മനുജാതനായിവന്നു മാ-ഗുരുവായ് വിളങ്ങിചൊന്നു ശിഷ്യരോടുപദേശം – നന്മ ചെയ്തുനടന്നറിയിച്ചു സുവിശേഷം…മന്നിടത്തുള്ളോർക്കു ചോര ചിന്നി മരിച്ചു മരണം-വെന്നുയിർത്തു നാൽപ്പതാം നാ-ളിന്നിലംവിട്ടജയമായ്;- വാന…മൽക്കിസദേക്കിന്‍റെ ക്രമത്തിൽ – പുരോഹിതവേലയ്ക്കു തന്‍റെ സ്വന്ത രക്തത്തെ…തൃക്കരത്തങ്ക ത്തളികയിൽ ഏന്തിയതിങ്കൽമുക്കിയ വിരലുള്ളവനായ്…ഇക്കുല പാപ മൊക്കെയ്ക്കും തക്ക പരിഹാരം ചെയ്വാൻസ്വർഗ്ഗമാം വിശുദ്ധസ്ഥലം നോക്കി മഹാ പുരോഹിതൻ;- വാന…തന്നിൽ വിശ്വസിക്കുന്നോർക്കായി-ട്ടഴിവില്ലാത്തമന്ദിര മൊരുക്കുവാനായി…എന്നു മവരോ ടിരിപ്പാനായ് […]

Read More 

വാനദൂതർ ലോകാന്ത്യത്തിൽ കാഹള

വാനദൂതർ ലോകാന്ത്യത്തിൽ കാഹളമൂതുമ്പോൾയേശുനാഥൻ മേഘത്തേരിൽ ലോകെവന്നീടുംഇരുളിൽ വാഴ്ചകൾ അകലുകയാം നൽമോഹനനാളതിൽസർവ്വലോകരാജാവായ് ശ്രീയേശു വന്നീടും(2)തേജോരൂപം പാപവിലയ്ക്കായ് ഏകിയല്ലോ നീഹീന നരർക്കായ് നിൻ തിരുരക്തം ചിന്തിയല്ലോ നീശോകഭാര നിഴലുകളാകെ നീങ്ങിടുമാ നാളിൽപാരിടമാകെ വിലസിടുമേ നിൻ സ്നേഹവീചികൾ(2)ഉയിർ നാഥൻ തേജസ്സിങ്കൽ വാണിടുമാ നാൾആനന്ദത്തിൻ ഗാനങ്ങൾ ഹാ പൊങ്ങും പാരിതിൽനിത്യജീവൻ ഏകിടുന്ന ശോഭിത പ്രഭാതേകേട്ടിടുമേ ദൂതർ പാടും സ്നേഹ ഗീതികൾ(2)സ്വർഗ്ഗേനാമും എത്തുവതിനായ് മുൻനയിക്കുകഎന്നുമേ നീ മിന്നിടുക പാരിൻ ദീപമായ്ലോകത്തിന്‍റെ മായകളാകെ മാഞ്ഞീടുമ്പോൾ നാഥാമങ്ങീടാതെ നിൽക്കുകയായ് നീ സ്നേഹ താരമായ്(2)

Read More 

വൻ പാറയിന്മേൽ വീടു തീർത്തു

വൻ പാറയിന്മേൽ വീടു തീർത്തു ബുദ്ധിയുള്ളവൻവൻ മാരി പെയ് കയായ്വൻ മാരി പെയ്തു പൊങ്ങി വെള്ളവുംആ വീടു നിന്നു നിശ്ചലംമണലിന്മേൽ വീടു തീർത്തു ബുദ്ധികെട്ടവൻവൻ മാരി പെയ് കയായ്വൻ മാരി പെയ്തു പൊങ്ങി വെള്ളവുംആ വീടു വീണു നാശമായ്വൻ പാറയായ ക്രിസ്തുവിന്മേൽ നിൽക്കുമെങ്കിൽപരിശോധനകൾ വരികിൽപരിശോധനകൾ വന്നു നീ ഖേദമടഞ്ഞാൽക്രിസ്തേശു കാത്തിടും നിന്നെ

Read More 

വല്ലഭനേശു നാഥൻ

വല്ലഭനേശു നാഥൻനല്ലവനേശു നാഥൻഞാനെന്നും പാടും പാടുംസാനന്ദം പാടും പാടുംഎന്നേശു രക്ഷിതാവിനെഞാനെന്നും തേടും തേടുംസാനന്ദം തേടും തേടുംതൻഹിതമെന്നെന്നുമേഅവനെന്‍റെ നാഥൻഅവനെന്‍റെ താതൻഅവനെന്‍റെ ഇടയൻഅവനെന്‍റെ ഉടയോൻഎന്തോരത്ഭുതവാനവൻ

Read More 

വളരാം യേശുവിൽ വളരാം

വളരാം യേശുവിൽ വളരാംഉണരാം യേശുവിൽ ഉണരാം (2)ആയുസ്സു മുഴുവനും യേശുവിൻ കൂടെ എന്നും പോയിടാം (2)വളരാം നമുക്ക് വളരാംയേശുവിലെന്നും വളരാം (2)സുവിശേഷത്തിൽ വളരാംനാഥനെ എന്നും വാഴ്ത്താം (2)അനുസരണത്തിൽ വളർന്നീടാംയേശുവിൻ പാതേ പോയിടാം (2)ലോകം മുഴുവൻ സുവിശേഷത്തിൻ വിത്തുകൾ പാകിടാം (2)പ്രവർത്തിക്കാം യേശുവിനായിജീവൻ പോവോളം (2)ധീര പോരാളിയായ് യേശുവിൻ പിൻപേയാത്ര തുടർന്നീടാം (2)

Read More