വചനം തിരുവചനം നമ്മിൽ വളരട്ടെ
വചനം തിരുവചനംനമ്മിൽ വളരട്ടെകൃപകൾ തിരുകൃപകൾനമ്മിൽ ചൊരിയട്ടെവചനമാം പാൽ കുടിച്ചുവളരേണംശിശുവേപ്പോൽ നമ്മളാകേണംനമ്മിലെ ആത്മാവിനെയുണർത്തേണംക്രിസ്തുയേശുവിൽ നമ്മൾ വളരേണംക്രിസ്തുവെപ്പോലെയാകേണംക്രിസ്തുവാണെന്നുടെ മാതൃക;- വചനം…ക്രിസ്തുവാണെല്ലോ നമ്മുടെ ലക്ഷ്യംയേശുവാണെല്ലോ നമ്മുടെ കർത്തൻയേശുനാഥൻ നമ്മുടെ രക്ഷയേശു തന്നെ പാപമോചകൻപാപികളെ നമ്മൾ നേടേണംനിത്യത നമ്മുടെ ലക്ഷ്യം;- വചനം…
Read Moreവചനം ദൈവ വചനം അതു
വചനം ദൈവ വചനം അതുജഡമായ് കൃപ നിറഞ്ഞുജനനം ഭൂവിൽ നടന്നു സത്യംഅതു താൻ ക്രിസ്തൻ ജനനംവചനം ദൈവ സുതനാണെന്ന്ഗ്രഹിപ്പാനുള്ളം തുറന്നാൽഇരിക്കും നമ്മൾ പഠിക്കുംഉള്ളം നിറയ്ക്കും ദൈവ വചനംവചനം കൊണ്ട് വിത നമ്മളിൽനടന്നിട്ടാത്മ മഴയുംപൊഴിഞ്ഞാൽ മനം കുളിർക്കുംമലരണിയും മണം പരത്തുംവചനം ഉള്ളിൽ നിറഞ്ഞാൽഅതു കവിയും പുറത്തൊഴുകുംപലരും വന്നു കുടിക്കും ദാഹംശമിക്കും സ്തുതി മുഴക്കും
Read Moreവാ വാ യേശുനാഥാ വാ വാ സ്നേഹ
വാ വാ യേശുനാഥാ വാ വാ സ്നേഹനാഥാഹാ എൻ ഹൃദയം തേടിടും സ്നേഹമേ നീവാ വാ യേശുനാഥാനീ എൻ പ്രാണനാഥൻ നീ എൻ സ്നേഹനാഥൻനിന്നെലെല്ലാമെൻ ജീവനും സ്നേഹവുമേവാ വാ യേശുനാഥാപാരിലില്ലിതുപോൽ വാനിലില്ലിതിപോൽനീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചിടാവാ വാ യേശുനാഥാപൂക്കൾക്കില്ലാ പ്രഭ, തേൻ മധുരമല്ലനീ വരുമ്പോഴെൻ ആനന്ദം വർണ്യമല്ലവാ വാ യേശുനാഥാവേണ്ട പോകരുതേ, നാഥാ നിൽക്കണമേതീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപംവാ വാ യേശുനാഥാആധി ചേരുകിലും വ്യധി നോവുകിലുംനീയരികിൽ എന്നാലെനിക്കാശ്വാസമേവാ വാ യേശുനാഥാ
Read Moreവാ നീ യേശുവിങ്കൽ വാ
വാ… നീ യേശുവിങ്കൽ വാനിൻ ഹൃദയത്തിലവനിടം താനിൻ ഹൃദയത്തിലവനിടം താമനുഷ്യരിൽ ദൈവഭയമില്ല-ഭൂവിൽമനുഷ്യർക്കു സമാധാനമില്ലമനുഷ്യർമേൽ ദൈവം തന്‍റെ കോപംവരാൻ നേരമായെന്നോർത്തു വന്നീടുക;- വാ…വരുമ്പോൾ നീ എന്തു കൊണ്ടുവന്നുഇനി പോകുമ്പോൾ നീ എന്തു കൊണ്ടുപോകുംഎങ്ങനെ നീ ഈ ലോകത്തിൽ വന്നുഇനി എങ്ങനെ ഈ ലോകം വിട്ടു പോകും;- വാ… യേശു – നീതിമാനെ ഓർത്തിടുന്ന ദൈവംവീണ്ടും – നീതിമാനായ് വന്നിടുമേ വാനിൽപാപി നിന്നെ വിളിക്കുന്നു താതൻനിന്‍റെ പാപം വിട്ടു വന്നീടുക വേഗം;- വാ…
Read Moreഉയിർ ത്തെഴുന്നേറ്റവനെ നിന്നെ
ഉയിർത്തെഴുന്നേറ്റവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾജീവനിനധിപതിയേനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)മരണത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)
Read Moreഉയിർപ്പിൻ ജീവനാൽ നിത്യജീവൻ
ഉയർപ്പിൻ ജീവനാൽ നിത്യജീവൻ നൽകുംകർത്താവിനോടുകൂടെയെൻ നിത്യവാസമാമെഅവൻ ഇടംവിട്ടു ശരീരബദ്ധനായ്ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേഎൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യംമുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരംകണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാംഎൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോഎൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽപൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതംശുദ്ധരിൻ ശോഭനം അവകാശമാം ശാലേംപ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളംഎൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടുംമന്നവനാമേശുവിനോടുകൂടെ വാണിടും
Read Moreഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ
ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ ഗാനംപകരുന്നെൻ നാഥൻ കൃപയിൻ വൻ ദാനംപാപങ്ങളെല്ലാം പോക്കുന്നു താതൻവേദനയെല്ലാം നീക്കുമെൻ നാഥൻപാടിടും ഞാൻ എന്നും തവഗാനംഘോഷിക്കും ഞാൻ എന്നും തൻ നാമംപകരുകെന്നുള്ളിൽ പാവനമാം ശക്തിചൊരിയുവാൻ പാരിൽ സ്നേഹത്തിൻ കാന്തി;-സ്തുതികൾക്കു യോഗ്യൻ നാഥാ നീ മാത്രംസ്തുതിയെൻ നാവിൽ നിന്നുയരട്ടെ എന്നുംതാതാ നിൻ സാക്ഷ്യം പാരെങ്ങും പകരാൻതരിക നിൻ ശക്തി നിന്നെപ്പോലാവാൻ;-കൂപ്പുന്നെൻ കൈകൾനാഥാ നിൻ മുന്നിൽഉയർത്തുന്നെൻ കൺകൾ തുണയരുളും ഗിരിയിൽപരനെ നിൻ വകയായ് തരുന്നെന്നെ മുഴുവൻനടത്തെന്നെ ദിനവും തിരുവിഷ്ടം പോലെ;-
Read Moreഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ
ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേഉന്നതനാം യേശുനാമാം ഉയർത്തീടുന്നേ(2)എല്ലാ നാളും കൂടെയുണ്ടെന്നുരച്ചവനേഎല്ലാനാവും തിരുനാമമുയർത്തീടുന്നേഎന്നുമെന്നെ കരുതുന്ന പ്രിയതാതൻഎനിക്കായി സകലവുമൊരുക്കീടുന്നേഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേവല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി…മഹിയിൽ വാഴുന്ന പരമസുതൻമന്നിടത്തിൽ നമുക്കായി ജീവിക്കുന്നുമനുജനായവതരിച്ചേശു പരൻമാനവർക്കായ് തിരുനിണമൊഴുക്കിയല്ലോഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേവല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി…സ്വന്തമായിട്ടൊന്നു-മിഹേയെനിക്കുവേണ്ടസ്വന്തമായി നീ മതിയേ യേശുദേവാസ്വർപുരത്തിൽ വാസം ചെയ്യും പരിശുദ്ധനേസ്വർഗ്ഗവാതിലെനിക്കായും തുറന്നിടണേഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേവല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി…
Read Moreഉയർത്തിടും ഞാൻ എന്‍റെ കൺകൾ
ഉയർത്തിടും ഞാൻ എന്‍റെ കൺകൾതുണയരുളും വൻഗിരിയിൽ എൻസഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടുംശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നുശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നുവാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ ധ്യാനിച്ചിടും നേരമെന്‍റെ മാനസം മോദിച്ചിടുന്നുഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
Read Moreഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ
ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ – ജയിച്ചെഴുന്നേറ്റുഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ സ്വന്തമായ്ത്തീർന്നുകല്ലറ തുറന്നീടവേ രാജസേവകർ ഭയന്നീടവേവല്ലഭനേശു ഉയിർത്തെഴുന്നേറ്റുസ്വർഗ്ഗപിതാവിൻ മഹിമയിതേ;- ഉയിർ…മരിച്ചവരുടെ ഇടയിൽ ജീവനാഥനെ തേടുകയോനീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു നിത്യമാം ജീവനെ നൽകിടുവാൻ;- ഉയിർ…മരണമേ വിഷമെവിടെ? പാതാളമേ ജയമെവിടെ?മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റുപാതാള വൈരിയെ ജയിച്ചവനായ്;- ഉയിർ…ആത്മാവിൽ ഇന്നുമെന്നും ഹാ നമ്മെയും ഉയിർപ്പിച്ചവൻആത്മാവിൻ വാഗ്ദത്തം നമുക്കവൻ തന്നുഹല്ലേലുയ്യാ സ്തുതി പാടിടുവോം;- ഉയിർ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തോത്രം സ്തോത്രം കർത്താവിന്
- ഹൃദയം തകർന്നു ഞാൻ നിൻ
- ക്രിസ്തുവിൽ തികെഞ്ഞ വരായ്
- ദൈവമാം യഹോവയെ ജീവന്നുറവാ
- സ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം

