Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ശുദ്ധിചെയ്യാം യേശു രക്തത്താൽ

ശുദ്ധിചെയ്യാം യേശു രക്തത്താൽശക്തിയുള്ള രക്തത്താൽകഴുകിടാം നമ്മൾ പാപത്തെശുദ്ധിയുള്ള രക്തത്താൽശക്തിയുണ്ട് ശക്തി അത്ഭുതശക്തിയേശുവിൻ രക്തത്തിൽശക്തിയുണ്ട് ശക്തി അത്ഭുതശക്തിയേശുക്രിസ്തുവിൻ രക്തത്തിൽആത്മവരം നാം പ്രാപിപ്പാൻവെണ്മയാക്കാം ഹിമം പോലെആത്മശക്തിയിൽ മുന്നേറാൻശുദ്ധിചെയ്യാം രക്തത്താൽ;-ഒന്നായ് നാം ദൈവസേവചെയ് വാൻകുളിച്ചിടാം യേശുരക്തത്താൽആത്മഫലം നാം നേടിടാൻശുദ്ധിചെയ്യാം രക്തത്താൽ;-Would you be free from the burden of sinThere’s power in the blood, power in the bloodWould you o’er evil a victory win ?There’s wonderful power in the blood.There is […]

Read More 

ശുദ്ധർ സ്തുതിക്കും വീടേ ദൈവ

ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേപരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽഅതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോവാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽഎന്നു ഞാൻ ചേർന്നീടുമോ പരസുതനെ എന്നു ഞാൻ ചേർന്നീടുമോ മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ മമ കൺകൾ പാരം കൊതിച്ചിടുന്നേ;-അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ അളവന്യേ പാടിസ്തുതിച്ചിടും ഞാൻ;-കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ പുകൾ പെരുകും പുത്തനെരൂശലേമേതിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ;-ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ ഇരുകരയും ജീവവൃക്ഷഫലങ്ങൾപരിലസിക്കും ദൈവത്തിൻ ഉദ്യാനമേ;- […]

Read More 

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേസത്യാത്മാവേ നിത്യതയിലെത്തുവോളവുംജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻപാപം നീതി ന്യായവിധി ബോധമേകിടാൻ ഈശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ…അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾഅൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ…രണ്ടോ മൂന്നോ പേരെവിടെ എന്‍റെ നാമത്തിൽഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തംജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ…കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേഹല്ലേല്ലുയ്യാ ഗീതം പാടാനൊരുക്കീടണേജീവനൂതുക ജീവദായകാജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ…

Read More 

ശുദ്ധാ ശുദ്ധാ കർത്താ ദേവാ

ശുദ്ധ ശുദ്ധ കർത്താ ദേവാ-ജീവദായകനേചിത്ത ശുദ്ധി നല്കി എന്നെരക്ഷിക്കിന്നേരമേവാസം ചെയ്കന്നുള്ളിൽ ദേവാ-പാപബോധത്തെ താനാശമായ്പോകായ്‌വാനെന്നെ-പാലിക്ക നീ ഇപ്പോൾസത്യാത്മാവേ വായെന്നുള്ളിൽനിത്യവും നീ പാർക്കക്രിസ്തേശുവിൻ മുദ്രയെന്നിൽ-പതിക്ക നീ ഇപ്പോൾസ്നേഹാദി ഫലങ്ങൾ എന്നിൽ-ആവാനധികമായ്സ്നേഹവാനേ തുണയ്ക്കണം-ഹീന പാപിയെന്മേൽതാതസുതാ ശുദ്ധാത്മാവേ-നാഥൻ ത്രിയേകനേതാ നിൻ കൃപാവരങ്ങളേ-നിൻ സേവ ചെയ്തീടാൻ

Read More 

ശ്രീയേശു നാമമേ തിരുനാ

ശ്രീയേശു നാമമേ തിരുനാമം ഇതു-ഭൂലോകമെങ്ങും മോദം നൽകും നാമംപാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി-താപികൾക്കാശ്വാസം നൽകും-തിരുനാമം;- ശ്രീ..പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപബന്ധനം തകർത്തിടുന്ന സത്യനാമം;- ശ്രീ..എന്നിലെ പാപങ്ങളെല്ലാം തീർത്ത നാമം-എന്‍റെമന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം;- ശ്രീ..മല്ലനാം പിശാചിനെ ജയിച്ച നാമം – എന്‍റെഅല്ലലെല്ലാം തൻ ശിരസ്സിലേറ്റ നാമം;- ശ്രീ..ജീവനെ പാപികൾക്കായ് ചൊരിഞ്ഞ നാമം – പുതുജീവനെ നൽകിയാശ്വസിപ്പിച്ച നാമം;- ശ്രീ..നിത്യമോക്ഷപാതയെ തുറന്ന നാമം-തന്‍റെസത്യഭക്തരിൽ പ്രമോദം നൽകും നാമം;- ശ്രീ..അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്‍റെവക്ഷസ്സിൽ പ്രജകളെ ചുമക്കും നാമം;- ശ്രീ..

Read More 

ശ്രേഷ്ഠഭോജനം ഏകി ശത്രു

ശ്രേഷ്ഠ ഭോജനം ഏകിശത്രുപാളയത്തിലും എന്നെ പുലർത്തിചൂടിൽ വാടാതെ തീയിൽ കരിയാതെതന്‍റെ കരതലത്തിൽ എന്നെ കരുതിഞാൻ സ്തുതിക്കാതിക്കുമോഇനീം പാടാതിരിക്കുമോ (2)എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്താൽഎന്നെ നടത്തിയ വിധങ്ങളെ ഓർത്താൽ(2);- ഞാൻ…എന്‍റെ പ്രാർത്ഥന കേട്ടവനനേശുഎന്‍റെ യാചന തന്നവനേശു(2);- ഞാൻ…എന്‍റെ കണ്ണുനീർ തുടച്ചവനേശുപാപചേറ്റിൽ നിന്നുയർത്തിയോനേശു(2);- ഞാൻ…പിൻമാറില്ല പോവില്ലീ മരുവിൽക്രൂശിൻ പാതയെൻ ജീവിത വഴിയാം(2);- ഞാൻ…

Read More 

ശ്രീയേശുവെന്‍റെ രക്ഷകൻ ഈ

ശ്രീയേശുവെന്‍റെ രക്ഷകൻ ഈ ദോഷിയാമെന്‍റെകുറ്റങ്ങളെല്ലാം മാച്ചു തൻ ശുദ്ധരക്തത്തിനാൽക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശത്തെഞാൻ കണ്ടു എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ് കണ്ണിനും കാഴ്ച ലഭിച്ചവിടെ എന്നും ഞാൻ സന്തോഷിച്ചിടുന്നുയേശു എൻ നല്ല സ്നേഹിതൻ വാത്സല്യത്തോടെ താൻ ആശ്വാസം നൽകിടുന്നു എൻ ക്ലേശങ്ങളിൽ സദാതന്നാനനം കാണുന്നതു ആനന്ദമെനിക്കു തൻ സന്നിധി ഈ ഭൂമിയിൽ എൻ സ്വർഗ്ഗം സർവ്വദാഈ സ്നേഹമുള്ള രക്ഷകൻ ഇഷ്ടനാളാമിപ്പോൾ നിന്നെ വിളിക്കുന്നു ഇതാ നീയും വന്നിടുകI’m not ashamed to own my Lord, or to defend […]

Read More 

ശ്രീയേശു വന്ദിത ത്രിപ്പദെ അണയു

ശ്രീ യേശു വന്ദിത ത്രിപ്പദേ അണയുമ്പോൾതിരുമുഖം ദർശിക്കുംമ്പോളെന്നും ആഹ്ലദിക്കുംനിൻ അജഗണം ആയിരം സ്തുതി മുഴക്കുംപൂജിത വത്സല ജീവ കൃപാ ജലംചൊരിയേണം ഈ മർത്യരിൽഎന്നെന്നും ചൊരിയേണം ഈ മർത്യരിൽകാൽവറി ക്രൂശിൽ ചിന്തിയ തിരുനിണംനിർമ്മല സമർപ്പണം എന്നെന്നും ആരാധിക്കുംനിൻ അജഗണം എന്നെന്നും ആരാധിക്കുംലോക ഇമ്പങ്ങളെ കാൽകീഴേ മെതിച്ചതാൽഎന്നെന്നും ഞാൻ ധന്യയായ്ആ ക്രൂശിൽ ഞാൻ മുത്തീടുന്നു;- ശ്രീ യേശു…കലങ്ങമെശാത്തതാം സ്നേഹത്തിന്നവതാരംഅൻപിന്‍റെ ഉറവിടം മാടി വിളിക്കുന്നിതാനിന്നെയും മാടി വിളിക്കുന്നിതാഒന്നുമെനിക്കിനി വേണ്ടായി പാരിതിൽനിന്നെ ഞാൻ സേവിച്ചിടും എന്നെന്നുംനിന്നെ ഞാൻ സേവിച്ചിടും;- ശ്രീ യേശു…

Read More 

ശ്രീയേശു നാഥന്‍റെ മഹാത്മ്യമേ ഹാ

ശ്രീയേശു നാഥന്‍റെ മഹാത്മ്യമേ! ഹാ എത്രയോ രമ്യമേ! ആരാലും വർണ്യമല്ലാത്തവണ്ണമാണവൻ മാഹാത്മ്യംമാലിന്യമേശാത്ത ജീവിതവും മാറാത്ത മാസ്നേഹവും മാനവപാപ മോചനവും ശ്രീമാനുവേലിൽ മാത്രംആയിരമായിരമാളുകളിൽ ആരിലും സൗന്ദര്യവാൻ പാരിലുണ്ടാകും മാലുകളാകും മാറയിൽ മാധുര്യവാൻഏതൊരു നേതാവുമീഭൂതലേ ചാവിന്നുമുൻ വീഴുമേ നേതാവും മൃത്യുജേതാവും ക്രിസ്തുനാഥനൊരാൾ മാത്രംലോകാധിപത്യം ഭരമേൽക്കുവാൻ ആകെ തൻകീഴാക്കുവാൻ ഏകാധികാരിയായ് വാഴുവാനും യോഗ്യനവൻ മാത്രംആനന്ദം ആനന്ദം ആനന്ദമേ : എന്ന രീതി

Read More 

ശ്രീയേശു നാഥനെ നാമെന്നും സ്തുതിക്കാം

ശ്രീയേശുനാഥനെ നാമെന്നും സ്തുതിക്കാംശ്രേഷ്ഠനാമവനെ നാമെന്നും വന്ദിക്കാംപാപികളെ തേടി പാരിൽ വന്നവനെ!പരിശുദ്ധനെ പാരിൻ പരിപാലകനെ!;- ശ്രീയേശു..കാൽവറിയിൽ കാണും ക്രൂശതിലേശുശാപമായ് തൂങ്ങി പാപിയെ വാങ്ങി;- ശ്രീയേശു..ദൂരസ്ഥന്മാരെ സമീപസ്ഥരാക്കുംനിൻ ക്രൂശിൻ രക്തമേ എന്നുടെ ജയമേ;- ശ്രീയേശു..ഏക യാഗത്താലാദി ആദാമെ നീക്കിഏക ശരീര സഭയ്ക്കെന്നെയംഗമാക്കി;- ശ്രീയേശു..ന്യായപ്രമാണമെന്ന ശത്രുത്വം നീക്കി ആത്മാവിൻ പ്രമാണത്താൽ പുത്രത്വം നൽകി;- ശ്രീയേശു..ഈ ലോക ഗതിയിൽ മരിച്ചിരുന്ന എന്നെപരലോക പദവിയ്ക്കുയർപ്പിച്ചവനെ;- ശ്രീയേശുപരനെ നിന്നുടെയീ നിസ്തുല്യസ്നേഹത്തിൽവേരൂന്നി നിറയുവാൻ കനിയണെ ഇഹത്തിൽ;- ശ്രീയേശു..

Read More