ശത്രുസൈന്യത്തിൻ നടുവിൽ
ശത്രു സൈന്യത്തിൻ നടുവിൽനിന്നു ഞാൻ വെല്ലുവിളിക്കുംആഴത്തിലെന്നെ തള്ളിയെന്നാലുംഓളങ്ങളെന്നെ മൂടിയെന്നാലും;- ശത്രു…വേദങ്ങൾ വായിച്ചും ഗീതങ്ങൾ പാടിയുംദൈവമഹത്വത്തിൽ ധൈര്യപ്പെട്ടീടും;- ശത്രു…രോഗങ്ങൾ വന്നാലും ഖേദവുമില്ലജീവൻവെടിഞ്ഞാലും ഭീതിയുമില്ല;- ശത്രു…വീട്ടുകാരെല്ലാം വെറുത്തെന്നുവന്നാലുംമാറാത്ത യേശു എൻ കൂടെയുണ്ടല്ലോ;- ശത്രു…
Read Moreശാശ്വതമായ വീടെനിക്കുണ്ട് സ്വർഗ്ഗ
ശാശ്വതമായ വീടെനിക്കുണ്ട് സ്വർഗ്ഗനാടതിലുണ്ട് കർത്താവൊരുക്കുന്നുണ്ട്പാപമന്നാട്ടിലില്ല ഒരു ശാപവുമവിടെയില്ല നിത്യസന്തോഷം ശിരസ്സിൽ വഹിക്കും ഭക്തജനങ്ങളുണ്ട് ഹല്ലേലുയ്യാ!ഇരവുപകലെന്നില്ല അവിടിരുളൊരു ലേശമില്ല വിതറിടും വെളിച്ചം നീതിയിൻ സൂര്യൻ അതുമതിയാനന്ദമായ് ഹല്ലേലുയ്യാഭിന്നതയവിടെയില്ല കക്ഷിഭേദങ്ങളൊന്നുമില്ല ഒരു പിതൃസുതരായ് ഒരുമിച്ചു വാഴുന്നഅനുഗ്രഹഭവനമതാം ഹല്ലേലുയ്യാവഴക്കുകളൊന്നുമില്ല പണിമുടക്കുകൾ വരികയില്ല മനുഷ്യരിൽ ദരിദ്രർ ധനികരെന്നില്ല ഏകശരീരമവർ ഹല്ലേലുയ്യാ!കണ്ണീരവിടെയില്ല ഇനി മരണമുണ്ടാകയില്ലഅരുമയോടേശുവിന്നരികിൽ നാം നിത്യം ഒരുമിച്ചു വാഴുകയാം ഹല്ലേലുയ്യാ!
Read Moreശാശ്വതമായൊരു നാടുണ്ട്
ശാശ്വതമായൊരു നാടുണ്ട് കർത്തനൊരുക്കും തൻ മക്കൾക്കായി രോഗങ്ങൾ പാപങ്ങൾ യുദ്ധങ്ങൾ ക്ഷാമങ്ങൾ ഇല്ലാത്ത ദേശമുണ്ട് ഒരു സൗഭാഗ്യ ദേശമുണ്ട് നൊടി നേരത്തേക്കുള്ള ലഘു സങ്കടം അനവധി തേജസ്സിൻ നിത്യഘനം കാണുന്നതല്ല കാണാത്തതത്രേ കർത്തൻ ഒരുക്കുന്നു നമുക്കായി ആഹാ (2)ഇന്നു നാം ലോകത്തിൽ നിന്ദിരാംഅന്ന് നാം സ്വർഗത്തിൽ വന്ദിരാംനശ്വരമായ ലോകത്തു നിന്നു നാം പറന്നീടാൻ കാലമായി ആഹാ (2)കഷ്ടങ്ങൾ നഷ്ടങ്ങൾ അവിടെയില്ലശ്രേഷ്ഠ പുരോഹിതൻ സന്നിധിയിൽ മുത്ത് മണികളാൽ നിർമിതമായൊരു നിത്യ മാം ഭവനമുണ്ട് ആഹാ (2)
Read Moreശാന്ത തുറമുഖം അടുത്തു
ശാന്ത തുറമുഖം അടുത്തു എന്‍റെ കാന്തനോടേറ്റം അടുത്തുഅധികമില്ലാ അധികമില്ലാ യാത്ര അധികമില്ലകൊടും കാ റ്റും തിരമാലയും പടകിലേറി അടിച്ചിടുമ്പോൾക്രൂശിൽ നോക്കി യാത്ര ചെയ്യും ശാശ്വത വീട്ടിൽ എത്തുവോളം;-സ്വന്ത ജനം കൈവിട്ടാലും ബന്ധുക്കളോ മാറിയാലും യേശു എന്നേ കൈവിടില്ലാ ക്ലേശങ്ങളിൽ താങ്ങീടും താൻ;-
Read Moreശാലോമിയെ വരികെന്‍റെ പ്രിയേ
ശാലോമിയേ! വരികെന്‍റെ പ്രിയേ! ചേലെഴും സ്വർലോക സുന്ദരിയേ! മാലൊഴിക്കും നിന്‍റെ പ്രേമരസം വഴി ഞ്ഞാലപിപ്പിക്കുന്നെൻ ചുണ്ടുകളെ മമതാതനഹോ തനിക്കുള്ളവരെലോകരിൽ നിന്നു പിരിച്ചിടുന്നു ആകയാൽ തന്നുടെ വാചമനുസരിച്ചാ-യവരിൽനിന്നു വേഗമകന്നു നീദേവകളോടുളള സഖ്യമിച്ഛിച്ചാനോക്കു വിട്ടു തൻ സ്നേഹിതരെ ദ്യോവിലേക്കായവൻ പോകുന്നതിൻ മുമ്പ് ദൈവപൂമാനെന്നെ സാക്ഷ്യം ലഭിച്ചിതുനോഹ മുതലായ സാത്വികന്മാരേകമായ് നിന്നു പൊരുതതിനാൽലോകമവർക്കിങ്ങു യോഗ്യമായ് വന്നതില്ലായ്കിലും ദിവ്യസമ്പത്തവർക്കുണ്ടതാൽമാതാ, പിതാ, നിലം, ബന്ധുജനം, സോദരീ, സോദരർ, ഭാര്യ, മക്കൾ,ആടുകൾ, മാടുകളാദിയാം സ്വത്തൊടുജീവനും കൈവെടിഞ്ഞാടൽ കൂടാതെ നീമാളികവീടുകൾ ഗോപുരങ്ങൾമേളമെഴുന്ന ദേവാലയങ്ങൾകോളേജ്കളോടു യൂണിവേഴ്സിറ്റിയു-മേതുമേ നോക്കാതെ പോരികെൻ […]
Read Moreശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം – എൻ യേശു എൻ സമാധാനം – എൻയേശു എൻ ബലം എനിക്കെൻ യേശു എൻ സഹായം എന്തൊരാനന്ദം… ശാലോംതകരും നുകങ്ങൾ എല്ലാം മാറും നിരാശയെല്ലാം ഉണങ്ങും മുറിവുകൾ എല്ലാം ജയക്കൊടി ഉയർത്തി നാം പാടും ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഉദിക്കും തേജസ്സു നമ്മിൽ ഉയർത്തും ദൈവം നമ്മെ മാനിതരായ് നാം മാറും ജയക്കൊടി ഉയർത്തി നാം […]
Read Moreശലോമിൻ രാജനേക ദൈവത്തിൻ
ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ്മശിഹാരക്ഷകൻപിറന്നു ബേത്ത്ലേഹേമിൽവേഷത്തിൽ മനുഷ്യനായി യേശുമഹേശൻ ശീലകൾചുറ്റിശിശു ശയിക്കുന്നിതാ ഒരു പശുശാലയിൽ!! 1.വരും ആട്ടിടയർ കുട്ടമായി സ്തുതിച്ചീടുന്നുവിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നുദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു സ്വർഗ്ഗ സൈന്യവും ആസകലം പുകഴ്ത്തീടുന്നു സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി ദൈവ പ്രസാദവും സമാധാനവും;-2.ജ്ഞാനം നിറഞ്ഞാത്മാവിൽ ബലപ്പെട്ടുകൊണ്ടുംദൈവ കൃപ, സത്യം, തേജസ്സും നിറഞ്ഞുകൊണ്ടുംവചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടുംകൃപമേൽകൃപ തൻനിറവിൽ നല്കികൊണ്ടും സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി ദൈവ പ്രസാദവും സമാധാനവും;-
Read Moreശാലേമിൻ നാഥൻ നല്കും ശാലോം
ശാലേമിൻ നാഥൻ നല്കും ശാലോംഹാഗാറിൻ ദൈവം നിന്‍റെ മീതെഭുജബലമായ് മറുവിലയായ്മുൾപടർപ്പിൽ കേട്ട സ്വരമായ്പോയീടാം ദൈവജനമൊന്നായ്അർപ്പിക്കാം ആത്മ ദേഹത്തെചെങ്കടൽ തീരം കടന്നുകനാനിൽ വാസമാക്കിടാംമാറായെ മറന്നു പാടാംമന്നായിൻ ഭാഗ്യം നേടിടാംയോർദ്ധാന്‍റെ തീരം കവിഞ്ഞാലുംശത്രുവിൻ സൈന്യം വളഞ്ഞാലുംവിടുതലുണ്ട് പ്രത്യാശയുണ്ട്അൻപിൻ കരം തണലായുണ്ട്;- പോയീടാം…ഭൂമിയൊന്നാകെ മാറിയാലുംപർവ്വതങ്ങൾ കുലുങ്ങി വീണാലുംശാശ്വത ബലം തിരുവചനംകൂരിരുളിൽ പാതെയ്ക്കു വെട്ടം;- പോയീടാം…
Read Moreശാലേം രാജൻ വരുന്നൊരു ധ്വനികൾ
ശാലേം രാജൻ വരുന്നൊരുധ്വനികൾദേശമെങ്ങും മുഴങ്ങിടുന്നുസോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുകവേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻവീശുക ഈ തോട്ടത്തിനുള്ളിൽജീവയാവി പകർന്നിടുവാൻജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻശക്തിയായൊരു വേലചെയ്‌വാൻകക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്കവിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…അത്ഭുതങ്ങൾ അടയാളങ്ങളാൽസത്യസഭ വെളിപ്പെടുന്നുഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നുകുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…ദീപെട്ടികൾ തെളിയിച്ചുകൊൾകഎണ്ണപ്പാത്രം കവിഞ്ഞിടട്ടെശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾവാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ;- ശാലേം…
Read Moreശാലേം പുരേ ചെന്ന് ചേരുന്നനാൾ
ശാലേം പുരെ ചെന്ന് ചേരുന്ന-നാൾ ഹാ എത്ര മോദമേതാതനൊരക്കുന്ന വിശ്രമവീട്ടിൽ-ഞാൻ എന്നു ചേരുമോകണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്നിത്യായുഗമുള്ള സന്തോഷനാളിനായ്ഉള്ളമോ വാജ്ചിക്കുന്നേഞാനും യാഹെ സ്തുതിച്ചിടുന്നേ;-ശാലേം…വേല തികച്ച ശുദ്ധർ പൊൻകിരീട-ധാരികളായ്സാക്ഷികളായ് എന്‍റെ ചുറ്റുംപൊൻ ചിറകു വീശി പറന്നു പാടി ഞാനും യാഹെ സ്തുതിച്ചിടുമേ;- ശാലേം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രിയൻ യേശുവിൻ പൊൻപ്രഭ
- ഒന്നിച്ചു നാം ചേർന്നിടുമ്പോൾ
- ക്രിസ്തുവിൽ നാം തികഞ്ഞ വരാകു
- നീയെൻ സ്വന്തം നീയെൻ പക്ഷം
- ഏറെയാമോ നാളിനിയും യേശുവെ

