ശ്രീയേശുനാഥൻ എൻ യേശുനാഥൻ
ശ്രീയേശുനാഥൻ എൻ യേശുനാഥൻസാത്താന്യ സൈന്യത്തെ ജയിക്കുമവൻതൻ ജീവനേകി നമ്മെ തേടി വന്നവൻപാപത്തിൽ നിന്നു നമ്മെ വീണ്ടെടുത്തവൻസ്വർഗ്ഗീയ മന്ന നൽകിടുന്നവൻസ്വർഗ്ഗീയ സന്തോഷം ഏകിടുന്നവൻ(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശീയേശു…ഈ ലോകയാത നൽകും മോഹചിന്തകൾപാപങ്ങളാൽ നമ്മെ മാടിവിളിക്കേ(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു…ഉറ്റവരാകവേ തള്ളിടുമ്പോഴുംആരോരുമില്ലാതേകരാകിലും(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു …
Read Moreശ്രീയേശുനാഥാ സ്വർഗ്ഗീയ രാജാ
ശ്രീയേശുനാഥാ! സ്വർഗ്ഗീയ രാജാ! നിൻകൃപ ഞങ്ങൾക്കു മതിയാം ലോകവാരിധിയിൽ ഉയരുമ്പോൾ അലകൾനിൻകൃപ ഞങ്ങൾക്കു മതിയാം ജീവന്‍റെ തോണി കുടുങ്ങുമ്പോളലയിൽ നിൻകൃപ ഞങ്ങൾക്കു മതിയാംചെറുവഞ്ചിക്കാരേ വരൂ! ക്രിസ്തൻ ചാരത്ത് തകരുന്ന ജീവനിൽ തരുമവൻ വിടുതൽ യേശുതാൻ രാജൻ അവനുള്ള ജീവനിൽഅനന്തമാം സന്തോഷം അതു തുല്യമില്ലഅലറുന്ന ആഴിയിൽ ഉലയില്ല തോണിചുക്കാൻ പിടിക്കുന്നോൻ അഖിലാണ്ഡ നാഥൻകടലിനെ സൃഷ്ടിച്ചോൻ തോണിയെ നയിക്കുമ്പോൾഅലരുന്ന കടലിൽ അലയൽപ്പമില്ല
Read Moreശ്രീയേശു നാഥാ നിൻ സ്നേഹം
ശ്രീയേശു നാഥാ നിൻ സ്നേഹം! സ്വർഗ്ഗ മോടി വെടിഞ്ഞു എന്നെതേടി ധരയിൽ വന്നബേതലേംപുരി മുതൽ കാൽവറി കുരിശോളംവേദനപ്പെട്ടു മമ വേദനയകറ്റി നീ;-അടിയനെപ്പോലുള്ളോ രഗതികളെ പ്രതിഅടിമുടി മുഴുവനുമടികൾ നീയേൽക്കയോ!പാപക്കുഴിയിൽ നിന്നെൻ പാദങ്ങളുയർത്തി നീ പാടുവാൻ പുതിയൊരു പാട്ടുമെൻ നാവിൽ തന്നു അനുപമ സ്നേഹത്തിനാഴവുമുയരവും അകലവും നീളവുമറിയുവാൻ കഴിയുമോ!ഒടുവിലൊരിക്കൽ നിന്നരികിലണയും ഞാ നവിടെയും പാടും നിന്നതിശയ സ്നേഹത്തെ
Read Moreശ്രീയേശു നാമം അതിശയനാമം
ശ്രീയേശുനാമം അതിശയനാമം ഏഴയെനിക്കിമ്പനാമംപാപപരിഹാരാർത്ഥം പാതകരെ തേടിപാരിടത്തിൽ വന്ന നാമം പാപമറ്റ ജീവിതത്തിൻ മാതൃകയെ കാട്ടിത്തന്ന പാവനമാംപുണ്യനാമം;-എണ്ണമില്ലാ പാപം എന്നിൽ നിന്നു നീക്കാൻ എന്നിൽ കനിഞ്ഞ നാമംഅന്യനെന്ന മേലെഴുത്തു എന്നേക്കുമായ് മായ്ച്ചുതന്ന ഉന്നതന്‍റെ വന്ദ്യനാമം;-വാനം ഭൂമി ഏവം പാതാളം ഒരുപോൽവാഴ്ത്തി വണങ്ങും നാമംവാനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയുംആയുധം വെപ്പിച്ച നാമം;-എല്ലാ നാമത്തിലും മേലായ നാമംഭക്തർ ജനം വാഴുത്തും നാമം എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പിൽവല്ലഭത്വം ഉള്ള നാമം;-ഭൂതബാധിതർക്കും നാനാവ്യാധിക്കാർക്കുംമോചനം കൊടുക്കും നാമംകുരുടർക്കും മുടന്തർക്കും കുഷ്ഠരോഗികൾക്കുമെല്ലാംവിടുതലും നൽകും നാമം;-നീതിയോടെ […]
Read Moreശ്രീനരപതിയേ സീയോൻ മണവാളനെ
ശ്രീനരപതിയേ! സീയോൻ മണവാളനേ! നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു കന്യകയിൽ ജാതനായ് വന്ന;ശ്രീനരപതിയേ! സീയോൻ മണവാളനേ!ആട്ടിയർ കൂട്ടമായി വന്നനേരം കീറ്റുശീലയിൽ കിടന്ന യേശുദേവാ പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമേയി ക്ളിഷ്ടമാം കിടപ്പുകണ്ടുഞാൻ നമിക്കുന്നേൻ വന്നു മാഗർ നിന്നടുക്കൽ ഭക്തിയോടെ പൊന്നു മൂരുകുന്തുരുക്കം കാഴ്ചവെച്ചു ഉന്നതാധികാരമുള്ള മന്നവൻ നീയെന്നതന്യർ സന്നമിച്ചു ഘോഷിക്കുന്നിതാ നിശ്ശങ്കമായ് പന്തിരണ്ടാം വയസ്സിങ്കലേശുവേ! നീതന്തതള്ളയോടൊരുമിച്ചീശഗേഹം സമ്പ്രതിപതിച്ചവിടെക്കണ്ടശാസ്ത്രിവര്യരോടു ധർമ്മഭാഷണം നടത്തിയേ മോദിച്ചു നീ മുപ്പതാം വയസ്സിൽ സ്നാനമേൽപ്പതിന്നു ത്വൽപ്പുരം വെടിഞ്ഞു യൂദ്യതന്നിൽ വന്നു സ്വൽപ്പവും മടിച്ചിടാതെയൂർദ്ദിനാന്നൊഴുക്കിനുള്ളി ലൽപ്പരാകും മർത്ത്യരെന്നപോൽ മജ്ജിച്ചൊരു […]
Read Moreശ്രീദേവാട്ടിൻ കുട്ടിയേ തിരു
ശ്രീദേവാട്ടിൻകുട്ടിയേ-തിരുപാദമെന്‍റെ ശരണംജീവനെ നിന്തിരു-പുണ്യരക്തമെന്ന്യേപാപി ഞാൻ രക്ഷപ്പെടാൻ – വേറെആവതില്ലായ്കയാൽ സർവ്വമുപേക്ഷിച്ചുപാപിയിതാ വരുന്നേൻ;- ശ്രീഭാരം ചുമക്കുന്ന പാപികളെ ഭവാൻതേടി നീ വന്നതിനാൽ – തിരുകാരുണ്യത്താൽ വിളിച്ചിടുന്ന തോർത്തിപ്പോൾപാപിയിതാ വരുന്നേൻ;- ശ്രീകാട്ടുടെ ഓടിയ – ആടിനെ നേടുവാൻതേടി നീ വന്നതിനാൽ – പാപകാട്ടിൻ നിന്നോടി-മാ-ശ്രേഷ്ഠ ഇടയനേപാപിയിതാ വരുന്നേൻ;- ശ്രീപാപികളെ രക്ഷചെയ്തതിന്നായി നീ ശാപമൃത്യു സഹിച്ച-ദിവ്യ സ്നേഹകാരുണ്യത്തെ ചിന്തിച്ചു ധൈര്യമായ്പാപിയിതാ വരുന്നേൻ;- ശ്രീഒന്നിനാലും അങ്ങു ചേർന്ന അടിയാരെര മന്നൻ നീ തള്ളുകയില്ലെന്നുചൊന്നതുമുലമീ-തിന്മ നിറഞ്ഞ മാപാപിയിതാ വരുന്നേൻ;- ശ്രീ
Read Moreശോഭയേറും ഓർ നാടുണ്ടതു കാണാമേ
ശോഭയേറും ഓർ നാടുണ്ടതുകാണാമേ ദൂരെ വിശ്വാസത്താൽതാതൻ വാസം നമുക്കൊരുക്കി നിൽക്കുന്നുണ്ടക്കരെ കാത്തതാൽവേഗം നാം… ചേർന്നിടുംഭംഗിയേറിയ ആ തീരത്തുനാം ആ ശോഭനനാട്ടിൽ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗിതം ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൗഭാഗ്യം ആത്മാക്കൾക്ക്;-സ്നേഹമാം സ്വർഗ്ഗതാതനുടെ സ്നേഹദാനത്തിനും നാൾക്കുനാൾവിഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും;-There’s a land that is fairer than day,and by faith we can see it afar;for the Father waits over the wayto prepare us a […]
Read Moreശോഭന നാട്ടിൽ ഞാൻ എത്തിടുമെ
ശോഭന നാട്ടിൽ ഞാൻ എത്തിടുമെകർത്തൻ മുഖം ഞാൻ ദർശിക്കുമെ(2)കോടാകോടി വിശുദ്ധരൊത്ത്ഞാനും യുഗായുഗം വാണിടുമേ(2)വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്കർത്തൻ സന്നിതെ പറന്നിടുമെ(2)അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ(2)യുഗായുഗം ഞാനും വാണിടുവാനായിഎൻ പ്രിയൻ എന്നെയും ചേർത്തിടുമെ(2)കർത്തൻ വരവിൽ കണ്ടിടുവാൻആവലോടെ ഞാൻ കാത്തിരിപ്പൂ(2)
Read Moreശത്രുവിന്‍റെ ഒളിയമ്പാൽ മുറിവേ
ശത്രുവിന്‍റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻപെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നുവന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾഇളകാതെ താങ്ങിടുന്ന പാറയാണവൻഎനിക്കെന്‍റെ യേശു എന്‍റെ ശാശ്വത പാറശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ;- ശത്രുവിന്‍റെ…മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾപാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നുസഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു;- ശത്രുവിന്‍റെ…
Read Moreശത്രുവിൻ കയ്യിൽ നിന്നും
ശത്രുവിൻ കയ്യിൽ നിന്നുംഎന്നെ കാത്തുപരിപാലിച്ചരക്ഷക നിൻ സ്നേഹമൊർത്താൽഎത്ര സ്തുതിച്ചാലും പോരാഇത്രയും സ്നേഹിപ്പാനായ് എന്തു ശ്രേഷ്ടത കണ്ടു എന്നിൽശ്രേഷ്ടനാക്കി തീർത്ത നിൻക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻപാപത്തിൻ ചേറ്റിൽ നിന്നുംഎന്നെ വീണ്ടെടുപ്പാനായ് സ്വന്തംജീവനെ തന്നവനെസ്തുതി സ്തോത്രവും അങ്ങേക്കെന്നുംലോകത്തിൽ ഏകനായിതീർന്ന നേരത്തു ചാരെ വന്നുമാർവ്വിൽ ചേർത്ത എന്നേശുപരാഇനി എന്നെന്നും നീ മതിയേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു
- ആശയറ്റോർ ക്കൊരു സങ്കേതമാം
- പത്തു കമ്പിയുള്ള വീണയാൽ
- ആട്ടിടയർ രാത്രികാലേ കൂട്ടമായ്
- കണ്ണിൻ മണിപോൽ എന്നെ കരുതും

