Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ശാലേം നഗര വീഥിയിൽ മരകുരിശും

ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നുശാലേം നഗര വീഥിയിൽ…1.നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻമനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻവന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻനിന്ദിതനാംഎന്‍റെ പാപംമുറ്റും ഏറ്റെടുത്ത്താൽശാലേം നഗര വീഥിയിൽ…2.മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ലസ്വർഗ്ഗത്തിലുമീഭൂമിയിലും അധോലോകത്തിലുംസർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാംനന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം

Read More 

ശക്തമായ കൊടുങ്കാടിച്ചീടിലും

ശക്തമായ കൊടുങ്കാടിച്ചീടിലുംപ്രതികൂലം കഠിനമായ് തീർന്നാലും(2)ഭീതിയിൽ തിരമാല ഉയർന്നാലുംവെള്ളമെന്‍റെ പ്രാണനോളം എത്തിയാലും(2)എന്‍റെ ആരാധന കുറയുകില്ലഎന്‍റെ ആനന്ദം മാറിപ്പോകില്ല(2)കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലുംകണ്ണുനീർ താഴ്വരയിൽ ആയിടിലുംദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലുംഏറ്റം ക്ഷീണിതനായ് തീർന്നാലും(2)താണുവീണു കർത്തനെ ആരാധിക്കുംആകുലം മറന്നു ഞാൻ സ്തുതിച്ചീടുംമഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെആരാധിച്ചിടും നിന്നെ എന്നെന്നും(2)

Read More 

ശൈലവും എന്‍റെ സ​ങ്കേതവും കോട്ടയും

ശൈലവും എന്‍റെ സങ്കേതവുംകോട്ടയും എന്‍റെ പാറയുമേവീഴാതെ താങ്ങുന്ന താഴാതെ കാക്കുന്നസ്വർഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നേ(2)കഠിനശോധന പർവ്വതങ്ങൾജീവിതസാഗരേ പോരാട്ടങ്ങൾവൻതിരമാലപോൽ ആഞ്ഞടിച്ചീടുമ്പോൾമാറാത്ത നാഥനെ സ്തുതിച്ചിടുന്നേ(2)കാൽവറിക്രൂശതിൽ എന്‍റെ പേർക്കായ്കൈകാൽകൾ ആണിയ്ക്കായ് ഏല്പിച്ചോനേകൺകൾ നിറയുന്നേ ഉള്ളം തുടിക്കുന്നേരക്തം ചിന്തി എന്നെ വീണ്ടതിനായ്മാനുഷ്യരിൽ ഞാൻ ആശ്രയം വയ്ക്കില്ലധനത്തിൽ എൻ മനം ചായുകില്ലകാഹള ശ്ബദം ഞാൻ കേട്ടിടാൻ കാലമായ്കഷ്ടമേറ്റ പ്രിയൻ വന്നീടാറായ്

Read More 

ശബ്ദം താള ലയങ്ങലിലൂടെ സ്വർഗ്ഗ

ശബ്ദം താളലയങ്ങലിലൂടെസ്വർഗ്ഗസംഗീതവുമായ്(2)യേശുദേവന് സ്വാഗതം അരുളാൻയുവജനങ്ങളെ ഉണരൂ യുവജനങ്ങളേഉണരുക(3) ഉജ്വലഭാവിയെ വരവേൽക്കാൻഉണർന്നു സർവ്വായുധങ്ങളേന്തിയേശുവേ എതിരേൽക്കാം(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…നൂതന ആശയ സംസ്കാരത്തിൽചേതന നിന്നു തുടിക്കുന്നു(2)ദൈവവചനം കൈകളിലേന്തിഅവന്‍റെ സാക്ഷികളാകാം(2)(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…അവന്‍റെ സാക്ഷികൾ ആയവർക്കവനൊരുശാശ്വത ഭവനം തീർക്കുന്നു(2)അതിനുവേണ്ടി പടവെട്ടുക നാംകുരിശിൻ സാക്ഷികളാകാം(2)(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…

Read More 

സേവിച്ചീടും നിന്നെ ഞാൻ

സേവിച്ചീടും നിന്നെ ഞാൻ എന്നേശുവേസേവിച്ചീടും നിന്നെ ഞാൻജീവനെനിക്കായി-ക്രൂശിൽ വച്ചുതന്നെൻ ജീവനെ വീണ്ടെണ്ടടുത്ത – പ്രാണനാഥാ-ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ സ്നേഹമായ് സേവചെയ്വാൻ-താ നിൻ കൃപപാപം വെടിഞ്ഞുള്ള പാവന ജീവിതം പാപഹരാ ഞാൻ ചെയ്വാൻ തുണയ്ക്കണംനിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം നിങ്കരത്താലെന്നെ നീ താങ്ങിടണംഎൻ ഹൃദയമിതാ-മന്നവനേശുവേ നിന്നാവിയാൽ നിറെക്ക നിൻ സേവയ്ക്കായ്ലോകം ജഡം പിശാചോടു പോർ ചെയ്തു ഞാൻ നിങ്കൊടിക്കീഴിൽ നിന്നു-ജയം-കൊള്ളും

Read More 

സേനയിനധിപൻ ദേവനിലതിയായ്

സേനയിന്നധിപൻ ദേവനിലതിയായ്ആശ്രയമവനുണ്ടോ ആയവൻ ഏവരിലുമതി ധന്യൻയാഹിൻ വാസമെന്തതികാമ്യം ആ…ആ…വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളംഘോഷിക്കുന്നെൻ ഹൃദയം ജഡവുംകുരികിൽ തനിക്കൊരു വീടും മീവൽപറവ തൻകുഞ്ഞുങ്ങൾക്കായ് നല്ലൊരുകൂടും കണ്ടെത്തിയല്ലേല്ലാ നിൻ തിരുബലിപീഠം തന്നെ ആ…ആ…ധന്യർ നിന്നാലയത്തിൽ വസിപ്പോർനിത്യം സ്തുതിക്കുമവർ നിന്നെ;- സേനയി…ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നുംഇവ്വിധമുള്ളോർ മനസ്സുകളിൽ ആ…ആ…നിർണ്ണയമുണ്ടു നിരന്തരമായ്സീയോൻനഗരിയിൻ പെരുവഴികൾ;- സേനയി…കണ്ണുനീർ താഴ്വരയതു വഴിയായവർ യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്മുന്മഴയനുഗ്രഹപൂർണ്ണമാകും ആ…ആ…പ്രാപിക്കും ബലമവർ ബലത്തിനുമേൽ ചെന്നെത്തുമേവരും സീയോനിൽ;- സേനയി…

Read More 

സേനയിൻ യഹോവയെ നീ

സേനയിൻ യഹോവയേ നീ വാനസേനയോടെഴുന്ന-ള്ളേണമേ ശാലേമിതിൽസീനയെന്ന മാമലയിൽവാനസേനയോടെഴുന്ന-സേന..ഹീനരാമീ-മാനവരിൽമാനസം കനിഞ്ഞഹോമാനുവേലനെ തന്നോരുപ്രാണനായകാ! ഇന്നേരം;- സേന…ശലോമോൻ പണിഞ്ഞതാം ദേ-വാലയത്തിലന്നനു-കൂലമോടെഴുന്ന യിസ്രാ-യേലിന്‍ ദൈവമേ! ഇന്നേരം;- സേന…നാലു ജീവികളോടാറു-നാലു മൂപ്പന്മാർ മദ്ധ്യേമാമഹത്വമോടഹോ സിം-ഹാസന സ്ഥാനായിവാഴും;- സേന…യെശയ്യാ പ്രവാചകൻ ക-ണ്ടാലയത്തിലുള്ളതായമെച്ചമോടുയര്‍ന്നതാം സിം-ഹാസനസ്ഥനേയിന്നേരം;- സേന…ആറു ചിറകുള്ള സ്രാഫ-ദൂതസംഘമാകവേ യ-ങ്ങാര്‍ത്തു പാട്ടുചൊല്ലി സര്‍വ്വനാളിലും സ്തുതിക്കുന്നോരു;- സേന…നേരായ് നിന്നാത്മാവുരച്ചകൂറുള്ളോരു ചൊല്‍കളാൽ നിൻ ആലയം ചേര്‍ന്നെങ്ങൾ പാട്ടുപാടും കേട്ടനുഗ്രഹിപ്പാൻ;- സേന…

Read More 

സീയോനിൻ പരദേശികളേ നാം

സീയോനിൻ പരദേശികളേ നാംഉയർത്തിടുവിൻ കൊടിയെആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കിക്കൊണ്ടെതിരേൽക്കാം നമുക്ക്ബേതലഹേം മുതൽ കാൽവറിയോളംപാദങ്ങൾ പതിഞ്ഞിട്ടുണ്ടേപാദം വയ്ക്കേണം ലാക്കിലേക്കോടണംമാതൃക നൽകിയൊരേശുവിൻ പിൻമ്പേ;-കഷ്ടതയനുഭവിച്ചേശുമഹേശൻവഴി നമുക്കൊരുക്കിയല്ലോഇടുക്കം ഞെരുക്കമുള്ളീവഴി പോകണംമടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ;-ഭാരം സകലവും പാപമശേഷവുംപരിത്യജിച്ചീടുക നാംവിശ്വാസപൂർത്തി വരുത്തുന്ന നായകൻയേശുവെ തന്നെ നോക്കുക സ്ഥിരമായ്;-പരദേശികളേ വീണ്ടെടുത്തോരേജയഘോഷം പാടിടുവിൻആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻകർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ;-സീയോൻ നഗരിയിൽ മിന്നുന്ന ഗോപുരംദൂരത്തായ് കാണുന്നുണ്ടേദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന ശബ്ദംമോദമായ് കേൾക്കുന്നു വേഗം ഗമിക്കാം;-

Read More 

സീയോനെ നീ ഉണർന്നെഴു ന്നേൽക്കുക

സീയോനെ നീ ഉണർന്നെഴുന്നേൽക്കുകശാലേം രാജനിതാ വരുവാറായ്ശീലഗുണമുള്ള സ്നേഹസ്വരൂപൻആകാശമേഘത്തിലെഴുന്നെള്ളിവരുമേ;-പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്കൂരിരുൾ നാളുകളടുത്തടുത്തേഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം;-കഷ്ടതയില്ലാത്ത നാളുവന്നടുത്തേതുഷ്ടിയായ് ജീവിതം ചെയ്തിടാമേദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽഇഷ്മോടേശുവിൻ കൂടെ വസിക്കാം;-അന്ധത ഇല്ലാത്ത നാളു വന്നടുത്തേസാന്ത്വന ജീവിതം ചെയ്തിടാമേഅന്ധകാരപ്രഭു വെളിപ്പെടും മുമ്പേസന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം;-തിരുസഭയെ നിൻ ദീപങ്ങളാകവെദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെമഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾമണവാളനെപ്പോൽ നാം മറുരൂപമാകാൻ;-

Read More 

സീയോൻ യാത്രയതിൽ മനമെ

സീയോൻ യാത്രയതിൽ മനമേഭയമൊന്നും വേണ്ടിനിയുംഅബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവംയാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ ഒരു ഭോഷനായ് തോന്നിയാലും ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ എന്നും ശ്രേഷ്ഠനായ് മാറിടുന്നുഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല ജീവമന്നാ തന്നവൻ എന്നെ ക്ഷേമമായ് പാലിക്കുന്നുമനുഷ്യനിലാശ്രയമോ ഇനി വേണ്ടനിശ്ചയമായ് ദൈവത്തിലാശ്രയമോ അതൊന്നാണെനിക്കഭയം

Read More