Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സീയോൻ സഞ്ചാരികളെ നിങ്ങൾ

സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നുകൊൾവീൻസീയോൻ യാത്രാ മദ്ധ്യേ നിങ്ങൾ എന്തിനുറങ്ങിടുന്നു(2)ശീതകാലം കഴിഞ്ഞു മാറിപ്പോയ് മഴയും പ്രിയരെപുഷ്പങ്ങഌതാഭൂമിമേൽ കാണപ്പെടുന്നു നന്നായ്(2);-സീയോഅത്തിവൃക്ഷം തളിർത്തു തന്‍റെ പച്ചക്കായ്കൾ തരുന്നുമുന്തിരിയിളം കുലകൾ സൗരഭ്യം തൂകിടുന്നു(2);-സീയോഎത്രത്തോളമുറങ്ങും നിങ്ങൾ ബോധമില്ലാതിനിയുംമാത്രനേരത്തിന്നു കർത്തൻ വന്നണഞ്ഞീടുമഹോ(2);-സീയോകർത്തൻ വരുന്ന നേരം നിങ്ങൾ നിദ്രയിലാകുമെങ്കിൽഎത്ര പരിതാപമെന്നു ഓർത്തുകൊണ്ടീ ക്ഷണത്തിൽ(2);-സീയോവേഗമുണർന്നിടുക സ്വർഗ്ഗസീയോൻ തിരുസഭയേവേഗം നീയുണർന്നു കാണ്മാൻ കാത്തിരിക്കുന്നു കർത്തൻ(2);-സീയോ

Read More 

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻകാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്മേഘത്തിൽ നമ്മെയും ചേർത്തിടാറായ്ആയിരമായിരം വിശുദ്ധരുമായ്കാന്തനാം കർത്താവു വന്നിടുമേആർത്തിയോടവനായ് കാത്തിടാമേ;-നാസ്തികരായ് പലരും നീങ്ങിടുമ്പോൾക്രൂശിന്‍റെ വൈരികളായിടുമ്പോൾക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;-വാനഗോളങ്ങളെല്ലാം കീഴ്പ്പ‍െടുത്താൻമാനവരാകവേ വെമ്പിടുമ്പോൾവാനാധിവാനമെൻ അധിവാസമേ;-ജാതികൾ രാജ്യങ്ങളുണർന്നിടുന്നേയൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേആകയാൽ സഭയേ നീ ഉണർന്നിടുക;-തേജസ്സിൻ പുത്രരെ കണ്ടിടുവാൻസൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;-വാഗ്ദത്തം അഖിലവും നിറവേറുന്നേസീയോനിൽ പണി വേഗം തീർന്നിടുമേതേജസ്സിൻ കാന്തനും വെളിപ്പെടുമേ;-

Read More 

സീയോൻ സഞ്ചാരി ഞാൻ യേശുവിൽ

സീയോൻ സഞ്ചാരി ഞാൻയേശുവിൽ ചാരി ഞാൻപോകുന്നു കുരിശിന്‍റെ പാതയിൽമോക്ഷയാത്രയാണിത് ഞാൻ നടപ്പത് കാഴ്ചയാലെയല്ല വിശ്വാസത്താലെയാംവീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽരക്ഷകൻ കൈകളിൽ താങ്ങിടും;-ലോകമേതും യോഗ്യം അല്ലെനിക്കതാൽ ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽനാഥനു മുൾമുടി നൽകിയ ലോകമേനീ തരും പേരെനിക്കെന്തിനായ്;-സാക്ഷികൾ സമൂഹം എന്‍റെ ചുറ്റിലും നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻഭാരവും പാപവും വിട്ടു ഞാനോടുമാന്നേരവും യേശുവെ നോക്കിടും;-എന്നെ നേടുന്ന സന്തോഷമോർത്തതാൽ നിന്ദകൾ സഹിച്ചു മരിച്ച നാഥനെധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽക്ഷീണമെന്തെന്നറികില്ല ഞാൻ;-ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാനന്മയേ തൻകരം നൽകുമെന്നീശനിൽഎന്മനം […]

Read More 

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടായാഹെന്ന ദൈവം കൂടെയുണ്ട്(2)അവൻ മയങ്ങുകില്ല ഉറങ്ങുകില്ലയിസ്രയേലിൻ ദൈവം കൈവിടില്ല(2)രോഗിയായ് ഞാൻ തളർന്നാലുംദേഹമെല്ലാം ക്ഷയിച്ചാലും(2)ആണികളാൽ മുറിവേറ്റപാണികളാൽ സുഖമേകും(2)വാക്കു തന്നോൻ മാറുകില്ലവാഗ്ദത്തങ്ങൾ പാലിച്ചിടും(2)കൂരിരുൾ താഴ്വരയിൽകൂടെയുണ്ടെൻ നല്ലിടയൻ(2)ആശയറ്റതാമീയുലകിൽആശ്രയിപ്പാൻ പോകരുതേ(2)ആശ്രയിപ്പാൻ ഇടമൊന്നേആശ്രയമായ് എന്നേശു മതി (2);-

Read More 

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

സീയോൻ സൈന്യമേ ഉണർന്നീടുവിൻപൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്കകേൾക്കാറായ് തൻ കാഹളധ്വനി-നാംപോകാറായ്ഈ പാർത്തലം വിട്ടു തേജസ്സേറും പുരേസർവ്വായുധങ്ങൾ ധരിച്ചീടുകദുഷ്ടനോടെതിർത്തു നിന്നു വിജയം നേടുവാൻ;-ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർനിത്യനിത്യയുഗങ്ങൾ വാഴും സ്വർഗ്ഗ സീയോനിൽ;-പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേഅങ്ങുചെന്നു കാണുവാനെൻ പ്രീയൻ പൊന്മുഖം;-ആനന്ദമേ, നിത്യാനന്ദമേകാന്തനോടു വാഴും കാലം എത്ര ആനന്ദം;-

Read More 

സീയോൻ പുത്രിയെ ഉണരുക

സീയോൻ പുത്രിയെ ഉണരുകനിൻ കാന്തൻ വരവേറ്റം സമീപമായ്രാത്രിയേറെ ഇല്ലിനി ദുഖമേറെയില്ലിനിപ്രീയൻ നടിനോടെറ്റമടുത്തുഹാ..ഹാ..ഹാ.. കാലാമാടുത്തുകാന്തനുമായുള്ള നിത്യവാസംകണ്ണനീർ മാറും ദുഖമെല്ലം തീരുംകാന്തനുമയ് നാം വാണീടുമ്പോൾഒരുങ്ങീടാം പ്രീയജനമെവീണ്ടെടുപ്പിൻ നാളടുത്തെല്ലോ;- ഹാ…ജഡത്തിൻ മോഹങ്ങൾ ഒഴിഞ്ഞീടുകസ്നേഹത്താൽ ജീവിതം മുന്നേറുകമഹിമയിൻ കാന്തൻ എഴുന്നെള്ളാറായ്കൈവിടപ്പെടല്ലെ മരുയാത്രയിൽ;- ഹാ…

Read More 

സീയോൻ നഗരവാസമെൻ

സീയോൻ നഗരവാസമെൻജീവിതത്തിൻ ആശയെആനന്ദം ആനന്ദം ആനന്ദമേ-എൻകത്തനോടൊത്തുള്ള വാസമേപാപം നിറഞ്ഞ ലോകമേ-നിൻഭാഗ്യം എനിക്കു വേണ്ടായേദോഷം നിറഞ്ഞ ദേശം വിട്ടെൻയേശുവിൻ പിൻപേ പോകുന്നേ;- ആനന്ദംക്രൂശിൻ വചനം കേൾക്കുമ്പോൾ-എൻകൺകൾ നിറഞ്ഞു കവിയുന്നേനാഥൻ സഹിച്ച പാടുകൾ-എൻരക്ഷയ്ക്കായിത്തീർന്നല്ലോ;- ആനന്ദംഉണർന്നിരുന്നു പ്രാർത്ഥിക്കാംകോട്ടകാത്തു സൂക്ഷിക്കാംവിളക്കിൽ എണ്ണ കുറയതെ-നാംവിരുതിനായ് മുന്നേറിടാം;- ആനന്ദംഅധർമ്മം ദിനവും പെരുകുന്നേദൈവസ്നേഹം കുറയുന്നേവരവിൻ നാളും അടുക്കുന്നേവിശുദ്ധികാത്തു നാം ഒരുങ്ങീടാം;- ആനന്ദം

Read More 

സീയോൻ മണവാളനെൻ കാന്തനായ്

സീയോൻ മണവാളനെൻ കാന്തനായ് വന്നീടുവാൻകാലങ്ങളെത്ര കാത്തീടേണം(2)ആ നാളും നാഴികയും ഞാൻ നോക്കി(2)പാരം കൊതിച്ചിടുന്നേൻ കൺകളിപ്പാരിതിൽ (2)ഹാ എന്നു തീർന്നിടുമെന്നാശ;-പാപത്തിലായിടുന്ന കാലത്തിലെൻ ദുരിതംആകെയും തീർത്തതാമെൻ കാന്തൻ(2)തന്നാത്മാവാലെന്നുള്ളം നിറച്ചോൻ(2)തൻകൂടെ ചേർത്തീടുമെന്നച്ചാരം തന്നെനിക്ക്(2)പങ്കമകറ്റിയെന്നെ കാക്കും;-നിൻ പ്രേമം കണ്ടതിൽ പിന്നെൻ പ്രേമമായതെല്ലാംനിൻപേർക്കായ് തന്നീടുവാനാശ(2)എനിക്കേറുന്നെന്നുള്ളമതിലെന്നും(2)നിൻ പേർക്കായ് ജീവനെത്തന്നെൻ(2)പ്രാണൻ ത്രാണനം ചെയ്തെൻപേറും പ്രാണനാഥനേശു;-വാനത്തിൽ കേൾക്കുമേ ഞാനാനന്ദമായൊരുനാൾപ്രാണപ്രിയൻ ധ്വനിക്കും ശബ്ദം(2)ആ നേരം പറന്നുപോം ഞാൻ വാനിൽ(2)ഹായെന്‍റെ പ്രിയനുമായ് ചേർന്നിടുന്നെന്നുമേ ഞാൻ(2)ആരാൽ വർണ്ണിച്ചീടാമെൻ ഭാഗ്യം;-പതിനായിരങ്ങളിലും പാവനനായിടുന്നെൻസർവ്വാംഗസുന്ദരനാം കാന്താ(2)നിൻ പ്രേമം എനിക്കു തന്നിടേണം(2)നിത്യവും ചുംബിച്ചിടാൻ തങ്കതിരുമുഖത്തെ(2)ഭാഗ്യമെനിക്കു തന്നിടേണം;-

Read More 

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

സീയോൻ മണാളനെ ശാലേമിൻ പ്രിയനെനിന്നെക്കാണുവാൻ നിന്നെക്കാണുവാൻഎന്നെത്തന്നെ ഒരുക്കുന്നു നിൻ രാജ്യത്തിൽവന്നു വാഴുവാൻപരനേ നിൻ വരവേതു നേരത്തെന്നു അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻഅനുനിമിഷവും അതികുതുകമായ് നോക്കി പാർക്കും ഞാൻ;- സീയോൻ…കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു ഞാൻപോയ് മറയുമേ പോയ് മറയുമേകണ്ണിമയക്കും നൊടിനേരത്തു ചേരുമേവിൺപുരിയതിൽ;- സീയോൻ…സഭയാം കാന്തയെ ചേർക്കുന്നനേരത്തു എന്താനന്ദമേ എന്താനന്ദമേപ്രിയന്‍റെ മാർവ്വിൽ ഞാൻ ചാരുംസമയത്തു പരമാനന്ദമേ;- സീയോൻ…കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർഎടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോആ മഹൽ സന്തോഷ ശോഭനനാളതിൽഞാനും കാണു മേ;- സീയോൻ…

Read More 

സൗന്ദര്യത്തിന്‍റെ പൂർണ്ണതയാകുന്ന

സൗന്ദര്യത്തിന്‍റെ പൂർണ്ണതയാകുന്ന സീയോനിൽ നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേതേൻമൊഴി തൂകുന്ന നിന്‍റെ പൊന്മുഖം കാണ്മാൻഅതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേഅന്ധകാരംകൊണ്ടു മൂടപ്പെട്ട ലോകത്തിൽ എന്നെവീണ്ടെടുത്ത രക്ഷിതാവേ ദിനം മുഴുവൻ സൂക്ഷിക്ക;-രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ്ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ;-ഈ പകലെൻ ജീവിതത്തിൽ തെറ്റുവരാതെ രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താൽ താങ്ങണേ;-ജയകരമാം ജീവിതം ഞാൻ ചെയ്തിടുവാനായ്അധികാരമുള്ളേശുവിന്‍റെ തിരുമാർവ്വിൽ ഞാൻ ചാരുന്നേ;-യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർനാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നു;-

Read More