ഓ കാൽവറി എനിക്കായ് തകർന്ന
ഓ കാൽവറി എനിക്കായ് തകർന്ന മാറിടമേഅങ്ങെന്നെ സ്നേഹിച്ചു പുത്രനാക്കിആ രക്തം എനിക്കായ് സംസാരിക്കും(2)കോപിക്കാതെ മുഖം വാടാതെ(2)ക്രൂശിലേക്ക് നോക്കുവിൻ(2)ദൂരസ്ഥനായിരുന്നെന്നെ യേശുവിൻരക്തത്താൽ സമീപെ ആക്കി(2)ആ രക്തം വിശുദ്ധവുംആ രക്തം ജയാളിയാക്കും(2)വീണ്ടെടുത്ത രക്തമേ(2)യേശുവിൻരക്തം എൻ പാപം പൊക്കിആ രക്തം നിർദോഷവുംആ രക്തം നിഷ്കളങ്കവുംവചനത്താൽ ഉളവായ രക്തം(2)വിലയേറിയ രക്തമേ(2)
Read Moreഓ ഹാലേലൂയ്യാ പാടും എന്നും ഞാൻ
ഓ.. ഹാലേലൂയ്യാ ഓ.. ഹാലേലൂയ്യാഓ.. ഹാലേലൂയ്യാ ഹാലേലൂയ്യാ…പാടും എന്നും ഞാൻ എൻ യേശുവേ നിൻ സ്തുതിവാഴും എന്നും ഞാൻ നിൻ കൂടെ എൻ യേശുവേ(2);-സുന്ദരൻ അതി സുന്ദരൻ എൻ പ്രിയനെ യേശുവേആരുമില്ല നിന്നെപോലെ എൻ ശ്വാസമേ ജീവനെ(2)ഒന്നു കാണാൻ മോഹിച്ചു ഞാൻ എന്നെ തേടി വന്നു നീഇറ്റു സ്നേഹം ചോദിച്ചു ഞാൻ സ്വന്ത പ്രാണൻ തന്നു നീ (2)ഒന്നു തൊടുവാൻ മോഹിച്ചു ഞാൻ എന്നെ വാരി പുണർന്നു നീഒരു മുത്തം ചോദിച്ചു ഞാൻ പതിനായിരം തന്നു നീ […]
Read Moreഓ ദൈവമേ രാജാധിരാജാ ദേവാ
ഓ ദൈവമേ രാജാധിരാജദേവാ ആദിയന്തം ഇല്ല മഹേശനേ സർവ്വലോകം അങ്ങയെ വന്ദിക്കുന്നേ സാധു ഞാനും വീണു വണങ്ങുന്നേഅത്യുച്ചത്തിൽ പാടും ഞാൻ കർത്താവേ അങ്ങെത്രയോ മഹോന്നതൻ!(2)സൈന്യങ്ങളിൽ നായകനങ്ങല്ലയോ ധന്യനായ ഏകാധിപതിയുംഇമ്മാനുവേൽ വീരനാം ദൈവവും നീഅന്യമില്ലേതും തവ നാമംപോൽ;-അത്യഗാധം ആഴിയനന്തവാനം താരാജാലം കാനന പർവ്വതംമാരിവില്ലും താരും തളിരുമെല്ലാംനിൻമഹത്വം ഘോഷിക്കും സന്തതം;-ഏഴയെന്നെ ഇത്രമേൽ സ്നേഹിക്കുവാൻഎൻ ദൈവമേ എന്തുള്ളു നീചൻ ഞാൻനിൻരുധിരം തന്നെന്നെ വീണ്ടെടുപ്പാൻക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ;-
Read Moreനോക്കിയവർ പ്രകാശിതരായി
നോക്കിയവർ പ്രകാശിതരായി യേശുവിൻ തിരുമുഖത്ത് താഴ്ത്തിയവർ സമുന്നതരായ് യേശുവിൻ സന്നിധിയിൽ ഈ എളിയവൻ നിലവിളിച്ചു യഹോവ അതു കേട്ടു (2) സകലകഷ്ടങ്ങളിൽ നിന്നും എന്നെ വിടുവിച്ചു (2);- നോക്കിയവർ.. ഈ ദൈവം എന്നും എന്നും നമ്മുടെ ദൈവമല്ലോ (2) ജീവകാലം മുഴുവനും നമ്മ നൽവഴിയിൽ നടത്തും (2);- നോക്കിയവർ..
Read Moreനോക്കി നോക്കി കൺകൾ മങ്ങിടുന്നേ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ എന്നു നീ വന്നിടുമോ കാണുവാനാശയായ് കാത്തിടുന്നേ പ്രിയാ എന്നു നീ വന്നിടുമോ… പാരിൽ പ്രയാസങ്ങൾ ഏറിടും നേരത്തും ആശയം നീ മാത്രമെ പോർക്കളത്തിലെന്‍റെ തേരാളിയായ് നീയെൻ കൂടെ നടന്നിടണേ… എന്നു തീരും എന്‍റെ ക്ലേശമെന്നോർത്തു ഞാൻ കാത്തിതാ പാർത്തിടുന്നേ അന്നുവരെ കാണും പ്രിയനെൻ ചാരത്തു താങ്ങി നടത്തിടുവാൻ… ക്രൂശിലെൻ പേർക്കായി കഷ്ടമേററ നാഥൻ വന്നിടും നാളതിൽ ഞാൻ മിന്നും പ്രഭാപൂരം പ്രജ്വലിക്കും പ്രിയൻ പൊന്മുഖം മുത്തിടും ഞാൻ…
Read Moreഞാനും പ്രിയനാമെൻ യേശുവെ കാണും
ഞാനും പ്രിയനാമെൻ യേശുവെ കാണും (2) ഹല്ലേലുയ്യാ എന്നുച്ചത്തിൽ ഞാൻ ആർക്കും മോദത്താൽ ശുദ്ധർക്കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ഹാ കാണും ഞാൻ ഹല്ലേലുയ്യാ പാടും ഞാൻ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കണ്ണുനീരില്ലായെൻ വീട്ടിൽ നാം ചെന്നുചേരുമ്പോൾ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കാണാൻ വാജിച്ച ശുദ്ധരെ കാണാം എന്തൊരാനന്ദം അന്നാളിലുണ്ടാകും ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും മോശയുണ്ടാകും ദാവീദുണ്ടാകും അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ജീവവൃക്ഷത്തിൻ ഫലം […]
Read Moreഞാനും എന്‍റെ കുടുംബവും നിന്നതല്ല
ഞാനും എന്‍റെ കുടുംബവുംനിന്നതല്ല യേശു നിർത്തിയതാതാളടിയായ് പോയിടാതെ താങ്ങിയെന്നെ തൻ ഭുജത്താൽ(2)ഓർത്തീടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ(2)ഹാലേലുയ്യാ ഹാലേലുയ്യാ (2)അപ്പനമ്മ അറിയും മുൻപേനിത്യതയിൽ കണ്ടു എന്നെ എന്‍റെ ഭാവി താതൻ കയ്യിൽഎന്നെ പോറ്റും പുലർത്തിടും(2);-സ്വന്തബന്ധം കൈവിട്ടാലുംജീവൻ തന്ന യേശു ഉണ്ട്നൽകിയെന്നിൽ അഭിഷേകംഅതുതന്നെ എന്‍റെ ബലം(2);-ആധിയില്ല തെല്ലും ഭീതിയില്ലആദ്യനുമേ യേശു അന്ത്യനുമേ(2)ഹാലേലുയ്യാ ഹാലേലുയ്യാ (2)അഭിഷേകം എൻ സമ്പത്താണേ തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ(2) ഹാലേലുയ്യാ ഹാലേലുയ്യാ (2)
Read Moreഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ
ഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ യഹോവയെ സേവിക്കും നന്മ ചെയ്തു ജീവിക്കും വൻ നന്മകൾ ഘോഷിക്കും ഭാരങ്ങൾ നേരിടും നേരത്തിൽ ഒന്നായ് വന്നിടും നിൻസവിധേ ഭാരങ്ങളെല്ലാമകന്നു പാലിക്കുമന്ത്യത്തോളം;- കാർമേഘക്കാറുകളേറിടിലും കാണാതെൻ ചാരത്തെത്തുന്നു എൻഭവനത്തിലെന്നേശു പാർത്തിടും നല്ല നാഥനായ്;- എന്‍റെ വീട്ടിലെന്നേശുവുണ്ട് ജയത്തിൻ ഉല്ലാസഘോഷമുണ്ട് ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും എന്നെന്നേക്കുമായ്;- വിശ്വാസവീരരായ്ത്തീരുന്ന വീരസാക്ഷികളേറിടുവാൻ എൻ ഭവനത്തിലെൻ സാക്ഷ്യം പാലിക്കും നന്നായ് എന്നുമേ;-
Read Moreഞാനും എനിക്കുള്ള സർവ്വസ്വവും
ഞാനും എനിക്കുള്ള സർവ്വസ്വവുംദൈവത്തിൻ ദാനമെന്നോർത്തീടും ഞാൻഞാനും കുടുംബവും സേവിച്ചീടുംയാഹെന്ന ദൈവത്തെ ഇന്നുമെന്നുംഎൻ ഗേഹം ദൈവത്തിൻ വാസസ്ഥലംആരാധിച്ചിടുമാ ധന്യനാമംഅർപ്പിച്ചിടും എൻ സമസ്തവുംസ്തോത്രത്തിൻ യാഗങ്ങളാൽ;- ഞാനും…സന്തോഷ സന്താപ വേളകളിൽഒന്നായണയും തൻ സന്നിധിയിൽസ്നേഹിച്ചിടും ക്ഷമിച്ചിടുംകരുതീടും തമ്മിൽ തമ്മിൽ;- ഞാനും…നാഥൻ എനിക്കേകിടും ദാനമെല്ലാംസ്നേഹത്തിൽ ഏവർക്കും പങ്കുവയ്ക്കുംദുഃഖിതർക്കും പീഡിതർക്കുംആവോളം നന്മചെയ്യും;- ഞാനും…എന്നിൽ നിയുക്തമാം ദൈവയിഷ്ടംആരാഞ്ഞറിഞ്ഞു ഞാൻ ജീവിച്ചിടുംസത്യ-ധർമ്മ-നീതി-മാർഗ്ഗംനിത്യവും പിന്തുടരും;- ഞാനും…
Read Moreഞാനൊരിക്കൽ ഞാനൊരിക്കൽ
ഞാനൊരിക്കൽ ഞാനൊരിക്കൽ എത്തുമെന്‍റെ നാട്ടിൽ ഞാനൊരിക്കൽ എത്തുമൊട്ടും കണ്ണീരില്ലാ വീട്ടിൽഎന്‍റെ കർത്താവിന്‍റെ വീട്ടിൽതീരുമെന്‍റെ യാത്രയുടെ ക്ലേശമെല്ലാം തീരും ചേരും ഞാനെൻ പ്രിയതമന്‍റെ വീട്ടിൽ ചെന്നുചേരുംദൂരമധികമില്ലിനി നേരമധികമില്ലിനി കുരിശെടുത്തു പോകുമെൻ തീർത്ഥയാത്ര തീർന്നിടും നാട്ടിൽ ചെന്നു ചേർന്നിടും;-വീടൊരു കൂടാരമാകും ഭൗമഭവനമിന്നു കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്നുഇന്നിഹത്തിലന്യനാം വിണ്ണിലെത്തി ധന്യനാംഇന്നു കണ്ണുനീരിന്‍റെ താഴ്വരയിൽ തുടരുന്നു ഹൃദി പ്രത്യാശ വിടരുന്നു;-അല്ലിലും പകലിലും വൻ ശോധനകൾ ഉണ്ട്അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട്അന്നതെല്ലാം തീർന്നിടും, കണ്ണുനീരു തോർന്നിടും അല്ലലെല്ലാം ഓടിടും ഹല്ലേലുയ്യാ പാടിടും വിരുതുകൾ ഞാൻ നേടിടും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മറുദിവസം മറിയമകൻ യറുശലേമിൽ
- യഹോവ നിസ്സി എന്നാർത്തു പാടുവിൻ
- കണ്ടാലും കാൽവറിയിൽ കുരിശിൽ
- ഗോൽ ഗോത്തായിലെ കുഞ്ഞാടേ
- സമയമിനി അധികമില്ല കാഹളം

