ഞാനോടി നിന്നിൽ അണയുന്നേ
ഞാനോടി നിന്നിൽ അണയുന്നേസങ്കേതമാകും വൻ പാറയേസന്തോഷം നീയെൻ സർവ്വവും നീയേഇല്ലാ മറ്റാരും ആശ്രയമായ്കണ്ണുനീർ തൂകും വേളകളിൽഎന്നിൽ കനിയും വല്ലഭനേമുറ്റും തരുന്നു എന്നേ നിൻ കൈകളിൽനിൻ ഹിതം പോലെന്നേ പണിയണേഎല്ലാരുമെന്നെ തള്ളിടുമ്പോൾയേശുവേ നീ എന്നെ കൈവിടല്ലേനീറും നിരാശയും വേദനയുംപുർണ്ണമായ് മാറിടും നിൻ കൃപയാൽ;-നിത്യതയോളം നടന്നിടുവാൻഅത്യന്തശക്തി പകർന്നിടണേശ്വാശ്വത നാട്ടിലെ വാസത്തിനായ്ആശയോടേശുവേ കാത്തിടുന്നേ;-
Read Moreഞാനിതാ പോകുന്നു ഞാൻ
ഞാനിതാ പോകുന്നു ഞാൻ പ്രിയംവെച്ച കർത്തൻ സന്നിധേ ഭാരം പ്രയാസം നിന്ദകളെല്ലാം ഈ ഭൂവിൽ തള്ളിടുന്നു പോകുവാൻ ലേശം വേദനയെങ്കിലും പ്രിയരെവിട്ടകലുവാൻ കഴിയില്ലെങ്കിലും എനിക്കായി സർവ്വം നല്കിയ നാഥൻ സന്നിധേ എന്നോർത്താൽ ദുഃഖം ലേശം ഇല്ലെനിക്കു യാത്ര ചോദിച്ചവർ ഒന്നായ് അകന്നപ്പോൾ ഒന്നു ഞാൻ ഹൃത്തിൽ ഓർത്തുപോയ് നാഥാ കാഹളം മുഴങ്ങുമ്പോൾ പ്രിയൻ വന്നിടുമ്പോൾ എൻ പ്രിയരെല്ലാവരും കാണുമോ ആ ദിനത്തിൽ
Read Moreഞങ്ങൾക്കുള്ളവൻ ദൈവം
ഞങ്ങൾക്കുള്ളവൻ ദൈവം ഞങ്ങൾക്കുള്ളവൻഞങ്ങളോ അവനുള്ളവർശരണം തന്‍റെ ചിറകടിയിൽഹാ! എത്ര ഭാഗ്യമിത്ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാഞാനും എന്‍റെ കുടുംബവുമോ ഞങ്ങൾയഹോവയെ സേവിക്കുംഅനർത്ഥങ്ങളെ അണുവിട നീക്കികാത്തു കൺമണിപോലെഏറ്റവും അടുത്ത തുണയല്ലോഹാ! എത്ര ഭാഗ്യമിത്ഉറങ്ങുന്നില്ല അവൻ മയങ്ങുന്നില്ലഉറപ്പുള്ള കോട്ടയവൻവലഭാഗത്തവൻ തണലല്ലോഹാ! എത്ര ഭാഗ്യമിത്താതനവൻ മക്കൾ ഞങ്ങൾഈ ബന്ധം ശാശ്വതമെനാഥനവൻ ഈ ഭവനമതിൽഹാ! എത്ര ഭാഗ്യമിത്
Read Moreഞങ്ങൾക്ക് ജയമുണ്ട്
ഞങ്ങൾക്ക് ജയമുണ്ട് ഞങ്ങൾക്ക് ജയമുണ്ട് യേശുവിൻ നാമത്തിനാൽ (2) ഞങ്ങൾക്ക് ജയമുണ്ട് ഞങ്ങൾക്ക് ജയമുണ്ട് യേശുവിൻ രക്തത്തിനാൽ (2) പാപത്തിൻ ചങ്ങലകൾ തകർത്തല്ലോ ശാപത്തിൻ നുകങ്ങൾ ഉടച്ചല്ലോ ക്രൂശിന്മേൽ ജയം കൊണ്ടാടിയല്ലോ യേശു എനിക്കു ജയം നൽകിയല്ലോ
Read Moreഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ
ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത് കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ എന്‍റെ ആശ സഫലമാകുംഅതിവിദൂരമല്ല നാഥൻ വരവടുത്തു അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ ആകാശമദ്ധ്യേ വേഗം വന്നീടുംകടലിൽ മുഴക്കം കേട്ടീടുന്നു ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നുഭൂലോകം നടുങ്ങീടുന്നു അന്ത്യകാലമെന്നറിഞ്ഞുകൊൾക;- ഭരണകൂടങ്ങൾ തകർന്നീടുന്നു ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നുദൈവവചനം നിറവേറുന്നു അന്ത്യകാലമറിഞ്ഞുകൊൾക;-
Read Moreഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു
ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ തിരുമുഖത്തിൽ നോക്കുന്നുനീ മാത്രം സ്തുതികൾക്കു യോഗ്യനയോൻഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ ദയയെ വർണ്ണിക്കുംനീ മാത്രം സർവ്വശക്തൻ ഉന്നതനുംഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കുംഞങ്ങൾ നിന്‍റെ ശക്തിയെ ഘോഷിക്കുംനീ മാത്രം സർവ്വശക്തൻ നീതിമാൻഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും
Read Moreഞങ്ങൾ ഇതു വരെ കഴിവല്ലാ നിൻ
ഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ ദൈവമേഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ യേശുവേ…കഴിവല്ലാ നിൻ കൃപയാണെബലമല്ല നിൻ ദയയാണെ(2)ഞങ്ങൾ ഇതുവരെ…രോഗിയായി മാറിയപ്പോൾയഹോവ റാഫായായി (2)തോൽവികൾ വന്നനേരംയഹോവ നിസ്സിയായി (2)കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..എൽഷദ്ദായ് കൂടെ ഉള്ളപ്പോൾഅസാധ്യതകൾ മാറി പോയി(2)എബനേസർ എൻ ദൈവമേഎന്നെ കരങ്ങളിൽ വഹിച്ചവനെ(2)കഴിവല്ലാ നിൻ… ഞങ്ങൾ….യഹോവയീരെ ആയിഎൻ ശൂന്യതകൾ മാറ്റിയല്ലോ(2)എപ്പോഴും എന്നെ കാണുന്നഎൽറോഹിയെൻ… സ്നേഹകൊടിയെ…(2)കഴിവല്ലാ നിൻ…. ഞങ്ങൾ…
Read Moreഞങ്ങൾ ആരാധിക്കുന്നു യേശുവേ
ഞങ്ങൾ ആരാധിക്കുന്നുയേശുവേ അങ്ങെ ആരാധിക്കുന്നു(2)നീ നല്ലവൻ സർവ്വ വല്ലഭൻഅങ്ങേപ്പോലൊരു ദൈവമില്ലാ(2)ഹാലേലൂയ്യാ ഹാലേലൂയ്യാ(4)പാപിയാം എന്നെയും നീനിൻ പൈതലായ് മാറ്റിയല്ലോഎന്നേ വിളിച്ചവനേനീ വിശ്വസ്ത ദൈവമല്ലോ;- നീ നല്ലവൻ..ശത്രുക്കൾ കാൺകെയെന്നുംവിരുന്നൊരുക്കീടുന്നോനേനിൻ അഭിഷേകത്താലേശക്തരായ് മാറ്റീടണേ;- നീ നല്ലവൻ..
Read Moreഞനേശുവേ പിൻഗമിച്ചിടും ഓരോ
ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടുംഎൻജീവ നാളുകളെല്ലാം അവനായ് ഞാൻ ജീവിച്ചിടുംഎൻ കാതുകളെന്നുമേ നാഥാ നിൻ ആജ്ഞ കേൾക്കാൻഎൻ കാൽകൾ നിൻപാദേ പോകാൻ നിന്നിഷ്ടത്താലെന്നും
Read Moreഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും
ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേപഥ്യമാം വചനത്താൽ എഴയെന്നെനിത്യവും നടത്തിടും ആത്മനാഥൻഎന്‍റെ ഉപനിധി കാത്തിടുവാൻ സർവ്വവല്ലഭനെൻ കൂടെയുണ്ട്ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ;- ഞാൻ…ജീവിത ഭാരങ്ങൾ ഏറിവന്നാൽ കലങ്ങിടാതെ ഞാൻ മുന്നേറുമേകണ്ണുനീർ താഴ്വര അതിൽ നടന്നാൽആനന്ദനദിയാക്കി മാറ്റിടുമേഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ…ജീവിത സാഗരമതിലുയരുംശോധനയാം വൻ തിരകളിൽ ഞാൻമുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച-അനുദിനം നടത്തിടുമേഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ…വേഗം ഞാൻ വന്നിടാം വീടൊരുക്കിഎന്നുരചെയ്തയെൻ പ്രാണനാഥൻവന്നിടുമേ വേഗം മേഘാരൂഢനായ്ആയതെൻ പ്രത്യശ ഭാഗ്യമിതേആകയാൽ പ്രിയനെ വാഴ്ത്തിടുന്നേ;- ഞാൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മരണമേ വിഷമെങ്ങു നിന്‍റെ വിജയ
- മണ്ണു മണ്ണോടു ചേരുന്ന നേരം
- പരനേ! തിരുമുഖ ശോഭയിൻ
- കിരീടമെനിക്കായ് നീയൊരുക്കും
- യേശു രാജൻ വരുമേ മദ്ധ്യ വാനിൽ

