ഞാൻ സമർപ്പിക്കുന്നു ഞാൻ
ഞാൻ സമർപ്പിക്കുന്നു ഞാൻ സമർപ്പിക്കുന്നു എന്‍റെ ഹൃദയം നിന്‍റെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു കഴുകുക നിൻ നിണത്താൽ കാൽവറി പൊൻ നിണത്താൽ പാപങ്ങളഖിലം നീ കരുണാനിധേ പ്രതികൂലമായ കൈയെഴുത്തുകളേ നീ മായിച്ചു കഴുകി കൃപയേകണേ; – ക്ഷമിക്കുക പരനീശോ അടിയാന്‍റെ വീഴ്ച താഴ്ച നിൻ പാദേയഭയമണയുന്നു ഞാൻ കഴുകുക എന്‍റെയുള്ളം വാഴുക എന്‍റെയുള്ളിൽ ഇന്നുമുതലെന്നുമെന്നേക്കുമേ; – നിന്‍റെ തിരുപ്പാദേ ഇന്നു ഞാനെന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുമ്പോൾ ചൊരിയുക നിൻ കൃപകൾ പകരുക നൽവരങ്ങൾ നായകൻ കാര്യസ്ഥനാത്മാവിനെ; – ഹൃദയത്തിൽ […]
Read Moreഞാൻ പൂർണ്ണ ഹൃദയത്തോടെ യഹോവ
ഞാൻ പൂർണ്ണ ഹൃദത്തോടെയഹോവയെ സ്തുതിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിച്ച്നിൻ നാമത്തെ എന്നും കീർത്തിക്കുംയഹോവ പീഠിതർക്കഭയസ്ഥാനംകഷ്ടകാലത്തൊരഭയ സ്ഥാനംഅവൻ ലോകത്തെ നീതിയോടെ നേരായി ന്യായപാലനം ചെയ്തിടും;-അവന്‍റെ പ്രാമാണങ്ങൾ അനുസരിക്കിൽജീവിതത്തിൻ വഴികൾ അറിഞ്ഞിടാമേബലവാനാം ശത്രുക്കൾ കൈയ്യേറിയാലുംവിടുവിച്ചവൻ നമ്മെ പരിപാലിക്കും;-
Read Moreഞാൻ പൂർണ്ണ ഹൃദയത്തോടെ സ്തുതി
ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കുംനിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കുംഅത്യുന്നതനായുള്ളേവേ യഹോവേഈ ഭൂവിനും ദ്യോവിനും അധിപതിയേകർത്താധി കർത്താവേ നിൻ നാമമല്ലോനിത്യ സങ്കേതമെൻ ബലമെന്നഭയംയഹോവാ പീഢിതർക്കൊരഭയസ്ഥാനംകഷ്ടകാലത്തു പിരിയാത്തൊരുറ്റ സഖിതന്നെ അന്വേഷിക്കുന്നോരെ കൈവിടുമോതന്‍റെ ഭക്തരെ എന്നേക്കും മറന്നിടുമോഇല്ലഭീതിയെന്നുള്ളത്തിലണുവേളവുംതള്ളുകില്ലെന്‍റെ രക്ഷകനൊടുവോളവുംഎന്‍റെ വൈരികലേനിക്കായി പതിയിരുന്നുസർവ്വവല്ലഭൻ കരമെന്മേലമർന്നിരുന്നുഅവരെന്‍റെ വഴികളിൽ കണിഒരുക്കി-അതിൽഅവരുടെ കാൽതന്നെ കുടുങ്ങി പ്പോയിഞാനോ എൻ ദൈവത്തിൽ ശരണപ്പെട്ടുഎന്‍റെ കോട്ടയും ശൈലവും ബലവുമവൻ
Read Moreഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കുംനിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കുംഅത്യുന്നതനായുള്ളേവേ യഹോവേഈ ഭൂവിനും ദ്യോവിനും അധിപതിയേകർത്താധി കർത്താവേ നിൻ നാമമല്ലോനിത്യ സങ്കേതമെൻ ബലമെന്നഭയംസ്വർഗ്ഗാധി-സ്വർഗ്ഗങ്ങളിൻ മഹിമവിട്ട്ഈ പാരിൽ നരഗണത്തെ രക്ഷിപ്പാൻമഹോന്നത നാഥാ നീ താണിറങ്ങിഎന്തോരൽഭുതം നാവാൽ അവർണ്ണ്യമത്;-ചങ്കിൻ ചുടുചോരയിൽ എൻ ജീർണ്ണമാംഅങ്കിവെടിപ്പാക്കി നിൻ വൻ ദയയാൽഎന്തു ഞാൻ പകരമായ് തന്നിടേണ്ടുനിൻ കാൽക്കൽ സമർപ്പണം ചെയ്തിടുന്നേ;-വിൺഗേഹമൊന്നങ്ങരൊക്കീട്ടെൻ പ്രിയൻവിൺദൂതരും കാഹള നാദവുമായ്ചേർത്തിടുമെന്നെ തിരു സന്നിധിയിൽപാർത്തീടും യുഗായുഗം ഇമ്പ വീട്ടിൽ;-
Read Moreഞാൻ പാപിയായിരു ന്നെന്നെശു
ഞാൻ പാപിയായിരുന്നെന്നേശു എന്നെ തേടി വന്നല്ലോഎന്നുടെ പാപം വഹിച്ചവൻ കുരിശിൽ തന്നുയിർ തന്നല്ലോഎന്തത്ഭുതം ദൈവസ്നേഹത്തിൻ ആഴം അറിവാനെളുതല്ലസങ്കടത്തിൽ താങ്ങി നടത്തും തൻകൃപ ചെറുതല്ലരക്താംബരംപോൽ കടുംചുവപ്പായിരുന്നെന്നുടെ പാപങ്ങൾകർത്തവതു ഹിമസമമായ് മാറ്റി തൻപ്രിയ മകനാക്കികാർമേഘമുയരാമെന്നാൽ കർത്തൻ തള്ളുകയില്ലെന്നെകാണും ഞാനതിൻ നടുവിൽ കൃപയെഴും തൻ മഴവില്ലൊന്ന്‌അത്യുന്നതൻ തൻമറവിൽ വാസം ചെയ്തിടും ഞാനിന്ന്‌അത്യാദരം ഞാൻ പാടുന്നാശയും കോട്ടയുമവനെന്ന്;-സീയോൻ നഗരിയിലൊരിക്കലിനി ഞാൻ നിൽക്കും സാനന്ദംകാണും പ്രിയനെ, സ്തുതിയിൻ പല്ലവി പാടും ഞാനെന്നും;-
Read Moreഞാൻ പടുമീനാളിനി മോദാൽ
ഞാൻ പാടുമീനാളിനി മോദാൽകുഞ്ഞാട്ടിൻ വിലയേറുംരക്തത്താലെന്നെ വീണ്ടതിനാൽവെറും വെള്ളിയല്ല എന്നെ വാങ്ങുവാൻപൊൻ-വൈരമോ അല്ല മറുവിലയായ്എൻ പേർക്കു യാഗമായ് തീർന്നവനാംദൈവകുഞ്ഞാട്ടിൻ വിലയേറും രക്തത്താലെന്നെ വീണ്ടതിനാൽ;- ഞാൻ…അതിദുഃഖിതനായ് ഭൂവിൽ തീർന്നു ഞാൻവൻ പീഢയാൽ വലഞ്ഞീടും നാൾഎന്നേശു മാർവ്വതിലാശ്വാസം-കൊണ്ടു നിത്യം പാടും മോദമായ്സ്തുതി സ്തോത്രം യേശുവിന്;- ഞാൻ…കുരുശും ചുമലേന്തിയ നാഥനെയെറുശലേം വഴി പോയവനെകുരിശിൽ ചിന്തിയ ചോരയാൽപുതുജീവമാർഗ്ഗത്തിൽ ഞാൻ നടപ്പാൻനാഥാ അരുൾക കൃപ;- ഞാൻ…തിരുവാഗ്ദത്തമാം ആത്മമാരിയാൽഎന്നെ നനയ്ക്കണമേ കൃപയാൽനിന്നോളം പൂർണനായ് തീർന്നു ഞാൻസർവ്വ ഖിന്നതയാകെയകന്നു വിണ്ണിൽഅങ്ങു ചേർന്നിടുവാൻ;- ഞാൻ…
Read Moreഞാൻ പാടും യേശുവേ
ഞാൻ പാടും യേശുവേ നിനക്കായെന്നുംസ്തോത്രത്തോടെ എന്നും പുകഴ്ത്തിടും-ഞാൻഎൻ വിശ്വാസം യേശുവിൽ മാത്രംഎന്‍റെ രക്ഷിതാവവൻ തന്നെചെങ്കടൽ പോൽ ശത്രുചുറ്റും ആർത്തിരമ്പിയാൽധൈരയ്യഹീനനായിടാതെ യേശുവിൽ മാത്രംകൈ പിടിച്ചു നടന്നീടിൽ തമ്പുരാൻ എന്നുംശത്രുവിൻ മേൽ ജയം നേടാൻ കൃപയേകുമേ;- ഞാൻ…എന്നെ വീണ്ടെടുത്തു എന്നും ജീവിക്കുന്നവൻഅവനെന്‍റെ പരിചയും കോട്ടയും തന്നെഅല്പ വിശ്വാസം വെടിഞ്ഞു ശക്തരായിടാൻവചനമാം പാൽ കുടിച്ചു വളർന്നീടേണം;- ഞാൻ…സാത്താനെന്നെ കീഴ്പ്പെടുത്താൻ പോർ വിളിക്കുമ്പോൾതകർത്തീടും ഞാനവന്‍റെ കോട്ടകളെല്ലാംബലവാനായ് കൂട്ടിനെന്‍റെ നാഥനാമേശുശക്തനാക്കാ-നെല്ലാ നാളും മതിയായവൻ;- ഞാൻ
Read Moreഞാൻ പാടിടും എൻ യേശുവേ
ഞാൻ പാടിടും എൻ യേശുവേഎൻ ജീവകാലമെല്ലാംഎൻ ആത്മാവും എൻ ദേഹിയുംനിത്യകാലം വാഴ്ത്തീടുമേമരുഭൂ പ്രയാണത്തിൽ എന്നെതെല്ലും മനമിളകാതെ നയിപ്പാൻഉടയോൻ നീ ചാരത്തില്ലേഎന്നും കരുതീടുവാൻ;-ഇരുളിൻ മറകൾ തകർക്കാൻതെല്ലും ഇടറിതാതെന്നും ഗമിപ്പാൻമാറാത്ത തൻ സാന്നിധ്യത്താൽഎന്നെ കരുതീടുന്നു;-കലുഷിതമായെരീ ഭൂവിൽതെല്ലും കലങ്ങിടാതെന്നും വസിപ്പാൻപ്രാണപ്രിയൻ എന്നുമെന്നും എന്നെ കരുതീടുമേ;-
Read Moreഞാൻ പാടാതെ എങ്ങനെ വസിക്കും
ഞാൻ പാടാതെ എങ്ങനെ വസിക്കുംനൃത്തത്തോടെ സ്തുതിക്കാതെയിരിക്കുംഎന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻയാഹല്ലാതാരുമില്ലഅസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലല്ലോയേശു എന്‍റെ കൂടെയുള്ളപ്പോൾവാഗ്ദത്തങ്ങൾ ഒന്നൊന്നായ് പ്രാപിച്ചീടുമേയേശു എന്‍റെ കൂടെയുള്ളപ്പോൾആർക്കും തടയാൻ കഴിയുകയില്ലയേശു എന്‍റെ കൂടെയുള്ളപ്പോൾ;-കാരാഗൃഹത്തിലും ഞാൻ പാടി സ്തുതിക്കുംഅടിസ്ഥാനം ഇളകീടുമേതീച്ചൂളയതിലും ഞാൻ വെന്തുപോകില്ലനാലാമനായ് കൂടെയുണ്ടല്ലോ(ദൈവമുണ്ടല്ലോ)(2)ഞാൻ നിലനിന്നിടും സാക്ഷിയായിടുംയേശു എന്‍റെ കൂടെയുള്ളപ്പോൾ(2);-കണ്ണാൽ കാണും ദേഹം ക്ഷയിച്ചെന്നാലുംഉള്ളിൽ ശക്തി വർദ്ധിച്ചീടുമേതക്കസമയം എൻ കാന്തൻ വന്നിടുംഞാനും വേഗം പറന്നിടുമേ(2)നോക്കി നോക്കി ഇനി കൺകൾ മങ്ങില്ലവരവേറ്റം അടുത്തുപോയി(2);-
Read Moreഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം
ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവംപതറുകില്ല ഞാൻ ഒരു നാളിലും(2)എന്നെ നടത്തുവാനും എന്നെ പുലർത്തുവാനുംനീ എന്‍റെ കൂടെയുണ്ട്.. ഓ…ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻമിത്രമായ് നീ എന്‍റെ കൂടെയുണ്ട്(2)പതറാതെ എന്നെ താങ്ങിടുവാനായ്പാതയ്ക്ക് തണലാകണേ.. ഓ…;- ഞാൻ…ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻആശ്വാസമായ് നീയെൻകൂടെയുണ്ട്(2)ആനുഗ്രഹിക്കുവാനായി നിൻകരമിന്നുംഅടിയനു തണലാകണമേ.. ഓ…;- ഞാൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മകനെ നീ ഭയപ്പെടെണ്ടാ
- മുൾക്കിരീടം ചൂടിയ ശിരസ്സിൽ
- ഇടയൻ ആടിനെ നയിക്കും പോലെ
- എൻ ജീവനിൽ നീ ചെയ്തതോർത്താൽ
- ഹല്ലേലുയ്യാ സ്തുതി പാടിടും ഞാൻ

