Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സുന്ദരനെ മഹോന്നതനെ

സുന്ദരനെ മഹോന്നതനെ അങ്ങിൽ ഞാൻ ചാരുന്നു നാഥാ (2)വഴികൾ അടഞ്ഞനേരം കൂട്ടിനായി ചാരേവന്നു കൈവിടില്ല തള്ളുകില്ല നൽകുമെന്നും മാറാത്തസ്നേഹം ചേർത്തിടും ആ നല്ലനാഥൻപോറ്റിടും എന്നെ പുലർത്തിടും താങ്ങിടും എന്റെ വേദനയിൽ കാവലായി എന്നും കൂടെയുണ്ട് 1 എന്റെ വിളികേട്ടു ഓടി ചാരേവന്നു കണ്ണീരെല്ലാം തുടച്ചുമാറ്റി (2) എപ്പോഴും കൂടെ നടന്നിടുവാൻ എന്റെ ഉള്ളം തുടിക്കുന്നു പ്രാണനാഥാ (2);- 2 വിട്ടു പിരിയാൻ ആവാത്തപോലെ അത്രമാത്രം എന്നെ സ്നേഹിച്ചു നീ (2) എങ്ങനെ ഞാൻ അങ്ങേ മറന്നിടും പ്രിയനേ […]

Read More 

സ്തുതിയിൻ കൂടാരം-പുകഴാനായ് ഒന്നും

പുകഴാനായ് ഒന്നും ഇല്ലായെഅഴകെല്ലാം യേശു തന്നത്1 സ്തുതിയിൻ കൂടാരം എന്റെ യേശുവിനെസ്തുതിക്കു യോഗ്യനാം ദൈവകുഞ്ഞാടിനെഏഴയാം എന്നെയും അത്ഭുതമാക്കിയെഇത്രയും വലിയ രക്ഷയെ നൽകിയെ;-2 എത്രയോ നന്മകൾ എണ്ണിയാൽ തീരില്ലഎങ്ങനെ മൗനമായ് സ്തുതിക്കാതിരിക്കുംചേറ്റുകുഴിയിൽ നിന്നും എന്നെ ഉയർത്തിയല്ലോകുപ്പ തൊട്ടിയിൽ നിന്നും തൂക്കി എടുത്തുവല്ലോ;-3 ദൈവത്തിൻ മന്ദിരം എന്റെ ഈ ശരീരംഎന്റെ യേശുവിനായ് ഇനിയുള്ള ജീവിതംഅത്യന്ത ശക്തിയാൽ എന്നെ നിറച്ചവനെഅന്ത്യത്തോളം ഇനി നിന്റെ കൃപ മതിയെ;-

Read More 

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാന-ധിപനായ് വന്ന ദൈവകുഞ്ഞാടിനെ1 കരുണ നിറഞ്ഞ കണ്ണുള്ളോനവൻ തൻ ജനത്തിൻ കരച്ചിൽ കരളലിഞ്ഞു കേൾക്കും കാതുള്ളോൻ ലോകപാപച്ചുമടിനെ ശിരസ്സുകൊണ്ടുചുമന്നൊഴിപ്പതിന്നു കുരിശെടുത്തു ഗോൽഗോത്താവിൽ പോയോനെ;- 2 വഴിയും സത്യവും ജീവനുമിവനേ അവന്നരികിൽ വരുവിൻ വഴിയുമാശ്വാസമേകുമേയവൻ പാപച്ചുമടൊഴിച്ചവൻ മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ കൃപ പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി;-3 മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെഭരിച്ചു വാഴുമേകനായകൻ നമ്മെ സ്നേഹിച്ചവൻ തിരു ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച […]

Read More 

സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ യഹോവയെ

സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻയഹോവയെ സ്തുതിപ്പിൻവരുവിൻ വണങ്ങിൻ വന്ദിപ്പിൻആരാധിച്ചാർത്തിടുവിൻസ്തുതിമംഹളം ജയമംഗളം യേശുമഹേശന്‌ആരാധന ആരാധന ദേവാധിദേവന്‌യാഹെന്ന ദൈവമെന്നിടയനായുള്ളതാൽയാതൊരു കുറവുമില്ലപച്യായായ പുൽപുറങ്ങളിൽ മെച്ചമായി കിടത്തുന്നെന്നെസ്വസ്ഥമാം ജലത്തിനരികിൽ സ്വസ്ഥതയും നല്കീടുന്നവൻകൂരിരുൾ താഴ്‌വരയതിൽ നടന്നാലുംയാതൊരു ഭയവുമില്ലഎന്നുമെന്നും എന്നോടുകൂടെ എന്നിടയൻ വസിച്ചീടുന്നുതൻവടിയും കോലുമത്‌ എന്നുമെന്നിൽ നല്കുന്നാശ്വാസംഎന്നുള്ളം തണുപ്പിക്കും അനുദിനം നയിക്കുംനീതിയിൻ പാതകളിൽശത്രുവിൻ മുമ്പാകെ എനിക്കായ്‌ മൃഷ്ടഭോജ്യം ഒരുക്കുന്നവൻഎണ്ണകൊണ്ടെൻ ശിരസഖിലം അഭിഷേകം ചെയ്തിടുന്നവൻനൻമയും കരുണയും അനുദിനമെന്നെആയുസ്സിൽ അനുഗമിക്കുംദീർഘകാലം വസിച്ചീടും ഞാൻ യഹോവയിൻ ആലയത്തിൽഎന്നുമെന്നും ആരാധിച്ചീടും ഹല്ലേലുയ്യാ ഗീതം പാടിടും!

Read More 

സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ

സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെഅവൻ നല്ലവനല്ലോ സ്തുതിപ്പിൻ (2)1 പതിനായിരത്തിൽ അതി ശ്രേഷ്ഠനവൻദൂതർ സ്തുതികളിലെന്നും വസിക്കുന്നവൻ (2)അവൻ നാമത്തെ ഭയപ്പെടുവിൻ;- സ്തുതി…2 അവൻ ദയയും കരുണയും അലിവുമുള്ളോൻദീർഘക്ഷമയും കൃപയും അരുളുന്നവൻ (2)അവൻ നാമത്തെ ഉയർത്തിടുവീൻ;- സ്തുതി…3 നിലവിളിച്ചിടുമ്പോൾ ചെവി ചായ്ച്ചിടുന്നോൻവലങ്കരത്താൽ നമ്മെ താങ്ങി നടത്തുന്നവൻ (2)അവൻ നാമത്തെ പുകഴ് ത്തിടുവിൻ;- സ്തുതി…4 ദുഃഖം മുറവിളി കഷ്ടത നീക്കിടുമേകണ്ണുനീരവൻ കരങ്ങളാൽ തുടച്ചിടുമേ (2)അവൻ കരുതുന്നതാൽ സ്തുതിപ്പിൻ;- സ്തുതി…5 തന്നെ കാത്തിരിപ്പോർ ശക്തിയെ പുതുക്കുംകഴുകനെപ്പോൽ ചിറകടിച്ചുയർന്നിടുമേ (2)മഹത്വം അവനെന്നുമെന്നേക്കും;- സ്തുതി…

Read More 

സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു

സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നുസ്രഷ്ടിതാവാം അങ്ങേ സ്തുതിക്കുന്നു (2)വാഴ്ത്തുന്നു ഞങ്ങൾ വാഴ്ത്തുന്നുരക്ഷിതാവാം അങ്ങേ വാഴ്ത്തുന്നു (2)1 പ്രപഞ്ചമഖിലവും ചമച്ചവനേഅങ്ങയുടെ കരവിരുതതുല്യമഹോ (2)സൃഷ്ടിയുടെ മണിമകുടമാകുംമർത്യരങ്ങേ വാഴ്ത്തി ആരാധിക്കുന്നു (2);- സ്തുതിക്കു…2 വാതിലുകളിൽ സ്തുതികളുമായ്പ്രാകാരങ്ങളിൽ സ്തോത്രവുമായ് (2)വരുവാനുര ചെയ്ത വചനം പോൽ വരുന്നു ഞങ്ങൾ വണങ്ങിടുന്നു (2);- സ്തുതിക്കു…3 മണവാട്ടിയാം തിരുസഭയേമണവാളന്റെ മഹിമകളെ (2)മറന്നിടാതെ വെളിപ്പെടുത്താംതളർന്നിടാതെ സേവ ചെയ്തിടാം (2);- സ്തുതിക്കു…

Read More 

സ്തുതിക്കുന്നു അങ്ങേ സർവ്വ സൃഷ്ടിതാവാം

സ്തുതിക്കുന്നു അങ്ങേ സർവ്വ സൃഷ്ടിതാവാം ദൈവമെഎൻ ആത്മവിൻ രക്ഷയും ശക്തിയുമായ പിതാവേ വന്നീടുവിൻ തൻ സന്നിധേ ചേർന്നീടുവിൻ പാടുക ആനന്ദ ഗീതം സ്തുതിക്കുന്നു അങ്ങേ സർവ്വത്തിനും ഉന്നതനെതൻ ചിറകിൻ കീഴെ ആശ്രയം നൽകുന്ന ദൈവമെ കാണുകാത്മ താതൻ നല്കുന്നു നിത്യം തൻ കരുണയിൻ ആധിക്യത്താൽസ്തുതിക്കുന്നു അങ്ങേ കോട്ടയും ദാതാവും ആയോനെ ദിനവും ദയയും നന്മയും നൽകുന്ന ദൈവമെ സ്പർശിക്കുവിൻ ദൈവത്തിൻ വൻ കാര്യങ്ങൾ സ്നേഹത്താൽ ചേർക്കും താൻ നിത്യം സ്തുതിക്കുന്നു അങ്ങേ മുറ്റുമായി നൽകുന്നേ ജീവനുള്ളതെല്ലാം ചേർന്നു […]

Read More 

സ്തുതിക്കുക നാം മുദാ യഹോവയെ

സ്തുതിക്കുക നാം മുദാ യഹോവയെസ്തുതിക്കുക നാം യാഹേ1 സ്തുതിക്കുക തൻ വിശുദ്ധനാമം സുശക്തിയോടെ നാംസുശക്തിയായ് തൻ വിശുദ്ധനാമം;- സ്തുതി…2 വിശുദ്ധ മന്ദിരമതിൽ കടന്നു ദിവ്യസ്ഥനായോനേദിവ്യസ്ഥനായോൻ വിശുദ്ധനാമം;- സ്തുതി…3 മഹത്വമേറും നഭസ്ഥലത്തിൽ മഹത്വരാജനെമഹത്വരാജൻ വിശുദ്ധനാമം;- സ്തുതി…4 അനല്പമാം തൻ വലിപ്പമോർത്തു അനല്പമോദത്താൽഅനല്പമോദാൽ വിശുദ്ധനാമം;- സ്തുതി…5 വിചിത്രമാകും പ്രവൃത്തിയോർത്ത് പവിത്രനായോനെപവിത്രനായോൻ വിശുദ്ധനാമം;- സ്തുതി…6 പെരുത്ത കാഹളാരവത്തോടെ നാം കരുത്തെഴുന്നോനെകരുത്തെഴുന്നോൻ വിശുദ്ധനാമം;- സ്തുതി…7 കരത്തിൽ വീണകൾ ധരിച്ചു മോദാൽ പരാപരൻതന്നെപരാപരൻ താൻ വിശുദ്ധനാമം;- സ്തുതി… 8 വിശിഷ്ടാ തൃത്താദിമേളത്തോടൊത്ത് അകല്പജ്യോതിസ്സേഅകല്പജ്യോതിർ വിശുദ്ധനാമം;- […]

Read More 

സ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ

സ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ നിത്യവുംസ്തുത്യർഹ നാമമാണവനു ലഭ്യമായതോർക്കുകിൽനമിച്ചിരുകരം കൂപ്പി നാമൊത്തു ഗീതം പാടിടാം… ഭക്ത്യാദരാൽസ്തുതിച്ചിടുന്നനന്തകോടി ശുദ്ധരോടിയേഴയുംസ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ നിത്യവും2 പ്രഭ കലരുമന്തരംഗമെന്റെ ധ്യാനവേദിയിൽപ്രത്യാശയാൽ കുളിർമ്മ കൊള്ളുമെന്റെ പ്രിയൻ പ്രേമത്താൽതുടിച്ചിടുന്നു മോദമായ്തുടർന്നു പ്രേമമത്തനായ്… തൃത്തം ചെയ്തും;- സ്തുതിച്ചിടു…3 അഗാധമായ ചേറ്റിലാണ്ടു പൂണ്ടുഴന്നയേഴയെആവേശമായ് ആരാഞ്ഞു വീണ്ടെടുത്ത പുണ്യ നീതിയെപ്രഘോഷിക്കുന്നു ശക്തിയായ്പ്രത്യാശിക്കുന്നനന്തമായ്… സംപ്രീതിയായ്;- സ്തുതിച്ചിടു…4 പ്രാഗത്ഭ്യമേറും സ്വർഗ്ഗ ഭാഗ്യമെന്റെ സ്വന്തമാകയാൽപ്രത്യംഗമായ് സമർപ്പണം ചെയ്യുന്നു ഞാൻ മൽഭക്തിയായ്തിരുമനസ്സിലേഴയെ തിരഞ്ഞെടുത്തീപ്പൂഴിയെ… മാറ്റം വരാ;- സ്തുതിച്ചിടു…5 തിരുമേനിയെന്റെ ധ്യാനമേതൊരാപത്തേശും നേരത്തുംതിരു മാർവ്വിലാശ്രയിച്ചു വിശ്രമിക്കുമേതു നേരത്തുംഭയപ്പെടില്ലൊരിക്കലും […]

Read More 

സ്തുതിക്കു യോഗ്യൻ നീ കുഞ്ഞാടെ

സ്തുതിക്കു യോഗ്യൻ നീകുഞ്ഞാടെ നീ യോഗ്യൻ(2)രക്തം ചിന്തി വീണ്ടെടുത്തദൈവ കുഞ്ഞാടെ… നീ യോഗ്യൻ(2)യേശുവേ… നീ യോഗ്യൻആരാധനക്കു യോഗ്യൻ(2)സ്തുതി ബഹുമാനവും പുകഴ്ച്ചയുംഅർപ്പിക്കുവാൻ യോഗ്യൻ(2)1 പാപാന്ധകാരത്തിൽ നിന്നുംനമ്മെ രക്ഷിച്ച നാഥൻ(2)തൻ അടിപിണരാൽ നമ്മുക്ക്സംഖ്യം നൽകിയല്ലോ(2);-2 കുഞ്ഞാട്ടിൻ കല്ല്യാണ നാളിൽകാന്തയാകും സഭയും(2)ഭാഗ്യ പദവി അലംകൃതമായിഹല്ലേലുയ… പാടിടും(2);-3 ദൂതന്മാർ ആർത്തു പാടിസർവ്വ മഹത്വവും നൽകി(2)പുസ്തകത്തിൻ മുദ്ര തുറപ്പാൻയോഗ്യനായവനെ(2);-4 സർവ്വ ഗോത്രത്തിൽ… നിന്നുംമാനവരെ തേടി നാഥൻ(2)തൻ തിരു രക്തം ചിന്തിവീണ്ടെടുത്തവനേ(2);-

Read More