നിന്‍റെ വഴികൾ എനിക്കത്ഭുതമേ
നിന്‍റെ വഴികൾ എനിക്കത്ഭുതമേ നിന്‍റെ കരുതൽ എനിക്കതിശയമേ നിന്‍റെ കരമോ എന്നെ താങ്ങിടുന്നു എന്‍റെ കാലുകൾ ഇടറിടാതെ എന്നെ നടത്തും ജീവ വഴിയിൽ തന്‍റെ കരുതലിൻ അത്ഭുതമായ് കൺകൾ നിറഞ്ഞിടുമ്പോൾ കരം നീട്ടിയവൻ എന്നെ മാർച്ചോടണച്ചീടുമേ ഇരുൾ വീണിടുവാൻ അനുവദിക്കയില്ല എന്‍റെ ജീവിത പാതയിതിൽ ക്ഷാമ കാലത്തിലും കൊടും വേനലിലും ഭദ്രമായ് എന്നെ പുലർത്തുന്നവൻ സരെഫാത്തൊരുക്കി കാക്കയാലുമവൻ എന്നെ പാലിക്കുന്ന അത്ഭുതമായ്
Read Moreനിന്‍റെ സ്നേഹത്തിനായ് എന്ത് പകരം
നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം തരും ഞാനെൻ യേശുവേ… എൻ നാഥനെ…എൻ പ്രിയനെ… എൻ കാന്തനെ…കഴിഞ്ഞ നാളുകളെല്ലാം തള്ളി പറഞ്ഞു ഞാൻ നിന്നെഎങ്കിലും നീ എന്നെ സ്നേഹിച്ചു മാറോടണച്ചെന്നെ താലോലിച്ചു;- നിന്‍റെ…നീ തന്ന ദാനമെൻ ജീവിതംവേറൊന്നുമില്ലെനിക്കേകീടുവാൻജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ളകൃപയെ അടിയനു നൽകീടണെ;- നിന്‍റെ…നിൻ ഹിതം പോലെ നടന്നിടുവാൻനിൻ നാമം ഭൂവിൽ ഉയർത്തീടുവാൻനാവിൽ നീ പുതിയതാം ഭാഷ നൽകി ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ;- നിന്‍റെ…
Read Moreനിന്‍റെ സ്നേഹ വാക്കുകൾ എന്നും
നിന്‍റെ സ്നേഹ വാക്കുകൾ എന്നുംമാറിടാത്തതാൽഎന്നെ എന്നും വഴി നടത്തുംനിന്‍റെ ജീവപാതയിൽസ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻചീന്തിയല്ലോ ചോര ക്രൂശതിലായ്കഴുകി നീയെന്‍റെ പാപക്കറകൾകളഞ്ഞു ആഴിയിൻ ആഴത്തിലെ;-തൃക്കരം നീട്ടി എന്നെ അണച്ച ആമഹാസ്നേഹത്തെ വർണ്ണിക്കുവാൻആയിരം നാവുകൾ മതിയാകുകയില്ലഎങ്ങനെ മറക്കും ഞാനവനെ;-
Read Moreനിന്‍റെ മഹത്വമാണേക ലക്ഷ്യം
നിന്‍റെ മഹത്വമാണേക ലക്ഷ്യംഎന്‍റെ ജീവിതത്തിൽ യേശുവേനിന്‍റെ മഹിമക്കായ് എന്‍റെ ജീവൻഎന്നും അർപ്പണം ചെയ്യുമേ;നീ വളരാൻ ഏഴ കുറയാൻക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2)സ്വയം ഉയർത്താൻ പേരു വളർത്താൻജഢം ഏറെ ശ്രമിക്കുമ്പോൾമണ്ണിൻ മാനം നേടുവാനായ്മനമാകെ വെമ്പുമ്പോൾകുരിശോളം താണദേവാ നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2);-ഒന്നു മാത്രമാണെന്‍റെ ആശനിന്നെപ്പോലെ ഞാൻ ആകണംമന്നിലെനിക്കു-ള്ളായുസ്സെല്ലാംതിരുഹിതത്തിൽ പുലരണംനിന്‍റെ ഭാവം നിന്‍റെ രൂപംഎന്നിലെന്നെന്നും നിറയണം(2);-
Read Moreനിന്‍റെ കരുതൽ എന്നിൽ നിന്നും
നിന്‍റെ കരുതൽ എന്നിൽ നിന്നും മാറല്ലേഎന്‍റെ കരങ്ങൾ നിന്നിൽ മാത്രമാകുമ്പേൾഭാരങ്ങളേറിടും ശോകത്തിൻ നാളുകൾനീങ്ങിടും അന്നേരം സന്തോഷമേനീയല്ലോ എൻ രക്ഷയും കോട്ടയുംനീയല്ലോ സങ്കേതവും ശൈലവുംനീയല്ലോ എൻ നാഥനാം യേശുവേനീയല്ലോ എൻ സർവ്വവും എന്നുമേഉള്ളം നൊന്തിടുമ്പോൾ ഉള്ളം കരത്തിലെന്നെതാങ്ങിയെടുത്തതാം സ്നേഹമോർത്താൽ(2)വർണ്ണിപ്പാനാവില്ലേ വാക്കുകൾ പോരായേനീ മാത്രം ഉന്നതൻ എന്നേയേശുവേ;- നീയല്ലോ…ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ എൻ മനംആനന്ദ ധാരയാൽ നന്ദിയോടെ(2)കാഹള നാദത്തിൽ കാന്തനിമായന്നുഹല്ലേലുയ്യാ പാടും ഞാനുമന്നാൾ;- നിന്‍റെ കരു..
Read Moreനിന്‍റെ ഹിതം പോലെ ഞങ്ങൾ
നിന്‍റെ ഹിതം പോലെ ഞങ്ങൾഭാര്യാഭർത്താക്കൻമാരായ്നിൻ സേവചെയ്യാൻ പ്രിയമക്കളാകാൻകർത്താവേ അർപ്പിക്കുന്നേഒന്നായി ജീവിക്കുവാൻഒന്നായി ചിന്തിക്കുവാൻഒന്നായ് അദ്ധ്വാനിക്കുവാൻഒന്നായ് ജയം വരിക്കാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേഎല്ലാം ക്ഷമിച്ചിടുവാൻഎല്ലാം സഹിച്ചിടുവാൻഎല്ലാം അറിഞ്ഞിടുവാൻഎല്ലാം പങ്കുവയ്ക്കാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേതമ്മിൽ പ്രോത്സാഹിപ്പിക്കാൻതമ്മിൽ ധൈര്യം കൊടുക്കാൻതമ്മിൽ കരുതീടുവാൻതമ്മിൽ ആശ്വാസം നൽകാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേഒന്നിച്ചു പ്രാർത്ഥിക്കുവാൻ ഒന്നിച്ചാരാധിക്കുവാൻ ഒന്നിച്ചു ഭക്ഷിക്കുവാൻഒന്നിച്ചുറങ്ങീടുവാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേ
Read Moreനിന്‍റെ ഹിതം പോലെയെന്നെ നിത്യം
നിന്‍റെ ഹിതംപോലെയെന്നെനിത്യം നടത്തിടേണമേഎന്‍റെ ഹിതം പോലെയല്ലേഎൻപിതാവേ എൻയഹോവേഇമ്പമുള്ള ജീവിതവുംഏറെ ധനമാനങ്ങളുംതുമ്പമറ്റ സൗഖ്യങ്ങളുംചോദിക്കുന്നില്ല അടിയൻ;-നേരു നിരപ്പാം വഴിയോ-നീണ്ട നടയോകുറുതോപാരം കരഞ്ഞോടുന്നതോ-പാരിതിലും ഭാഗ്യങ്ങളോ;-അന്ധകാരം ഭീതികളോ-അപ്പനേ പ്രകാശങ്ങളോ എന്തു നീ കൽപ്പിച്ചിടുന്നോഎല്ലാം എനിക്കാശീർവ്വാദം;-ഏതുഗുണമെന്നറിവാൻ ഇല്ലജ്ഞാനമെന്നിൽ നാഥാ!നിൻ തിരുനാമം നിമിത്തം-നീതി മാർഗ്ഗത്തിൽ തിരിച്ചു;-അഗ്നിമേഘത്തൂണുകളാൽഅടിയനെ എന്നും നടത്തിഅനുദിനം കൂടെ ഇരുന്നുഅപ്പനേ കടാക്ഷിക്കുകേ;-
Read Moreനിന്‍റെഹിതം എന്നിലെ എന്‍റെ ഇഷ്ടം
നിന്‍റെ ഹിതം എന്നിലെഎന്‍റെ ഇഷ്ടം അരുതേഎന്നും നിൻ മുൻപിൽ നില്പാൻനിഷ്കളങ്കനാക്കണെകൂരിരുൾ തഴ്വാരയിൽഞാൻ നടന്നുചെൽകയിൽവചനമാം വെളിച്ചമായ് അരികിൽ നടന്നിടുംഅൽഭുതനേശുവല്ലോവൈഷമ്യ മേടുകളിൽകയറിത്തളർന്നിടുമ്പോൾകൈയ്ക്കുപിടിച്ചു എൻ കാൽകൾ വഴുതിടാ-തെന്നെ നടത്തേണമേനീതിയിൻ വെൺവസ്ത്രംഓട്ടം തികച്ചിടുമ്പോൾജീവകിരീടവും നിത്യസന്തോഷവുംഎഴെയെന്നാഗ്രഹമെ
Read Moreനിന്‍റെ എല്ലാ വഴികളിലും ദൈവത്തെ
നിന്‍റെ എല്ലാ വഴികളിലുംദൈവത്തെ നിനച്ചുകൊൾകദിനം തോറും താൻ നടത്തുംനിന്‍റെ പാതകൾ നേരെയാക്കിടുംരക്ഷകൻ നിൻ കൂടെയുണ്ട്നീ ക്ഷീണിച്ചുപോകയില്ലദിനം തോറും താൻ നടത്തുംനരയോളം ചുമന്നീടുമേ;-എളിയവനൊരു ദുർഗ്ഗംകഷ്ടകാലത്തു ശരണമവൻദിനം തോറും താൻ നടത്തുംഅന്ത്യത്തോളം കാത്തീടുമേ;-കുരിരു ളിൻ പാതയിലുംമരുഭൂമിയിൽ വേളയിലുംദിനം തോറും താൻ നടത്തുംനിത്യതയോളം എത്തിക്കും;-
Read Moreനിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ
നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവേവന്ന നിൻ മക്കളെ ചെവിക്കൊണ്ടാലുംയേശുവിൻ നാമത്തിൽ വന്നിതാ ഞങ്ങൾ ആശിഷം തരിക നിൻ വാഗ്ദത്തം പോലെപരിശുദ്ധാത്മാവിൻ സഹായത്തെ നൽകി ശരിയായി പ്രാർത്ഥിപ്പാനഭ്യസിപ്പിക്കലോകത്തിൻ ചിന്തകൾ ലേശമില്ലാത്ത ഏകമാം മാനസം തന്നരുളേണംശുദ്ധമാം കൈകളുയർത്തുവാനായി ശുദ്ധനാം നാഥനേ! നീ കൃപ ചെയ്കചോദിപ്പിൻ നൽകും ഞാനെന്ന നിൻ വാക്കിൽ മോദമോടാശ്രയം വച്ചു നിൻ മക്കൾഎണ്ണമില്ലാത്ത നിൻ കൃപകൾക്കായി നന്ദിയും സ്തോത്രവും എന്നേക്കും ആമേൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ
- യഹോവ എന്‍റെ ജീവൻ ബലം
- പ്രത്യാശയോടിതാ ഭക്തര ങ്ങുണരുന്നേ
- വാനദൂതർ ലോകാന്ത്യത്തിൽ കാഹള
- കാണും ഞാനെൻ മോക്ഷപുരേ

