Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നീതിസൂര്യനാം യേശു കർത്തൻ

നീതിസൂര്യനാം യേശു കർത്തൻ നിന്‍റെ കൂടെയുണ്ട് കൂടെയുണ്ട്ഭയപ്പെടെണ്ട നീ ഭ്രമിച്ചിടെണ്ട കർത്തൻ കൂടെയുണ്ട് കൂടെയുണ്ട്എന്നെ ശക്തീകരിക്കുന്ന ദൈവംസർവശക്തനാം യഹോവ നീ നിന്‍റെ നീതിയുള്ള ഭുജം താങ്ങുന്നതാൽ ഞാൻ ഒരുനാളും പതറുകില്ലഎന്‍റെ അവസ്ഥകൾ അറിയുന്ന ദൈവം ലോക വ്യവസ്ഥകൾ മാറ്റിടുമേ എന്‍റെ കാര്യസ്ഥൻ നീ സൌഖ്യ ദായകൻ എന്‍റെ അടിസ്ഥാനം നീ മാത്രമേഎന്‍റെ അരിഷ്ടത ഓർക്കാത്ത നാഥൻ എന്നെ ശ്രേഷ്ഠനായി മാറ്റിയല്ലോഎന്‍റെ ഇഷ്ടമോന്നും ഇനി വേണ്ട നാഥ നിന്‍റെ ഹിതം എന്നിൽ നിറവേറട്ടെ

Read More 

നീതിമാന്‍റെ പ്രാർത്ഥനകൾ ദൈവം

നീതിമാന്‍റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നുപനപോലെ അവൻ തഴച്ചു വളർന്നു വന്നിടുംഎന്‍റെ നാമത്തിങ്കൽ യാചിച്ചീടിൻ നിങ്ങൾക്കുത്തരം അരുളും ഞാൻ-അറിഞ്ഞിടാത്തതാംഅത്ഭുതകാര്യങ്ങൾ വെളിപ്പെടുത്തിടും ഞാൻ;-ഇതുവരെ നിങ്ങൾ കർത്തൻ തൻനാമത്തിൽഒന്നുമേ യാചിച്ചില്ല നിറഞ്ഞുകവിയുംസന്തോഷം യാചിക്കിൽ അനുഭവിച്ചു കൊൾവിൻ;-കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർപുതുശക്തി പ്രാപിക്കും-കഴുകന്മാരെപ്പോൽചിറകടിച്ചവർ പറന്നുപോയിടും;-യാചിക്കുന്നതുലും നിനയ്ക്കുന്നതിലുംഎത്രയോ അധികമായ് ഉള്ളത്തിൽ പ്രിയമായ്ചെയ്യും രക്ഷകൻ സ്തോത്രം നിത്യമായ്;-കൈവിടുകില്ല ഞാൻ മാറിപ്പോകില്ല ഞാൻനിന്നെവിട്ടൊരു നാളും നിങ്ങളതിനാലെധൈര്യത്തോടുകൂടെ കർത്തനിലാശ്രയിപ്പിൻ;-

Read More 

നീതിമാൻമാരെ യഹോവയിൽ

നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഘോഷസ്വരത്തോടെ വാദ്യനാദത്തോടെ സ്തോത്രം പാടിടാം കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതി പാടിടാം ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ നേരുള്ളവരുടെ സഭയാം സംഘത്തിൽ പൂർണ്ണഹൃദയത്തോടെ വർണ്ണിച്ചിടാം തൻകരുണയും വൻകൃപകളെയും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഭൂമി മുഴുവൻതൻ നീതിന്യായം ദയയും വിശ്വസ്തതയും നേരുള്ളവർ തൻ വചനത്തിൽ സ്തോത്രം ചെയ്യും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ നീതി ന്യായം ഇഷ്ടപ്പെടുന്നവൻ ദയയാൽ […]

Read More 

നീതി പുരമാകും സ്വർഗ്ഗ സീയോൻ

നീതി പുരമാകും സ്വർഗ്ഗസീയോൻസർവ്വഭൂവിന്നും ആനന്ദമേഉയരം കൊണ്ടെത്ര മനോഹരമേഅത്യുന്നതന്‍റെ നിവാസമേജയത്തിൻ ഘോഷം മുഴങ്ങിടുന്നുവിശുദ്ധന്മാർ വസിച്ചിടും സീയോനതിൽപുതുപാട്ടു പാടുന്നു തൻ വ്യതന്മാർനിത്യം സീയോൻ ഗിരിയതിൽ ആമോദമായ്പരിപൂർണയാം സ്വർഗ്ഗ സീയോൻതേജസ്സാൽ നിത്യം ശോഭിതമേരാത്രിയില്ലാത്തതാം ദേശമതിൽനീതിസൂര്യൻ വെളിച്ചമല്ലോ;- ജയ…ദൈവനഗരത്തിൻ മൂലക്കല്ലാംക്രിസ്തുവോടൊത്തു കാണുന്നിതാഅപ്പൊസ്തലന്മാർ പ്രവാചകന്മാർശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ്;- ജയ…ആദ്യഫലത്തിന്‍റെ പ്രഥമഫലംനൂറ്റിനാല്പത്തി നാലായിരംതാതൻ സുതൻ നാമം ധരിച്ചവരായ്എന്നും സീയോനിൽ സേവചെയ്യും;- ജയ…സീയോനിൻ പണിപൂർണ്ണമാകുംപ്രിയൻ തൻ തേജസ്സിൽ വന്നീടുംജയാളികളെ തൻ കൂടെ ചേർക്കുംഅവർ കാന്തനോടെന്നും വാഴും;- ജയ…

Read More 

നീറും എന്‍റെ ഭാരം എല്ലാം

നീറും എന്‍റെ ഭാരം എല്ലാംതൻ ചിരിയാൽ തീർത്തവൻനേവും എന്‍റെ വേദനകൾ തൻ മൊഴിയാൽ മാറ്റിയോൻ കനിവിന്‍റെ നിറവാകും എന്നേശു നായകൻഅലയിളകും കടൽ പോൽ എൻ ജീവിതം ഉലയുമ്പോൾഅമരത്തായ് നീ നാഥാ ആശ്വാസദായകനായ്കാൽവറി ക്രൂശോളം എന്നെ അവൻ സ്നേഹിച്ചു ക്രൂരമാം പീഡനവുംഎൻ പേർക്കായ് ഏറ്റവൻ

Read More 

നീറിടും വേളയിൽ കണ്ണുനീർ

നീറിടും വേളയിൽ കണ്ണുനീർ മായിക്കുംകഷ്ടതയിൽ സ്വാന്തനമേകിടും (2)നിന്‍റെ സന്തോഷത്തെ ശത്രു അടക്കുമ്പോൾതാളടിയാകാൻ നാഥൻ സമ്മതിക്കില്ല(2)ജീവിതത്തിൽ നീ ഏകനായാലുംകാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടാലും (2)രോഗത്തിനു നീ അടിമയായാലും;സാരമില്ല കർത്തൻ കൂടെയുണ്ട്;-അനുകൂലമായ് ഒന്നുമില്ലെങ്ങിലുംകൂട്ടുകാർ നിന്നെ നിന്ദിച്ചാലും (2)വീട്ടുകാർ നിന്നെ അറിഞ്ഞില്ലെങ്ങിലും;സാരമില്ല കർത്തൻ കൂടെയുണ്ട്;-മരുവിൽ ഉറവ നിനക്കായ് തുറന്നിടുംഅടഞ്ഞ വഴികൾ തുറന്നീടുമെ (2)ദുഃഖത്തെ സന്തോഷമാക്കിയോൻ എന്നും;കൂടെയുണ്ട് ഭയം വേണ്ടിനിയും;-നാളയെ ഓർത്തിനി കരഞ്ഞിടേണ്ടഉ?വരെ ഓർത്തു വിലപിക്കേണ്ട (2)നിന്നെ മെനഞ്ഞോൻ നിന്നെ കാണുന്നോൻ;നിനക്കായ് നന്മ ഒരുക്കിട്ടുണ്ട്;-

Read More 

നീർ സൊന്നാൽ പോതും ശെയ്വേൻ

നീർ സൊന്നാൽ പോതും ശെയ്വേൻ നീ കാട്ടും വഴിയിൽ നടപ്പേൻ ഉൻ പാദം ഒന്നേ പിടിപ്പേൻ യെൻ അൻപു യേശുവേ ആരാധന യേശുവുക്ക് (4) കടലിൻ മീതെ നടന്നിട്ട് ഉൻ അർഭുത പാദങ്ങൾ എനക്ക് മുന്നെ സെൽവതാൽ എനിക്ക് ഇല്ലെ കവലെ കാറെറുയും കടലെയും അടക്കിയ ഉൻ അർഭുത വാർത്തകൾ എന്തെൻ തുണയാണയായ് നിർപ്പതാൽ എനക്ക് എന്ത് കവലൈ ആരാധന യേശുവുക്ക് (4) പാതെയെല്ലാം അന്ധകാരം ചൂഴ്ന്നു കൊണ്ടാലും പാതെ കാട്ടെ നേശർ ഉണ്ട് ഭയമേ ഇല്ലെയെ […]

Read More 

നീങ്ങി​പ്പോയ് എന്‍റെ ഭാരങ്ങൾ മാറി

നീങ്ങിപ്പോയെന്‍റെ ഭാരങ്ങൾമാറിപ്പോയെന്‍റെ ശാപങ്ങൾസൗഖ്യമായെന്‍റെ രോഗങ്ങൾയേശുവിൻ നാമത്തിൽഹല്ലേലുയ്യാ ഞാൻ പാടിടുംയേശുവിനെ ആരാധിക്കുംഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടുംസർവ്വശക്തനായവന്യേശുവിൻ നാമം വിടുതലായ്യേശുവിൻ നാമം രക്ഷയായ്യേശുവിൻ നാമം ശക്തിയായ്യേശു എന്നെ വീണ്ടെടുത്തുയേശുവിൻ രക്തം ശുദ്ധിക്കായ് യേശുവിൻ രക്തം സൗഖ്യമായ്യേശുവിൻ രക്തം കഴുകലായ്യേശു എന്നെ വീണ്ടെടുത്തു

Read More 

നീങ്ങി​പ്പോയ് നീങ്ങി​പ്പോയ്

നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ്എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ്സർവ്വപാപങ്ങളും യേശുവിൻ രക്തത്താൽ-നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ്എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ്സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ് രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ് യേശുവിൻ രക്തത്തിൻ ശക്തിയാൽ പൂർണ്ണമായ്- സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ് രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ്പുത്രനായ് പുത്രനായ് പുത്രനായ് ദൈവപൈതലായിത്തീർന്നു ധന്യനായ്യേശുവിൻ രക്തത്തിൻ മൂല്യമാണെൻ വില-പുത്രനായ് പുത്രനായ് പുത്രനായ് ദൈവപൈതലായിത്തീർന്നു ധന്യനായ്മാന്യനായ് മാന്യനായ് മാന്യനായ്ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ്വീണ്ടെടുത്തെന്നെ താൻ, ആത്മാവെ തന്നു താൻമാന്യനായ് മാന്യനായ് മാന്യനായ്ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ്

Read More 

നീലാകാശവും കടന്നു ഞാൻ പോകും

നീലാകാശവും കടന്നു ഞാൻ പോകുംഎന്‍റെ യേശു വസിക്കും നാട്ടിൽ(2)ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)പാടിടും രക്ഷയിൻ ഗാനംനീലാകാശവും കടന്നു ഞാൻ പോകുംഎന്‍റെ യേശു വസിക്കും നാട്ടിൽ എന്നെ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻമേഘത്തിൽ എന്നെ ചേർപ്പാൻ വീണ്ടും വന്നീടുംഎന്നെ സ്നേഹിച്ചു നാഥൻ(2)വാനിൽ കാഹളനാദം മുഴങ്ങുമന്നാളിൽചേർന്നീടും പ്രിയനൊത്തു നാം(2)ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)പാടിടും രക്ഷയിൻ ഗാനം;- നീലാ…ഇന്നുകാണുന്നതെല്ലാം നശ്വരമെന്നാൽഅഴിയാത്ത നിത്യ സ്വർഗ്ഗം ദൈവം തന്നിടും(2)ആഹാ ആഴിയാത്ത സ്വർഗം(2)ഈ മണ്ണിൻ ശരീരം നീങ്ങും അന്നാളിൽയേശുവേപ്പോലെയാകും ഞാൻചേർന്നീടും ഞാൻ ശുദ്ധരൊത്ത് (2)പാടിടും രക്ഷയിൻ ഗാനം;- നീലാ…

Read More