നീ യോഗ്യൻ യേശുവേ സ്തുതികൾക്ക്
നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ(4)വേദനയേറും വേളയിൽ നൽകിടും ആശ്വാസംഇതു വരെയും എബനേസർ ആയി നിർത്തിയത് ഓർക്കുന്നു(2)ഇത്ര മഹാത്ഭുത സ്നേഹത്തെ നല്കിടുവാനായിഎന്ത് യോഗ്യത എന്നിൽ നീ കണ്ടു എൻ നാഥാ (2)നിർത്തിയതോ നിൻ സ്നേഹമേ ഇദ്ധരയിൽ എന്നെനിത്യതയോളം കൂട്ടിനായി കൂടെ വരേണമേ (2)തേടിയതല്ല ഞാൻ അങ്ങയെ എന്നെ തേടിയതുംഎന്നെ നേടിയ നിൻ കൃപ എത്ര അഗോചരം (2)
Read Moreനീ യോഗ്യൻ അതിവിശുദ്ധൻ
നീ യോഗ്യൻ അതിവിശുദ്ധൻകൈരുബിൻമേൽ വസിക്കുന്നോനെതാഴ്മയോടെ യാഗമായിതിരുമുമ്പിൽ വണങ്ങിടുമ്പോൾആത്മസൗഖ്യം ഏകി ഇന്നീഅടിയാരെ പോഷിപ്പിക്കയഹോവ റാഫാ യഹോവ ശമ്മാഉന്നതൻ നീയെ കൂടിരിക്കുന്നോൻയഹോവ റാഫാ യഹോവ ശാലോംയാഹെ നീ മാത്രം സൗഖ്യമേകുന്നോൻയഹോവ റാഫാ യഹോവ ശമ്മായഹോവ നിസ്സി യഹോവ യിരെനിൻമുഖം അടിയാർ തേടിടുമ്പോൾഅകൃത്യം നീ പൊറുക്കേണമേദേശമെങ്ങും സൗഖ്യം നേടിപ്രാണനാഥനെ ഉയർത്തിടുമേസ്വർഗ്ഗകനാൻ ചേരുവോളംഅങ്ങേ ചുമലിലായ് വഹിക്കേണമേ;- യഹോവ…നിൻ വിൺ വരവിൽ മഹത്വനാളിൽപൊൻമുഖം കണ്ടിടുമ്പോൾപൂർണ്ണസൗഖ്യം വിടുതൽ നേടിമറയും നിൻ സാന്നിദ്ധ്യത്തിൽഭാഗ്യനാട്ടിൽ ശുദ്ധർകാൺകെമൽപ്രീയനെ ചുംബിക്കുമേ;- യഹോവ…നല്ലൊലിവായ് ചെത്തി വെടിപ്പാക്കിസൽഫലം കായ്ച്ചു വളർന്നിടുമ്പോൾകുരിശെടുത്തും നിന്ദയേറ്റുംനിൻ വഴി നടന്നിടട്ടെസ്വർഗ്ഗകനാൻ […]
Read Moreനീ വീണ്ടെടുത്തതാം എൻ പ്രാണനും
നീ വീണ്ടെടുത്തതാം എൻ പ്രാണനുംഘോഷിച്ചുല്ലസിക്കും എന്നാത്മാവുംആഴിയിൻ ആഴം പോൽ അഗാധമാംനിൻ സ്നേഹം ഞാനെന്നും ധ്യാനിക്കുമ്പോൾക്രൂശിൽ ഞാൻ കാണും നിത്യസ്നേഹംപാപിയെത്തേടും ദിവ്യസ്നേഹം പാടിടും ഞാൻ ഇന്നുമെന്നുംപാരിലെന്നും പ്രഘോഷിക്കുംആമോദമായ് ആഘോഷമായ്സ്നേഹമതാൽ സ്നേഹമതാൽസീമയ്ക്കതീതമാമീ പ്രപഞ്ചംസർവ്വേശൻ തൻ നാമം ഘോഷിക്കുമ്പോൾതല ചായ്പാനിടമില്ലാതീധരയിൽപാപിയെ നേടാൻ പാടുപെട്ടു;-വിൺദൂതർ വാഴ്ത്തും വിൺനാഥനാംഉർവിക്കധിപനാം ദൈവപുത്രൻമണ്ണിൽ മനുജനെപ്പോൽ ധരയിൽപാപിയെ നേടാൻ പാടുപെട്ടു;-വിണ്ണിനും മണ്ണിനുമായ് നടുവിൽഇരുകള്ളർ നടുവിൽ ഗോൽഗോഥാമുകളിൽചങ്കിലെ രക്തം ഊറ്റിക്കൊടുത്തുപാപിയെ നേടാൻ പാടുപെട്ടു;-
Read Moreനീ തരിക കൃപ മാരിപോലെ
നീ തരിക കൃപ മാരിപോലെനിന്നാത്മാവിനാൽ നിറവാൻനിൻ ജനമാത്മാവിനാൽ നിറഞ്ഞുനിന്നെ പൂർണ്ണശക്തിയോടെ സാക്ഷിക്കട്ടെഅത്ഭുതങ്ങൾ അടയാളങ്ങൾനല്ല വീര്യപ്രവർത്തികൾ കണ്ടിടട്ടെപോയിടട്ടെ പോയിടട്ടെനിന്‍റെ നാമത്തിൽ ഭൂതങ്ങൾ പോയിടട്ടെഒരുങ്ങീടുക തിരുസ്സഭയെ നിന്‍റെമണവാളൻ വാനത്തിൽ വന്നിടാറായ്കണ്ടിടാറായ് കണ്ടിടാറായ് എന്‍റെകാന്തനെ കാൺമാൻ കാലമായ്
Read Moreനീ ഒരുങ്ങുക നീ ഒരുങ്ങുക
നീ ഒരുങ്ങുക നീ ഒരുങ്ങുക നീ ഒരുങ്ങുക നീ അതിവേഗം ഒരുങ്ങുക ദൈവവേല ചെയ്യുവാനായ് ദൈവകാര്യം നോക്കുവാനായ് ദൈവശക്തി വെളിപ്പെടുത്താൻ നീ അതിവേഗം ഒരുങ്ങുകമായയാകും ഈ ലോകത്തിൽ മായയാകും ജീവിതത്തിൽ മാനസം ലയിപ്പിച്ചിടാതെനീ അതിവേഗം ഒരുങ്ങുകഘോഷിപ്പാൻ സുവാർത്തകളെ ഓതുവാൻ നൽവാക്യങ്ങളെ വീണ്ടെടുപ്പാൻ മാ പാപികളെനീ അതിവേഗം ഒരുങ്ങുക
Read Moreനീ ഓർക്കുമോ ദൈവ സ്നേഹമേ
നീ ഓർക്കുമോ ദൈവ സ്നേഹമേ മറക്കാൻ കഴിയില്ലല്ലോ (2)നീ ഓർക്കുമോ ദൈവ സ്നേഹമേമറക്കാൻ കഴിയില്ലല്ലോ (2)കല്ലായ ഉള്ളം പോലും തൂകും തുള്ളി-കണ്ണീരാൽ വാഴ്ത്തുന്നീശൻ സ്നേഹം (2)തിരു മുറിവെനിക്കായ് തുറന്നു പരൻ തിരു രക്തമെനിക്കായ് ചൊരിഞ്ഞു പ്രീയൻ വാഴ്ത്തീടുന്നീശൻ നാമം;- നീ ഓർക്കുമോ…അമ്മയെപ്പോലെ നമ്മെ കാക്കും നിത്യം-താലോലിച്ചീടും ദൈവ സ്നേഹം (2)മനമൊന്നു കലങ്ങാൻ വിടുകയില്ല മകളെ നീ പതറാൻ തുടങ്ങും നേരം മാർവോടണച്ചീടുന്നു;- നീ ഓർക്കുമോ…
Read Moreനീ മതി എന്നേശുവേ ഈ മരുഭൂ
നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽകൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻനീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽതാങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീമാറയിൽ മാധുര്യമായ് പാറയിൽ വെള്ളവുമായ്മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോൽഅന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ്അന്തികേയുള്ളതിനാൽ അന്ത്യം വരെ മതിയാം
Read Moreനീ കൂടെ പാർക്കുക എൻയേശു
നീ കൂടെ പാർക്കുക എൻയേശു രാജനേ! നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേനീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണംഎപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽനീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽനീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽനീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തുംനീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ് എപ്പോഴും ധൈര്യം താതാ ജ്ഞാനത്തിന്‍റെ വായ്നീ കൂടെ പാർക്കുക എന്നിൽ […]
Read Moreനീ കാണുന്നില്ലയോ നാഥാ എൻ
നീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർനീ കേൾക്കുന്നില്ലയോ ദേവാ എൻ രോദനംനീർ പൊഴിക്കാനില്ലിനി എന്നിൽനിലവിളിക്കിനില്ലിനി ശബ്ദംതാമസമെന്തേ മറുപടിക്കായ്.. നാഥാതാമസമെന്തേ മറുപടിക്കായ്എത്ര നാൾ കാത്തിടണം പ്രീയനേമാത്രയിൽ പ്രവർത്തിപ്പാൻ കഴിവുള്ളോനേഇനിയും താമസിക്കരുതേ.. എൻ പ്രിയനെമറുപടി തന്നെന്നെ ഇപ്പോൾ അനുഗ്രഹിക്കാഎൻ ആവശ്യങ്ങൾ എല്ലാം നീ നടത്തിഎൻ ആശകളോരോന്നായ് നീ അറിഞ്ഞുകണ്ണുനീരെല്ലാം തുടച്ചിടണേ.. എൻ പരനെഎന്നുടെ യാചനകളെ നീ കേട്ടിടണേ..നീറുന്ന എന്‍റെ മനസ്സിനു നീആശ്വാസമേകണേ പൊന്നു നാഥായേശുവേ നീയെൻ ഏകയാശ്രയം എൻ മണാളാനിന്നിൽ ഞാൻ ആശ്രയിച്ചിടുന്നു അനിദിനവും
Read Moreനീ എത്ര നല്ലവൻ നല്ലവൻ
നീ എത്ര നല്ലവൻ (3)നല്ലവൻ എനിക്ക്‌അങ്ങേ സ്നേഹിക്കുന്നു ഞാൻ (3)എനിക്കെത്ര നല്ലവൻഎൻ ഭാരം മാറ്റുന്നുഎൻ ശാപം മാറ്റുന്നുഎൻ രോഗം നീക്കുന്നുഎനിക്കെത്ര നല്ലവൻയേശു എന്നെ തേടിവന്നുഎനിക്കായ് ജീവൻ തന്നുതൻ രക്തത്താൽ കഴുകി എന്നെഎനിക്കെത്ര നല്ലവൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം
- സ്തുതിച്ചിടും ഞാൻ എൻ കർത്താവിനെ
- യേശു മഹോന്നതനേ നിൻ നാമം എത്ര
- വചനഘോഷണം മധുരഘോഷണം
- എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്

