നാഥൻ നടത്തിയ വഴി കളോർത്താൽ
നാഥൻ നടത്തിയ വഴികളോർത്താൽമമ ഹൃദയം തുടിച്ചിടുന്നുകർത്തൻ കരുതിയ സ്നേഹമോർത്താൽമമ കൺകൾ നിറഞ്ഞിടുന്നുഎന്നെ പോറ്റുന്നതും നന്നായ് പുലർത്തുന്നതുംനിന്‍റെ അത്ഭുത സ്നേഹമല്ലോ(എന്നാളും)കാലത്തു ഞാൻ കൺ തുറന്നിടുമ്പോൾതിരുമുഖമെന്നിൽ നിറയുന്നല്ലോഅന്തിയിലും മിഴി പൂട്ടിടുമ്പോൾനിന്‍റെ കൃപയെന്നെ പൊതിയുന്നല്ലോനേരം പുലരുമ്പോഴും വൈകി അണയുമ്പോഴുംഎൻ ശരണം നിൻ തിരുചരണം;- നാഥൻ…ആരുമില്ലാതെ ഞാൻ കരഞ്ഞിടുമ്പോൾതിരുമാർവ്വിടം എനിക്കഭയംസ്നേഹിതർ എൻ വഴി പിരിയുമ്പോൾതിരുസന്നിധി ആശ്രയവുംകരം കുഴഞ്ഞിടാതെ പാദം തളർന്നിടാതെകാന്തൻ കൃപയോടെ നടത്തുന്നല്ലോ(2);- നാഥൻ…
Read Moreനാഥാ നിൻ സന്നിധെ വന്നിടുന്നു
നാഥാ നിൻ സന്നിധെ വന്നിടുന്നു എന്നെ നിൻ പാദപീഠെ സമർപ്പിക്കുന്നു നീയെന്നെ പേർ ചൊല്ലി വിളിക്കുന്നതോർത്തു ഞാൻകൊതിയോടെ കാത്തിടുന്നുകാഹള നാദത്തിനായി ഓർത്തിരുന്നുകാതുകൾ നിൻ വിളിക്കായ് കാന്താ നിൻ കാഹളം മുഴക്കേണമേ അപ്പോളെൻ ദുരിതങ്ങൾ തീർന്നീടുമേനിൻ സന്നിധെ വേഗം ഞാൻ പറന്നീടുമേജീവിത ഭാരങ്ങൾ ഏറിയപ്പോൾമനം നൊന്തു നീറിയപ്പോൾജീവനും നന്മയും നല്കിയെന്നെ സ്വാന്തനമായി മരുവിൽ നടത്തി എന്നിൽ സ്വർഗ്ഗീയ സന്തോഷം നിറഞ്ഞൊഴുകിവേഗത്തിലെന്നെ ചേർത്തീടുവാൻ വരുമെന്നുരച്ചവനെ വന്നു നിൻ രാജ്യമതിൽ വാഴുവാൻ കൊതിയോടെ കാത്തീടുന്നെന്നേശുവേ നിൻ കാന്തയായ് സ്വർഗ്ഗീയ വീടിനുള്ളിൽ
Read Moreനാഥാ നിൻ നാമം എത്രയോ ശ്രേഷ്ഠം
നാഥാ നിൻ നാമം എത്രയോശ്രേഷ്ഠം മഹോന്നതംസൗരഭ്യം തൂകും തൈലം പോൽരമ്യം മനോഹരംതാവക നാമം പാപിക്കുനല്കുന്നു സാന്ത്വനംസ്വൈര്യനിവാസം കണ്ടതിൽമേവുന്നു നിൻ ജനംനിന്നെയുൾത്താരിൽ ഓർക്കയെൻഉള്ളതു കൗതുകംധന്യമെൻ കൺകൾ കാണുകിൽനിൻ തൃ-മുഖാംബുജംനിൻ ആത്മസാന്നിധ്യം തുലോംആശ്വാസ കേതുകംദൃശ്യ സംസർഗം വിശ്രമംമാമക വാഞ്ചിതംദുഃഖിതരിൻ പ്രത്യാശ നീപാപികൾക്കാശ്രയംസാധുക്കളിൻ സന്തോഷവുംനീ താൻ നിസംശയംവിസ്മയം നീ ഈ സാധുവേസ്നേഹിച്ചതീ ദൃശ്യംസ്നേഹിക്കും ആയുരന്തം ഞാൻനിന്നെ അന്യാദൃശ്യംസ്നേഹ പയോനിധേ കൃപാ സാഗരമേ സ്തവംയേശുമഹേശ തേ ബഹുമാനം സമസ്തവും
Read Moreനാഥാ നന്ദി നാഥാ നന്ദി യേശുനാഥാ
നാഥാ നന്ദി നാഥാ നന്ദിയേശുനാഥാ നന്ദിനിൻ സാന്നിധ്യം നിൻ സാമിപ്യംഏകും നാഥാ നന്ദി(2)വേണം നാഥാ വേണം നാഥായേശു നാഥാ അങ്ങേനിൻ സാന്നിധ്യം നിൻ സാമിപ്യംവേണം നാഥാ അങ്ങേ(2)കാൺക നീയും കാൺക നീയുംയേശുവേ നീ കാൺകതൻ സാന്നിധ്യം തൻ സാമിപ്യംഏകും നാഥനെ കാൺക(2)പോക നാമും പോക നാമുംതൻ ക്രൂശുമേന്തി പോകുകതൻ നാമത്തിൽ തൻ ആത്മാവിൽയേശുവിനായി പോക(2)നേടാം നാമും നേടാം നാമുംഈ ലോകത്തെ നാം നേടിടാംഈ നാഥനായി ഈ താതനായിലോകത്തെ നാം നേടാം(2)
Read Moreനാഥാ ഇന്നു നിൻ തിരുസന്നിധേ
നാഥാ ഇന്നു നിൻ തിരുസന്നിധേകുഞ്ഞുങ്ങൾ ഞങ്ങൾ വന്നിടുന്നു (2)അനുഗ്രഹിക്കൂ നാഥാ കൃപ ചൊരിയൂഈ നിൻ മക്കളിൻമേൽ (2)തകർന്ന മതിലുകളേ പണിതുയർത്തീടാൻകരങ്ങൾക്കു ബലമേകിടൂ (2)നിൻ ഹിതംപോൽ പണിതുയർത്തീടാൻകൃപ ചൊരിയൂ നാഥാ കൃപചൊരിയൂ (2);- നാഥാ…ശത്രുവിൻ തന്ത്രങ്ങൾ ഏറിടുമ്പോൾനിന്ദിതപാത്രരായ് തീർന്നിടാതെ (2)എഴുന്നേറ്റു പണിതുയർത്തിടുവാനായികൃപ ചൊരിയൂ നാഥാ കൃപ ചൊരിയൂ(2);- നാഥാ…
Read Moreനാഥാ എൻ ഉള്ളം നിന്നിലേക്ക്
നാഥാ എൻ ഉള്ളംനിന്നിലേക്ക് ഉയർത്തിടുന്നുപ്രീയനെ എൻ കാൽകൾനിൻ സാന്നിധേ ഉറപ്പിക്കുന്നു.നിന്നെ കാത്തിരിക്കും അടിയൻലജ്ജിച്ചു പോവുകയില്ല.എൻ വിജയത്തിൻ കൊടിയേനിന്‍റെ കൃപയാൽ ഉയർത്തിടും ഞാൻനാഥാ എൻ…നിന്‍റെ വഴികൾ എന്നെ അറിയിക്കണമേനിന്‍റെ മൊഴികൾ എന്നെ നയിക്കേണമേ(2)ഇരുൾ നിറയും ജീവിത വഴിയിൽകനൽ എരിയും നോവിൻ മരുവിൽഓരോ ദിനവും അങ്ങിൽ പ്രത്യാശ വെക്കാൻഎന്നെ നീ സൗമ്യനാക്കൂ;- നാഥാ എൻ…എന്‍റെ നിലവിളി അങ്ങിൽ ചേർക്കേണമേഎൻ പ്രാർത്ഥനയിൽ ശബ്‌ദം കേൾക്കേണമേഎൻ ഹൃദയം ക്ഷീണിക്കുമ്പോൾഎൻ കാലുകൾ ഇടരും നേരംഓരോ ദിനവും അങ്ങേ മറവിൽ വസിപ്പാൻഎന്നെ നീ യോഗ്യയാക്കൂ;- നാഥാ […]
Read Moreനാഥാ എൻ നാഥാ നീ ഇല്ലാതെ
നാഥാ എൻ നാഥാ, നീ ഇല്ലാതെഞാൻ എന്തു ചെയ്യും എന്‍റെ തമ്പുരാനെനിൻ തിരു സാന്നിദ്ധ്യം കൂടില്ലാതെഎന്നെ ഏകനായ് വിട്ടീടല്ലേനിന്‍റെ പക്കൽ ജീവമൊഴിയുണ്ടല്ലോനിന്നെ വിട്ട് അടിയൻ എങ്ങു പോകും(2)ഞാൻ എന്‍റെ നാഥനെ കാത്തിരിക്കുംതിരു പാദപീഠത്തിൽ അമർന്നിരിക്കും(2)തിരുമുഖത്തേക്ക് ഞാൻ നോക്കുന്നപ്പാ…എന്നെ അനുഗ്രഹിക്കാതെ നീ പോയിടല്ലേ(2)തമ്പുരാനെ… ഉടയോനേ…എൻ പിതാവേ… യജമാനനേ…(2)എന്‍റെ ഏക ആശ്രയം നീഎന്‍റെ ശൈലം സങ്കേതം നീ (2)പുതുശക്തിയോടെ ഞാൻ എഴുന്നേൽക്കുവാൻനിൻ ആത്മബലം എനിക്കേറെ വേണം(2)തമ്പുരാനെ… ഉടയോനേ…എൻ പിതാവേ… യജമാനനേ …(2)എന്‍റെ ഏക ആശ്രയം നീഎന്‍റെ ശൈലം സങ്കേതം നീ […]
Read Moreനാഥാ ചൊരിയണമേ നിൻകൃപ
നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾപാവനമാം നിൻ പരിശുദ്ധനാമം;വാനിലും ഭൂവിലും മേലായ നാമം(2)ഉന്നതനേശു നാമം;- നാഥാ…പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻകാത്തിരുന്നീടാൻ കാഴ്ചയേകുക;വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)ശക്തി നല്കീടുക;- നാഥാ…ഉന്നത ദേവാ നിൻ വചനങ്ങൾഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;ഉള്ളങ്ങളെ ഉണർത്തീടണേ(2)സർവ്വവല്ലഭനേ;- നാഥാ…
Read Moreനഷ്ടങ്ങളിലും പതറിടല്ലേ
നഷ്ടങ്ങളിലും പതറിടല്ലേകണ്ണുനീരിലും തളർന്നിടല്ലേ;ഞാൻ എന്നും നിന്‍റെ ദൈവംനീ എന്നും എന്‍റെതാണേ (2)നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ലഅതു പ്രാപിച്ചിടും നിശ്ചയം (2)അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും ദുഃഖം സന്തോഷമായി മാറും (2);- നഷ്ട…നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോഅല്ലല്ല ഈ വേദന (2)നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻഅല്ലയോ ഈ ശോധന(2);- നഷ്ട… നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലുംപിന്മാറിപ്പോയീടല്ലേ (2)പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ യേശു എന്നും നിന്‍റെ കൂടെ (2);- നഷ്ട…
Read Moreനസറായനേ നസറായനേ എൻ യേശു
നസറായനേ… നസറായനേ…എൻ യേശു രാജനേനസറായനേ… നസറായനേ…എൻ യേശു രാജനേനാഥാ നിൻ സന്നിധി വിട്ടുഓടി ഓടി ഒളിച്ചീടുമ്പോൾയേശു നാഥാ നിൻ സന്നിധി വിട്ടുഓടി മാറി അകന്നിടുമ്പോൾഎന്നുള്ളം തകർന്നിടുന്നുആശയറ്റു മരിച്ചിടുന്നുഎന്നുള്ളം തകർന്നിടുന്നുനൊന്തു നൊന്തു നുറുങ്ങിടുന്നുനാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾയേശു നാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾഎൻ മനം ആനന്ദത്താൽനിറഞ്ഞു കവിഞ്ഞിടുന്നുഎന്നുള്ളം അമോദത്താൽനിറഞ്ഞു കവിഞ്ഞിടുന്നു
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നേർവഴി പോകാൻ പലവഴി
- കരുണാനിധിയേ കാൽവറി അൻപെ
- അത്ഭുതം യേശുവിൻ നാമം ഈ
- നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക
- ക്രിസ്തേശു നായകൻ വാനിൽ

