Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

മോശ തന്‍റെ ആടുമേയ്ച്ചു കാനന

മോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരം മുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടു മോശ കണ്ടിട്ടമ്പരന്നു. സൂക്ഷിച്ചങ്ങ് നോക്കുന്നേരം മോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞു ശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ് മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനും നീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾ എൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾ വിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ് വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോ മോശ ചെന്ന് ചൊല്ലിയിട്ടും […]

Read More 

മോദം അതിമോദം മോദം ഹേ

മോദം അതിമോദം മോദം ഹേ വാഗ്ദത്തകാലം സാദര മണഞ്ഞീടുന്ന ഹോ ജാതിഭേദവാദം തീർന്നു ജാതികളൊന്നായിരുന്നു യൂദജാതിയും മുതിർന്നു ജാതിമോദം പാടിടുന്നു അന്നു കാനനങ്ങൾ പൂക്കുമേ-സീയോന്‍റെ മക്കൾ നന്ദിയോടെ പാടിയാർക്കുമേ അന്നു സുവിശേഷക്കൊടി- മന്നിടെ ജയം കൊണ്ടാടി ഉന്നതമായി മിന്നും ജനം സന്നിതി പാടി വസിക്കും; മോദം അന്നു സീയോനിൽനിന്നുണ്ടാകും- ആജ്ഞാവിശേഷം മന്നിടമെല്ലാമതു കേൾക്കും മന്നവൻ മന്ത്രിപ്രജകൾ എന്നിവരെല്ലാവരിലും ഒന്നുപോലാവസിച്ചീടും വന്നു സത്യാനുഗ്രഹങ്ങൾ; മോദം കാട്ടുപാമ്പോടൊത്തു മേളിക്കും കുട്ടികൾ എന്നാൽ വാട്ടമുണ്ടാകയില്ലേതുമേ കാട്ടുപുലികളുമാട്ടിൻ കൂട്ടവുമൊന്നിച്ചു മേയും നാട്ടിലെല്ലാ നന്മകളും-പുഷ്ടിയായി […]

Read More 

മിത്രനാകും എന്‍റെ നാഥൻ ഇഷ്ടനായി

മിത്രനാകും എന്‍റെ നാഥൻ ഇഷ്ടനായിട്ടുള്ളതാൽ ഒട്ടുമില്ല സങ്കടങ്ങൾ ഇദ്ധരേ ഞാൻ പാർക്കുകിൽ എന്‍റെ നേരേ വന്നടുക്കും ശ്രതുവിൻ തീയമ്പുകൾ തച്ചുടച്ചില്ലാതെയാക്കാൻ എന്‍റെ താതൻ വല്ലഭൻ എന്‍റെ ഉള്ളം വേദനിക്കും നേരമെല്ലാം ചാരെയായ് കണ്ടിടും എൻ പ്രിയനേ ഞാൻ സ്നേഹമോടരികിലായ് എന്‍റെ നീതി ന്യായമെല്ലാം വമ്പു കൊണഅടക്കുകിൽ ശക്തരാകും ശ്രതു മുൻപായ് മേശ താൻ ഒരുക്കിടും

Read More 

മേലിലുള്ളെരു ശലേമേ കാലമെല്ലാം

മേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്ന നാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ! ലളിതകൃപയുടെ വരിഷമനുദിനമനുഭവി- പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്‍റെ പാലനമല്ലാതെയെന്തിപ്പെതലിൽ ? ഹാ! കലങ്ങൾക്കിടയിൽ നീ ആകുലയായ് കിടന്നാലും നാകനാഥൻ കടാക്ഷിക്കും നിന്‍റെ മേൽ-കാന്തൻ പമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പര മാത്മചൈതന്യം ലഭിക്കുമാകയാൽ-നീയും വാനലോകേ പറന്നേറും പാവുപോൽ ബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ നീ മേലുലകം കടക്കുന്ന കാഴ്ചയെ-പോരാ കനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവ ബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാൻ ബാലനിവന്നേകണം നിൻ വേഴ്ചയെ ആയിരമായിരം കോടി വാനഗോളങ്ങളെ താി […]

Read More 

മേഘത്തിൽ വന്നിടാറായ് വിണ്ണിൽ

മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ വേഗം വന്നിടും തൻ ജനത്തിന്‍റെ ആധികൾ തീർത്തിടുവാൻലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നുവിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽവീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാംവീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവുംചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാതീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്

Read More 

മേഘത്തേരിൽ വേഗം പറന്നു വാ

മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാഎൻ മാനസം നിന്നാൽ നിറയുന്നേ(2)എന്‍റെപാപമെല്ലാം തീർത്തു തന്നവൻഎന്‍റെരോഗമെല്ലാം മാറ്റി തന്നവൻപുതു ജീവനെ തന്നു സ്നേഹ തെലവും തന്നുനവ ഗാനമെന്നും നാവിൽ പാടാറായ്;-എന്‍റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്എന്‍റെ കണ്ണുനീരെല്ലാം പൊഴിയാറായ്പുത്തനാം ഭവനം പണി തീർന്നീടാറായ്എന്‍റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;-കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേതൻ സിംഹാസനം ഞാൻ പങ്കു വെക്കുമേപുത്തനാം യെറുശലേം ശുഭമാം നദിക്കരെനവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-

Read More 

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ കാലം ആസന്നമായ്കാഹള നാദം മുഴങ്ങിടും വാനിൽനാം പറന്നിടാറായ്പൊൻമുഖം കാണാറായ് കണ്ണുനീർ തോരാറായ്കോടാകോടി യുഗം പ്രിയനുമൊന്നായ് തേജസ്സിൽ വാഴാറായ്മാറിടുമേ എൻ കഷ്ടങ്ങൾ നൊടിയിൽപ്രിയൻ വന്നിടുമ്പോൾമുത്തിടും ഞാനാ പൊൻ മുഖമന്നാൾമേഘത്തിൽ കണ്ടിടുമ്പോൾ;- പൊൻ…ആയിരം ആയിരം ദൂത ഗണങ്ങൾസ്വാഗതം ചെയ്തിടുമേആ മഹൽ സുദിനം കാണുവാനെന്‍റെകൺകൾ കൊതിച്ചിടുന്നേ;- പൊൻ…

Read More 

മേഘത്തേരിൽ വരുമെൻ കർത്തനെ

മേഘത്തേരിൽ വരുമെൻ കർത്തനെ കാണുമ്പോൾആനന്ദത്താൽ പൊങ്ങിടുമേ എൻ പാദങ്ങൾപേർ ചൊല്ലീ വിളിച്ചിടും അവനെന്നെയുംപോകും ഞാൻ അവനൊപ്പം വാനമേഘത്തിൽസന്തോഷത്താൽ പാടാം സ്തുതി ഗീതങ്ങൾആമോദത്താൽ ആർപ്പിടാം അവൻ മഹത്വംദൂതന്മാർ കാഹളം മുഴക്കിടുന്നേദൂരെ കാണുന്നു ഞാനെൻ മണവാളനെവർണ്ണിപ്പാനാവില്ല തൻ സൗന്ദര്യത്തെസ്വർണ്ണത്തെക്കാളും അവൻ പ്രഭാപൂണ്ണനെ;-കൂടെ പറക്കും ഞാനും ആമോദത്താൽപാടെ മറക്കും ഞാനെൻ ആകുലങ്ങൾചേർക്കും വിശുദ്ധരൊപ്പം അവനെന്നെയുംആർക്കും ഞാൻ നിത്യകാലം ഹല്ലേല്ലുയ്യാ;-

Read More 

മേഘങ്ങൾ നടുവെ വഴി തുറക്കും

മേഘങ്ങൾ നടുവെ വഴി തുറക്കുംഭൂതലം പിറകിൽ കടന്നുപോകുംസ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കുംപറന്നീടുമേ ഞാൻ പറന്നീടുമേവാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽയേശുവിൻ കൈകളിൽ ഞാനിരിക്കുംതേജസ്സേറുമെന്നേശുവിന്‍റെ മുഖംഎന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കുംനാലു ദിക്കിൽ നിന്നും കൂടിടുമേനാഥാ നിൻ രക്തത്താൽ കഴുക‍െ?ട്ടോർസ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾപറന്നീടുമേ ഞാൻ പറന്നീടുമേ;-കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേകണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾകർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കുംപറന്നീടുമേ ഞാൻ പറന്നീടുമേ;-

Read More 

മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ

മഴവില്ലും സൂര്യചന്ദ്രനുംവിണ്ണിലെ പൊന്നിൻ താരകളുംയേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾപാടും… ഞാനുമത്യുച്ചത്തിൽസൽകൃപയേകും നായകൻകണ്ണുനീർ മായ്ക്കും നായകൻഎന്നെ ശാന്തമാം മേച്ചിലിൽനിത്യം നടത്തും എൻ നായകൻ;- മഴവില്ലും…കാരുണ്യമേകും നായകൻആശ്വസിപ്പിച്ചിടും നായകൻഎന്നെ ചേർത്തിടും ചേലോടെകാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…

Read More