ശാലേമിൻ രാജൻ ദൈവകുമാരൻ
ശാലേമിൻ രാജൻ ദൈവകുമാരൻമഹിമയിൽ വന്നിടറായ്കാത്തുകാത്തിരിക്കുന്ന മണവാട്ടിക്കായ്കോടി കോടി ദൂതർ മദ്ധ്യത്തിൽ നാം ആ… ആ… ആ…കാണും മനോഹര മൽപ്രിയനെദുഃഖമെല്ലാം മറന്നാന്ദിക്കാം…ശാലേമിൻ…1 എൻ വിലാപം പോക്കി നൃത്തമേകീടുമെൻരട്ടഴിച്ചവനഖിലം സന്തോഷം നൽകുവർണ്ണ്യമായിഎൻ വഴി കുറവുകൾ തീർക്കുമവൻ ആ… ആ… ആ…മാൻപേടയ്ക്കുത്തമ ശക്തി നൽകി-യശ്ശേഷിക്കും തേജോ പൂർണതയിൽ…ശാലേമിൻ…2 എനിക്കെതിരെ ശത്രു ഗണം ഗണമായിഅണി നിരന്നീടുകിലും ലേശവും ഭയമെന്യേയാക്ഷണത്തിൽആത്മാവിന്നത്യന്ത ശക്തിയാൽ ഞാൻ… ആ… ആ… ആ…ശത്രുവിൻ നേരേ പാഞ്ഞു ചെല്ലുംജയക്കൊടിയുയർത്തി ആർപ്പിടുമേ….ശാലേമിൻ…3 ഒരു നദിയുണ്ടെന്നേ ആശ്വസിപ്പിപ്പാൻഅവയിൽ സതൃപ്തിയായി ഞാൻപാനം ചെയ്യും പ്രതിനിമിഷം തോറുംനീന്തിക്കളിക്കും […]
Read Moreശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും
ശാലേം രാജൻ വരുന്നൊരുധ്വനികൾദേശമെങ്ങും മുഴങ്ങിടുന്നുസോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുകവേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ1 വീശുക ഈ തോട്ടത്തിനുള്ളിൽജീവയാവി പകർന്നിടുവാൻജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…2 ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻശക്തിയായൊരു വേലചെയ്‌വാൻകക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്കവിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…3 അത്ഭുതങ്ങൾ അടയാളങ്ങളാൽസത്യസഭ വെളിപ്പെടുന്നുഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നുകുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…4 ദീപെട്ടികൾ തെളിയിച്ചുകൊൾകഎണ്ണപ്പാത്രം കവിഞ്ഞിടട്ടെശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾവാനിൽ പോകുവാൻ ഒരുങ്ങി നിൽക്കും ഞാൻ;- ശാലേം…
Read Moreസേവിക്കും ഞങ്ങൾ യഹോവയെ
സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നുംസേനയിൻ അധിപനാം നായകനെസേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നുംജയത്തിൻ വീരനാം യേശുവിനെ1 നമ്മുടെ ദൈവം ജീവിക്കുന്നിന്നെന്നുംനാൾതോറും ഭാരങ്ങൾ പേറുന്നവൻഉന്നതൻ നമ്മുടെ ബലവും ഗീതവുംഎന്നും നല്ലവൻ ഇമ്മാനുവേൽ;-2 നിൻ തിരു ദയയാൽ അനുദിനം ഞങ്ങളെഈ മരുവിൻ ചൂടിൽ പുലർത്തിയല്ലോഭീതിയുമാധിയുമേറിയ ജീവിതംമോദമതാക്കി തീർത്തതിനാൽ;-3 പാരിതിൽ നാം പരദേശികൾ നമ്മൾപാർക്കുന്നു നിൻ കൃപയൊന്നതിനാൽതിരിഞ്ഞുനോക്കി സ്തുതികളുയർത്തിവന്നവഴികളെ ഓർക്കുക നാം;-
Read Moreസീയോൻ പ്രയാണമെന്താനന്ദമാനന്ദം
സീയോൻ പ്രയാണമെന്താനന്ദമാനന്ദംതിരുസീയോനിൽ ചെന്നെത്തും പ്രഭാദിനംപ്രാഗൽഭ്യമേറുന്നീ ജീവിത യാത്രയിൽപ്രമോദത്താലുള്ളം തുള്ളുന്നനുദിനം;- സീയോ…2 പാതയിൽ ദുർഘട വൈഷമ്യ മേടുകൾമാർഗ്ഗ തടസ്സമായണിനിരക്കിലുംകുതിക്കും ഞാനവയ്-ക്കേറ്റം മീതേകൂടിലക്ഷ്യം തെറ്റാതെ ഞാൻ മോക്ഷപുരിയെത്തും;- സീയോ…3 പിൻതിരിക്കില്ലൊരു ബ്രഹ്മാണ്ഡ ശക്തിയുംക്രിസ്തീയ ജീവിത പോരാട്ട വേളയിൽപ്രതിദിനം വിജയം കൈവരിക്കുവാൻപ്രിയനെ നോക്കി ഞാൻ മുന്നേറിയോടിടും;- സീയോ…4 പ്രത്യാശ നൽകുന്ന ഭാവിയെ നോക്കി ഞാൻപുഞ്ചിരി തൂകിടും നിരാശയെന്നിയെനൃത്തം ചെയ്തിടും ഞാൻ തിരുസീയോനെയോ-ർത്തത്യാർത്തി പൂണ്ടവിടോടിയെത്തീടുമെ;- സീയോ…5 സർവ്വ സമൃദ്ധിയിൻ ഫലം നിറഞ്ഞതാംജീവവൃക്ഷമവിടനന്തമാകയാൽമാസംതോറും നൽകും നവീന ഭോജനംമാറ്റമതിനൊരു കാലത്തും വന്നിടാ;- സീയോ…6 സ്വർഗ്ഗീയ വാഗ്ദത്ത […]
Read Moreസത്യ വചനമാം നിത്യ ദൈവമേ
സത്യവചനമാം നിത്യ ദൈവമേആദി അനാദിയാം പരിശുദ്ധ ദൈവമേസ്തുതി മഹത്വവും ഞങ്ങൾ അർപ്പിച്ചിടുന്നുതിരുസന്നിധാനം അണഞ്ഞിടുന്നുയിസ്രായേലിൻ സ്തുതികളിൽ വസിക്കും പരിശുദ്ധാകരുണയിൻ കണ്ണുള്ള ദിവ്യ സ്വരൂപാദരിദ്രമാം സ്തുതിയോടുമനുതാപ മനസ്സോടുംസന്നിധാനം അണഞ്ഞിടുന്നുവിശുദ്ധിയിൽ എന്നും വസിക്കും ത്രിയേകനെഅൽഫാ ഒമേഗയാം എന്നേശുനാഥനേസ്തോത്രത്തിൻ ഗാനങ്ങൾ പാടി ഞങ്ങൾതിരുനാമ മഹിമയ്ക്കായി
Read Moreസത്യസഭാപതി യേശുവേ നിത്യം
സത്യസഭാപതി യേശുവേ! നിത്യം ജയിക്ക കൃപാനിധേ!സ്തുത്യർഹമായ നിൻ നാമത്തെ മർത്യരെല്ലാം ഭജിച്ചിടട്ടെ1 സീമയറ്റുള്ള നിൻ പ്രേമവും ആമയം നീക്കും പ്രസാദവുംഭൂമയർ കണ്ടു തൃപ്പാദത്തിൽ താമസമെന്യേ വീണിടട്ടെ;-2. ക്ഷീണിച്ച നിന്നവകാശമീ ക്ഷേണിയിലെങ്ങുമുണർന്നിടാൻആണിപ്പഴുതുളള പാണിയാൽ പ്രീണിച്ചനുഗ്രഹിക്കണമേ;-3 മന്ദമായ് നല്ലിളം പുല്ലിൽ വീഴുന്ന ഹിമകണസന്നിഭംസുന്ദരമാം മൊഴി ജീവന്നാനന്ദം വളർത്തട്ടെ ഞങ്ങളിൽ;-4 ലെബാനോനിന്റെ മഹത്ത്വവും കർമ്മലിൻ സൽഫലപൂർത്തിയും ശാരോൻഗിരിയുടെ ശോഭയും നിൻ ജനത്തിനു നൽകേണമേ;-5 ഭംഗമില്ലാത്ത പ്രത്യാശയിൽ തുംഗമോദേനയിജ്ജീവിത-രംഗം സുമംഗളമാക്കുവാൻ സംഗതിയാക്കുക നായക!;-
Read Moreസത്യ സഭാപതിയെ
സത്യ സഭാപതിയെ, സ്തുതി തവ-നിത്യ ദയാ നിധിയെതിരുവടി തേടി വരുന്നിതാ ഞങ്ങൾഇരുകൈ കൂപ്പി വീണു തൊഴുന്നേൻ1 പാപ നാശക ദേവകുമാരാപതിതർക്ക് പാരിൽ അവലംബം നീയെനിൻ തിരു നാമം എന്തഭിരാമംനിൻ മഹാ സ്നേഹം സിന്ധു സമാനം;- സത്യ…2 മനുഷ്യനായി കുരിശതിൽ നരർക്കായ്‌മരിച്ചുയിർത്തെഴുന്നു വാഴും വിജയി നീമഹിയിൽ വീണ്ടും വരുന്നവൻ നീയെമലിനത നീക്കി വാഴ് വതും നീയെ;- സത്യ…
Read Moreസത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ
സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ നാംയേശുവിൻ സാക്ഷികൾ നാം1 അവനാഗ്രഹം തിരു ശക്തിയാൽഅവനായി ജീവിക്കേണംഅതിന്നായി നാം ദിവ്യപ്രകാശമീഅവനിയിൽ നേടേണം;- സത്യ…2 അവനാജ്ഞ താൻ ഈ ലോകമെങ്ങുംഅവനായി നേടിടേണംഅതിനായി ധരയിതിൽ അടരാടാൻഅമിത ബലം നേടാം;- സത്യ…3 ആത്മ ഭാരത്താൽ ഈ ഭാരതംഅവന്നായി നേടീടാംഅത്യുന്നതൻ സവിധെ ബലിയായ്അർപ്പണം ചെയ്തീടാം;- സത്യ…
Read Moreസത്യനമസ്കാരികളാം ഞങ്ങൾ
സത്യനമസ്കാരികളാം ഞങ്ങൾആത്മാവിലും സത്യത്തിലുംആരാധിക്കുന്ന ഈ ജനത്തിൻ മദ്ധ്യേനാഥൻ വസിച്ചിടുന്നു1 പാപികൾക്കു രക്ഷ നൽകും പരിശുദ്ധനേരോഗത്തിൻ വിമുക്തി നൽകും സ്നേഹനാഥനേആത്മശക്തിയാൽ നിറഞ്ഞു ആരാധിക്കുവാൻദേഹം ദേഹിയാത്മാവേ സമർപ്പിച്ചിടുന്നു2 അക്ഷരത്തിന്റെ പഴക്കത്തിലല്ലആത്മാവിന്റെ പുതുക്കത്തിൽ തന്നെആത്മാവാം ദൈവത്തെ ആരാധിക്കുവാൻഎന്നാത്മാവു വാഞ്ചിച്ചിടുമെന്നെന്നുമേ3 സത്യ ആരാധന നിത്യമാകയാൽനിത്യതയിലും അങ്ങേ ആരാധിക്കുവാൻനിത്യനാടിനായി നോക്കി പാർത്തിടുന്നിതാസത്യ പാതയിൽ യാത്രചെയ്തിടുന്നു;-
Read Moreസർവ്വത്തിൻ രാജനാം-Come every joyful
സർവ്വത്തിൻ രാജനാം ദൈവത്തെ വന്ദിപ്പിൻമർത്യരേ, മഹത്വം അവന്നു കൊടുപ്പിൻസൽസ്വരത്തെ ഉയർത്തുവിൻആഘോഷത്തോടെ പാടുവിൻ2 മശിഹാ രക്ഷകൻ നമ്മെ വീണ്ടെടുത്തുഎല്ലാ ലോകങ്ങളിൽ ഇപ്പോഴും വാഴുന്നു;-3 തൻ രാജത്വം നിൽക്കും താൻ നീതി ചെയ്യുന്നുതാക്കോലും ചെങ്കോലും തൻ കയ്യിൽ ആകുന്നു;-4 ഒടുക്കത്തെ നാളിൽ കാഹളം ധ്വനിക്കുംശവക്കുഴികളിൽ മരിച്ചവർ കേൾക്കും;ന്യായവിധി കൈക്കൊള്ളുവാൻഅവർ ഉയിർത്തെഴുന്നേൽക്കും;-5 ആശയോടിരിപ്പിൻ യേശു അപ്പോൾ വരുംസ്വർഗത്തിൽ ഇരിപ്പാൻ നമ്മെ സ്വീകരിക്കും; അവിടെയുള്ള ഭാഗ്യവുംനാം എന്നും അനുഭവിക്കും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഹല്ലേലുയ്യ സ്തുതി നാൾതോറും
- ഇമ്മാനുവേൽ ഇമ്മാനുവേൽ നീ
- പാവനാത്മദാനം പകർന്നീടെണം ദേവാ
- ആദിയും അന്തവും ആയവനെ
- യേശുവേ നിൻ മുഖം കാണുവാനായ്