കർത്താവെ നിന്‍റെ കൂടാരത്തിൽ
കർത്താവെ നിന്‍റെ കൂടാരത്തിൽ പാർത്തിടുന്നവനാർ? നിത്യം വസിക്കുന്നതാർ? (2) നിഷ്കളങ്കനായ് നടന്ന് നീതി പ്രവർത്തിച്ചീടുന്നവൻ (2) ഹൃദയപൂർവ്വം സത്യം പറഞ്ഞ് നേരോടെ നടക്കുന്നവൻ (2) നാവുകൊണ്ട് വ്യാജം ചൊല്ലാതെ നേഹിതനു ദോഷം ചെയ്യാതെ (2) നിന്ദ്യമായ വാക്കുകളൊന്നും ഉച്ചരിച്ചു പാപം ചെയ്യാതെ (2) ഭക്സന്മാരെ ആദരിച്ചീടും സത്യദൈവ സേവ് ചെയ്തിടും (2) സത്യം ചെയ്തു ചേതം വന്നാലും മാറാതെ നിലനില്പവൻ (2) വെടിപ്പുള്ള കൈകളുള്ളവൻ നിർമ്മല ഹൃദയമുള്ളവൻ (2) ഈ വിധത്തിലുള്ള മനുഷ്യൻ ഒരുനാളും കുലുങ്ങുകില്ല (2)
Read Moreകർത്താവേ നിൻ രൂപം എനിക്കെല്ലായ്
കർത്താവേ നിൻ രൂപം എനിക്കെല്ലായപ്പോഴും സന്തോഷമേ സ്വർഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോർ രൂപം വേറെ അരക്കാശിനും മുതലില്ലാതെ തലചായ്പാനും സ്ഥലമില്ലാതെ മുപ്പത്തിമൂന്നരക്കൊല്ലം പാർത്തലത്തിൽ പാർത്തലോ നീ ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുൽക്കൂടാക്കി വഴിയാധാരജീവിയായ് നീ ഭൂലോകത്തെ സന്ദർശിച്ചു എല്ലാവർക്കും നന്മചെയ്വാൻ എല്ലായ്പ്പോഴും സഞ്ചരിച്ചു എല്ലായിടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളം സാത്താനെ നീ തോൽപ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ സാധുക്കൾക്കു സങ്കേതമായ് ഭൂലോകത്തിൽ നീ മാത്രമേ ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കിടാനും രക്ഷിതാവായിക്ഷിതിയിൽ കാണപ്പെട്ട ദൈവം നീയെ ചങ്കിൽ ചോര […]
Read Moreകർത്താവേ നിൻ പാദത്തിൽ ഞാനിതാ
കർത്താവേ! നിൻ പാദത്തിൽഞാനിതാ വന്നിടുന്നു എന്നെ ഞാൻ സമ്പൂർണ്ണമായ്നിൻകയ്യിൽ തന്നിടുന്നുഎല്ലാം ഞാൻ ഏകിടുന്നെൻമാനസം ദേഹി ദേഹംനിൻഹിതം ചെയ്തിടുവാൻഎന്നെ സമർപ്പിക്കുന്നു;-പോകട്ടെ നിനക്കായ് ഞാൻപാടു സഹിച്ചിടുവാൻഓടട്ടെ നാടെങ്ങും ഞാൻനിൻനാമം ഘോഷിക്കുവാൻ;-ഹല്ലെലുയ്യാ മഹത്ത്വം!സ്തോത്രമെൻ രക്ഷകന്ഹല്ലെലുയ്യാ കീർത്തനംപാടും ഞാൻ കർത്താവിന്നു;-
Read Moreകർത്താവേ നിൻ ക്രിയകൾ എന്നും
കർത്താവേ നിൻ ക്രിയകൾ എന്നും എന്‍റെ ഓർമ്മയെഇന്നുമെന്നും പാടിസ്തുതിക്കുംരാവിലും പകലിലും സന്ധ്യക്കേതുനേരത്തുംഎല്ലാ നാളും വാഴ്ത്തി സ്തുതിക്കുംസുര്യ ചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെഅങ്ങേ ഞങ്ങൾ വാഴ്ത്തി സ്തുതിക്കുംപാപത്തിൻ അഗാധത്തിൽ നിന്നും വീണ്ടെടുത്തന്നെക്രിസ്തുവാകും പാറമേൽ നിർത്തി;- കർത്താ…കവിഞ്ഞൊഴുകും യോർദ്ദാനും ഭീകരമാം ചെങ്കടലുംതിരുമുൻപിൽ മാറിപ്പോകുമേവീണ്ടെടുക്കപ്പെട്ടവർ സ്തോത്രത്തോടെ ആർക്കുമ്പോൾവൻമതിലും താണു പോകുമോ;- കർത്താ…ജാതികൾ സ്തുതിക്കട്ടെ രാജ്യങ്ങൾ കുലുങ്ങട്ടെപർവ്വതങ്ങൾ മാറിപ്പോകട്ടെവില്ലുകൾ ഞാനൊടിക്കും കുന്തങ്ങളും മുറിയ്ക്കുംയാഹാം ദൈവം എൻ സങ്കേതമേ;- കർത്താ..
Read Moreകർത്താവേ നീ ചെയ്ത നന്മകളൊർക്കു
കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾഉള്ളം നിറഞ്ഞിടുന്നുനന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻനിന്നെ സ്തുതിച്ചിടുന്നുഎന്തു തിന്നും ഞാൻ എന്തുടുക്കും എന്ന്ഓർത്തു മനം നൊന്തു ഞാൻ(2)ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽഒന്നിനും ക്ഷാമമില്ലാ (2) കർത്താ…ഒന്നിനും മുട്ടുവരുത്താതെ എന്നെദിനം തോറും പോറ്റിടിന്നു(2)ഏകനായ് ഈ മരുഭൂമിയിലായപ്പോൾഎന്നെ നടത്തിയോനെ(2) കർത്താ…യോസേഫിൻ പാണ്ടികശാലതുറന്നേശുഓമനപ്പേരു വിളിച്ചു(2)ദാഹം തീരുവോളം പാനം ചെയ്തീടുവാൻജീവജലം പകർന്നു(2) കർത്താ…
Read Moreകർത്താവെയെന്‍റെ പാർത്തല വാസം
കർത്താവെയെന്‍റെ പാർത്തല വാസംചിത്ത ദു:ഖത്തോടാകുന്നെനിത്യമോരോ പരീക്ഷകളാൽ ഞാൻഅത്തലോടെ വസിക്കുന്നെ ശത്രുയെന്നെയടിമയാക്കുവാൻഎത്തുന്നോടിയെൻ പിന്നാലെയാത്ര ചെയ്യും പഥി പ്രതിബന്ധിച്ചീടുന്നെ മഹാ ചെങ്കടൽമന്ന തിന്നു മുഷിച്ചിൽ തോന്നുന്നുഎന്നനുഗാമികൾ ചിലർമന്നായേക്കാളും കുമ്മട്ടിക്കായ്കൾനന്നെന്നു ചിലർ ചൊല്ലുന്നുമാറായിൻ ജലം പാനം ചെയ്തുള്ളംനീറുന്നെ കയ്പാധിക്യത്താൽകൂട്ടുയാത്രക്കാരീ പഥി തന്നിൽപട്ടു വീഴുന്നസംഖ്യയായ്അഗ്നി സർപ്പത്തിൻ ചീറ്റൽ കേട്ടു ഞാൻഭഗ്നാശയനായ് തീരുന്നെമുന്നണി തന്നിൽ നിന്നവർ ചിലർമന്ദിച്ചും പിന്നിലാകുന്നെക്ഷീണം നോക്കി നിൽക്കുന്നമാലേക്യർപ്രാണഹാനി വരുത്തുവാൻനേതൃത്വം വഹിക്കുന്ന-ഹരോനൊകാളയെ പ്രതിഷ്ഠിക്കുന്നുകാളയെ വന്ദിക്കുന്ന കാഹളംപാളയത്തിൽ മുഴങ്ങുന്നുലോക ദു:ഖങ്ങളാലെന്നുള്ളത്തിന്നാകുലങ്ങൾ വന്നിടുന്നുരോഗ ബാധയാലെൻ സുഖമെല്ലാംത്യാഗം ചെയ്യുന്നനുദിനംവെള്ളത്തിലുമാ തീയിലും കൂടിയുള്ളയാത്ര ഞാൻ ചെയ്യുന്നുമുള്ളും കല്ലുകളുള്ള […]
Read Moreകർത്താവേ യേകണമേ നിന്‍റെ കൃപ
കർത്താവേയേകണമേ നിന്‍റെ കൃപ നിത്യമീദാസനു നീജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയുംശോധനവേളയിൽ ആകുലനാകാതെനാഥാ കരുതേണമേ-അനുദിനം താവകദാസനെയുംക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കുനൽകുന്ന ഭാരങ്ങൾ താങ്ങിടുവനായിനല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയുംഎൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലംഎൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയുംദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടുംവൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി
Read Moreകർത്താവേ ദേവന്മാരിൽ നിനക്കു
കർത്താവേ ദേവന്മാരിൽ നിനക്കു-തുല്യനായാർസ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ(2)യേശുവേ-പോലാരുമില്ല (4)സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ (2)ദൂതന്മാരിൻ ഭോജനത്താൽ നീ ജനത്തെ പോഷിപ്പിച്ചു(2)അങ്ങേപ്പോലെ ആരുമില്ല ജനത്തെ സ്നേഹിച്ചിടാൻ (2);-പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചിന്തി (2)അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2);- മരണത്തിൻ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു (2)അങ്ങേപ്പോലെ ആരുമില്ല ഉയർത്തെഴുന്നേറ്റവനേ (2);-
Read Moreകർത്താവറിയാതെ എനിക്കൊന്നും
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്‍റെകർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ലഎന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകിനൽസഖിയായ് ചാരെയുള്ള കർത്താവറിയാതെകൂരിരുളിൻ താഴ്വരയിലേകനായാലുംകാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലുംദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്‍റെ ദൈവംആകയാൽ ഞാൻ ഭയപ്പെടില്ല;- എന്മനം..ഒരിക്കലും കൈവിടിലെന്നരുളിയവൻഓരോനാളും കൂടെയുണ്ടെന്നോതിയവൻകഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽപുതുബലം പകരുന്നവൻ;- എന്മനം..
Read Moreകർത്താവു യിർത്തുയരേ ഇന്നും
കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വംവല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ് നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാംമൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ!വിളിച്ചു നമ്മെ വേർതിരിച്ച വിമലന്‍റെ സൽഗുണം ഘോഷിച്ചു നാം പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ! മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്
- സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ
- നമ്മെ നടത്തുന്ന ദൈവമെന്നും കൂടെയുണ്ട്
- മഹോന്നതാ മഹിമാവേ മനോഹരനാം
- ഇത്രത്തോളം നടത്തിയ ദൈവമേ

