Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കാൽവറിയിൽ നിന്‍റെ പേർക്കായ് തൻ

കാൽവറിയിൽ നിന്‍റെ പേർക്കായ് തൻജീവനെ വെടിഞ്ഞ യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നുഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നുനിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ നിന്‍റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേകുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ

Read More 

കാൽവറിയിൽ നിനക്കായ് കർത്തൻ

കാൽവറിയിൽ നിനക്കായ് കർത്തൻ കരുതിയ രക്ഷയെയഗണ്യമായി കരുതിടല്ലെ കരയുന്ന മിഴിനീരെലാം തൻ കൈകളാൽ തുടച്ചു നൽവരം നല്കി നിന്നെ അണച്ചീടുമേ എൻ നാഥനരികിലായ് അണഞ്ഞിടും നാൾ എന്നകതാരിൻ സ്നേഹം അവണ്ണയമല്ലോ എനിക്കായ് ചിന്തിയ തൻ നിണച്ചാലുകൾ ഏകിയ രക്ഷയെ കാണുമേ ഞാൻ അഴലുമാത്മാവിന് ആശ്വാസമേകുവാൻ അഗ്നിയിൻ അഭിഷേകത്താൽ എഴുന്നള്ളുന്നേ ഏലിയാവിൻ പ്രാർത്ഥനക്കായ് അഗ്നിയെ അയച്ചവനേ നിന്നാത്മാവിൻ അഭിഷേകത്താൽ നിറക്കേണമേ ഘോരമാം ചെങ്കടലാർത്തിരച്ചാലും ശ്രതുവിൻ സൈന്യം പിന്തുടർന്നാലും വഴി തുറന്നക്കരെ കടത്തിടുവാൻ തൻ ഭുജബലം തുണയായി കൂടെയുണ്

Read More 

കാൽവറിയിൽ കാണും സ്നേഹം

കാൽവറിയിൽ കാണും സ്നേഹമത്ഭുതം വർണ്ണ്യമല്ലഹോ അതെന്‍റെ നാവിനാൽപാപത്തിൽനിന്നെന്നെ വീണ്ടെടുത്ത സ്നേഹമേപാവനനിണം ചൊരിഞ്ഞ ക്രൂശിൻ സ്നേഹമേഎൻമനം കവർന്നു നീ അതുല്യസ്നേഹമേമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംമൃത്യുവിന്‍റെ ബന്ധനം തകർത്ത സ്നേഹമേ ശത്രുവിന്‍റെ ശക്തിയെ ജയിച്ച സ്നേഹമേമർത്യരിൽ മരണഭീതി നീക്കും സ്നേഹമേമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംകഷ്ടതയോ പട്ടിണി ഉപദ്രവങ്ങളോനഗ്നതയോ ആപത്തോ വൻ പീഢനങ്ങളോക്രിസ്തുവിന്‍റെ സ്നേഹത്തിൽ നിന്നു വേർപിരിച്ചിടാമാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതംനീങ്ങിപ്പോകും പർവ്വതങ്ങൾ കുന്നുകളിവ മാറിടും പ്രപഞ്ചവും ധനം മഹിമയുംമർത്യസ്നേഹം മാറിടും ക്ഷണത്തിലെങ്കിലുംമാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതംവാനമേഘേ സ്വർപ്പൂരേ കരേറിപ്പോയവൻ ഇന്നും […]

Read More 

കാൽവറിയിൽ എന്‍റെ പേർക്കായ്

കാൽവറിയിൽ എന്‍റെ പേർക്കായ്ജീവൻതാൻ തന്നതാൽകാലമെല്ലാം യേശുവിനായ്ജീവിക്കും നിർണ്ണയംലോകം തരും ഇമ്പങ്ങളോമറ്റുള്ള മോഹമോലോകത്തിന്‍റെ ബന്ധങ്ങളോമാറ്റുകില്ലന്നെ;-നശ്വരമാം ഈ ജഗത്തിൻചിന്തകളേതുമില്ലനിശ്ചയമായി സ്വീകരിക്കുംചിന്തയെൻ യേശു താൻ;-

Read More 

കാൽവറിയിൽ എൻ പേർക്കഹോ

കാൽവറിയിൽ എൻ പേർക്കഹോ ജീവൻ കൊടുത്തോൻ രക്ഷകൻ മഹത്വത്തിൻ ദൂതരുമായ് ഇഹത്തിൽ വിണ്ടും വന്നീടും യേശു വരും, വീണ്ടും വരും തൻ ശുദ്ധരെ ചേർത്തുകൊൾവാൻ ആകാശ മണ്ഡലങ്ങളിൽ മേഘങ്ങളിൽ ആഘോഷമായ് ആനന്ദമേ! ഹാ എന്നുമേ മാനുവേലിന്നല്ലെലൂയാ! ലോകത്തിൽ നാനഭാഗത്തും കേൾക്കുന്നിതാ അത്യുച്ചത്തിൽ തൻ വരവിന്നാർപ്പുവിളി ഏവരും കേട്ടുണരുവിൻ;- യേശു… കത്തും വിളക്കോടും അര- കെട്ടിയും തന്നെ കാക്കുവിൻ അല്ലായ്കിൽ നിങ്ങൾ ഏവരും തള്ളപ്പെടും പുറത്തഹോ;- യേശു. വാതിലടച്ചശേഷം ഈ ഭൂവിങ്കലുണ്ടാമേവർക്കും അത്യന്ത കഷ്ട്ടങ്ങൾ അവ തെറ്റി ഒഴിവിൻ […]

Read More 

കാൽവറിയിൽ ആ കൊലമരത്തിൽ

കാൽവറിയിൽ ആ കൊലമരത്തിൽഎൻ പാപമെല്ലാം വഹിച്ചവനെ (2)എനിക്കായ് തകർന്നയെൻ പ്രാണനാഥെനസ്നേഹിക്കും സ്നേഹിക്കും ഞാനിനി (2)പിരിയില്ല ഞാൻ മാറില്ല ഞാൻയേശുവേ അങ്ങിൽ നിന്നും (2)നല്കീടാമെൻ പ്രാണൻ പോലും പ്രിയനേ പ്രിയനേ നിനക്കായ് (2)എത്രയോ അങ്ങേ തള്ളി പറഞ്ഞു ഞാൻഎങ്കിലും എന്നെ സ്നേഹിച്ചുഎത്രയോ പാപം ചെയ്തു അകന്നു ഞാൻഎങ്കിലും ക്ഷമിച്ചില്ലേ നീ (2)എന്തു ഞാൻ നല്കും (2)ആ സ്നേഹമോർത്താൽ എന്നേശുവേ(2)പോയീടാം നിനക്കായ് ലോകമെങ്ങും സാക്ഷിയാകാമെൻ നാഥനായ് (2) പിരിയില്ല…

Read More 

കാൽവറി ഉണർത്തുന്ന ഓർമ്മകളെ

കാൽവറി ഉണർത്തുന്ന ഓർമ്മകളെകാൽകരം തുളയ്ക്കുന്ന നിമിഷങ്ങളെആയിരം സ്തുതികൾ മതിയാകുമേനിൻ മഹാ ത്യാഗത്തെ വർണ്ണിക്കുവാൻനിൻ മുറിവുകൾ എനിക്കു ജീവനേകിനിന്നടിപ്പിണരാൽ സൗഖ്യമേകിഎൻ ശാപ ശിക്ഷയിൽ നിന്നും വിടുതലേകിനിൻ ദരിദ്രതയെന്നെ സമ്പന്നയാക്കി;-ഗോതമ്പു മണിപോൽ ഉടയുവാനായ്നൂറുമേനിയായ് ഫലം കൊടുപ്പാൻസുവിശേഷത്തിൻ ദീപ്ത്തി പരത്തിഭൂലോകമെങ്ങും സാക്ഷിയാകാൻ;-മുൾക്കിരീടം ചൂടി വിരൂപനായവൻപൊൻ കിരീടം ചൂടി വേഗം വരുംകോമള രൂപനാം രാജാധി രാജൻവീണ്ടും വന്നിടുമേ എന്നെ ചേർപ്പാൻ;-

Read More 

കാൽവറി മലമുകളിൽ കണ്ടു ഞാൻ

കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെമുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ മേലങ്കി പകുത്തു നൽകും ലോകത്തിന്‍റെ പാലകനേകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെകയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെവിലാവിന്‍റെ ആഴത്തിലും സ്നേഹമൂറും പിതാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെഎനിക്കായ് കുരിശിൽ മരിക്കും എന്‍റെ ജീവദായകനെ

Read More 

കാൽവറി മലമേൽ എന്തിനായ്

കാൽവറി മലമേൽ എന്തിനായ് ഇത്രമാം ദുഃഖം-യേശുവേ സുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേ ഏഴയാകുമെന്‍റെ പാപഭാരം പോക്കാൻ സ്വയമായ് സഹിച്ചോ അതിവേദനകൾ തങ്കമേനിയിൽ അടിച്ചതാൽ നിണം വാർത്തുവേ-പ്രിയനെ എന്‍റെ മേൽ വരും ദൈവകോപത്തെ തിരുമേനിയിൽ സഹിച്ചോ;- മുൾമുടി വെച്ചാഞ്ഞടിച്ചതാൽ ശിരസ്താകെയും തകർന്നോ! തവ പാടുകൾക്കെന്റെ പാതകം തന്നെ കാരണം പ്രിയനേ!;- തവ ജീവനും വെടിഞ്ഞന്നിൽ ജീവൻ ഏകിയോ പ്രിയനേ! നിത്യരാജ്യത്തിൽ നിത്യരാജത്വം പുത്രനാമെനിക്കാണല്ലോ;

Read More 

കാൽവറി ക്കുരിശതിന്മേൽ തുങ്ങി

കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…

Read More