ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടു
ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ എന്നെ അഭിഷേകം ചെയ്യണമേധീര പടയാളിയയ് (2)ഉണരാം ഉണരാം പ്രകാശിക്കാംജ്യോതിസ് പോലെ പ്രകാശിക്കാം (2)വക്രതയുള്ള തലമുറയിൽ യേശുവിൻ നാമം ഉയർന്നിടട്ടെ (2)പോകാം പോകാം ക്രിസ്തുവിനായ് അന്ത്യനാളെല്ലാം (2);- ഉണരാം…ദൈവസ്നേഹത്തിൽ നിറയാം ദൈവ കൃപയിൽ വളരാം (2)എന്നെ ദിനംതോറും നടത്തേണമേ പ്രകാശിച്ചിടുവാൻ (2);- ഉണരാം…ഉണർവിൻ ശക്തിയാൽ നിറഞ്ഞിടുകഉണർവോടെന്നും പോയിടുക (2)സുവിശേഷത്തിന്‍റെ നാളവുമായിഎന്നെ അയക്കേണമേ(2);- ഉണരാം…
Read Moreജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ
ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈക്ഷോണിതലത്തിലെ പരീക്ഷകൾപകലിലും രാവിലും പരീക്ഷകൾ വരുംഉറങ്ങിക്കിടന്നാലും പരീക്ഷിക്കുംകർത്താവേ ശോധന തെരുതെരെ വന്നാലുംജിബ്രാട്ടർ പോലെന്നെ പാലിക്കണേ;- ജിബ്രാപരിശുദ്ധാത്മാവിന്‍റെ സഹായം കൂടാതോർപരിശുദ്ധ ജീവിതം സാദ്ധ്യമല്ലപരലോകം പൂകുന്ന നേരംവരെ എന്നെപരിപാലിക്കേണമെ പവിത്രാത്മനെ;- ജിബ്രാപാപം പരീക്ഷിക്കും ലോകം പരീക്ഷിക്കുംസാത്താൻ ബന്ധുക്കൾ തൻ മർത്യജഡംദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻനസ്രായവീരൻ തൻ സഹായിക്കും;- ജിബ്രാആപത്തുകാലത്തും ആശ്വസനേരത്തുംഅടിയാർക്കു സങ്കേതം ദൈവം തന്നെഭൂലോകമാകവെമാറി മറിഞ്ഞാലുംഎല്ലാം വെടിഞ്ഞവർക്കുല്ലാസമേ;- ജിബ്രാ
Read Moreജീവിതത്തിൻ നാഥാ ജീവനാകും
ജീവിതത്തിൻ നാഥാജീവനാകും ദേവാജീവൻ തന്നു നമ്മെ വീണ്ടടുത്ത ആ ആ1.നിത്യ ജീവൻ നമ്മിൽ സത്യമാക്കീടാൻനിത്യ താതനെ വിട്ടു നിത്യ മരണമേറ്റുനിത്യ ദൈവാവിയാൽ അർപ്പിച്ചതാലീനിത്യ സ്വാതന്ത്യം മർത്ത്യർക്കു് നല്ല്കും;- ജീവിതത്തിൻ2.ശത്രുവിൻ വലയിൽ വീണിടാതെ നമ്മെമാത്രതോറും തൻ ആത്മാവാൽ കാത്തുകരുത്തനാമവൻ തൻ കരങ്ങളിൽ വഹിച്ചുകരുണയോടെന്നും തൻ കൃപയിൽ നടത്തും;- ജീവിതത്തിൻ3.വിൺമയ രാജ്യം ചേർക്കുവാനായിമണവാളനാം കാന്തൻ വന്നിടും വേഗംമൺമയരാം നമ്മെ തൻ ദിവ്യരുപത്തോടു്അനുരൂപരാക്കി മാറ്റിടും അന്നു്;- ജീവിതത്തിൻ
Read Moreജീവിതം ഒന്നേയുള്ളു അത്
ജീവിതം ഒന്നേയുള്ളു അത്വെറുതെ പാഴാക്കിടല്ലെമരിക്കും മുമ്പെ ഒന്നോർത്തിടുകഇനിയൊരു ജീവിതം ഭൂവിതിലില്ലാ(2)ടിവിടെ മുന്നിലിരുന്ന് വാർത്തകൾ കണ്ടു രസിച്ച്കോമഡി കണ്ടു ചിരിച്ച് സീരിയൽ കണ്ടു കരഞ്ഞ്റിമോട്ട് ഞെക്കി ഞെക്കി ചാനലുകൾ മാറ്റി മാറ്റിബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്ന്സമയത്തിൻ വിലയറിയാതെ ജീവിതം പാഴാക്കുന്നഓരോ ഓരോ വ്യക്തികളും വ്യക്തമായി ചിന്തിച്ചീടുഘടികാര സൂചി സദാ നിർത്താതെ ചലിക്കുന്നുജീവിതം… there is only one life;-ഫെയ്സ് ബുക്കും ട്വിറ്ററും പിന്നെ വാട്സ് അപ്പും കയറി ഇറങ്ങിഅന്യന്‍റെ വാളിൽ നോക്കി ഗോസിപ്പും തേടിനടന്ന്ചുമ്മാതെ കമന്റുകൾ ഇട്ടും […]
Read Moreജീവിതം മേദനിയിൽ ശോഭിക്കുന്നോർ
ജീവിതം മേദനിയിൽ ശോഭിക്കുന്നോർ നിശ്ചയം യേശു ഭക്തർ ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം ജീവിതത്തിൽ ലഭിക്കും മനുജരിൽ സൂക്ഷ്മമായ് ദൈവമു്;- ജീവിതം… ആശയമാകുന്ന ജീവിതക്കപ്പലിൽ വിശമനാട്ടിലെത്തീട്ടനന്തമായ് വാണു സുഖിക്കുമവർ;- ജീവിതം… പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാം ജീവിത നിഷ്ഠരിലില്ലവർ മുഖം തേജസ്സിശോഭിച്ചീടും;- ജീവിതം… സുവിശേഷഘോഷണ സേവകരായവർ സുവിശേഷ പോർക്കളത്തിൽ തോല്ക്കാത്തവർ സൂക്ഷമത്തിൽ ലാക്കിലെത്തും;- ജീവിതം… ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർ ലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കും നന്മയായത്തീരുമവർ; – ജീവിതം… നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തി നിത്യവും ആസ്വദിച്ചീവിശ്വാസികൾ വാഴുന്നീപോർക്കളത്തിൽ;- ജീവിതം… പരമ മണവാളൻ […]
Read Moreജീവിത യാത്രയിൽ അനുദിനവും
ജീവിത യാത്രയിൽ അനുദിനവും എന്നെ താങ്ങുവാൻ യേശുവുണ്ട് ഭാഗ്യവാൻ ഞാനെന്നും ഭാഗ്യവാൻ ഞാൻ യേശു എൻ കൂടെയുള്ളതിനാൽ സ്നേഹിതരെല്ലാം വെറുത്തിടുമ്പോൾ ഏകനായെന്നു തോന്നിടുമ്പോൾ ഏകനല്ല ഞാൻ ഏകനല്ല സർവ്വശക്തൻ എൻ കൂടെയുണ്ട്; – ജീവിത… ദേഹം ക്ഷയിച്ചിടുമ്പോൾ കണ്ണുകൾ മങ്ങിടുമ്പോൾ ദേഹസഹിയായ് ഞാൻ കണ്ടിടുമേ എൻ പ്രിയനേ ആ തീരമതിൽ;- ജീവിത…
Read Moreജീവിതയാത്രയതിൽ ക്ലേശങ്ങൾ
ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾതളരാതെ താങ്ങുന്നവൻ പ്രിയനാഥൻ ചാരേയുണ്ട് (2)ഏവരുമെന്നെ തള്ളീടുമ്പോൾസ്നേഹത്തിൻ സാന്ത്വനം ഏകിടും താൻഎന്നുമെന്നും നൽ സഖിയായിടുംയേശുനാഥൻ എൻ ഇടയൻവാഴ്ത്തിടും ഞാനെന്നും എൻ നാഥനെ കീർത്തിക്കും ഞാനെന്നും തവനാമത്തെ(2);- ജീവിത…രോഗിയായ് ഞാനേറ്റം തളർന്നിടുമ്പോൾഅണഞ്ഞിടും നാഥൻ നൽ ഔഷധമായ്പാപിയായ് ഞാനേറ്റം കരഞ്ഞിടുമ്പോൾപാപത്തിൻ മോചനം ഏകിടും താൻവാഴ്ത്തിടും ഞാനെന്നു എൻ നാഥനെകീർത്തിക്കും ഞാനെന്നും തവനാമത്തെ (2);- ജീവിത…വചനത്തിൻ ദീപ്തിയാൽ തമസ്സകറ്റിആത്മാവിൻ കിരണമായ് നീയണഞ്ഞുഹൃദയത്തിൽ സ്നേഹം പകർന്നു നൽകിനവഗീതം ഉയരും പൊൻ വീണയാക്കിവാഴ്ത്തീടും ഞാനെന്നും എൻ നാഥനെകീർത്തിക്കും ഞാനെന്നും തവനാമത്തെ(2);- ജീവിത…
Read Moreജീവിത യത്രക്കാരാ കാലടികൾ
ജീവിതയാത്രക്കാരാ കാലടികൾ എങ്ങോട്ട്നാശത്തിൻ പാതയോ ജീവന്‍റെ മാർഗ്ഗമോലക്ഷ്യം നിൻ മുൻപിലെന്ത്(2)അൻപിൻ രൂപിയേശുനാഥൻ നിന്നെ വിളിക്കുന്നില്ലേപോകല്ലെ നീ അന്ധനായി ലോക സൗഭാഗ്യം തേടിപോന്നിൻ ചിറകുനിനക്കു മിതെകർത്തൻ വിരിച്ചതു കാണുന്നില്ലേസൂര്യനിൻ താപമോ ഘോരമാം മാരിയോനിന്നെ അലട്ടാ എൻ പൊൻമകനേ;- ജീവിത…വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?എങ്ങനെ നീ യോർദ്ധാനിന്‍റെ അക്കരെ ചെന്നു ചേരും?നിൻ തോണിയിൽ കർത്തൻ യേശുവുണ്ടോ?നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ?പുത്തൻ ഗാനാലാപം പാടി സ്തുതിക്കുവാൻഹൃത്തിടെ സ്വർഗ്ഗീയ ശാന്തിയുണ്ടോ?;- ജീവിത…വിശ്വാസത്തിൻ തോണിയതിൽ പോകുന്നയാത്രക്കാരാപാറക്കെട്ടിൽ തട്ടാതെ നീ അക്കരെ ചെന്നീടുമോ?ഓളങ്ങൾ ഏറുന്ന […]
Read Moreജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ
ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ ചേരാൻകാലമിനിയേറെയില്ല പാരിൽ പാരിൽകണ്ടിടും പ്രിയന്‍റെ പൊന്നുമുഖത്തെപാടും ഞാൻ സ്തുതിഗീതങ്ങൾഇരുളെങ്ങും നിറയുന്ന ഇവിടുള്ള വാസത്തെവിട്ടീടും ഒരു നാളിൽ നാംപരലോകെ ചേർന്നിടും വാഴും എന്നാളുംആനന്ദം കൊണ്ടാടിടും;-കടലിൻ വൻ തിരയേറ്റു അലയാതെയെൻതോണികരചേർക്കും കരുണാമയൻകഷ്ടങ്ങൾ തീർന്നിടും ദുഃഖം മാറിടുംകർത്താവിൽ ആനന്ദിക്കും;-എന്നേശു വന്നിടും എന്നേയും ചേർത്തിടുംതൻ സ്വന്തരാജ്യത്തിലായ്പ്രത്യാശയേറുന്നു കാന്തൻ കൂടെന്നുംവാണിടാൻ സീയോൻ പുരേ;-
Read Moreജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി
ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടിമേവിടും വധുവര-ർക്കേവരും കൂടിമംഗളഗീതങ്ങൾ പാടിടുവിൻ(2)പാടിടുവിൻ-പാടിടുവിൻ മംഗളഗീതങ്ങൾപാരിതിലിരുവരും ഐകമത്യമായ്നിരന്തരം വിളങ്ങട്ടെ ദൈവഭക്തരായ്ദീപത്തിലൊളിയെപ്പോൽ തേൻ സമം പൂവിൽവേർപെടാതിവരിനി വാഴണം ഭൂവിൽമുമ്പേ ദൈവരാജ്യവും-നീതിയും തേടിഅൻപിൽ വാഴട്ടെയിവർ-ആനന്ദം നേടിക്രിസ്തുവും സഭയും പോൽ-ഏകദേഹമായ്ചേർന്നു പാർക്കണെമിവർ-സ്നേഹഭാവമായ്യോഗ്യരായിവരെങ്ങും-പാരിതിൽ പാർത്തുഭാഗ്യം കൈവരും ഭാരം – യേശുവിൽ ചേർത്തുമംഗളം സുമംഗളം മംഗളം പാടിമംഗളാത്മനേശുവെ-വന്ദിപ്പിൻ കൂടി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്റെ ജീവനാം യേശുവേ നിന്റെ തിരുരക്തം
- ഉണർന്നെഴുന്നേൽക്കാം മോദമോടെ
- താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
- പ്രത്യാശയേറുന്നെ എന്നാശയേറുന്നെ
- എന്നാശ്രയം എന്നേശുവിൽ മാത്രം

