Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ജീവിത പാതയിൽ ഇനി എനിക്കെ

ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാം വരും എന്നെനിക്കിനി അറിയില്ല എന്തെല്ലാം വന്നാലും എനിക്കായിട്ടുയരുന്ന ശാശ്വത കരങ്ങൾ ഞാൻ കാണുന്നു. കേൾക്കുന്ന ഭീഷണി അധികമായി ഉയർന്നാലും കൈവിടുകില്ല ഞാൻ എൻ യേശുവിനെ കരിയട്ടേ എൻ ദേഹം ഒഴുകട്ടെ എൻ നിണം കാഹളനാളിൽ ഞാൻ ഉയർത്തിടും;- കർത്താവിൻ നിണത്തിൻ നിന്നു ഉയിർകൊണ്ട് സഭയെ നാം കാത്തിടാം ആ തീവ വിശ്വാസത്ത കൈകളെ കോർത്തിടാം തോളോടു ചേർന്നിടാം കാലം ഇനിയും ഏറെയില്ല.

Read More 

ജീവിത പാത എങ്ങോട്ടെ ന്നോർക്ക

ജീവിതപാത എങ്ങോട്ടെന്നോർക്ക ജിവന്‍റെ നായകൻ കൂടെ ഉണ്ടെന്നും അലഞ്ഞുപോകുവാൻ അനുവദിക്കയില്ല. നല്ലിടയൻ ആലയിൽ ചേർത്തിടും നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടു പൊകേണ്ടും പാത കാണിക്കും സർവ്വദാ സത്യവും ജീവനും മാർഗ്ഗവുമൊന്നേ ഇടറാതെ പോകാം വിശ്വാസപാതയിൽ വിശാലവാതിൽ നാശത്തിൻ പാത ജീവന്‍റെ മാർഗ്ഗമോ ഞെരുക്കമുള്ളത് കടന്നു പോയിടാം നായകൻ പിമ്പ നാം എത്തിടുമേ വാഗ്ദത്ത വീടതിൽ;- നിൻ… നീതിയിൻ പാതെ ഗമനം ചെയ്തീടിൽ നീതിയിൻ മൊഴികൾ നാവിൽ വന്നിടും ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും ഉദ്ധരിക്ക് സ്നേഹത്തിൻ ആത്മാവാൽ; – […]

Read More 

ജീവിത ഭാരത്താൽ എൻ ഹൃദയം

ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ സാന്ത്വനമായ് നീ വരികയില്ലേ (2) ദു:ഖത്താൽ എൻമനം നീറുന്ന നേരവും ആശ്വാസമായെന്നെ ചേർത്തണയ്ക്ക (2) കരയുന്നു നാഥാ നിൻ മുൻപിലനുദിനം കാരുണ്യമോടെന്നിൽ കനിയേണമേ (2) പ്രത്യാശ എന്നുള്ളിൽ അനുദിനമേറുന്നു സ്വർഗ്ഗീയനാഥാ കൃപ ചൊരിയൂ (2) പാപത്താൽ എന്നുള്ളം കളങ്കിതമെങ്കിൽ തിരുചോരയാലെന്നെ കഴുകണമേ (2) എന്നാത്മ നിനവുകൾ സ്വായത്തമാക്കാൻ കുറവുകൾ ഇനിയെന്നിൽ ശേഷിക്കല്ലേ (2)

Read More 

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്പാടിടുന്നു എങ്കിൽ ദൈവത്തിനായ്(2)നല്ല ദാസനായി ഞാൻ തീർന്നതിനാൽഎൻ മരണം എനിക്കതു ലാഭം(2)ലോകത്തിൻ മോഹങ്ങളിൽ നീങ്ങിപാപത്തിൻ ദാസനായി ഞാൻ തീർന്നുനഷ്ടമായി പോയ കാലങ്ങൾ ഓർത്ത്എന്‍റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു(2)എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നുഎനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞുതന്‍റെ തിരു രക്തം എനിക്കായി ചീന്തിഏന്തോരല്ഭുതമേ മഹൽ സ്നേഹം(2)

Read More 

ജീവനുണ്ടാം ഏക നോട്ടത്താൽ

ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ ജീവനുൺടാം ഇപ്പോൾ നിനക്കു പാപീ നോക്കി നീ രക്ഷ പ്രാപിക്കുക ജീവനെ തന്നോരു യേശുവിൽ നോക്കി ജീവിക്ക ജീവനുൺടാം ഏകനോട്ടത്താൽ ക്രൂശിങ്കൽ ജീവനുൺടാം ഇപ്പോൾ നിനക്കു യേശു താൻ നിൻ പാപം വഹിച്ചിട്ടില്ലായ്കിൽ എന്തിനു പാപ വാഹകനായ്? തൻമൃത്യു നിൻ കടം വീട്ടായ്കിലെന്തിനു പാപനാശ രക്തമൊഴുകി?-നോക്കി പ്രാർത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കാ രക്തം താൻ രക്ഷിക്കും ആത്മാവെ രക്തത്തെ ചിന്നിയോരേശുവിൽ നിൻപാപം സാദരം വെക്കുക നീ മുദാ-നോക്കി ചെയ്യേണ്ടതായിനി ഒന്നുമില്ലെന്നീശൻ ചൊന്നതാൽ […]

Read More 

ജീവനും തന്നു നമ്മെ രക്ഷിച്ച

ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേപാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചുജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ1.യേശുവിനെ സ്തുതിച്ചീടാംയേശുവിനായ് ജീവിച്ചീടാംസത്യ മതിൽ പണിതിടാംശത്രു കോട്ട തകർത്തിടാംസത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം;- ജീവനും2.യേശുവിലെന്നും വസിച്ചീടാംആത്മഫലം അധികം നൽകാംവിശുദ്ധിയിൽ അനിന്ദ്യരാകാംഉത്സുഹരായി പ്രവർത്തിച്ചീടാംക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം;- ജീവനും

Read More 

ജീവനും തന്നു എന്നെ വീണ്ടെടുത്ത

ജീവനും തന്നു എന്നെ വീണ്ടെടുത്തയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ. (2)1.പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞുപാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ (2)പാപം പേറി ശാപശിക്ഷ മാറിയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു2.പാരിൽ നിന്‍റെ സാക്ഷിയായെൻ ജീവകാലം പാർത്തിടുംപാവനാത്മ നിന്‍റെ പാതെ എന്നും ഞാൻ നടന്നിടും (2)താതൻ മുമ്പിൽ പക്ഷ വാദം ചെയ്യുംയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു3.നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയുംനിത്യ സ്നേഹ ബന്ധമേകി […]

Read More 

ജീവനുള്ള ദേവനേ വരൂ ജീവവാക്യം

ജീവനുള്ള ദേവനേ വരൂജീവവാക്യം ഓതുവാൻ വരൂപാപത്തെ വെറുത്തു ജീവിപ്പാൻപാപബോധം ഞങ്ങളിൽ തരൂയേശുവേ നീ വലിയവൻയേശുവേ നീ പരിശുദ്ധൻയേശുവേ നീ നല്ലവൻയേശുവേ നീ വല്ലഭൻമാനസം കനിഞ്ഞിടുവാനായ്ഗാനമാല്യം ഏകിടുവാനായ്ആവസിക്ക എന്‍റെ ദേഹിയിൽനീ വസിക്ക എന്‍റെ ജീവനിൽ;-വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേവാക്കുമാറാതുണ്മയുള്ളോനേവാഗ്ദത്തങ്ങൾക്കായി വരുന്നുവല്ലഭാത്മമാരി നൽകണേ;-ന്യായവിധി നാൾ വരുന്നിതാപ്രിയൻ വരാൻ കാലമായല്ലോലോകത്തിൽ നശിച്ചുപോകുന്നലോകരെ നീ രക്ഷിച്ചിടണേ;-

Read More 

ജീവനുള്ള ആരാധനയായ്‌

ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) തിരുമുമ്പിൽ നിന്നീടുവാൻ തിരുമുഖം പ്രസാദിക്കുവാൻ (2) കൃപാസനത്തിൽ ഓടി അണഞ്ഞീടുന്നേ ക്രൂശിൻ നിഴലിൽ ഞാൻ മറഞ്ഞീടുന്നേ (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) ഒന്നുമാത്രം ചോദിച്ചീടുന്നേ അതു തന്നെ ആഗ്രഹിക്കുന്നേ (2) നിൻ സൗന്ദര്യത്തെ എന്നും ദർശിക്കേണം നിൻ ആലയത്തിൽ എന്നും വസിച്ചീടേണം (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള […]

Read More 

ജീവന്‍റെ ഉറവിടമാം നാഥാ

ജീവന്‍റെ ഉറവിടമാം നാഥാ ജീവിത തോണിയിൽ നീയഭയംനീയഭയം നീയഭയം എൻ പടകു തകരുമ്പോൾ (2) ജീവന്‍റെഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻപടകു തകർന്നെന്നു തോന്നിടുമ്പോൾ (2)ആശ്വാസമായവൻ ചാരെയെത്തിടുംസ്നേഹസ്വരൂപനെൻ യേശുനാഥൻ (2);- ജീവന്‍റെനിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2)അകതാരിലെന്നും അനുഭവമാക്കാൻ ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2);- ജീവന്‍റെ

Read More