Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേ

ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേനാവിനാൽ അവനെ നാം ഘോഷിക്കാംഅവനത്രേ എൻ പാപഹരൻതൻ ജീവനാൽ എന്നെയും വീണ്ടെടുത്തുതാഴ്ചയിൽ എനിക്കവൻ തണലേകിതാങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തിതുടച്ചെന്‍റെ കണ്ണുനീർ പൊൻകരത്താൽതുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ;-കരകാണാതാഴിയിൽ വലയുവോരേകരുണയെ കാംക്ഷിക്കും മൃതപ്രായരേവരികവൻ ചാരത്തു ബന്ധിതരേതരുമവൻ കൃപ മനഃശാന്തിയതും;-നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽഅലംകൃതമായ തിരുവചനംഅനുദിനം തരുമവൻ പുതുശക്തിയാൽഅനുഭവിക്കും അതിസന്തോഷത്താൽ;-

Read More 

ജീവനോടുയിർന്ന വനെ അങ്ങേ

ജീവനോടുയിർന്നവനെ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു ജീവന്‍റെ ആധാരമേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു ഹല്ലേലുയ്യാ ഹോശന്നാ… ഹല്ലേലുയ്യാ ഹോശന്നാ… (2) മരണത്തെ ജയിച്ചവനേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു പാതാളം ജയിച്ചവനേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ… യേശുവാം രക്ഷകനെ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു രാജാധിരാജാവേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ…

Read More 

ജീവനേ എൻ ജീവനേ നമോ നമോ

ജീവനേ എൻ ജീവനേ നമോ നമോ (2) പാപികൾക്കമിതാനന്ദപ്രദനാം കൃപാകരാ നീ വാ-വാ-വാനോർ വാഴത്തും നായകാ പാപ നാശകാരണാ നമോ-നമോ (2) പാരിതിൽ നരനായുദിച്ച് പരാപരപ്പൊരുളേ-നീ വാ-വാ-വാനോർ വാഴത്തും നായകാ സർവ്വലോകനായകാ നമോ നമോ (2) ജീവനററവരിൽ കനിഞ്ഞ നിരാമനാ വരദാ-നീ വാ-വാ-വാനോർ വാഴ്സത്തും നായകാ ജീവജാലപാലകാ നമോ!-നമോ! ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ വാ-വാ വാനോർ വാഴ്ത്തും നായകാ!; മന്നവേന്ദ്ര സാദരം നമോ-നമോ (2) മനുകുലത്തിനു വലിയ രക്ഷ നൽ- കിയ ദയാപരാ-നീ വാ-വാ-വാനോർ വാഴത്തും […]

Read More 

ജീവൻ നൽകും വചനത്തിൻ വഴി

ജീവൻ നൽകും വചനത്തിൻ വഴി പോകാം സ്നേഹത്തിൻ പുതുഗീതിങ്ങളൊന്നായ് പാടാം (2) ബലവാനാം ദൈവത്തിൻ വചനത്താൽ നിറയുമ്പോൾ ഉള്ളിൽ നിറമഴയായ് കൃപപെയ്തിടും ഇന്നു സ്തുതി സ്തുതി മനമേ പാടുക ജനമേ നാഥനു സ്തുതിഗീതം പുതുജീവതവഴികൾ മുന്നിലൊരുക്കും താതനു ജയഗീതം (2) ഹൃദയത്തിൽ നാഥൻ തെളിച്ചുതന്നീടുന്ന വെളിച്ചം കൈമാറി പകരാൻ(2) എല്ലാം പങ്കുവെയ്ക്കാം എങ്ങും സാക്ഷ്യമേകാം സ്നേഹപ്രതീകങ്ങളാകാം-ഭൂവിൽ ജീവിതമിന്നും സങ്കീർത്തനമാക്കി ഹൃദയം സംശുദ്ധമാക്കാൻ(2) ലോകം മുഴുവൻ അങ്ങേ നാമം പങ്കിടാനായ് ജീവന്‍റെ ഭവനങ്ങളാകാൻ-നിത്യ

Read More 

ജീവ വാതിലാകുമേശു നായക നീ

ജീവവാതിലാകുമേശു നായക നീ വാഴ്കനായക നീ വാഴ്ക പാപവനദാവനിന്നിലൂടെ കടക്കുന്നോർ രക്ഷിതർ നിരന്തം രക്ഷിതർ നിരന്തംശിക്ഷയവർക്കില്ലഭക്ഷണമവർക്കു ഭവാൻ നിശ്ചയമായ് നൽകും നിശ്ചയമായ് നൽകും പച്ചമേച്ചിലെന്നുംജീവനറ്റ നിന്നജങ്ങൾക്കായി നീ മരിച്ചു ജീവനസമൃദ്ധി നാഥാ! നീ വരുത്തിഅല്ലലുള്ളൊരാടുകൾക്കു നല്ലിടയനാം നീ ഉള്ളലിഞ്ഞു തോളിലേന്തു ദുഃഖനാളിൽനിന്നജങ്ങൾ നിന്നെയറിയുന്നു നിഖിലേശാ! നിർണ്ണയവരെ നീയുമറിയുന്നുനിത്യജീവനരുളുന്നു നീയവർക്കു നാഥാ! ആയവർ നശിപ്പാനാവതല്ല തെല്ലുംഇൻപമേറും നിൻ സ്വരത്തെ കേട്ടുകൊണ്ടുഞങ്ങൾ പിന്തുടരും നിന്നെചന്തമോടുതന്നെനിൻ പിതാവു നിന്‍റെ കൈയിൽ തന്നോരജകൂട്ടം വൻപെഴുന്ന വൈരി കൊണ്ടുപോകയില്ല

Read More 

ജീവനായകനേ മനുവേലേ ജീവനാ

ജീവനായകനേ! മനുവേ-ലേ!-ലേ-ലേ-ലേ-ലെൻ-ജീവനായകനേ!ജീവകൃപയിൻ നിജവിയർപ്പുവെള്ളം-എന്‍റെമേലൊഴിച്ചു പാപത്തിൽ-നിന്നുണർത്തിനാവിലൊരുപുതിയ-പ്രാർത്ഥനയെ പകർന്ന-വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!തന്നുയിരിന്നിരിപ്പ-താം രുധിരം-തന്നി-ലെന്നുമിരിക്കുമുഷ്ണം-തന്നെനിക്കുഎന്നുയിരിൽ മരുവും -മരണവിഷമൊഴിച്ച-വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!വിശുദ്ധി വരുത്തുമാറുതലി-ന്നാത്മാവിനെ-നൽകിട്ടശ്ശുദ്ധമാമിരുളെന്നുള്ളിൽ – നിന്നകറ്റിവിശ്വാസം പ്രത്യാശ സ്നേഹ-മെന്നാത്മാവിങ്കൽ തന്ന-വൻ- എൻ-എൻ-എൻ- എൻ- ജീവനായകനേ!ഉയിർത്തു മറിയക്കു പ്രത്യക്ഷ മായ പോ-ലിപ്പാ-പിയാ-മെന്നുള്ളത്തിൽ പ്രത്യക്ഷമായവൻഒഴുകും സ്നേഹം വാക്കാ ലെന്നുള്ളമൊക്കെയും കവർന്നവൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!തന്നുടെ ജഡത്തോടു മസ്ഥിയോടു മൊന്നാ-യെന്നെഎന്നും പിരിയാതെ വണ്ണം ചേർത്തുകൊണ്ടവൻതന്നുള്ളം തുറന്നു മന-മെല്ലാമെന്നോടറിയിച്ച-വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!ആധികളൊഴിച്ചെന്നെ കാക്കുന്നവൻ-ഭക്ഷണാദികൾ തന്നു നിത്യം-പോറ്റുന്നവൻനീതിവഴിയിലെന്നെ-നടത്തിക്കൊണ്ടു വരുന്നവൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!ഞാനവനും അവനെനിക്കുമെന്നും- സ്വന്തംഞാന വനൊഴികെ മറ്റാരെയുമേനൂനമറിയുന്നില്ല-വനിനി ക്കെല്ലാമായവൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!

Read More 

ജീവനായകാ ജീവനായകാ

ജീവനായകാ! ജീവനായകാ!ജീവനറ്റതാം സഭയിൽ ജീവനൂതുകലോകമിതാ പാപം കൊണ്ടു നശിച്ചുപോകുന്നേ-ഈലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെലോകരിൻ രക്തത്തിന്നു ചുമതലപ്പെട്ടോർ-അയ്യോ ലോകമായയിൽ കിടന്നുറങ്ങുന്നേ കഷ്ടംഅന്ത്യകല്പനയനുസരിച്ചുകൊള്ളുവാൻഒരു ചിന്തപോലുമില്ല സഭ തന്നിലിന്നഹോപെന്തക്കോസ്താത്മാവിനെ അയക്ക ദൈവമേ!ഈ ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുകശക്തി വന്നിടുമ്പോൾ ലോക-യറുതികൾവരെ-നിൻസാക്ഷിയാകുമെന്നുരച്ചപോലരുൾക നീജീവയാവിയാൽ കത്തിക്ക നിൻ സഭയതിൽ-നാശപാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ

Read More 

ജീവനദിയേ ആത്മനായകനേ

ജീവനദിയേ ആത്മനായകനേവറ്റാത്ത ജീവ നദി പോലെ(2)വന്നിടുകാ വന്നിടുകാ(2)വറ്റാത്ത ജീവ നദി പോലെ(2)മുട്ടോളമല്ല പോരാ പോരാഅരയോളമല്ല പോരാ പോരാ(2)നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാതെനിറഞ്ഞു നിറഞ്ഞു കവിയേണമേ-ഞാൻ;-പോകുന്നിടമെല്ലാം ആരോഗ്യമേചെല്ലുന്നിടത്തെല്ലാം പരിശുദ്ധമേ(2)കൂടുന്നിടമെല്ലാം അഭിഷേകമേപ്രാപിക്കുന്നോർക്കെന്നും സന്തോഷമേ(2);-കോടി കോടി മുക്കുവകൂട്ടംഓടി ഓടി വല വീശണം(2)പാടി പാടി മീൻ പിടിക്കേണംസ്വർല്ലോക രാജ്യത്തിൽ ആൾ ചേർക്കേണം(2);-വഴിയോരമരങ്ങൾ എന്നേക്കുമായ്ഫലം തന്നീടേണം ധാരാളമായ്(2)ഇല വാടാത്ത വൃക്ഷം പോൽനിലനിൽക്കേണം എന്നേക്കുമായ്(2)

Read More 

ജയിക്കുന്നോന് ജീവ വൃക്ഷഫലം

ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കുംജയിക്കുന്നോന് ജീവ കിരീടം നൽകുംഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാലോകത്തിൽ കഷ്ടമുണ്ട് എന്നാൽലോകത്തെ ജയിച്ചവൻ കൂടെയുണ്ട്മരണത്തെ ജയിച്ചവൻ പാപത്തെ ജയിച്ചവൻജയവീരനായ് എന്നും കൂടെയുണ്ട്;- ഹല്ലേ…ഹേ മരണമേ നിൻ ജയമെവിടെഹേ മരണമേ നിൻ വിഷമുള്ളെവിടെഎനിക്കായ് മരിച്ചവൻ ഉയിർത്തെഴുന്നേറ്റവൻപക്ഷവാദം ചെയ്യുമെൻ യേശുവുണ്ട്;- ഹല്ലേ…മന്ന കൊടുക്കും ജാതികളിൽ അധികാരം നൽകുംസിംഹാസനത്തിലിരിത്തുംവെള്ള ഉടുപ്പും ലഭിക്കും;- ഹല്ലേ…

Read More 

ജയിക്കുമേ സുവിശേഷ ലോകം

ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേപേയുടെ ശക്തികൾ നശിക്കുമേസകല ലോകരും യേശുവിൻ നാമത്തിൽവണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേകൂടുവിൻ സഭകളേ വന്നു പാടുവിൻ യേശുവിൻ കീർത്തി കൊണ്ടാടുവിൻസുവിശേഷം ചൊല്ലാൻ ഓടുവിൻ നിദ്ര വിട്ടുണർന്നീടുവിൻമനം ഒത്തെല്ലാരും നിന്നീടുവിൻ വേഗം;-ഇടിക്കണം പേയിൻ കോട്ട നാം ഇടിക്കണംജാതിഭേദങ്ങൾ മുടിക്കണം സ്നേഹത്തിൻ കൊടി-പിടിക്കണം യേശു രാജന്‍റെ സുവിശേഷക്കൊടിഘോഷത്തോടുയർത്തിടേണം വേഗം;- മരിച്ചു താൻ നമുക്കു മോക്ഷത്തെ വരുത്തി താൻവെളിച്ചമാർഗ്ഗത്തിൽ ഇരുത്തി താൻ എളിയ കൂട്ടരെഉയർത്തി താൻ യേശുനാഥന്‍റെ രക്ഷയിൻ കൊടിഘോഷത്തോടുയർത്തിടേണം നമ്മൾ;-ചെലവിടിൻ സുഖം ബലത്തെയും ചെലവിടിൻബുദ്ധിജ്ഞാനത്തെയും […]

Read More