എന്‍റെ നീതിമാൻ വിശ്വസത്തോടെ
എന്‍റെ നീതിമാൻ വിശ്വാസത്തൊടെന്നുംജീവിച്ചീടുമേ ഭക്തിയുള്ളോനായി(2)പിന്മാറുകില്ല താൻ മുൻപോട്ടു പോകുംനിത്യതക്കായി ഓട്ടം തികക്കും(2)വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചീടുവാൻദൈവ പ്രസാദം ഉള്ളോരായ് തീർന്നീടുവാൻ(2)നീതിയും വിശ്വാസവും വർദ്ധിച്ചീടട്ടെസത്യ സുവിശേഷകരായി പോയിടുവാൻ(2)ലോക സ്നേഹം ദൈവത്തൊടു ശത്രുത്വം അല്ലോലോകമോഹ വേഴ്ച്ചകളാൽ തകർന്നീടല്ലേ(2)കീഴെയുള്ള പാതാളം ഒഴിഞ്ഞു പോകുംമീതെയുള്ള സ്വർരാജ്യം സ്വന്തമാക്കാം(2)യേശു വരുന്നു നീതിയുള്ള കർത്താവായിനീതിയോടെ ജീവിതം നയിച്ചവർക്കായി(2)മറക്കല്ലേ സഭയേ വേഗം ഉണരൂആത്മനാഥൻ യേശുവേ എതിരേല്ക്കുവാൻ(2)
Read Moreഎന്‍റെ നാഥൻ വല്ലഭൻ താൻ
എന്‍റെ നാഥൻ വല്ലഭൻ താൻഅല്ലലെല്ലാം മാറ്റിടുമേതന്‍റെ നാളിൽ എന്തുമോദംആർത്തിയോടാവലായ് നോക്കിടുമേഓ പാദങ്ങൾ പൊങ്ങിടുന്നേചേരുവാൻ നിൻ സവിധേ(2)-എന്‍റെ… പാരിടത്തിൽ പാടുപെട്ടപാവനരെ ചേർത്തിടുവാൻവരുമന്ന് ദൂതരുമായ്തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;-മരുഭൂവിൽ ഞരങ്ങുന്നതൻ വിശുദ്ധ സംഘമേ നീപരനോട് ചേർന്ന് നിത്യംഎണ്ണമില്ലായുഗം അങ്ങ് വാഴും;-വിശ്വാസത്തിൻ കൺകളാൽ ഞാൻഇന്നവയെ കണ്ടിടുന്നുആശ്വാസമേ നേരിൽ കാണുംഅന്നവൻ പൊൻമുഖം മുത്തിടുമേ;-
Read Moreഎന്‍റെ നാഥൻ നിണം ചൊരിഞ്ഞോ
എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ?എന്‍റെ രാജാ മരിച്ചുവെന്നോ?പുഴുവിനൊത്തോരെനിക്കുവേണ്ടിവിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ?യേശുനാഥൻ എനിക്കുമപ്പോൽനിനക്കും വേണ്ടിമരിച്ചുപാപിസകലർക്കുമായവൻ മരിച്ചുരക്ഷ വെറും ദാനമത്രേ തനിക്കു സ്തുതിനാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ ഭ്രമിച്ചുപോകും ദയവിതുതാൻഅറിയാതുള്ളൊരു കൃപ പരമസ്നേഹംപാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു അഭിഷിക്തന്‍റെ മരണം മൂലം അരുണൻ തന്നുടെ കരം മറച്ചിരുണ്ടുസ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാനന്ദിചൊൽവാനെന്‍റെ മനംഉരുക്കണമെൻ കണ്ണുകളലിക്കണമേഎങ്കിലുമെൻ കണ്ണുനീരാൽ സ്നേഹക്കടം വീട്ടിടാമോ?ഒന്നുമാത്രമെനിക്കു സാദ്ധ്യംതരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേക്കുംഎന്ന രീതി: ദേവേശാ യേശുപരാ
Read Moreഎന്‍റെ നാഥൻ ജീവൻ തന്നോരു
എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവൽ മതിപാതയിൽ പാദദമിടറാതെ നാഥന്‍റെപാദം പതിഞ്ഞിടം പിൻചെല്ലും ഞാൻകാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽകൂരിരുൾ താഴ്വരയിലേകനായാലുംകൂട്ടിൻ യേശു ഉണ്ടായാൽ മതിഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതിഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക്രാത്രിയിലും ദീർഘയാത്രയിലും എന്നുംധാത്രിയേപോലെനിക്കേശു മതിമാത്രനേരം ഉറങ്ങാതെന്നെ കാക്കുന്നമിത്രമാണെൻ ദൈവം എത്ര മോദംഎന്ന രീതി: എന്‍റെ ദൈവം സ്വർഗ്ഗസിംഹാ
Read Moreഎന്‍റെ നാഥൻ അതിശയമായെന്നെ
എന്‍റെ നാഥൻ അതിശയമായെന്നെനടത്തുന്നതെന്തൊരതിശയമേ (2)എന്‍റെ ജീവനും, ഇന്നുള്ളതെല്ലാംഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2)എന്‍റെ സ്നേഹിതനായവൻഎന്നുമെന്‍റെ കൂട്ടാളിയായ് (2)അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നുപുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ…എന്‍റെ സാന്നിധ്യമാകേണം നീഎന്നെ കൈകളിൽ താങ്ങേണം നീമേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നുപുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…
Read Moreഎന്‍റെ നാവു നവ്യഗാനം പാടും
എന്‍റെ നാവു നവ്യഗാനം പാടുംഎന്‍റെ ഹൃത്ത് നൂതനരാഗം പാടുംകർത്താവേ നീ എന്നെ സ്നേഹിച്ചുപ്രാണനാഥാ നീ എന്നെ വീണ്ടെടുത്തുഎന്‍റെ നാവു നവ്യഗാനം പാടുംലോകാന്ധകാരത്തൂടെ ഞാനലഞ്ഞുതിരിഞ്ഞു(2)മോഹങ്ങളെന്നിൽ അശാന്തി ഏകിക്രൂശിൻ ദയയിൽ ഞാനഭയം കണ്ടുനിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-പാപാന്ധകാരത്തൂടെ ഞാനലഞ്ഞു തളർന്നു(2)പാശങ്ങളാൽ ഞാൻ ബന്ധിതനായിക്രൂശിൻ നന്മയിൽ ഞാനാശ്രയം കണ്ടുനിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-എൻ ജീവിതാന്ത്യത്തോളം നിന്നിൽ നിലനിൽക്കുംദുഃഖിക്കുന്നവനെന്നും ആശ്വാസം ഏകുംഉയിർപ്പിൻ ശക്തിയിൽ ഞാൻ ജീവിക്കുംനിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-
Read Moreഎന്‍റെ നവിൽ പുതു പാട്ട്
എന്‍റെ നവിൽ പുതു പാട്ട്യേശു രാജൻ തരുന്നിതാആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടുംജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാപാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾപാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ…ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾപാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ…ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തുനാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ…മാതാ പിതാ ഉറ്റ സഖി സർവ്വമേകിയമന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ…ഇഹലോക പാടു എന്നെ എന്തു ചെയ്തിടുംസ്വർലോക സഖിയെക്കാണാൻ കംക്ഷിച്ചീടുന്നു;- ആനന്ദ…
Read Moreഎന്‍റെ നാവിൽ നവഗാനം
എന്‍റെ നാവിൽ നവ ഗാനംഎന്‍റെ നാഥൻ തരുന്നല്ലോആമോദാലെന്നുമേ അവനെ ഞാൻ പാടുമേഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാഎന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻപാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോപാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ നല്ല നാഥനേശുവിന്‍റെ പാത വന്നതാൽഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം
Read Moreഎന്‍റെ മണവാളനെ എന്നിൽ
എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്‍റെവരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോനിന്‍റെ വരവിനെ വെളിവാക്കും അടയാളമഖിലവുംനിറവേറുന്നതു കാണുന്നേ പ്രിയവരവിനായ് താമസമേറയോ-പ്രിയ-വരവിനായ് താമസമേറയോ;-മഹാപരിശുദ്ധഗുരുവേ നിൻ തിരുമുമ്പിലടിയനുംപരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻപരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ-പരിശുദ്ധനാക്കീടണേയെന്നെ;-മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻവെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ വെളിച്ചത്തിൻ സുതനായി കാക്കണെ;-മഹാകരുണയോടടിയനെ സദാകാല വിവാഹത്തി-ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻതിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെതിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ;- ഇനി ഉലകത്തിൽ വസിക്കുവാൻ കഴിവില്ലാതഗതി ഞാൻഇണയില്ലാ കുറുപാവുപോൽ രാപ്പകൽഞരങ്ങുന്നു സുരലോകെ ചേരുവാൻ-എന്നുംഞരങ്ങുന്നു സുരലോകെ ചേരുവാൻ;-
Read Moreഎന്‍റെ കുറവുകൾ ഓർക്കരുതേ
എന്‍റെ കുറവുകൾ ഓർക്കരുതേഎന്നെ നന്നായ് കഴുകേണമേ(2)എന്നെ ഉടക്കേണമേ എന്നെ പണിയേണമേനല്ല പാത്രമായ് തീർക്കണമേ(2)കഷ്ടതയാകുന്ന കഠിനശോധനയിൽഉള്ളം തളർന്നു ഞാൻ കരഞ്ഞിടുമ്പോൾ(2)നിൻ കരം എന്നെ താങ്ങിയെടുത്തുപോന്നു പോലെന്നെ പുറത്തെടുത്തു(2);- എന്‍റെയോഗ്യതയില്ലെനിക്ക് ഒന്നും പറവാൻപുറംപറമ്പിൽ ഞാൻ കിടന്നതല്ലേ (2)സ്നേഹത്തിൻ കരമെന്നെ താങ്ങിയെടുത്തുതൻ മാർവ്വിലവനെന്നെ ചേർത്തണച്ചു(2);- എന്‍റെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഏലോഹിം ഏലോഹിം ലമ്മാ
- എന്നെ സ്നേഹിച്ച യേശുവേ
- വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം
- വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ
- വിശ്വസിച്ചാൽ ദൈവപ്രവർത്തി കാണാം


 
    
                            
