Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്‍റെ ഭാരം ചുമക്കുന്നവൻ യേശു

എന്‍റെ ഭാരം ചുമക്കുന്നവൻ യേശുഎന്നെ നന്നായ് അറിയുന്നവൻ യേശുസുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതിയേശു എന്‍റെ സ്നേഹിതൻയേശു എന്‍റെ പ്രാണപ്രിയൻസുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതിഎന്‍റെ ദേഹം ക്ഷയിച്ചീടട്ടെ യേശു കൈവിടില്ലഞാൻ ഏകനായ് തീർന്നിടട്ടെ യേശു മാറുകില്ല;-സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതി

Read More 

എന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ

എന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ കഴിയുംസ്വർഗ്ഗദേശത്തെത്തിടുന്നേരംഎന്‍റെ ഭാഗ്യം എന്‍റെ യോഗ്യം എന്നെവീണ്ടെടുത്ത പ്രിയൻ തന്‍റെ മുമ്പിൽ ഹാഞാനെന്തു ധന്യനായിത്തീർന്നിടുമെമന്നിടത്തിൽ ഖിന്നനായ് ഞാൻ വലഞ്ഞ നിന്‍റെ-പേർക്കു കഷ്ടമേറെ ഏറ്റതാൽപൊന്നുലോകം തന്നിലെന്നെനിന്നോടൊന്നായിരുത്തിടാൻഉന്നതൻ താനൊരുനാളിൽ സന്നാഹമായ് വരുന്നല്ലോ;-മോക്ഷവീടാ പാർപ്പിടമൊന്നു മനോഹരമായ്നാഥൻ കൈകളാൽ പണിയാത്തവീടെനിക്കൊന്നായതിൽഞാൻ ചേർന്നു വാസം ചെയ്തിടുമ്പേൾഎന്‍റെ ഖേദം നീങ്ങി വേഗം കണ്ണുനീരും മാറിടുമേ;-

Read More 

എന്‍റെ ഭാരതം യേശുവെ അറിഞ്ഞി

എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെഎന്‍റെ യേശുവിൻ വചനം കേട്ടിടട്ടെരക്ഷയിൻ മാർഗ്ഗം ഗ്രഹിച്ചിടട്ടെഏവരും യേശുവെ വണങ്ങിടട്ടെകേരളം, തമിഴ്നാട്, കർണാടക, ആന്ധ്രഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾസിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർഅരുണാചൽ, ആസ്സാം, മേഘാലയ, നാഗാലാൻഡ്മണിപ്പൂർ, മിസോറാം, ത്രിപുര, ഡൽഹിഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽജമ്മു & കാശ്മീർ, പുദുച്ചേരി, ലക്ഷദ്വീപ്ദമൻ, ദീവ്, ദാദ്ര, നഗർ ഹവേലിആൻഡമാൻ നിക്കോബാറും ചണ്ഡീഗഡുംയേശുവെ അറിഞ്ഞിടട്ടെയേശുവിനായ് തീരട്ടെഅന്ധവിശ്വാസങ്ങൾ തകർന്നിടട്ടെസാത്താന്യകോട്ടകൾ തകർന്നിടട്ടെജാതീയ മതിൽക്കെട്ടും തകർന്നിടട്ടെഉച്ചനീചത്വങ്ങൾ തകർന്നിടട്ടെഭാരതം രക്ഷകനെ കൺടിടട്ടെനിത്യജീവൻ സ്വന്തമാക്കിടട്ടെകഴിവും താലന്തും ഉള്ളവരേനൽകുക ആയുസ്സെന്നേശുവിനായ്സുവിശേഷത്തിൻ […]

Read More 

എന്‍റെ ഭാരതം ഉണരണം

എന്‍റെ ഭാരതം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാഎഴുന്നേൽക്കട്ടെ അപ്പോസ്തോലർഎഴുന്നേൽക്കട്ടെ പ്രവാചകർഎഴുന്നേൽക്കട്ടെ സുവിശേഷകർഉണർവോടെ സുവിശേഷം ഘോഷിക്കാൻഎന്‍റെ ഭാരതം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാഎന്‍റെ കേരളം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാ

Read More 

എന്‍റെ ബലമായ കർത്തനെൻ

എന്‍റെ ബലമായ കർത്തനെൻശരണമതാകയാൽ പാടിടും ഞാനുലകിൽഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻചാരിടും ഞാനവനിൽഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻഎന്‍റെ ജീവിതയാത്രയതിൽഎന്‍റെ അല്ലലഖിലവും തീർത്തിടും നാൾ നോക്കിപ്പാർത്തിടും ഞാനുലകിൽഎല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻനല്ല സങ്കേതമേശുവത്രെപെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻമാറ്റം ഭവിക്കാത്തവൻതിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്നകരുത്തെഴും യാഹവൻ താൻഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്നസ്നേഹമെന്താശ്ചര്യമേഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തംഓർപ്പിച്ചുണർത്തുമെന്നെഉള്ളംകരത്തിൽ വരച്ചവൻ ഉർവ്വിക്കധീശൻ താൻഎന്നുടെ ആശ്വാസകൻമാറും മനുജരെല്ലാം മഹിതലമതുതീ ജ്വാലക്കിരയായി മാറുകിലുംതിരുവാഗ്ദത്തങ്ങൾക്കേതും മാറ്റം വരില്ലവൻവരവിൻ നാളാസന്നമായ്

Read More 

എന്‍റെ അൻപുള്ള രക്ഷകനേശുവെ

എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്‍റെനാമത്തെ വാഴ്ത്തിടുമേനിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാജീവനെ തന്നവൻ നീആ… ആ… ആനന്ദമാനന്ദമേഅല്ലും പകലിലും പാടിടുമേയേശുവെ എന്‍റെ ആശയതേഅമ്മയപ്പനും ബന്ധുമിത്രാദി ധനം മാനംഎല്ലാമെനിക്കു നീയേവാനം ഭൂമിയും ആകവെ മാറുമെന്നാകിലുംവാക്കു മാറാത്തവൻ നീ;- ആ… ആ…എന്‍റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്‍റെഉള്ളത്തിൽ ആനന്ദമേനിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മശക്തി പകർന്നതാലെ;- ആ… ആ…പെന്നും വെള്ളിയും ഭൂമിയിൽ പുകഴ്ചയുമെന്തിന്ദൈവത്തിൻ പൈതലാം ഞാൻപരലോക സൗഭാഗ്യസുഖങ്ങൾ വെടിഞ്ഞതാംയേശുവിൻ പാതമതി;- ആ… ആ…

Read More 

എന്‍റെ ആശ്രയമേശുവിലാം

എന്‍റെ ആശ്രയം യേശുവിലാംഎനിക്കെന്നും എല്ലാമവനാംസന്താപത്തിലും എന്താപത്തിലുംസന്തതവുമെൻ സങ്കേതമവൻഎന്നെ നടത്തുന്നു തൻ കൃപയിൽഎന്നും കരുതുന്നു തൻകരത്തിൽഇന്നലെ, ഇന്നും എന്നും അനന്യൻയേശു എനിക്കു എത്ര നല്ലവൻഉള്ളം തളർന്നു തകർന്നിടുമ്പോൾഉറ്റ സോദരർ അകന്നിടുമ്പോൾഏറ്റം അടുത്ത നല്ല തുണയായ് മുറ്റും എനിക്കെൻ യേശുവുണ്ടല്ലോഎന്നെ ഒരു നാളും കൈവിടില്ലഎന്ന വാഗ്ദത്തമുണ്ടെനിക്ക്ഭയപ്പെടില്ല ഭ്രമിക്കയില്ല ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ലഎന്‍റെ നാളുകൾ തീർന്നൊടുവിൽഎത്തും സ്വർഗ്ഗീയ ഭവനമതിൽഅന്ത്യംവരെയും കർത്തൻ വയലിൽഅദ്ധ്വാനിക്കും ഞാൻ വിശ്രമമന്യേ

Read More 

എന്‍റെ ആശ്രയം യേശുവിലാണ്

എന്‍റെ ആശ്രയം യേശുവിലാണ്എന്‍റെ ആശ്രയം യേശുവിൽ മാത്രംഅവൻ നടത്തും കൈ പിടിച്ച്അവൻ നടത്തുവാൻ ശക്തനാം(2)അവങ്കലേക്കു നോക്കിയവർപ്രകാശിതരായ് തീർന്നപ്പോൾ(2)അവരുടെ മുഖം ലജ്ജിച്ചില്ലഅവരുടെ ആശ്രയം യേശുവിൽ(2)നീതിമാന്‍റെ പ്രാർത്ഥനകൾശ്രദ്ധവെച്ചു കേട്ടിടും(2)അവനിൽ തന്നെ വിശ്വസിക്കുഅവൻ അതു നിവർത്തിക്കും(2)കൂരിരുളിൻ താഴ്വരയിൽഞാൻ നടന്നാൽ ഭയപ്പെടില്ല(2)അവൻ നടത്തും അന്ത്യത്തോളംഅവൻ എനിക്കായി കരുതിടും(2)മനുഷ്യനിൽ ഞാൻ ആശ്രയിക്കില്ലപ്രഭുക്കന്മാരിലും ആശ്രയിക്കില്ല(2)എന്‍റെ ആശ്രയം യേശുവിൽ മാത്രംഅവൻ എന്നും എന്നെ നടത്തിടും(2)

Read More 

എന്‍റെ ആശ യേശു മാത്രമാം

എന്‍റെ ആശ യേശു മാത്രമാംഎന്നാശ്വാസം യേശു മാത്രമാംവിൺ മഹിമ വിട്ടൊഴിഞ്ഞിഹത്തിൽ വന്നഎന്‍റെ യേശു മാത്രമാശയാംഭാരം ദുഃഖം നിന്ദ ദുഷിഏറിവന്നാൽ സാരമില്ലയേശു എന്‍റെ പക്ഷമുണ്ട്ആശ്വാസം ഞാൻ പ്രാപിച്ചീടും;- എന്‍റെകർത്തനെന്‍റെ ഉപനിധിഅവനിൽ ഞാൻ വിശ്വസിക്കുംഅന്ത്യത്തോളം കാത്തിടുവാൻ യേശു ശക്തൻ ഉറക്കും ഞാൻ;- എന്‍റെവീഴാതെന്നേ സൂക്ഷിക്കുന്നോൻആനന്ദത്താൽ നിറയ്ക്കുന്നോൻശുദ്ധി ചെയ്തു മഹിമയിൻസന്നിധിയിൽ നിറുത്തുന്നോൻ;- എന്‍റെ

Read More 

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണംകർത്തൻ ശക്തിയെ മനസ്സിങ്കൽ ഭാരംക്ഷീണം മയക്കംവ്യാപിച്ചിടും നേരംദുഷ്ടൻ തക്കമാം എന്നും ഉണരേണംക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെസാത്താൻ സിംഹംപോലെ വന്നു ഗർജ്ജിക്കും ലോകയിമ്പമോടു നിന്നോടണയുംദൈവദൂതൻ വേഷം അതും ധരിപ്പാൻലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാൻഎന്നും ഉണരേണം നല്ല ദാസനായ് നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞയ്ക്കായ് തിരുമുമ്പിൽനിന്നും പ്രാർത്ഥിച്ചിടുവാൻതിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാൻഎന്നും ഉണരേണം ലോകേ അന്യനനായ്അരകെട്ടിടേണം സ്വർഗ്ഗയാത്രയ്ക്കായ് വചനത്തിൻ ദീപം ജ്വലിച്ചിടട്ടെ രക്ഷയിൻ സംഗീതം ധ്വനിച്ചിടട്ടെഎന്നും ഉണരേണം രാത്രി വേഗത്തിൽ അവസാനിച്ചിടും ക്രിസ്തൻ വരവിൽഉഷസ്സു […]

Read More