എന്നുവന്നീടും പ്രിയ എന്നു വന്നീടും
എന്നു വന്നിടും പ്രിയ എന്നു വന്നിടുംകൺകൾ കൊതിച്ചീടുന്നേചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെവെമ്പിടുന്നു നിൻ മുഖം കണ്ടീടാൻശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കിഎന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)കൊടുങ്കാറ്റിനെ ശാന്തമാക്കി എന്‍റെജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു..ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെകൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)നിനക്കുവേണ്ടി അന്ത്യത്തോളവും എന്‍റെജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു..വേദനയലുള്ളം നീറിയ നേരത്തുചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)മാർവ്വിലണച്ചു കണ്ണീർതുടച്ചമന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..
Read Moreഎന്നു ഞാൻ കാണും നിന്നെ
എന്നു ഞാൻ കാണും നിന്നെ മനുവേലേഎന്നു ഞാൻ കാണും നിന്നെഉന്നതദേവന്‍റെ നന്ദനനെങ്കിലുംമന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നുഎന്നെ പെരിയൊരു സമ്പന്നനാക്കുവാൻതന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നുരാജപുരോഹിതസ്ഥാനമുണ്ടാകയാൽജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നുസർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻപർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നുഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്‍റെഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നുസാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെകൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നുവിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങുനിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ;- എന്നുഎൻ പ്രിയ രക്ഷകനെ : എന്ന രീതി
Read Moreഎന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ
എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവപൊൻമുഖം ഞാനൊന്നു കണ്ടീടുവാൻഎത്രകാലം ഞങ്ങൾ കാത്തിരുന്നീടണംയാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേഈശനാമൂലനങ്ങൂറ്റമടിക്കുന്ന-ക്ലേശസമുദ്രമാണീയുലകംആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കിക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നുഈ ലോകസൂര്യന്‍റെ ഘോരകിരണങ്ങൾ-മാലേ-കിടന്നതു കാണുന്നില്ലേപാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നുഎണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ-കണ്ണീരൊലിപ്പിച്ചു നിന്‍റെ വൃതർചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടുആടലേതുമില്ലേ ദേവകുമാരകാ;- എന്നുമേഘാരൂഢനായി നാകലോകെനിന്നുആദിത്യ കാന്തിയതും കൂടവേകാഹളനാദവും മിന്നലുമാർപ്പുമായ്ശീഘ്രം വന്നീടുമെന്നങ്ങുര ചെയ്തോനെ;- എന്നുമാർവ്വിലേറ്റിയെന്നെയാശ്വസിപ്പിക്കുവാൻകാൽവറിക്കുന്നിലങ്ങേറിയോനേപൊൻമുടിയെന്നെ ധരിപ്പിക്കുവാനൊരുമുൾമുടിയേറ്റയ്യോ കഷ്ടം സഹിച്ചോനെ;- എന്നുമൃത്യുവിൽ നിന്നെന്നെ വീണ്ടെടുത്തീടുവാൻ ദൈവക്രോധാഗ്നിയിൽ വെന്തെരിഞ്ഞസ്നേഹസ്വരൂപനാം പ്രാണനാഥാ നിന്‍റെമണിയറതന്നിലങ്ങെന്നേയും ചേർത്തിടാൻ;- എന്നു
Read Moreഎന്നു നീ വന്നിടും എൻ പ്രിയ
എന്നു നീ വന്നിടും എൻ പ്രിയ യേശുവേനിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻക്ലേശം നിറയുമി ഭൂവിലെൻ ആശ്രയംഎന്നും നീ മാത്രമേ യേശുദേവാലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ്എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻഎൻ പ്രിയനെ വന്നിടണേവൻ തിരമലകൾ ഏറിടുമ്പോൾ;- എന്നു നീ…ലോകമരുവിൽ ആശ്രയം തേടിവാടിത്തളർന്നഹോ വീഴുന്നു മർത്യർനിർത്തീടുക രക്ഷകനെ വീഴാതെഎന്നെ നിത്യതയോളം ഈ മരുവിൽ;- എന്നു നീ…എന്നു നിന്നോടുകൂടെ ഞാൻ വന്നിടുംനിത്യയുഗങ്ങളായ് മർത്യത നീങ്ങിഎൻ നാഥനെ കണ്ടിടാറായ്മന്നിലെ ക്ലേശങ്ങൾ തീർന്നിടാറായ്;- എന്നു നീ…
Read Moreഎന്നു നീ വാനത്തിൽ വന്നിടുമോ
എന്നു നീ വാനത്തിൽ വന്നിടുമോ പ്രിയഎന്നെയും ചേർത്തിടുവാൻഎത്രനാൾ നോക്കി ഞാൻ ഈ ലോകെ പാർക്കണംഎൻ സ്വന്തം വീട്ടിൽ ചേരാൻ(2)സങ്കീർണ്ണങ്ങളാകും പ്രശ്നങ്ങളാൽ ഞാൻസങ്കടപ്പെട്ടിടുമ്പോൾ(2)സമാശ്വസിപ്പിക്കും തൻ തിരുവചനത്താൽസാന്ത്വനമേകിടുമേ;-മേൽത്തരമായതൊക്കെയും എനിക്കായ്മേന്മയായ് താതൻ തരും(2)മുന്തിരി അടയും ഗോതമ്പിൻ കാമ്പുംപാറയിൻ വെള്ളവുമെ;-കാലങ്ങളധികം കാത്തിരിക്കേണ്ടകാന്തനാം യേശുവരാൻ(2)കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർക്കായികർത്താവു വേഗം വരും;-എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്നരീതി
Read Moreഎന്നു മേഘേ വന്നിടും എന്‍റെ പ്രാണ
എന്നു മേഘേ വന്നിടും എന്‍റെ പ്രാണനായകാനിന്നെ കാണ്മാൻ ആശയേറുന്നേ;സ്വർലോക വാസം ഓർക്കുമ്പോൾപ്രിയൻ ചാരെ എത്തുമ്പോൾആനന്ദം പരമാനന്ദം പ്രഭോലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലുംതന്‍റെ കാന്ത എത്ര സുന്ദരി;കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെവെല്ലുന്നതാം ശോഭയുള്ളവൾശാരോനിലെ പനിനീർപൂ താഴ്വരയിലെ താമരമുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ;കൊടികളേന്തിയ സൈന്യം പോൽസൂര്യ ചന്ദ്ര ശോഭപോൽമോഹിനിയാം കാന്തയെ ചേർപ്പാൻകണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽഎന്നു വന്നു ചേർത്തിടും പ്രിയാ;നിന്നെ കാണ്മാൻ ആർത്തിയായ്പാർത്തിടുന്ന കാന്തയെചേർത്തിടുവാനെന്തു താമസം
Read Moreഎന്നു കാണാമിനി എന്നു കാണാമെ
എന്നു കാണാമിനി എന്നു കാണാമെന്‍റെരക്ഷാനായകനെ എന്നു കാണാംലക്ഷോലക്ഷങ്ങലിൽ ലക്ഷണമൊത്തൊരുമൽപ്രാണനായകനേശുവിനെകാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി-ക്ഷോണിതലേയിന്നു പാർത്തീടുന്നുവേഗം വരാമെന്നു താനുര ചെയ്തിട്ടുഏറെക്കാലമായി പൊന്നുനാഥൻ;- എന്നു…പ്രവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽവേഗം പറന്നങ്ങു എത്തും നൂനംപൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻസന്താപമൊക്കെയും നീങ്ങിവാഴും;- എന്നു…എന്നു തീരുമിനി എന്നു തീരുമെന്‍റെകഷ്ടമശേഷവുമെന്നുതീരുംഎന്നു വരുമെന്‍റെ കാന്തനാം കർത്താവ്ആകാശമേഘത്തിലെന്നുവരും;- എന്നു…പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻപങ്കമകറ്റിയ പൊന്നേശുവേവന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങുചെന്നു കാണ്മാനാശ ഏറിടുന്നു;- എന്നു…സങ്കടദുഃഖങ്ങളേറ്റി വലഞ്ഞെന്‍റെചങ്കു തകരുന്നു എൻ ദൈവമേഎന്തുക പൊന്നുകരത്താലെന്നെ വേഗംതീർക്കുക സങ്കടദുഃഖമെല്ലാം;- എന്നു…എന്നു പോകാമിനി എന്നു പോകാമെന്‍റെസ്വർഗ്ഗേ വാടാമുടി ചൂടിടുവാൻഎണ്ണമില്ലാതുള്ള ശുദ്ധിമാന്മാരുടെസംഘത്തിലെന്നിനി ചെന്നു ചേരും;- എന്നു…
Read Moreഎന്നോടുള്ള യേശുവിൻ സ്നേഹം
എന്നോടുള്ള യേശുവിൻ സ്നേഹംഎന്നോടുള്ള അവന്‍റെ കൃപനൽകീടും ഓരോ നന്മകൾക്കുംഎന്തു ഞാൻ പകരം നൽകിടുമേഞാൻ പാടിടും ഞാൻ ഘോഷിക്കുംഞാൻ ജീവിക്കും എന്‍റെ യേശുവിനായ്മരുഭൂപ്രയാണത്തിൽ തളർന്നീടാതെതണലായ് എന്നും എന്‍റെ കൂടെയുണ്ട്ശത്രു തൻ അസ്ത്രം എയ്തിമ്പോൾശരണമായ് എന്നും എന്നെ കാക്കും;-തൻ സന്നിധേ ഞാൻ എത്തുംവരേഅന്ത്യം വരെ എന്നെ കാത്തീടുമേവീഴാതെ എന്നും എന്നെ താങ്ങുംതളരാതെ എന്നും എന്നെ കാക്കും;-
Read Moreഎന്നോടുള്ള നിന്‍റെ ദയ എത്ര
എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത്എന്നോടുള്ള നിന്‍റെ കൃപ എത്ര വലിയത് (2)അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴുംഅതു മാരിപോലെ എന്മേൽ പെയ്തിറങ്ങുംപർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലുംനിൻ ദയ എന്നെ വിട്ടുമാറുകില്ല (2)അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോനിത്യ ദയയോടെ വീണ്ടെടുത്തല്ലോ(2)നരയോളം ചുമക്കാമെന്നരുളിയോനെനിന്നോടു തുല്യനായാരുമില്ല(2);- എന്നോ…രോഗത്താൽ എൻ ദേഹം ക്ഷീണിച്ചപ്പോൾചാരത്ത് വന്നെന്നെ സൗഖ്യമാക്കിഎന്നിലുള്ള ആയുസ്സ് തീരും വരെയേശുവിനായി ഞാൻ ജീവിച്ചിടും;- എന്നോ…പാപിയായിരുന്നെന്നെ തേടിവന്നല്ലോപാവന നിണം ചിന്തി വീണ്ടെടുത്തല്ലോ(2)നിത്യതയോളവും നടത്തീടുവാൻയേശുവേ നീ മാത്രം മതിയെനിക്ക്(2);- എന്നോ…
Read Moreഎന്നോടുള്ള നിൻ സർവ്വനന്മകൾ
എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻഎന്തു ചെയ്യേണ്ടുനിനക്കേശുപരാ!-ഇപ്പോൾനന്ദികൊണ്ടെന്‍റെയുള്ളം നന്നേ നിറയുന്നേസന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവാപാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ് ശാപ ശിക്ഷകളേറ്റ ദേവാത്മജാ-മഹാഎന്നെയൻപോടു ദിനംതോറും നടത്തുന്ന പൊന്നിടയന്നനന്തം വന്ദനമേ-എന്‍റെഅന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ അന്തികേയുള്ള മഹൽശക്തി നീയേ-നാഥാതാതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷവാദം ചെയ്യുന്ന മമ ജീവനാഥാ-പക്ഷകുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ മുറ്റും നിറുത്താൻ കഴിവുള്ളവനേ-എന്നെമന്നിടത്തിലടിയൻ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിന്നു-ദേവാ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ പ്രാണപ്രിയനെ പ്രത്യാശ
- എന്തൊരു സ്നേഹമിത് നിണം
- യേശുവിൻ സ്നേഹം ഹാ വീഴാതെ
- സ്നേഹ വിരുന്നനുഭവിപ്പാൻ സ്നേഹ
- എന്നെ അനുദിനം നടത്തുന്ന


 
    
                            
