Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നെ വീണ്ടെടുത്തവൻ എന്‍റെ

എന്നെ വീണ്ടെടുത്തവൻ എന്‍റെ രക്ഷയായവൻഎന്നെ പേരുചൊല്ലി വിളിച്ചവനെദാവീദും കൂട്ടരും പെട്ടകത്തിൻ മുൻപിൽനൃത്തം ചെയ്താരാധിച്ചതുപോൽഞാൻ പാടും ഞാനാർക്കും ഞാനാനന്ദിച്ചീടുംഎൻ കർത്താവിൻ നാമത്തിൽ നൃത്തം ചെയ്യുംഓട്ടക്കളത്തിലെ ലക്ഷ്യത്തിലെത്തിടാൻമുൻപേ ഓടുക പതറാതെപിൻപിലുള്ളതൊക്കെയും മറന്നുപോയിടുകപ്രതിഫലം ലഭിച്ചീടും നിശ്ചയമായുംസോദരാ നീയും ഒരുങ്ങീടുകസോദരീ നീയും ഒരുങ്ങീടുകമണവാളൻ വന്നിടും ആർപ്പുവിളി കേട്ടിടുംകാലങ്ങൾ അടുത്തല്ലോ ഒരുങ്ങീടുകപ്രിയന്‍റെ മണിനാദം കാതുകളിൽ കേൾക്കുന്നുതെളിയിക്കൂ വിളക്കുകൾ എണ്ണയോടെസോദരാ നീയും ഒരുങ്ങീടുകസോദരീ നീയും ഒരുങ്ങീടുക

Read More 

എന്നെ വീണ്ടെടുത്ത രക്ഷകനാം

എന്നെ വീണ്ടെടുത്ത രക്ഷകനാം യേശുവേ എന്നെ നീ വഴി നടത്തേണമേ നിന്‍റെ പാതയിലൂടെ നടന്നിടാൻ നിൻ കൃപ നൽകേണമേദുർഘടമായ വഴികളിൽ എന്നെ നടത്തുവാൻ നീ മാത്രം ശക്തൻ പാപകുഴിയിൽ ഞാൻ വീണിടാതെ എന്നെ നീ താങ്ങിടണെശത്രുവിൻ കരത്തിൽ നിന്നും പാപിയായ എന്നെ വീണ്ടെടുത്തു നിൻ പുത്രനാക്കി തീർത്തതിനാൽ നിത്യവും സ്തുതിച്ചീടുമെ നിർമ്മലമായ നിൻ വചനം നിത്യതയോളം അനുസരിപ്പാൻ നിന്നെ മാത്രം അനുഗമിപ്പാൻ നിൻ കൃപ നൽകേണമേ

Read More 

എന്നെ വീണ്ടെടുത്ത നാഥനായ്

എന്നെ വീണ്ടെടുത്ത നാഥനായ് വീണ്ടും വന്നിടുമെൻ നാഥനായ് നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും നല്ല നാഥനായ് കീർത്തനങ്ങൾപാപിയായിരുന്ന എൻ പേർക്കായ് പാടുകൾ ഏറ്റയെൻ നാഥനെ പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ പാവനൻ ആകുമെന്നേശുവെ;- എന്നെ…ഇത്ര നൽരക്ഷകൻ മിത്രമായ് തീർന്നതാണെന്‍റെ സൗഭാഗ്യമേ പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ മാത്രതോറുമായെൻ നാഥനു;- എന്നെ…നിത്യനാം കർത്തനെ നോക്കി ഞാൻ നിത്യവും യാത്ര ചെയ്തിടുന്നു നിത്യരാജ്യമതിൽ എത്തി വാഴുവാനായ് വാഞ്ചയോടെ ഞാനോടിടുന്നു;- എന്നെ…ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ എത്തി ഞാൻ മുത്തുമേ […]

Read More 

എന്നെ വീണ്ട സ്നേഹം കുരിശിലെ

എന്നെ വീണ്ട സ്നേഹംകുരിശിലെ സ്നേഹംനിന്‍റെതെന്നും ഞാൻ (2)പാപിയമെന്നെ വീണ്ടെടുപ്പാനായിമരക്കുരിശേറി അവൻകാൽവറിയിൽ കയറികുരിശതിൽ താൻ മരിച്ചു;- എന്നെപുതുഹൃദയം അവനേകിയതാലെവെറുത്തേൻ ജഡത്തിൻസുഖംവെറുത്തേൻ നയനസുഖം വെറുത്തേൻ ലോകസുഖം;- എന്നെ പൊയിടാൻ നിൻകൂടെ നല്കിടുന്നെന്നെ ഞാൻപർവ്വതങ്ങളിൽകൂടെതാഴ്വരകളിലും ഞാൻവെള്ളങ്ങളിലുംകൂടെ;-എന്നെനടത്തീടുകെന്നെ നാൾതോറും പ്രിയനെമരുഭൂമിയിൽ കൂടെപാട്ടുകൾ പാടിക്കൊണ്ടുനിത്യതയിൽ വരെയും;-എന്നെ

Read More 

എന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം

എന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം ആർക്കുരയ്ക്കാംരക്തം ഈശൻ ചെരിഞ്ഞെന്‍റെ കടംവീട്ടി എല്ലാംപാടുമേ ജയഗീതം ആയുസസിൻ നാളെന്നുംയേശുവിൻ മഹാസ്നേഹം എന്നുടെ നിത്യാനന്ദംനിത്യജീവൻ തന്നെന്നുള്ളിൽ ഈശൻ സ്വഭാവവുംസ്വന്താത്മാവെ പകർന്നെന്നിൽ നിറവാം സ്നേഹവുംതാതൻ പുഞ്ചിരി തൂകുന്നു തൻ മകനാം എന്മേൽഅബ്ബാ പിതവേ എന്നങ്ങു എൻ വിളി ഇനിമേൽലോകം കീഴ്മേൽ മറിഞ്ഞാലും എനിക്കില്ലോർഭയംതിരമറിഞ്ഞലച്ചാലും യേശു എൻ സങ്കേതംസീയോൻ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവിൽകർത്തൻ സുഗന്ധം തൂകുന്നു വൈഷമ്യവഴിയിൽയേശുവേ നിൻ തിരുനാമം ഹാ എത്ര മധുരംഭൂവിൽ ഇല്ലതിന്നു തുല്യം ചെവിക്കിമ്പസ്വരംദൂതർ നാവാൽപോലമാകാ തൻ മാഹാത്മ്യം ചൊല്ലാൻഇപ്പുഴുവോടുണ്ടോ […]

Read More 

എന്നെ വീണ്ട നാഥൻ കർത്തനാ

എന്നെ വീണ്ട നാഥൻ കർത്തനാകയാൽഎന്നെ നടത്തീടാൻ ശക്തനാകയാൽവന്നു മദ്ധ്യാകശേ ചേർക്കുമെന്നതാൽഹല്ലേലുയ്യാ പാടും ഞാൻപാരിലാശവയ്പാൻ യേശുമാത്രമാംക്രൂശിലോളം താണ തൻ വൻ സ്നേഹത്തിൻആഴം നീളം വീതി വർണ്ണിച്ചീടാൻഏഴയ്ക്കീശാ നാവില്ലേഎന്നിലെന്തുകണ്ടെൻ പ്രാണനാഥനേനിൻ കരങ്ങൾ ക്രുശിലാണിയേല്ക്കുവാൻതുപ്പലേറ്റ മുഖം കണ്ടെൻ കാന്തനേചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻവെൺമയും ചുവപ്പുമാർന്ന നല്ലവൻനിത്യയുഗം തന്നോടൊത്തു പാർക്കുവാൻഹൃത്തിലാശയേറുന്നേയേശു രക്ഷിതാവെൻ സ്വന്തമാകയാൽ-എന്നരീതി

Read More 

എന്നെ വഴി നടത്തുന്നോൻ എന്നെ

എന്നെ വഴി നടത്തുന്നോൻഎന്‍റെ ഈ മരുവാസത്തിൽഓരോ ദിവസവും എന്നെ നടത്തുന്നോൻരോഗം മരണങ്ങൾ ഓളങ്ങളായിഏറി ഉയരുമ്പോൾ എന്‍റെ വിശ്വാസക്കപ്പൽ താളടിയാകാതെഎന്നെ നടത്തുന്നോൻ;-ശത്രുവിൻ ശക്തികൾ ഓരോ ദിവസവുംഏറി ഉയരുമ്പോൾഎന്‍റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവുംമേശ ഒരുക്കുന്നോൻ;-ഖെറുബി-സാറാഫുകൾ ദിവസവുംപാടി പുകഴ്ത്തുന്നോൻഅതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ എന്നെ നടത്തുന്നോൻ;- എന്നെ…

Read More 

എന്നെ ഉയർത്തുന്ന ദിനം വരുന്നു

എന്നെ ഉയർത്തുന്ന ദിനം വരുന്നുഎന്‍റെ യേശുനാഥൻ തൻ കൃപയാൽഎന്നെ ഉയർത്തുന്ന ദിനം വരുന്നുശത്രുക്കൾ മുമ്പാകെ മേശയൊരുക്കുംനിറഞ്ഞു കവിയുമെൻ പാനപാത്രവും;-കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യുംആനന്ദതൈലത്താലെ എന്നുമെന്നെ;-താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽതക്ക സമയത്തുയർത്തിടും എന്നെ;-നിന്ദകൾ മാറിടും ദുഷികളുമെല്ലാംമാന്യനായ് തീരും ഞാൻ തൻ കൃപയാൽ;-

Read More 

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻഎന്നിൽ എന്തു നീ കണ്ടേശുവേഒരു യോഗ്യതയും പറയാൻ ഇല്ലായേകൃപ ഒന്നു മാത്രം യേശുവേഗതസമനയിലെ അതിവേദനയുംഎന്നെ ഓർത്തു സഹിച്ചുവല്ലോഅതിദാരുണമാം കാൽവറിമലയുംഎന്നെ ഓർത്തു സഹിച്ചുവല്ലോ;-എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻഎന്നിൽ എന്തു നീ കണ്ടേശുവേഒരു മാന്യതയും പറയാനില്ലായേദയ ഒന്നു മാത്രം യേശുവേ;-അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻഎന്നിൽ യോഗ്യത തെല്ലുമില്ലേകൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽകൃപ ഒന്നു മാത്രം യേശുവേ;-

Read More 

എന്നെ സ്നേഹിക്കും പൊന്നേശുവേ

എന്നെ സ്നേഹിക്കും പൊന്നേശുവേഎന്നും പാലിക്കും എൻ നാഥനേഈ മരുഭൂവിൽ കൈവിടല്ലേതിരുചിറകെന്നെ പൊതിയേണമേഎന്നിൽ വന്നുപോയ് തെറ്റധികംഎല്ലാം ക്ഷമിക്കണേ കർത്താവേ! എന്നെ വെണ്മയാക്കേണമേവന്നിടുന്നേഴ നിൻ സവിധേ;-ഉള്ളം ആകെ തകരും നേരംഉറ്റവർ വിട്ടുപിരിയും നേരംഎന്നെ വിട്ടങ്ങു പോകരുതേനീയല്ലാതില്ലെനിക്കഭയം;-എങ്ങും ആപത്തൊളിച്ചിരിക്കുംവേളയിൽ നിൻദാസനാമെന്നെ ഉള്ളം കൈയിൽ വഹിച്ചിടണേകൺമണിപോലെ കാത്തിടണേ

Read More