Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നെ അറിയാൻ എന്നെ നടത്താൻ

എന്നെ അറിയാൻ എന്നെ നടത്താൻഎല്ലാ നാളിലും യാഹെനിക്കുണ്ട്ചൂടിൽ വാടാതെ വീണുപോകാതെമേഘസ്തംഭമായ് യാഹെനിക്കുണ്ട്കാലിടറതേ കല്ലിൽ തട്ടാതേതാങ്ങിയെടുക്കും നാഥനെന്നെന്നും;-കൂട്ടം വിട്ടുപോം ആടിനേപോലേഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്തേടിയെത്തിടും നല്ലയിടയൻതോളിലെറ്റിയെൻ വീട്ടിലെത്തിക്കും;-സാത്താൻ പാതയിൽ പോരടിക്കുമ്പോൾപരിചയായിടും യാഹെനിക്കുണ്ട്ആത്മശക്തിയാൽ എന്നേ നയിക്കുംആത്മനാഥനെൻ കൂടെയുണ്ടെന്നും;-

Read More 

എന്നെ അനുദിനം നടത്തുന്ന

എന്നെ അനുദിനം നടത്തുന്ന കർത്തനവൻഎന്നെ കൃപയോടെ പാലിക്കും താതനവൻഎൻ ആശ്വാസ ദായകനാംഎൻ വിശ്വാസ നായകനാം(2)താണനിലം തേടുന്ന അരുവിപോലെദാഹജലം തേടുന്ന വേഴാമ്പൽ പോലെഞാൻ വലഞ്ഞിടും നാളുകളിൽഎൻ തുണയായി അരികിലെത്തും;- എന്നെ…ഇഹത്തിലെ ദുരിതങ്ങൾ പെരുകിടുമ്പോൾമനഃസുഖമെന്നിൽ കുറഞ്ഞിടുമ്പോൾഞാൻ ഗതിയില്ലാതലഞ്ഞിടുമ്പോൾഎൻ തുണയായി അരികിലെത്തും;- എന്നെ…ആകൂല വ്യാധികൾ ഏറിടുമ്പോൾദേഹവും ദേഹിയും തളർന്നിടുമ്പോൾഞാൻ നിലയില്ലാതുഴന്നിടുമ്പോൾഎൻ തുണയായി അരികിലെത്തും;- എന്നെ…

Read More 

എന്നെ അൻപോടു സ്നേഹിപ്പാൻ

എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത്ചേറ്റിൽ കിടന്നതാമെന്നെ ആ പൊൻകരം നീട്ടി പിടിച്ചു(2)ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോഇത്രമേൽ മാനിച്ചിടുവാൻ യോഗ്യത എന്നിൽ കണ്ടുവോതൂയ്യരേ.. തൂയ്യാ ആവിയേ…(2)വറ്റാത്ത ഉറവയേ തേനിലും മധുരമേ(2)(എന്നെ അൻപോടു…)എന്നിൽ നൽ ദാനം ഏകിടാൻഎന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ(2)തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം ഇരുന്നരുളി പിന്നെ നിറവേകിയതും(2)യേശുവേ.. എന്നെ നിത്യമായ് സ്നേഹിച്ചു ആ തേജസ്സാൽ മുറ്റും നിറച്ചു തണ്ടിന്മേൽ ശോഭിച്ചീടുന്ന കത്തുന്ന വിളക്കായും(2)ഇരുളിൽ നൽ വെളിച്ചം പോലെ മാറ്റുന്ന തേജോമയനെ നീതിയിൻ […]

Read More 

എന്നവിടെ വന്നു ചേരും ഞാൻ മമ

എന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത, നിന്നെവന്നു കണ്ടു വാഞ്ഛ തീരും ഹാ! നിന്നോടു പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം തന്നിടുന്നതില്ലാകയാൽ പരനേശുവേ, ഗതി നീയെനിക്കിനിനിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെന്‍റെ താപം ഇന്നു നീക്കിടുന്ന നായകാ! നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണംകണ്ണുനീരുകളാ-കവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേപൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു മന്നിലില്ല സൗഖ്യമൽപ്പവും മന്നനേ ധനധാന്യവൈഭവം മിന്നലിന്നിടകൊണ്ടശേഷവുംതീർന്നുപോയുടമസ്ഥരന്ധതയാർന്നു വാഴുക മാത്രമേ വരൂതിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോൽ ലുബ്ധരായോർ ഭൂ ധനങ്ങളെചേർത്തുകൂട്ടിയിട്ടാധനങ്ങളിൻമേൽ പൊരുന്നിരുന്നായവ വിരിഞ്ഞാർത്തി നൽകിടും മാമോൻ കുട്ടികളായ് പുറപ്പെടുന്നാർത്തനാഥനേനല്ല വസ്ത്രം നല്ല ശയ്യകൾ സുഖസാധനങ്ങളില്ലിവയിലാശ ദാസനു […]

Read More 

എന്നതിക്രമം നിമിത്തം മുറിവേറ്റ

എന്നതിക്രമം നിമിത്തം മുറിവേറ്റവനേഎന്നതികൃത്യം നിമിത്തം തകർന്നോനേഎനിക്കായ് രക്ഷ നൽകിയോനേ എന്നെ വീണ്ടെടുത്തവനേനിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)അറുക്കപ്പെട്ട കുഞ്ഞാടിനെപോലെയന്ന്എന്‍റെ പാപചുമടുമായി നീ ബലിയായ് (2)എന്നെ വീണ്ടെടുത്തതാൽ പുതുസൃഷ്ടിയാക്കിയതാൽനിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)തിരഞ്ഞെടുത്ത് ജനത്തിലെ ശ്രേഷ്ഠരോടിരുത്തിനിന്‍റെ ഇഷ്ടം ചെയ്യുവാനായ് നിയമിച്ചവനേ (2)നിന്‍റെ സേവ ചെയ്യുവാൻ വിശിഷ്ട വേല ചെയ്യുവാൻനിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)

Read More 

എന്നാശ എന്നുമെന്‍റെ രക്ഷിതാവിലാ

എന്നാശ എന്നുമെന്‍റെ രക്ഷിതാവിലാകയാൽഎന്നാശപോലവൻ വന്നെന്നെ ചേർത്തുകൊള്ളുമെഎന്‍റെ വല്ലഭൻ എനിക്കു നല്ലവൻവെറും മുള്ളുകൾക്കിടയിൽ നല്ല താമരപോലെചെറു കന്യകമാർ തൻ നടുവിൽ എൻ പ്രിയനിതാചന്ദ്രതുല്യമായ് ശോഭിച്ചീടുന്നു;- എന്നാകാട്ടുമരങ്ങൾ നടുവിൽ നല്ല നാരകംപോലെകൂട്ടുസഖിമാർ നടുവിലായ് എൻ പ്രിയനിതാസന്തോഷത്തോടെ വാസം ചെയ്യുന്നു;- എന്നാഎൻഗദി മുന്തിരിത്തടങ്ങളിൽ വിലസിടുംമൈലാഞ്ചി പൂങ്കുലയ്ക്കു തുല്യനെന്‍റെ വല്ലഭൻസൗരഭ്യവാസന തൂകിടുന്നിതാ;-എന്നാഎന്നോടുകൂടെ പാർത്തിരുന്ന പ്രാണവല്ലഭൻഎന്നോടു വേർപെട്ടെങ്ങോപോയ് മറഞ്ഞുനിൽക്കുന്നുഎന്‍റെ പ്രിയനെ നിങ്ങൾ കണ്ടുവോ;- എന്നാഎന്‍റെ മേലവൻ പിടിച്ചിടുന്ന സ്നേഹത്തിൻ കൊടിഎന്‍റെ പ്രിയനെന്നിൽനിന്നെടുക്കയി-ല്ലൊരിക്കലുംഅതാ കേൾക്കുന്നു പ്രിയന്‍റെ സ്വരം;- എന്നാചെറുമാനിനും കലയ്ക്കുമൊത്തപോലെയെൻ പ്രിയൻചെറു കുന്നുമലകൾ ചാടിയോടി കുതിച്ചുവരുന്നിതാനോക്കിടുന്നിതാ […]

Read More 

എന്നപ്പനിഷ്ട പുത്രനാകുവാൻ

എന്നപ്പനിഷ്ട പുത്രനാകുവാൻതൻ ശിക്ഷണത്തിൽ നടത്തിഎന്നിഷ്ടം അഖിലവും താൻ തടുത്തുഎന്നെ ഏറ്റം പാകപ്പെടുത്തിദൈവരാജ്യ പാഠശാലയിൽചിലകാലമെല്ലാം പഠിക്കിൽഅതിൻ മേന്മ അറിയുവാനായ്ചെറു പരിശോധന വരുമ്പോൾ;-ചൂള ചൂടധികം പെരുക്കിഅതിൽ പൊന്നു കിടന്നുരുകിഅതിൻകീടമഖിലവും നീക്കിശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും;-

Read More 

എന്നാണുദയം ഇരുളാണുലകിൽ

എന്നാണുദയം ഇരുളാണുലകിൽനീതിസൂര്യാ എന്നാണുദയംഓമനപ്പുലരി പൊന്നൊളി വിതറാൻതാമസമിനി വരുമോ? താമസമിനി വരുമോകുരിശിന്നൊളിയേ! കൃപകൾ വിതറുംസ്നേഹക്കതിരേ കുരിശിന്നൊളിയേപാരിലെ പാപക്കൂരിരുളകലാൻ;വേറൊളി ഒന്നുമില്ലയേ(2);-ഉലകജനങ്ങൾ കലഹജലത്തിൽമുഴുകി മുഴുൻ ഉലകജനങ്ങൾദൈവികചിന്താഹീനരായ് ജനത;അന്ധരായ് വലഞ്ഞിടുന്നേ(2);-ദൈവജനവും നിലകാത്തിടാതെവീണുപോയി ദൈവജനവും ആദിമസ്നേഹം ആരിലും കുറവായ്;നാണയക്കൊതിയേറെയായ്(2);-ജീവജലമേ നിറവായ് ഒഴുകുംജീവനദിയേ! ജീവജലമേ! ചുടുവെയിലുലകിൽ നീ അകം കുളിർത്താൽ;ദാഹമിനിയുമില്ലയേ(2);-

Read More 

എന്നന്തരംഗവും എൻ ജീവനും

എന്നന്തരംഗവും എൻജീവനുംജീവനുള്ള ദേനെ സ്തുതിച്ചിടുന്നിതാ നീ നല്ലവൻ നീ വല്ലഭൻഎൻരക്ഷകാ മഹാപ്രഭോകണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടുംനിന്നാലയേ വസിക്കുവാനീ ഏഴയെന്നെയുംനീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം;-ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവസന്നിധാനമെന്‍റെ നിത്യആശ്രയം വിഭോ!സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ;-

Read More 

എണ്ണമില്ലാ നന്മകൾ മാത്രം

എണ്ണമില്ലാ നന്മകൾ മാത്രംയേശു എനിയ്ക്ക് തന്നതാൽയോഗ്യതാ ഇല്ല ഏഴയിൽഓർക്കുമ്പോൾ നിറയും കണ്ണുകൾശത്രുക്കൾ മുൻപാകെ മേശയുംഒരുക്കി വൻ അത്ഭുതാകരംയേശുവിൻ ജയം ഉയർത്തുവാൻശത്രുവിൻ തല തകർത്തവൻ;-ഞാൻ ഇന്നും ഒരു അത്ഭുതമായ്കർത്തൻ എന്നെ കാത്തിടുന്നതാൽനാളെന്നും എന്നേശുവിനായ്നന്ദിയോടെ പിൻഗമിച്ചീടും;-നന്മകളോരോന്നോർക്കുമ്പോൾനൊമ്പരം ഏറുന്നു പ്രിയനേസ്നേഹത്തിൻ ആഴം ഏകുവാൻസാധു ഞാൻ എന്തുള്ളൂ നാഥനേ;-

Read More