എൻ പ്രിയാ നിൻ വൻകരം എന്നെ
എൻ പ്രിയ നിൻ വൻകരംഎന്നെ താങ്ങി നടത്തീടുന്നതാൽഎൻ ജീവിത ഭാരങ്ങളാൽകേഴണമോ ഈ ഭുവിൽ (2)എൻ വേദന മാറിടുമേഎൻ രോഗങ്ങൾ നീങ്ങീടുമേ (2)അങ്ങേ മാർവ്വിൽ ചാരിടുമ്പോൾഞാനെന്തു ഭാഗ്യവാനായ് (2);- എൻ..ഉറ്റവർ കൈവിടും സ്നേഹിതർ മാറിടുംപെറ്റമ്മയും തള്ളിടുമേ (2)മാറ്റമില്ലാ വിശ്വസ്തനേനിന്‍റെതല്ലോ എന്നും ഞാൻ (2);- എൻ..ജീവിത സാഗരെ ഭാരങ്ങളാൽഎൻ തോണി വലഞ്ഞീടുമ്പോൾ (2)അമരക്കാരനായ് നിൻ സാന്നിദ്ധ്യംഎന്നെന്നും മതിയെനിക്ക് (2);- എൻ…
Read Moreഎൻ പ്രേമഗീതമാം എൻ യേശുനാഥാ
എൻ പ്രേമഗീതമാംഎൻ യേശുനാഥാ നീഎൻ ജീവനെക്കാളും നീവലിയതാണെനിക്ക് (2)ആരാധന… ആരാധന…ആരാധന… ആരാധന…തുല്യം ചൊല്ലാൻ ആരുമില്ലേഅങ്ങേപ്പോലേ യേശുവേ(2) ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ (2);- ആരാധന…അങ്ങേപ്പോലേ സ്നേഹിച്ചീടാൻആവതില്ല ആർക്കുമേ(2)സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ(2);- ആരാധന…
Read Moreഎൻ പ്രേമകാന്തനാം യേശുവേ
എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെനിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെഎൻ നയനങ്ങൾക്കതി മോദം നിൻ രൂപമേസ്തുതികളിൽ വാണിടും നാഥനാം യേശുവേആയിരം പതിനായിരങ്ങളിൽ സുന്ദരനേസുന്ദരനേ സുന്ദരനേ എൻ യേശുവേകണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2)വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ്പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്;-നിൻ വചനം എന്‍റെ കാതിൽ ആനന്ദമേകും സംഗീതമേ (2)നിന്‍റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെനിന്‍റെ മാർവ്വതിൽ എൻ വിശ്രമമേ എൻ സർവ്വസ്വമെ;-
Read Moreഎൻ പ്രാണപ്രിയൻ യേശു എൻ
എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽഎൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻതൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽഎൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾനല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽഎൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർഎൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻഎൻ ലക്ഷ്യം ഒന്നുതാൻ യേശുവിൽ ലയിക്ക
Read Moreഎൻ പ്രാണപ്രിയ നിൻ സ്നേഹ
എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത് എന്നുള്ളം നന്ദിയോടെ തുള്ളിടുന്നുപാരിതിൽ എന്നെയും തേടിവന്നു കാൽവരി മലയിൽ യാഗമായി എൻ പാപം പോക്കുവാൻ വന്ന എൻ രക്ഷകൻ എത്രയോ കഷ്ട്ടങ്ങൾ സഹിച്ചുവല്ലോ ശത്രുവിൻ കരത്തിൽ നിന്നുമെന്നെ തൻ യാഗത്താൽ വിടുതൽ ചെയ്തുവല്ലോ ഇത്ര വലിയതാം രക്ഷയെ നൽകിയ മറ്റൊരു രക്ഷകൻ ഇല്ലിതുപൊൽ ഭാരത്താൽ ജീവിതം തളർന്ന നേരം ആശ്രയമില്ലാതെ അലഞ്ഞനേരം ആശ്വാസ ദായകൻ എന്നെശു നാഥൻ എൻ ഭാരമെല്ലാം വഹിച്ചുവല്ലോ എന്നുനീ വന്നെന്നെ ചേർത്തിടുമേ എത്രനാൾ നിനക്കായ് കാത്തിടേണം വാനമേഘത്തിൽ […]
Read Moreഎൻ പ്രാണനാഥനേശു വന്നിടുവാൻ
എൻ പ്രാണനാഥനേശു വന്നിടുവാൻ എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ നേരമേറെയില്ലിനി, ദൂരെമേറെയില്ലിനിഎന്നും സാനന്ദം വാണിടുവാൻസൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽമണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം
Read Moreഎൻ പ്രാണനാഥൻ എന്നു വരും
എൻ പ്രാണനാഥൻ എന്നു വരുംഎന്നു തീരും എൻവേദനകൾആകുലത്തിൽ ആശ്വസിപ്പാൻആവശ്യങ്ങളിൽ ആശ്രയിപ്പാൻ അങ്ങല്ലതാരും ഇല്ലെനിക്ക് ആത്മനാഥാ ഈ പാരിടത്തിൽ;-ഇന്നിഹത്തിൽ നിന്നിലല്ലാതില്ലസന്തോഷം ജീവിതത്തിൽ തിങ്ങിവിങ്ങുന്ന സങ്കടവും എങ്ങും പഴിയും നിന്ദകളും;-പ്രിയരെല്ലാം കൈവിടുമ്പോൾപ്രതികൂലമായ് മാറിടുമ്പോൾപ്രാണപ്രിയാ ഈ ഏഴയാകുംപ്രാണിയെ നീയും കൈവിടുമോ;-നല്ലതല്ലാതൊന്നുമില്ല നീനൽകുമെല്ലാം നന്മയല്ലോ നിത്യത തന്നിലെത്തുവോളം നീനടത്തെന്നെ നിൻഹിതംപോൽ;-
Read Moreഎൻ പ്രാണപ്രിയനാകും എൻ
എൻ പ്രാണപ്രിയനാകും എൻ യേശുവേഅങ്ങാണെനിക്കഭയംഭാരങ്ങൾ ഉള്ളിൽ പെരുകിവരുമ്പോൾകാണും ഞാൻ തിരുമുഖത്തെകൃപാ കൃപാ കൃപമാത്രം യേശുവേഎല്ലാം തിരുകൃപയല്ലോ(2)ഇന്നാൾവരെയും കാത്തു പാലിച്ചല്ലോഎല്ലാം തിരു കൃപയല്ലോ(2)കണ്ണുനീർ താഴ്വര കടന്നപ്പോൾഅങ്ങെൻ കരം പിടിച്ചു (2)ഭയപ്പെടേണ്ട ഞാനുണ്ടു കൂടെഎന്നങ്ങു വാക്കുരച്ചു (2);- കൃപാ…ചെങ്കടൽ എൻ മുമ്പിൽ പിൻവാങ്ങിച്ചുമാറാ മധുരമാക്കി(2)ഗിലയാദിൻ ഔഷധമായി എൻമേൽ-നീ സൗഖ്യവും പകർന്നല്ലോ(2);- കൃപാ…വാനമേഘത്തിൽ നീ വന്നിടുമ്പോൾപൊൻമുഖം ഞാൻ കാണുവാൻ(2)പ്രത്യാശയോടെ കാത്തു നില്ക്കുന്നേആമേൻ നീ വരേണമേ (2);- കൃപാ…
Read Moreഎൻ പ്രാണനാഥന്‍റെ വരവിനായി
എൻ പ്രാണനാഥന്‍റെ വരവിനായിഎണ്ണി എണ്ണി ദിനം കാത്തിടുന്നുഎന്നെത്തൻ ഭവനത്തിൽ-ചേർത്തിടുവാൻകർത്താവു മദ്ധ്യാകാശെ വരുമേ(2)കാഹളത്തിൻ ധ്വനി കേട്ടിടുവാൻകാതുകൾ ഓർത്തു ഞാൻ കാത്തിടുന്നുഎന്നു നീ വന്നിടും എന്നെ നീ ചേർത്തിടുംഎന്നാശ തീർത്തിടും നീ(2);- എൻ…ആകാശമേഘത്തിൽ താൻ വരുമ്പോൾമന്നിലുറങ്ങിടും ശുദ്ധരെല്ലാംമറുരൂപം പ്രാപിച്ചു-മണവാളനോടൊത്തുമണിയറ പൂകിടുമേ(2);- എൻ… മണിയറ തന്നിലെൻ പ്രിയനുമായ്മണിയറ വാസം തുടർന്നിടും ഞാൻആണിപ്പാടുള്ള തൻ കൈകളാലെൻകണ്ണുനീർ തുടച്ചിടുമേ(2);- എൻ…രോഗം ദുഃഖം പീഡ ഒന്നുമില്ലദാഹം വിശപ്പുമവിടെയില്ലആനന്ദത്തിൻ ഗാനം പാടി ഞാൻഎപ്പോഴും കർത്താവിനെ സ്തുതിക്കും(2);- എൻ…
Read Moreഎൻ പേർക്കെൻ യേശു മരിച്ചു എന്നു
എൻ പേർക്കെൻ യേശു മരിച്ചു എന്നുവിശ്വസിക്കുന്നു എൻ ഹൃദയേകാൽവറി ക്രൂശിലെ ബലി മരണംനിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നുജീവന്‍റെ അപ്പം എന്നരുളിയോനെസ്വർഗ്ഗത്തിൽ നിന്നും വന്നവനെഎന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കുംഎന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നുകരത്തിലേന്തി അപ്പം വാഴ്ത്തിയവൻശിഷ്യർക്കേകി ഇതെൻ ശരീരംവാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചുപാനപാത്രത്തെയും കരത്തിലേന്തിസ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകിഇതെന്‍റെ രക്തം പാനം ചെയ്യുമ്പോളെൻമരണത്തെ എന്നെന്നും ഓർത്തീടുകഎൻ യേശു നാഥന്‍റെ കാൽ കരങ്ങൾമൂന്നാണിയിന്മേൽ തൂങ്ങപ്പെട്ടോകാൽവറി ക്രൂശിലെ തിരു രക്തത്താൽഎൻ പാപ കറകൾ കഴുകി യേശു
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും
- നിത്യ നിത്യ നിത്യകാലമായ്
- ദൈവമുള്ള വീട്ടിൽ ജനിച്ചു ഞങ്ങൾ
- ചാരുക മനമെ യേശുവിൽ
- വാക്കുകളും എൻ ചിന്തകളും കൃപയോട്

