Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ മനം പുതുഗീതം പാടി വാഴ്ത്തി

എൻമനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ ഉന്നതനേശുവിനെ നിത്യജീവനെനിക്കരുളാനവൻ തിരു ജീവനെത്തന്നല്ലോ എനിക്കവൻ തൻജീവനെത്തന്നല്ലോ സന്തതം തന്നുപകാരങ്ങളെ-ന്നന്തരംഗമോർത്തു പാടിടുമേ അന്തമില്ലാ കൃപ പകർന്നെൻ ബന്ധനമഴിച്ചവൻ വീണ്ടെടുത്തുസ്വന്തമാക്കി ദൈവപൈതലാക്കിലോകം തരാത്ത സമാധാനവും ശോകം കലരാത്തൊരാനന്ദവും അനുദിനവും അരുളിയെന്നെ അനുഗ്രഹിക്കുന്നവനത്ഭുതമായ്അനുഗമിക്കുന്നു ഞാനിന്നവനെപാരിടമിതിൽ പല ശോധനകൾ നേരിടുകിലും ഭയമില്ലെനിക്കു ചാരിടും ഞാനെൻപെഴും തൻ മാറിടമതിലഭയം തിരയുംമാറിടുമെൻ മനഃക്ലേശമെല്ലാംനല്ല പോരാട്ടം പോരാടിടും ഞാൻ മുമ്പിലുള്ളോട്ടം തികച്ചിടും ഞാൻ വിശ്വാസത്തെ കാത്തിടുമെന്നാശ്വാസനാട്ടിൽ ഞാനെത്തിടുമേദർശിക്കുമേശുവിൻ പൊൻമുഖം ഞാൻ

Read More 

എൻ ലംഘനങ്ങൾ ഞാനവനോ

എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾഎൻ പാപത്തിന്‍റെ കുറ്റമവൻ ക്ഷമിച്ചതന്നുപാട്ടോടെ ഞാനവനെ പുകഴ്ത്തിടുമേഘോഷിച്ചിടും ഞാനവന്‍റെ ഗുണഗണങ്ങൾഎൻ സങ്കടങ്ങൾ ഞാനവനോടറിയിച്ചപ്പോൾഎൻ അന്തരംഗം ആശ്വാസത്താൽ നിറഞ്ഞുവന്നുഅവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്അവരുടെ മുഖം തെല്ലും ലജ്ജിച്ചതില്ലഎൻ വേദനകൾ ഞാനവനോടറിയിച്ചപ്പോൾതൻ വൻകൃപയെനിക്കു പരൻ പകർന്നുതന്നു“സൗഖ്യമാക്കും യഹോവ’ ‘ എൻ പിതാവാകയാൽസൗഖ്യമെന്‍റെ അവകാശം സംശയമില്ലഎൻ ആവശ്യങ്ങൾ ഞാനവനോടറിയിച്ചപ്പോൾസ്വർഗ്ഗീയ ഭണ്ഡാഗാരമവൻ തുറന്നു തന്നുവാഗ്ദത്തങ്ങളഖിലവും എനിക്കുള്ളത്അതിൽ വള്ളിപുള്ളിപോലും മാറ്റം വരികയില്ലതൃപ്പാദപീഠത്തിങ്കലെന്നെ സമർപ്പിച്ചപ്പോൾഎൻ ജീവിതം ക്രിസ്തേശുവിൽ ഭദ്രമായ് തീർന്നുഎൻ ആശയും പ്രത്യാശയുമെൻ പ്രിയനിലത്രെതൻ വരവിലവനോടു ചേർന്നിടുവാൻ

Read More 

എൻ കൂടെയുണ്ടൊരു വൻ

എൻ കൂടെയുണ്ടൊരുവൻഎൻ താങ്ങായി കൂടെയുണ്ട്ജീവിതയാത്രയിൽ ഏകനായി തീർന്നാലുംമാറാത്ത നാഥൻ എന്നരികിലുണ്ട്ഞാൻ വാഴ്ത്തുന്നുനിൻ നാമം എന്നെന്നുംഞാൻ പുകഴ്ത്തുന്നുനിൻ മഹത്വം എന്നെന്നുംദാഹജലം തേടുന്ന വേഴാമ്പൽ പോൽഞാൻ ദാഹിച്ചു വരണ്ടു തേങ്ങിടുമ്പോൾഞാനറിയാതെ എൻ കൂടെ വന്ന്പോറ്റിയ നാഥൻ എൻ അരികിലുണ്ട്അമ്മയെക്കാളെന്നെ സ്നേഹിക്കുന്നോൻകൈവിടുകയില്ലെന്നരുളിയവൻഞാനറിയാതെ എൻ കൂടെ വന്ന്കരം പിടിച്ച നാഥനെൻ കൂടെയുണ്ട്ജീവിതത്തിൽ നാഥാ നീ മാത്രമാണെല്ലാംസ്നേഹിക്കും നിന്നെ ഞാനന്ത്യം വരെഞാനറിയുന്നു ഈ സ്നേഹബന്ധംഎൻ കൂടെ നിലനിൽക്കും അന്ത്യംവരെ

Read More 

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയിൽനല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽവാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽഎൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടുംപിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരംഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെകുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും […]

Read More 

എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ

എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെഎൻ കണ്ണുനീർ മുറ്റും തോർന്നീടുമെആനന്ദത്താൽ നിറഞ്ഞിടുമെ പ്രാണ പ്രീയന്‍റെ ചാരവെ എത്തീടുമ്പോൾ(2)യുഗാ യുഗങ്ങൾ വാഴുംമെൻ പ്രിയൻ കൂടെദൂത ഗണങ്ങളോട് ചേർന്നാരാധിക്കും(2)ഹല്ലേലുയ്യ ഹോശന്നആമേൻ ഹല്ലെലൂയ്യ ഹോശന്ന(2)കൂരിരുൾ തിങ്ങിടും പാതകളിൽകാലുകളിടറാതെ നടത്തിടുന്നോൻആശകൾ എല്ലാം നശിച്ചീടിലുംപ്രത്യാശ തന്നെന്നെ പുലർത്തീടുന്നോൻ(2);-യുഗാ യുഗങ്ങൾ വാഴുംമെൻ ഈ ലോക ജീവിത യാത്രയതിൽഅങ്ങേ പിരിഞ്ഞൊന്നും വേണ്ടെനിക്ക്ആയുസ്സിൻ ഓരോ നിമിഷത്തിലുംഅഭിഷേകത്താലെന്നെ നയിച്ചീടുക(2);-യുഗാ യുഗങ്ങൾ വാഴുംമെൻഇഹത്തിലെ ഭാരങ്ങളേറീടിലുംസ്വർഗ്ഗീയ സന്തോഷം മതിയെനിക്ക്ജീവൻ എന്നേശുവിൽ അർപ്പിച്ചിട്ടുനിത്യത നേടുന്നതെൻ ആശയെ(2);-യുഗാ യുഗങ്ങൾ വാഴുംമെൻ

Read More 

എൻ കർത്താവെ നിൻ കരങ്ങൾ

എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച ലോകമെല്ലാം എൻ കൺകൾ കാൺകയിൽ ഇടിമിന്നൽ താരാഗണങ്ങൾ കണ്ടാൽ എൻ ദൈവം നീ എത്ര ഉന്നതൻപാടും എന്നും എന്നുള്ളം ദൈവമേതുല്യമില്ലാ ഉന്നതൻ നീ (2)കാട്ടിലൂടെ ഞാൻ അലഞ്ഞുതിരിഞ്ഞുപക്ഷികളിൻ മൃദുസ്വരം കേട്ടുവാഹിനികൾ ഒഴുകും ശബ്ദം കേട്ടു തെന്നലിൽ ഞാൻ നിൻ ശക്തി കാൺകയിൽ;-തൻ സൂനുവേ അദരിയാതെ ദൈവംശാപമാക്കിയേ ദൈവപുത്രനെവൻ ക്രൂശിൽ തൻ പുണ്യാഹ രക്തം ചിന്തീഎൻ മഹാപാപ ഭാരം നീക്കിയേ;-യേശു വരും വിജയാരവത്തോടെവാനത്തിൽ എന്നെ ചേർത്തുകൊള്ളുമ്പോൾഅനന്ദത്തിൻ കണ്ണീർ കണങ്ങൾ വീഴ്ത്തിആരാധിച്ചീടും പൊന്നുനാഥനെ;-O […]

Read More 

എന്‍ കാന്തനിവൻ തന്നെ ശങ്കയില്ല

എൻ കാന്തനിവൻ തന്നെ ശങ്കയില്ലഹോ! നിർണ്ണയംചെങ്കതിരവൻപോൽ കളങ്കമറ്റിതാ കാണുമെൻകൂരിരുളിലുദിച്ച കതിരൻ പാപക്കറകൾതീരുവാനൊഴിച്ച രുധിരൻ അനുതപിക്കുംനേരം പാപികൾക്കേറ്റം മധുരൻ പരീശയർക്കുനേരുത്തരം കൊടുത്ത ചതുരൻകാണാതെ പോയുള്ളാടുകൾ തേടി നടന്ന കാലുകൾതന്നിലേറ്റാണിപ്പാടുകൾ കണ്ടിതാ! ഞാനിപ്പാടുകൾ കൈവിലാവിലുംമുൾമുടിപൂണ്ടു കോലാടികളേറ്റതാലിതാവെണ്മ നെറ്റിമേലുള്ള വടുക്കൾ അളവില്ലാത്തനന്മനിമിത്തം-ലോകക്കുടികൾ രക്ഷപ്പെടുവാൻതന്മേൽ കൊരടാവാലുള്ളടികൾകൊണ്ടുപാടുകളുണ്ടിതാ! ചാവിൻവിഷമുൾക്കൊണ്ടു താൻചത്തു ജീവിച്ചുകൊണ്ടതാൽ ചാകാത്തമേനി കണ്ടിതാ അല്ലയോ സഖീ!എൻ കാന്തനുടെ തിരുനാമം സുഗന്ധം തൂകു-ന്നെങ്കലേശുന്നു തന്‍റെ ധാമം അതിനാൽ ഞാനുംതിങ്കൾപോലെ മേവുന്നു ക്ഷേമം എനിക്കവന്‍റെചെങ്കോലിൻ കീഴിൽ പുതുനാമംതന്നാനെനിക്കു മന്നവൻ മണ്ണിൽ മനുവായ് വന്നവൻവാനലോകത്തെഴുന്നവൻ എനിക്കു കാഴ്ച […]

Read More 

എൻ കണ്ണുകളാൽ ഞാൻ നോക്കി

എൻ കണ്ണുകളാൽ ഞാൻനോക്കിടുന്നു സങ്കേത നഗരമതോഎൻ രക്ഷയിൻ ഗോപുരം യേശുവതോഎന്നെ നടത്തുമെന്നുംയുഗങ്ങളിൻ പാറയും-ജീവന്‍റെ മാർഗ്ഗവുംഅകലാത്ത സ്നേഹിതനും(2)ആത്മഭോജനം ദാഹജലാശയംഅത്ഭുത ജ്യോതിയവൻ(2);- എൻ…ദുഃഖങ്ങളിൽ അവൻ-ആശ്വാസദായകൻഅരുളും തൻ തിരുവചനം(2) രോഗകിടക്കയിൽ കരങ്ങളാൽ താങ്ങിടുംഅത്ഭുത വൈദ്യനവൻ(2);- എൻ…

Read More 

എൻ ജീവിതം നിന്‍റെ ദാനം

എൻ ജീവിതം നിന്‍റെ ദാനം എൻ നാളുകൾ നിന്‍റെ കൈയിൽ ഒരു നിഴൽ പോലെ, ഒരു പുഷ്പം പോലെ ക്ഷണികം എന്നായുഷ്കാലംസ്തോത്രം സ്തോത്രമെൻ നാഥാഎല്ലാ നിൻ ദാനങ്ങൾക്കായുംനന്ദി നന്ദിയെൻ പ്രിയാനീ ചെയ്ത നന്മകൾക്കായ്തലമുറ തലമുറയായി വിശ്വസ്തനാമെന്‍റെ നാഥാ ഞാനവിശ്വസ്തനായ് തീർന്നിട്ടുമെന്നെ കാത്തല്ലോ നിൻ പൊൻ കരത്താൽ;- സ്തോത്രം..എന്നോട് കാര്യം തീർക്കും നാൾഎൻ കൈകൾ ബലപ്പെട്ടിരിപ്പാൻവിശ്വസ്തനായി നിൻ സന്നിധേ നിൽക്കുവാൻതിരുകൃപയെന്നിൽ നിറയ്ക്ക;- സ്തോത്രം..

Read More 

എൻ ജീവിത പടകതിന്മേൽ

എൻ ജീവിത പടകതിന്മേൽ പ്രതികൂല കാറ്റടിച്ചാൽ കഷ്ടനഷ്ടങ്ങൾ ഏശിടാതേ അനുകൂലമായ് യേശുചാരേ (2)ഹല്ലേലുയ്യാ പാടാം ഹല്ലേലുയ്യാ പാടാംമോദമോടെ ആർത്തുഘോഷിക്കാംസ്വന്ത ജീവൻ തന്ന രക്ഷകനെ ഓർത്തുനന്ദിയോടെ ആർത്തു ഘോഷിക്കാം(2)കണ്ണുനീർ താഴ്വരയിൽ തളരാതെ താങ്ങിടുന്നോൻ (2) ആ പൊൻകരം എനിക്കുതണൽ അനുദിനവും എന്നേനടത്തും (2)നിന്ദപരിഹാസം ഏറിടുമ്പോൾ കർത്തൻ ക്രൂശിനെ ധ്യാനിച്ചിടാം (2) ആശ്വാസം ഏകിടുന്നോൻ എൻ അരികിലുണ്ടനുഗ്രഹമായ് (2)

Read More