Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ആത്മാവേ ഉണരുക ആരാധിക്കാം

ആത്മാവേ ഉണരുകആരാധിക്കാം പരമോന്നതനെസ്തുതിച്ചീടാം സർവ്വശക്തനെധ്യനിച്ചിടാം പരിശുദ്ധനെആരാധിക്കാം സത്യത്തിലുംആരാധിക്കാം ആത്മാവിലും(2)ഉണരുണരൂ ഉണരുണരൂനന്ദി ഏകിടാം(2)അവൻ പരിശുദ്ധൻഅവൻ പരേമാന്നതൻ(2)വഴ്ത്തി വണങ്ങാം നാഥനെ എന്നുംആരാധിച്ചീടാം നന്ദി ചൊല്ലാം(2)അവൻ നീതിമാൻഅവൻ ലോക രക്ഷകൻ(2)പൂർണ മനസ്സോടാരാധിക്കാംഹൃദയം സ്തുതിയാൽ നിറയെട്ടെ(2)

Read More 

ആത്മാവേ പരിശുദ്ധാത്മാവേ

ആത്മാവേ പരിശുദ്ധാത്മാവേവരികിന്നീ അടിയാരിൽ ദയവോടു നീസോദരിൽ പെന്തക്കൊസ്തിൻ നാളിൽചന്തമോടിറങ്ങിയ ദൈവാത്മാവേശക്തിയായ് വരണമേ ഞങ്ങളിലുംആത്മശക്തിയാൽ നിറഞ്ഞീടുവാൻനമ്മുടെ പാപത്തിൻ മലിനത നീക്കിനല്ലുണർവെങ്ങളിൽ നൽകീടേണംവല്ലഭനെ കൃപ ചെയ്തിടേണംനല്ല ആത്മാവിൽ നിറഞ്ഞീടുവാൻ;-ഹൃദയക്കോണിലും നിറഞ്ഞിടണേ നീനോക്കണേ എന്നുടെ ജീവിതത്തിൽ നീഉണർത്തിക്ക എന്‍റെ പാപങ്ങളെപ്രവൃർത്തിപ്പാൻ ദിവ്യ ശക്തിയും താ;-തൃത്വത്തിൽ മൂന്നാമനായിടുന്ന നീഞങ്ങളിന്നാശ്വാസപ്രദനാ-യോൻ നീബലത്താൽ ഞങ്ങളെ ഉണർത്തീടുകപകരുക പുതു ജീവനുള്ളിൽ;-ക്രിസ്തുവിൽ വസിച്ചതാം ദൈവാത്മാവേകഷ്ടങ്ങളിൽ ഏറ്റം അടുത്ത സഖിയാംക്രിസ്തുവിൽ ശിഷ്യർക്കു നവബലമേഅത്ഭുതങ്ങൾ ചെയ്വാൻ കൃപ തരണേ;-കാര്യസ്ഥനെ ദിവ്യ കാവൽക്കാരാ നീവസിക്ക ഞങ്ങളിലുള്ളത്തിലെന്നുംസൂക്ഷിക്കണേ സ്വർഗ്ഗേ ചേരുവോളംദൈവസഭയെ ഈ ഭൂമിയിൽ നീ;-

Read More 

ആത്മാവേ കനിയേണമേ

ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേഅഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2)അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2)ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണംനിന്‍റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2)തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേവെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2)മലകൾ തിരു മുൻപിൽ ഉരുകും വണ്ണംനീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2)ആലയം പുക കൊണ്ടു നിറഞ്ഞ പോലെഅഗ്നിയാലെന്‍റെ ഉള്ളം നീ നിറയ്ക്കണമേ(2)യിസ്രയേലിൻ ജനത്തിന്‍റെ വിടുതലിനായ്പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ(2)തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ(2)

Read More 

ആത്മാവാം വഴികാട്ടി എന്നെ സദാ

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ;ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻസഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻഉള്ളം തളർന്നേറ്റവും ആശയറ്റ നേരവുംക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു;ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2)സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേതുണെക്കും നിരന്തരം നീക്കും ഭയം സംശയം;കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലുംസഞ്ചാരി നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)ആയുഷ്കാലത്തിന്നന്തം ചേർന്നാർത്തി പൂണ്ടനേരംസ്വർഗ്ഗ ചിന്ത മാത്രമേ […]

Read More 

ആത്മ പ്രിയാ തവ സ്നേഹമതോ

ആത്മപ്രിയാ തവ സ്നേഹമതോർത്തു ഞാൻപാടിടുമേ തിരുനാമം(2)വർണ്ണിച്ചീടാനെനിനക്കാവതില്ലേയതിൻസാരമോ സാഗരതുല്യംകുമ്പിടുന്നരചാ നിൻ സന്നിധേയനുദിനംസന്നിഭ മേതുമില്ലൂഴിയിലൊരു നാമംസൃഷ്ടികൾക്കഖിലവും കർത്താവാം ദൈവമേനിൻ തിരു നാമമെൻ നാവിനു പ്രിയതരംസത്യസ്വരൂപാ നിൻ ദയയോർത്താൽനാവിൻ നവഗാനത്തിന്നുറവആശ്രിത വത്സലനേശു മഹേശാആശ്ചര്യമേ തവനാമം നിയതം;-കാൽകരം തൂങ്ങി നീ ക്രൂശതിൽ യാഗമായ്കാൽവറി ഏറിയെൻ മോചനം വാങ്ങി നീകൽമഷ തമസതിൽ നീതിയിൻ സൂര്യനാംനിൻ രുധിരത്തിലെൻ ഖിന്നത തീർത്തതാൽസ്നേഹസ്വരൂപാ നിൻ കൃപയോർത്താൽനാവിൽ നവഗാനത്തിന്നുറവആശ്രിത വത്സലനേശു മഹേശാആശ്ചര്യമേ തവനാമം നിയതം;-സ്വർഗ്ഗ സീയോനിലെൻ വാസമൊരുക്കുവാൻപോയ മഹേശനെ കാത്തു പാർത്തിടും ഞാൻവാഗ്ദത്തമനവധിയേഴകൾക്കേകി നീവാക്കു മാറാതിന്നും ജീവിക്കുന്നടിയാർക്കായ്ആത്മസ്വരൂപാ നിൻ പദതാരിൽശരണം […]

Read More 

ആത്മ തീ എന്നിൽ കത്തേണമേ

ആത്മ തീ എന്നിൽ കത്തേണമേ ആഴമായെന്നെ തൊട്ടീടണമേയാഗപീഠത്തിൽ സമ്പുർണ്ണമായിയാഗമായി അർപ്പിക്കുന്നുതീ ഇറങ്ങട്ടെ എല്ലാം ചാരമാകട്ടെ വെന്തിടാത്തത് എല്ലാം വെണ്ണീറാകട്ടെമോറിയായിൽ തീയിറക്കിയദൈവം എന്‍റെ യാഗത്തിൽഎൻ ഭാരങ്ങൾ എല്ലാം ചാരമാക്കീടണമേ ;-കർമ്മേലിൽ തീ ഇറക്കിയഏലിയാവിൻ ദൈവമേബാലിനോടെതിർത്തു നിൽക്കുവാൻഅഭിഷേകം നൽകണെ;-

Read More 

ആത്മസുഖം പോലെ ഏതു സുഖം

ആത്മസുഖം പോലെ ഏതു സുഖം പാരിൽപരമാത്മസുഖം പോലെ ഏതു സുഖം പാരിൽരാജപ്രതാപമോ ജഡസുഖഭ്രാന്തിയോമാനസോല്ലാസമോ ആത്മീയനെന്തിന്ന്കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾയേശുവിൻ മാർവ്വിലാണാത്മീയ ജീവിതംതാലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെആത്മീയർക്കാനന്ദം യേശുവിൻ വാത്സല്യംകട്ടിലുമെത്തയും ചാരും തലയിണ സൗരഭ്യം തൂകുന്ന വാസനാ പൂക്കളും ചൂടുകുളിർമയും ശോഭന കാഴ്ചയും ഏകുന്നാമുടിയും യേശുവിൻ വാത്സല്യംഏകാന്തജീവിത വരപ്രഭാലബ്ധനായി കൈകൾ തലയ്ക്കു വെച്ചുറങ്ങുമാസാധുവിൻശയ്യയിൽ ദൃശ്യരായി വേറാരുമില്ലെന്നാൽകോടാനുകോടി കളദൃശ്യരങ്ങുണ്ടല്ലോപൈസയൊന്നും കീശയ്ക്കുള്ളിൽ സമ്പാദ്യമായിവേണ്ടെന്നുറച്ചവൻ യേശുവേപ്പോൽ ധന്യൻ കീർത്തി സമ്പാദ്യമൊ പണം വട്ടി മേടയൊവസ്തു സ്ഥാനാദിയൊ ആത്മീയനെന്തിന്ന് പച്ചിലവർഗമൊ പാകമാം കായ്കളൊ പച്ചവെള്ളം […]

Read More 

ആത്മശക്തിയെ ഇറങ്ങി എന്നിൽവാ

ആത്മശക്തിയെ, ഇറങ്ങി എന്നിൽവാമഴപോലെ പെയ്തിറങ്ങിവാസ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാമഴപോലെ പെയ്തിറങ്ങിവാആത്മനദിയായ് ഒഴുകി എന്നിലിന്നുവാആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ;മഴപോലെ പെയ്തിറങ്ങിവാ(4)പെന്തിക്കോസ്തു നാളിലെയാ മാളികമുറിഅഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാകോടുങ്കാറ്റുപോലെ വീശി എന്നിൽവാ;-മഴപോലെ പെയ്തിറങ്ങിവാ(2)കഴുകനെപ്പോലെ ചിറകടിച്ചുയരാൻതളർന്നുപോകാതെ ബലം ധരിച്ചോടുവാൻ,കാത്തിരിക്കുന്നിതാ ഞാനും യഹോവേശക്തിയേ പുതുക്കുവാൻ എന്‍റെ ഉള്ളിൽവാ;മഴപോലെ പെയ്തിറങ്ങിവാ(2)ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേമുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ,എന്‍റെ ജീവനിൽ നിറഞ്ഞിറങ്ങിവാഒരു പ്രാവുപോൽ പറന്നിറങ്ങിവാ;മഴപോലെ പെയ്തിറങ്ങിവാ(2)

Read More 

ആത്മ ശക്തിയാലെന്നെ നിറച്ചീടുക

ആത്മശക്തിയാലെന്നെ നിറച്ചീടുകഅനുദിനം ആരാധിപ്പാൻഅഭിഷേകത്താലെന്നെ നിറച്ചീടുകഞാൻ ഉണർന്നു ശോഭിക്കുവാൻ (2)അഭിഷേകം പകർന്നീടുകപുതുശക്തി പ്രാപിക്കുവാൻഅന്ധകാര ശക്തികളെജയിക്കും ഞാനാ കൃപയാൽ (2)ക്ലേശം നിറയും മരുയാത്രയിൽ ഞാൻനിന്നെ സ്തുതിച്ചാർത്തിടുമ്പോൾതുറന്നീടുക നൽ നീരുറവഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ(2);- അഭിഷേ…കൃപയാലെന്നെ അഭിഷേകം ചെയ്യുകവിശുദ്ധിയോടാരാധിപ്പാൻആത്മാവിനാലെ നിൻ ശക്തിയാലെവൻ കോട്ടകൾ തകർത്തിടുവാൻ(2);- അഭിഷേ…

Read More 

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻആത്മമാരി കൊണ്ടു നിറയ്ക്കേണമേദൈവത്തിന്‍റെ തേജസ്സിന്നിവിടെ പ്രകാശിക്കവേണം വെളിച്ചമായിപാപത്തിന്‍റെ എല്ലാ അന്ധകാരവുംഎല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ;-സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻആത്മ ശക്തിയാലിന്നു നടത്തേണമേകല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയുംഇന്നു മെഴുകുപോൽ ഉരുക്കേണമെ;-ആത്മ നിലങ്ങളെ ഒരുക്കിടുവാൻസ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻനല്ലവണ്ണമതു ഫലം കൊടുപ്പാൻആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ;-വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നുദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോൾമായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെഎൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും;-

Read More