Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

മാനസം തുള്ളുന്നേ-എൻ പ്രാണപ്രിയാ

മാനസം തുള്ളുന്നേ കണ്ണു കൊതിക്കുന്നേനിൻ വരവിന്നായ്‌ നോക്കിപ്പാർത്തിരിക്കുന്നേ(2)എൻ പ്രാണപ്രിയാ എന്നേശു നാഥാഎന്നുവരും എന്നെ ചേർത്തിടുവാൻ(2)മാനസം തുള്ളുന്നേ കണ്ണു കൊതിക്കുന്നേനിൻ വരവിന്നായ്‌ നോക്കിപ്പാർത്തിരിക്കുന്നേ(2)പ്രാണപ്രിയാ നീ എന്നുവരുംആശയായ് ഞാനിഹേ കാത്തിരിപ്പൂ(2)1 കണ്ണുനീർ ദുഃഖവും മാറിടും കാലമേസ്വർഗ്ഗസീയോൻ പുരി എത്തിടുമ്പോൾ(2)പ്രിയന്റെ പൊൻമുഖം കാണുമാ നാളിൽപ്രിയന്റെ മാറിൽ ഞാൻ ചാരുമാ നാളിൽ(2)2 ലക്ഷ്യമാ പ്രത്യാശ തീരമാണെന്നുമേലക്ഷോപലക്ഷമാം വിശുദ്ധർ മദ്ധ്യേ(2)കുഞ്ഞാട്ടിൻ കല്ല്യാണ നാളതിങ്കൽകാന്തയായ് ഞാനും കാണുമന്നാൾ(2)

Read More 

മനസലിവിൻ ഉറവിടമേ

മനസലിവിൻ ഉറവിടമേ കാരുണ്യ നാഥാ എൻ ദൈവമേ (2)നിൻ പൈതലാകും ഏഴയിൻ പ്രാർത്ഥനകൈക്കൊള്ളേണമേ നിൻ കരത്താൽ (2)നഷ്ടപ്പെട്ടോരു മകനാമെന്നെയും നിൻ മകനാക്കി തീർത്തീടണേ (2)പാപത്തിൽ നിന്നെന്നെ കരകേറ്റീടണേഅമ്മയെപ്പോലെന്നെ ഓമനിക്കേണമേ (2)പാപത്തിൻ ശമ്പളം മരണമെന്നാകിലും സ്വജീവൻ തന്നൊരു സ്‌നേഹസ്വരൂപാ (2)ആരു മറന്നാലും മറക്കാത്ത നാഥാനീ മാത്രമാണെൻ അഭയസ്ഥാനം (2)

Read More 

മനമുരുകി പാടിടുന്നു

മനമുരുകി പാടിടുന്നു മധുര സങ്കീർത്തനം മനം ഇടറും നേരമെന്റെമനസ്സിനാനന്ദമായ് മാറാത്തവൻ യേശു മറക്കാത്തവൻ എന്ന് യേശു 1 മന്നിതിലെന്നെ മാറോടു ചേർത്തുമർത്ത്യർ ഉപേക്ഷിച്ചു പോയ നേരംമധുര സ്വപ്നങ്ങൾ മനസ്സിൽ പകർന്നു മഹിതലേ മാനിച്ചു എന്നെ 2 മരുവിൽ എനിക്കായ് മന്ന ഒരുക്കിമറച്ചു എന്നെ തൻ ചിറകടിയിൽമന്നവൻ തൻ കരം മാർഗ്ഗം ഒരുക്കി മാന്യനായി നടത്തി ശത്രു മുന്നിൽ3 മുഴങ്കാൽ മടക്കും നേരത്തായെന്റെമനസ്സിൽ മന്ത്രിച്ച മൃദുസ്വരം മാറാത്തവനായ് ഞാൻ കൂടെയുണ്ടെന്നും മകനേ നീ ഒട്ടും ഭയപ്പെടേണ്ട 4 മണ്ണോടു […]

Read More 

മനമേ ഇനി വ്യാകുലമോ ദിനവും

മനമേ… ഇനി വ്യാകുലമോ, ദിനവും… ദിവി നാഥനില്ലേ;കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻമാറോട് ചേർക്കുവാൻ, തോളോട് ചാരുവാൻജീവന്റെ ജീവനില്ലേ… പ്രാണന്റെ പ്രാണനില്ലേ;- മനമേ…പോയൊരു കാലത്തിൽ, പാതയെ ചൊവ്വാക്കിപാദമോ പാറമേൽ, ഭദ്രമായ് നിൽപ്പാക്കിനവ്യമാം ഗീതികൾ, നാവിൽ ഉരുവാക്കിദിവ്യമാം സ്തുതികൾ ദേവനായ് തീർപ്പാക്കിചേറൊന്നും ഏശാതെ, വെണ്മയായ് കാത്തോനെനീറുന്ന വേളകൾ, ശാന്തമായ് തീർത്തോനെജീവന്റെ ജീവനല്ലേ… പ്രാണന്റെ പ്രാണനല്ലേ;- മനമേ…ജീവിത വീഥിതൻ, ഭീതമാം യാമത്തിൽനേരിയ വെട്ടവും, മങ്ങിയ വേളയിൽസാഗര തിരകൾ, മൂടിയ ഏടതിൽപ്രാണവേദനയാൽ, തേങ്ങിയ സന്ധ്യയിൽപൊൻകരം ചേർത്തെന്നെ, വാരിപ്പുണർന്നോനെനിത്യ സാന്നിദ്ധ്യമായ്, കാവലായ് നിന്നോനെജീവന്റെ ജീവനല്ലേ… […]

Read More 

മനം തളർന്നിടുമ്പോൾ

മനം തളർന്നിടുമ്പോൾഉള്ളം കലങ്ങിടുമ്പോൾമനോഭാരത്താൽ വലഞ്ഞിടുമ്പോൾമമ നാഥനെന്നെ വലങ്കരത്താൽമരുഭൂവിൽ വഴി നടത്തിടുന്നു(2)മതിയെന്നുമെൻ ജീവിത നാളുകളിൽമനുവേലനെൻ യേശുപരൻ (2)മഹാകഷ്ടങ്ങൾ വന്നീടിലും തൻമറവിൽ ഞാൻ ആശ്വസിച്ചീടുന്നു(2);- മനം… ഉള്ളം മറന്നിടും എല്ലാ ആ കുലവുംമഹൽ സ്നേഹത്തെ ഓർത്തിടുമ്പോൾ(2)മതി മറന്നു നാം ആർത്തീടുവിൻമഹാ രാജനാം യേശുവിനായ്(2);- മനം…

Read More 

മനം തളർന്നീടുന്ന നേരങ്ങളിൽ

മനം തളർന്നീടുന്ന നേരങ്ങളിൽമനഃശാന്തിയേകും തവ വചനങ്ങളിൽ മനം കലങ്ങുമ്പോഴും കർത്തനിൽ ആശ്രയം മനം നിറഞ്ഞീടും നിന്റെ സന്തോഷത്താൽഎത്ര സ്തുതിച്ചാലും നന്ദി പറഞ്ഞാലും മതിയാവില്ല നിൻ കരുണയും കൃപയും ഞാൻ രുചിച്ചിടുമ്പോൾ എല്ലാം നിറയ്ക്കുന്ന നിറവിനാൽ ഇന്നു ഞാൻ നിറയുവാൻ സന്നിധി അണയുന്നിതാനിനക്കെന്റെ കൃപ മതി എന്നു നീ എന്നോടു പലവട്ടം പറഞ്ഞിട്ടും കേട്ടില്ല ഞാൻ ബുദ്ധിയിലാശ്രയം വെച്ചു ഞാൻ പോയപ്പോൾ ബലഹീനനായി ഞാൻ തളർന്നുപോയി നിൻ ബലമേകി നിൻ കൈകളിൽ വഹിച്ചതാൽ നന്ദിയാൽ നിന്നെ ഞാൻ സ്തുതിച്ചീടുന്നു;- […]

Read More 

മൽപ്രാണപ്രിയനേ കാണ്മതിനുള്ളാർത്തിയാൽ

മൽപ്രാണപ്രിയനെ കാണ്മതിനുള്ളാർത്തിയാൽപ്രേമപരവശയാണീ ഈ ഏഴയെന്നും മന്നിൽ(2)1 മന്നിലാരും പ്രിയനോടു തുല്യരായിട്ടില്ല(2)വെണ്മയും ചുവപ്പും ഒത്ത സുന്ദര പ്രഭയെ(2)കൂട്ടുകാരിൽ ശ്രേഷ്ഠമായിട്ടെന്നെ കാത്തു പോറ്റി(2)വാട്ടവും മാലിന്യമെന്നെ തേജസിൽ നിറുത്തും(2);- മൽപ്രാണ…2 നാളുതോറും നാം അവന്റെ രക്ഷയിൻ സന്ദേശം(2)ഘോഷിക്കാം നമുക്കിവിടെ നാളധികമില്ല(2)ഇന്നലെയും ഇന്നും എന്നും മാറ്റം ഏശിടാത്ത(2)മൽപ്രിയൻ മഹത്വമേറി സുസ്ഥിരമായ് വാഴും(2) ;- മൽപ്രാണ…3 വേഷഭൂഷണാധികൾ അണിഞ്ഞു നമ്മൾ നിത്യം(2)ആനന്ദം ശിരസഖിലം ഭൂഷണമായ് വാഴും(2)വാഴും നാം നവയെരുശലേം പുരിയിൽ എന്നും(2)ഭൂരാജാക്കന്മരാരും വാഴാത്തുജ്വല പ്രഭയിൽ(2);- മൽപ്രാണ…

Read More 

മഹോന്നതനേശുവേ നിസ്തുലനാം

മഹോന്നതനേശുവേ നിസ്തുലനാം നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംആരാലുമവർണ്ണ്യമാം അതിശയനാമത്തെവന്ദിച്ചു വന്ദിച്ചു വാഴ്ത്താംകന്യകയിൽ ജാതനനായ്‌ മന്നിൽ വന്ന നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംകാലത്തിലതുല്യനായ്‌ അവതാരം ചെയ്തോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താംപാപം തെല്ലുമേശാതെ നടകൊണ്ട നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംപാപികളെ സ്നേനഹിച്ചു പാപത്തെ വെറുത്തോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താംകാൽവറിയിൽ ക്രൂശതിൽ ജീവൻ തന്ന നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംകാരിരുമ്പിൻ ആണിയാൽ തുളയ്ക്കപ്പെട്ടീശനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താംമൂന്നാം നാളിൽ കല്ലറ തകർത്തുയിർത്തേശുവേസ്തുതിച്ചു സ്തുതിച്ചു പാടാംപാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം

Read More 

മഹിമയുള്ള പരമ രാജാ

മഹിമയുള്ള പരമ രാജാ! മഹിമയോടിന്ന്നിന്റെ മഹത്വമുള്ള ആലയത്തിൽ എഴുന്നരുളുക2 കറ കളങ്കം മാലിന്യങ്ങളൊന്നുമില്ലാതെ-നാഥാസഭയൊന്നാകെ വിശുദ്ധീകരിച്ചാശിർവദിക്ക;- മഹി…3 പുതിയ ദൂതു സഭയിലിന്നു വെളിപ്പെടുത്തുവാൻ-നിന്റെപുതിയ ശക്തി പറയും ദാസർക്കരുളിടേണമേ;- മഹി…4 ആദ്യ നൂറ്റാണ്ടിൽ നടന്ന ശക്തികളെല്ലാം-നിന്റെപരിശുദ്ധമാം സഭയിലിന്നും നടത്തീടേണമേ;- മഹി…5 അത്ഭുതങ്ങൾ അടയാളങ്ങൾ രോഗശാന്തികൾ-സഭയിൽസ്പഷ്ടമായി കണ്ടിടുവാൻ വാഞ്ചിച്ചിടുന്നേ;- മഹി…6 സഭ കൂടുമ്പോളുള്ളതായ കൃപവരങ്ങളെ-നിന്റെസഭയിലുള്ള ദാസർ മേൽ നീ പകർന്നിടേണമേ;- മഹി…7 വിശുദ്ധർ കൂട്ടം സഭയൊന്നാകെ ഐക്യമാകുവാൻ-ഞങ്ങൾവിശുദ്ധരോടു ചേർന്നു നിന്നു പ്രാർത്ഥിച്ചിടുന്നേ;- മഹി…8 സ്തോത്രസ്വരം സഭയൊന്നാകെ മുഴങ്ങിടുവാനായ്-ഇപ്പോൾസ്തോത്രത്തിനു യോഗ്യനാം നിൻ പാദേ […]

Read More 

മഹിമയോടെ വാനേ കാന്തൻ വന്നീടുമേ

മഹിമയോടെ വാനേ കാന്തൻ വന്നീടുമേതൻ പ്രിയ കാന്തയേ ചേർക്കുമന്നാളിൽവിശുദ്ധിയിൽ തികഞ്ഞതാം വിശുദ്ധരെ ചേർക്കുവാൻ വാനതിൽ വേഗത്തിൽ വന്നീടുമേകോടാ കോടി ദൂതരിൻ സൈന്യവുമായ് മേഘേ ഗംഭീര നാദവും കാഹള ധ്വനിയും കേട്ടീടും നാളിങ്ങു അടുത്തീടുന്നേപോയീടും നാം അതി വേഗമോടെ ചേർന്നീടും കാന്തനമേശുവൊത്ത്നിത്യതയിൽ നമുക്കായ്‌ നിത്യമായ വാസം തൻ ഗേഹേ ഒരുക്കി വേഗത്തിൽ വന്നു ചേർത്തീടും നാഥൻ തൻ മാർവതിനരികെപാർത്തീടും നാം അതിൽ മോദമോടെ വാണീടും രാജനാമേശുവൊത്ത്

Read More