എന്നേശുവിൻ പാവന രുധിരമതിൻ ബലം
എന്നേശുവിൻ പാവന രുധിരമതിൻ ബലംഅനുദിനവും ഞാൻ വാഴ്ത്തീടട്ടെമാപാപിയാമെന്നെയും വീണ്ടതിനാൽ എൻനാവിനാൽ തൻ കൃപ വർണ്ണിച്ചിടട്ടെപുകഴുവാൻ ഒന്നുമില്ലെനിക്കിനി ഭൂവിൽയേശുവിൻ ക്രൂശല്ലാതൊന്നുമില്ല (2)കൃപയാൽ കൃപയാൽകൃപയാൽ ദിനം നടത്തുമവൻ (2)2 എൻ ജീവിതയാത്രയിൽ പതറിടാതെന്നുംതൻ ജീവന്റെ പാതയിൽ നടത്തിടുന്നുഎൻ കാലുകൾ പാറമേൽ ഇടറിടാതെന്നുംഎൻ ഗമനത്തെ സുസ്ഥിരമാക്കിടുന്നുചെങ്കടലിൽ സ്വർഗ്ഗപാതയൊരുക്കിയെൻവൈരിയിന്മേൽ നിത്യ ജയമേകി (2);- കൃപയാൽ…3 അവൻ ഇന്നലെയും ഇന്നും എന്നുമെന്നുംതെല്ലും മാറ്റമില്ലാത്ത നൽ സ്നേഹിതൻ താൻആകാശവും ഭൂമിയും ഒഴിഞ്ഞു പോകുകിലുംമാറുകില്ലവൻ തിരുവചനമൊന്നുംഉറ്റവർ ത്യജിക്കിലും സ്നേഹിതർ മറക്കിലുംതൻ ചിറകടിയതിൽ ചേർത്തണയ്ക്കും (2);- കൃപയാൽ…
Read Moreഎന്നേശുവേ എൻ നാഥനെ
എന്നേശുവേ എൻ നാഥനെഎൻ പിതാവേ നീ എന്നാശ്രയം(2)ആരാധന.. ആരാധന..ആത്മാവിൽ എന്നെന്നും ആരാധന(2)എൻ ഭാവിയും എൻ ലക്ഷ്യവുംമുറ്റും ഞാൻ നൽകിടുന്നു(2)എന്നാശയും എന്നിഷ്ടവുംനിൻ മുമ്പിൽ അർപ്പിക്കുന്നു(2)ആരാധന…, എന്നേശുവേ…എൻ സർവ്വവും നിൻ കൈകളിൽമുറ്റും ഞാൻ നൽകിടുന്നു (2)എൻ ഭാരവും എൻ ആധിയുംനിൻ മുൻപിൽ ഏകിടുന്നു (2)ആരാധന…, എന്നേശുവേ…
Read Moreഎന്നെന്നും നില്കുന്നതാം നിൻ വഴി
എന്നെന്നും നില്കുന്നതാംനിൻ വഴി കാട്ടീടണേ എന്നെ കാട്ടി തന്നീടണേവഴിയിൽ ഞാൻ നശിച്ചിടാതെ പുത്രനെ ചുംബിക്കുന്നുദൈവപുത്രനെ ചുംബിക്കുന്നു1 ഗീതങ്ങൾ പാടിപ്പാടി സ്തോത്രസംഗീതത്തോടെ ഈ വഴി ഞാൻ പോകുമ്പോൾ എന്തെന്തൊരാനന്ദമേ;-2 പാർക്കുവാൻ തക്കതായ പട്ടണത്തിൽ ചെൽവോളംചൊവ്വേയുള്ള വഴിയിൽ നീ നടത്തീടുകെന്നെ;-3 ഈശാനമൂലനാകും കൊടുക്കറ്റടിച്ചാലും വിശ്വാസപ്പടകതിൽ എൻ യേശു ഉണ്ട് മോദം;- 4 ദൈവികമാകും വഴി തിരഞ്ഞെന്നാകിലോ നിലനിൽക്കും നിശ്ചമായി അല്ലെങ്കിൽ സർവ്വം നാശം;-
Read Moreഎന്നെന്നും കരുതുന്നോൻ യേശു
എന്നെന്നും കരുതുന്നോൻ യേശുഎന്നെന്നും കാക്കുന്നോൻ യേശു(2)എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2)1 ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോഎന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);- എന്നെന്നും…2 ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോമാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോഎന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);-എന്നെന്നും…3 ജീവനോ മരണമോ ഏതായാലും സമ്മതംകാലം ഏതായാലും യേശു അനന്യൻ തന്നെഎന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);- എന്നെന്നും…
Read Moreഎന്നെന്നും എന്നേശുവേ വാഴ്ത്തി
എന്നെന്നും എന്നേശുവേ വാഴ്ത്തി സ്തുതിച്ചിടുംഎന്നാത്മനാഥ നീയെന്റെ ദൈവം പാടി സ്തുതിച്ചിടുംഎരിയും തീച്ചൂളയിൽ എന്നോട് കൂടെയുണ്ട്എല്ലാ കാലത്തിലും എന്നോട് കൂടെയുണ്ട്ചുറ്റിലും വൈരിയാൽ അസഹ്യമാകുമ്പോൾചുറ്റി നീ എന്നെയും എനിക്കുള്ളതെല്ലാംചതിക്കും ലോകം ചാരെ നിന്ന് നിന്ദിച്ചിടുമ്പോൾചോരാത്ത കൈകളിൽ വഹിച്ചിടുന്നെന്നേശു;-സോദരാൽ മോദം ചേദമാകുമ്പോൾസാദരം ചെല്ലുക താതന്റെ സന്നിധാനെസ്വർഗീയ സന്തോഷം തന്നിടുന്നു അന്തരംഗങ്ങളിൽ സൗഭാഗ്യ സൗധത്തിൽ ചേർത്തിടും നിശ്ചയമായ്;-
Read Moreഎന്നെ വിളിച്ചവൻ വിശവസ്തനായ്
എന്നെ വിളിച്ചവൻ വിശവസ്തനായ്എന്നും എന്നോടു കൂടെയുണ്ട്വലം കരം തന്നെന്നെ രക്ഷിച്ച്യേശു നാഥൻ കൂടെയുണ്ട്എന്റെ രക്ഷകാ എന്റെ പാലകാഎന്നും എന്നോടു കൂടെയുള്ള നല്ല സ്നേഹിതാഎന്റെ ദാതാവേ എന്റെ സൃഷ്ടാവേഎന്നിൽ നന്മകൾ ഏകുന്ന സ്നേഹ ദീപമേ2 മരുഭൂവിൻ ചൂടതിലുംഏകനായ് ഞാൻ തീർന്നിടിലുംഹാഗാറെപ്പോൽ അലഞ്ഞീടിലുംതുറന്നെനിക്കായ് ജീവജലം;- എന്റെ…3 മിത്രങ്ങൾ അകന്നീടിലുംലോക ബന്ധങ്ങൾ കൊഴിഞ്ഞീടിലുംരോഗബാധിതനായിടിലുംമാർവ്വോടണയ്ക്കും നൽ ദായകൻ;- എന്റെ…
Read Moreഎന്നെ വിളിച്ചവൻ എന്റെ യേശു
എന്നെ വിളിച്ചവൻ എന്റെ യേശു വഴി നടത്തുന്നു അധികമായികരയാനോ ഇടവരില്ലപതറാനും വിടുകയില്ല(2)ഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ ഹല്ലേലൂയാമേൽക്കുമേൽ കൃപ പ്രാപിപ്പാൻ നൽവരം എന്നിലേകുകരോഗമോ അധിഭാരമോ ഒന്നിലും ഭയമേ ഇല്ലതവ കൃപയെ എനിക്ക് ബലം അതിനാൽ ഞാൻ കുതിച്ചുയരും(2)ഹല്ലെലുയ്യ ഹല്ലെലുയ്യ (4)ക്രൂശിലെ ജയാളിയെ നിൻ ജയം ഇനി എന്നിലും പാപവും എൻ ശാപവും നീക്കി നീ നിന്റെ ത്യാഗത്താൽ തിരു നിണമേ എനിക്കു ബലം അതിനാൽ ഞാൻ ജയിച്ചുയരും (2)ഹല്ലെലുയ്യ ഹല്ലെലുയ്യ (4)അസാധ്യമോ വഴി മാറുമെ വാഗ്ദത്തം എന്നിലുള്ളതാൽ മുൻപിലും എൻ […]
Read Moreഎന്നെ ഉരുവാക്കി നിൻ വചനം
എന്നെ ഉരുവാക്കി നിൻ വചനംഎന്നെ പുലർത്തിടുന്നു നിൻ വചനംഅനുതാപമെന്നിൽ നിറച്ചുഎന്നും ശുദ്ധി നൽകിടും നൽ തിരുവചനം1 ഈ ലോകമോഹങ്ങളിൽസ്വാർത്ഥനായ് ഞാൻ നടന്നുനിൻ ദിവ്യ സ്നേഹം മറന്നു ഞാനെന്നുംഓടി അകന്നു ഞാൻ അന്യനായിഎല്ലാം തകർന്നു നിൻ ചാരെ അണഞ്ഞുആശ്വാസമേകി നിൻ തിരുവചനം;- എന്നെ…2 ആലംബമില്ലാതെ ഞാൻആകുലനായിടുമ്പോൾഎൻ മനം തകർന്നീടും നേരമതെല്ലാംപ്രത്യാശ എന്നുള്ളിൽ തന്നുവല്ലോനിൻ ദിവ്യസ്നേഹം അനുദിനം കാണാൻഉണർവ്വേകുമെന്നും നിൻ തിരുവചനം;- എന്നെ…
Read Moreഎന്നെ ഉള്ളതു
എന്നെ ഉള്ളതുപോലറിയുന്നവൻഎന്റെ ഭാരം ചുമക്കുന്നവൻ എന്റെ നീറുന്ന വേദന വേളയിൽഎന്റെ ആശ്രയമാകും ദൈവംആശ്രയിക്കും ആശ്വാസത്തിൻ നായകനാം യേശു നാഥനിൽവൻ തിരമാലകൾ എൻ പടകിൻ മീതെആഞ്ഞടിച്ചുയർന്നിടിലും എൻ അമരത്തു നാഥനങ്ങുള്ളതിനാൽഭയം ലേശം ഇല്ലിനിയും;- ആശ്രയിക്കും…ഈ ലോകത്തിൻ കഷ്ടങ്ങൾ എന്റെ മീതെ അനുദിനം വർദ്ധിച്ചാലും എൻ പ്രിയനെൻ ചാരത്തങ്ങുള്ളതിനാൽ സാരമില്ലെന്നെണ്ണുന്നു;- ആശ്രയിക്കും…
Read Moreഎന്നെ തികഞ്ഞവനാക്കിടുവാൻ
എന്നെ തികഞ്ഞവനാക്കിടുവാൻബാലശിക്ഷകൾ നൽകും ദൈവംവിശ്വസ്തനല്ലോ പരീക്ഷകളിൽപോക്കുവഴിയും നൽകിടുമേ (2)തന്നെ സ്നേഹിക്കുന്ന മക്കളേപരിപാലിച്ചിടും കർത്തനേമഹത്വത്തിന്റെ, പ്രത്യാശയേഅങ്ങേ ഞങ്ങൾ ആരാധിക്കുന്നു(2)താതൻ കരത്തിൽ ഉടഞ്ഞീടിലുംനഷ്ടമായിടില്ലെൻ ജീവിതംതകർന്നു പോയീടിലും കൈവിടാതെമാനപാത്രമായി മാറ്റുമേ(2);- തന്നെ…ബലഹീനതയിൽ തികഞ്ഞിടുന്നതൻ കൃപയെൻ ആശ്രയമേപ്രശംസിച്ചിട്ടും ഞാൻ കഷ്ടങ്ങളിൽദൈവശക്തി പകരുന്നതാൽ(2);- തന്നെ…ഏതു ശിക്ഷയും പ്രയാസമത്രേപിന്നെത്തേതിലോ സന്തോഷവുംഅഭ്യസിപ്പിച്ചിടും എന്റെ ദൈവംനീതി ഫലം നൽകിടുമേ(2);- എന്നെ തികഞ്ഞ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
 - യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
 - യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
 - യിസ്രയേലിന്റെ രാജാവേ സർവ്വ
 - യിസ്രായേലിൻ സേന നായകനേശു രാജൻ
 
- തിരുക്കരത്താൽ തിരുഹിതം പോൽ
 - എങ്കലുക്കുള്ളെ വാസം സെയ്യും
 - ആത്മശക്തിയാലെന്നെ നിറച്ചീടുക
 - ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ
 - മറക്കല്ലേ നീ മെനഞ്ഞവനേ
 

