ആരും കാണാതെ ഞാൻ
ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ എൻ ചാരെ അണയുന്ന സ്നേഹമേ എന്നുള്ളം തകരുന്ന നേരം എന്നുള്ളം തളരുന്ന നേരം നിൻ സാന്നിധ്യമെന്നിൽ പകർന്നു നീ മനുഷ്യ ബന്ധങ്ങൾ അകന്നിടും നേരംനാഥാ നീയെന്നെ ചേർത്തണച്ചു ഇരുൾമൂടും വീഥിയിൽ കാലിടറാതെ (2) ഒരു ദിവ്യ നാളമായ് നീ തെളിഞ്ഞു;-നിൻ തിരു സാന്നിധ്യം കവചമായെന്നിൽ നാഥാ നീയെന്‍റെ പാലകനായ്(2)നന്ദി ചൊല്ലാനെന്നിൽ വാക്കുകൾ പോരാ(2) പാരിലെന്നാശ്രയം നീ മാത്രമായ്;-
Read Moreആശ്രയം ചിലർക്കു രഥത്തിൽ
ആശ്രയം ചിലർക്കു രഥത്തിൽവിശ്രമം അശ്വബലത്തിൽഎന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽആരെ ഞാൻ ഭയപ്പെടും പാരിൽആയുസ്സിൻ നൾകളെല്ലാംദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെഹൃദ്യമായെന്നൊടവൻ അരുളിയതാൽപ്രത്യാശയിൻ മനമെനിക്കേകിയതാൽപുതുഗീതങ്ങൾ പാടിടും ഞാൻഎന്നും സന്തോഷാൽ പാടിടുമേ;-സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾനൊമ്പരം തന്നീടുന്ന വേളകളിൽ(2)ഇമ്പസ്വരത്താൽ സ്വാന്തനമേകിഅന്തികെ വന്നീടുമേഞാൻ സന്തോഷാൽ പാടീടുമേ;-
Read Moreആരുമില്ല നീയൊഴികെ
ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാനീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം നിന്തിരുമാറിൽ ചാരുമ്പോഴല്ലാ-താശ്വസിക്കുമോ ആശ്വസിക്കുമോ?എളിയവർ നിൻമക്കൾക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ! വലിയവനാം നീയനുകൂലമാണെൻ ബലവും മഹിമയും നീ താൻ;-പ്രിയരെന്നു കരുതുന്ന സഹജരെന്നാലും പ്രിയലേശമില്ലാതെയാകും പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ നിയതം തുടരുന്നു മന്നിൽ;-ഗിരികളിൽ കൺകളുയർത്തി ഞാനോതും എവിടെയാണെന്‍റെ സഹായംവരുമെൻ സഹായമുലകമാകാശമിവയുളവാക്കിയ നിന്നാൽ;-മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം തരുണീമണി ഭാഗ്യവതി തന്നെ മരുഭൂമിവാസം തരുമൊരു ക്ലേശംഅറിയുന്നേയില്ലവൾ ലേശം;-
Read Moreആശ്രയം എനിക്കെന്നും എൻ
ആശ്രയം എനിക്കെന്നും എൻ യേശുവിൽ ആയതാൽ ബലവാൻ ഞാൻ (2) ശങ്ക ഇല്ല തെല്ലും ഭീതി ഇല്ല എൻ കൂടെ ഉള്ളവൻ സർവശക്തൻ (2) ഇല്ലില്ല അസാധ്യം ഒന്നും എന്‍റെ ദൈവത്താൽ സാധ്യം എല്ലാം (2) ചെങ്കടൽ നടുവിലും അഗ്നികുണ്ടത്തിലും കരുതുന്ന കർത്തൻ അവൻ (2) വൻ തിരമാലകൾ പോൽ എൻ പടകിൽ കഷ്ടങ്ങൾ ആഞ്ഞടിച്ചാൽ (2) ഞാൻ വിളിച്ചുണർത്തുമ്പോൾ ജീവന്‍റെ നായകൻ ശാസിച്ചകറ്റും എല്ലാം(2);- ഇല്ലില്ല… ഘോരമാം വൈരികളിൻ ആയുധങ്ങൾ എതിരായി ഉയർന്നീടുമ്പോൾ (2) എന്നുടെ […]
Read Moreആരുമൊരാശ്രയ മില്ലാതിരുന്നപ്പോൾ
ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾനീയെന്‍റെ ആശ്രയമായിതല്ലോ (2)വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെഎന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2)എന്‍റെ ദൈവം നല്ലവൻഅവൻ എന്നും വല്ലഭൻ (2)സ്നേഹിതരെല്ലാം മാറിടുന്നേരംആശ്രയിപ്പാൻ ഒരു താതനുണ്ട് (2)ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2)നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- ആരുമൊ..സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻമായയാം ഈ ഭൂമി മാറിടുമേ (2)കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2)കാന്തനോടൊത്തു ഞാൻ പോയിടുമേ (2);- ആരുമൊ..
Read Moreആശ്ചര്യ കൃപ ഇമ്പമെ എന്നേയും
ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചുഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾകൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേഅനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം;-വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ;-വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ;-നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യംഎൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ;-മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾമറയ്ക്കുള്ളിൽ പ്രാപിക്കും ഞാൻ ശാന്തി ആനന്ദവും;-
Read Moreആരേ അയക്കേണ്ടു ആർ നമുക്കായി
ആരേ അയക്കേണ്ടു ആർ നമുക്കായി പോയിടും വയലേലകൾ വിളഞ്ഞിടുന്നു വേലക്കാരോ ചുരുക്കമേ(2) ദൈവശബ്ദം കേൾക്കുമോ ഇനി അവസരം ലഭിക്കുമോ(2) ആത്ശക്തിയോടെ പോയിടാം താതനിഷ്ടം ചെയ്തിടാം(2);- ആരേ… ആയിരങ്ങൾ നശിച്ചിടുന്നു പാപച്ചേറ്റിൽ വീണതാ(2) കൈക്കുപിടിച്ചു കയറ്റിടാം ദൈവസേവ ചെയ്വോരേ(2);- ആരേ… ഒരുങ്ങാം നാം ശക്തിയോടെ പുതുബലത്താൽ പോയിടാം(2) കർത്തൻ വേല ചെയ്തു-തീർക്കാം കാലം തീരുന്നു വേഗം പോകാം(2);- ആരേ… Aare ayakkentu aar namukkaayi poyitum Aare ayakkentu aar namukkaayi poyitum vayalelakal vilanjitunnu velakkaaro churukkame(2) […]
Read Moreആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ ചാരേയുണ്ടേശു എന്‍റെ കാരുണ്യകർത്തനെൻ-ചാരത്തിങ്ങുള്ളപ്പോൾ ഏതും ഭയം വേണ്ടല്ലോ എന്‍റെ പാരിടവാസത്തിൻ കാലമതൊക്കെയും ആയവൻ തന്നെ തുണ;- വേലി കെട്ടീടുണ്ട് മാലാഖമാരെന്‍റെ ആലയം കാവലുണ്ട് അതാൽ ബാധകളൊന്നുമെൻ വാസസ്ഥലത്തോ- ടതിക്രമം ചെയ്കയില്ലാ;- മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം പഞ്ഞത്തിലും പോറ്റിടും-തന്‍റെ കുഞ്ഞുങ്ങളെ ക്രിയക്കൊത്ത എന്നാകിലും കുറ്റം നോക്കുന്നില്ല താൻ;- Aare bhayappetunnu vishvaasi njaan Aare bhayappetunnu vishvaasi njaan chaareyundeshu enre kaarunyakartthanen-chaaratthingullappol ethum bhayam vendallo enre paaritavaasatthin kaalamathokkeyum […]
Read Moreആരെ ഞാനിനി യയ്ക്കേണ്ടു ആരു
ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും കർത്താവിന്‍റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാനടിയാനെ നീ അയയ്ക്കേണമേ കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാൽ മതി, പോകാം ഞാൻ കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ വേലകൾ ശോധന നീ ചെയ്കേ […]
Read Moreആരെല്ലാം എന്നെ മറന്നാലും
ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ മാർവ്വോടു ചേർക്കാൻ മറുവിലയായവൻ യേശു എൻ ആത്മ സഖേ ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2) ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും നല്ലിടയൻ ജീവനേകി വീണ്ടവൻ ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;- യേശു എൻ ആത്മ സഖേ… ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ പിരിയരുതേ എൻ പ്രാണനാഥനെ ചങ്കു പിളർന്നെന്‍റെ സ്വന്തമായി തീർന്നവൻ;- യേശു എൻ ആത്മ സഖേ… Aarellaam enne marannaalum enne marakkaatthavan […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യഹോവാ ശാലോം എൻ സമാധാനം
- ജീവിതം ഒന്നേയുള്ളു അത്
- തിരുസന്നിധേ തരുന്നിതാ
- എൻ മനമെ നിൻ ആധാരമെൻ
- സർവ്വശക്തൻ നീ സ്വർഗ്ഗം ഭൂമി