ആരെ ഞാനിനി യയ്ക്കേണ്ടു ആരു
ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും കർത്താവിന്‍റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാനടിയാനെ നീ അയയ്ക്കേണമേ കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാൽ മതി, പോകാം ഞാൻ കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ വേലകൾ ശോധന നീ ചെയ്കേ […]
Read Moreആരെല്ലാം എന്നെ മറന്നാലും
ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ മാർവ്വോടു ചേർക്കാൻ മറുവിലയായവൻ യേശു എൻ ആത്മ സഖേ ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2) ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും നല്ലിടയൻ ജീവനേകി വീണ്ടവൻ ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;- യേശു എൻ ആത്മ സഖേ… ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ പിരിയരുതേ എൻ പ്രാണനാഥനെ ചങ്കു പിളർന്നെന്‍റെ സ്വന്തമായി തീർന്നവൻ;- യേശു എൻ ആത്മ സഖേ… Aarellaam enne marannaalum enne marakkaatthavan […]
Read Moreആരിലും ആരാധ്യൻ നീ
ആരിലും ആരാധ്യൻ നീ രാജാധിരാജാവും നീ പാടി സ്തുതിച്ചീടും ഞാൻ എല്ലാ നാളും നിൻ സ്തുതികൾ ഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… സ്തുതി രാജാവിന് എൻ ബലവും എൻ കോട്ടയും നീ മാത്രം യേശുനാഥാ ആശ്രയമായ് നീ അല്ലാതെ ആരുള്ളു എൻ ദൈവമേ;- പാവനനാം പരിശുദ്ധനേ ആരാധിച്ചിടുന്നു ഞാൻ മറവിടവും എന്‍റെ ഉപനിധിയും നീ മാത്രം എൻ യേശുവേ;- Aarilum aaraadhyan nee Aarilum aaraadhyan nee raajaadhiraajaavum nee paati sthuthiccheetum njaan ellaa naalum nin […]
Read Moreആരിതാ വരുന്നാരിതാ വരുന്നേശു
ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു കണ്ടാലും ലോകത്തിന്‍റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട് കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം വല്ലഭാ! നിന്‍റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത ആത്മസ്നാനവും അഗ്നിസ്നാനവും നിന്‍റെ കൈക്കീഴിലല്ലയോ എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്‍റെ കൈക്കീഴിലേൽക്കുന്നു സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി പെട്ടെന്നാത്മാവു വന്നു തന്‍റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്‍റെ […]
Read Moreആരാധിപ്പാൻ നമുക്കു കാരണമുണ്ട്
ആരാധിപ്പാൻ നമുക്കു കാരണമുണ്ട് കൈകൊട്ടി പാടാൻ ഏറെ കാരണമുണ്ട് ഹല്ലേലുയ്യാ ഹല്ലേലുയ്യാ നമ്മുടെ യേശു ജീവിക്കുന്നു കാലുകൾ ഏറെക്കുറെ വഴുതിപ്പോയി ഒരിക്കലും ഉയരില്ല എന്നു നിനച്ചു എന്‍റെ നിനവുകൾ ദൈവം മാറ്റിയെഴുതി പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല;- ഹല്ലേ.. ഉന്നതവിളിയാൽ വിളിച്ചു എന്നെ ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല ദയതോന്നി എന്‍റെ മേൽ ചൊരിഞ്ഞതല്ലേ ആയുസ്സെല്ലാം നിനക്കായി നൽകിടുന്നു;- ഹല്ലേ.. ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും നീ മാത്രമാണെന്നെ ഉയർത്തിയത് സന്തോഷത്തോടെ ഞാൻ […]
Read Moreആരിവർ ആരിവർ നിലയങ്കി ധരിച്ച
ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ? അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ അങ്കികൾ കുഞ്ഞാട്ടിൻ-തിരു ചങ്കതിൽ-നിന്നൊഴുകും തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;- ആരിവർ… ആകയാൽ അവർ- ഇനിയും- ദൈവ-സിംഹാസനത്തിൻ മുന്നിൽ ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാ-പ്പകലവർ- സേവ ചെയ്യും;- ആരിവർ… സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;- ആരിവർ… ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും ദൈവം-തുടച്ചീടും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ-താൻ;- ആരിവർ… […]
Read Moreആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ
അരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ യോഗ്യൻ ആരിലും ശ്രേഷ്ഠൻ എന്‍റെ യേശു മാത്രം സർവ്വ സ്തുതികൾക്കും യോഗ്യനാം നാഥനും രാജാധിരാജനാകും കർത്തനവൻ സർവ്വസൃഷ്ടിയും ഒന്നായ് വാഴ്ത്തീടും ഉന്നതനെ എന്നും മഹത്വം മാനം ശക്തി നിനക്ക് (2) യേശുവേ നാഥനെ അങ്ങെപോലെ ആരുമില്ലാ വീരനാം ദൈവമേ സർവ്വശക്തൻ നീ മാത്രമേ മൃത്യുവെ വെന്നവനെ നിത്യനാം ദൈവ പുത്രാ യേശുവെ നിൻ മഹത്വം എത്ര ഉന്നതം (2) ആകുലം ഏറുമ്പോൾ ആശ്വാസമേകിടും എന്നെന്നും നൽതുണയായ് തീരുമവൻ തന്നുള്ളംകരത്തിൽ ഭദ്രമായ് കാത്തിടും വേസ്ഥുന്നതെല്ലാം […]
Read Moreആർക്കും സാധ്യമല്ലാ
ആർക്കും സാധ്യമല്ലാ യതൊന്നിനും സാധ്യമല്ലാ യേശുവിൻ സ്നേഹത്തിൽ നിന്നും എന്നെ വേർപിരിക്കാൻ പ്രതികൂലങ്ങൾ എത്ര വന്നെന്നാലും-അതിൻ മീതെ നടന്നു ഞാൻ കടന്നു പോകും ഒരു കൈയ്യാൽ എൻ കണ്ണുനീർ തുടക്കും-ഞാൻ മറു കയ്യാൽ എൻ യുദ്ധം ചെയ്തീടും യേശുവിൻ സ്നേഹത്തിൽ നിന്നൊരുനാളും അകലുകയില്ലാ ഞാൻ സ്ഥാന മാനങ്ങൾക്കോ പേരിനും പെരുമക്കുമോ പാപ മോഹങ്ങൾക്കോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി… ബന്ധുജനങ്ങൾക്കോ പ്രലോഭനങ്ങൾക്കോ ജീവനോ മരണത്തിനോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി… Aarkkum saadhyamallaa Aarkkum saadhyamallaa yathonninum […]
Read Moreആരാധിപ്പാൻ യോഗ്യൻ എന്‍റെ യേശു
ആരാധിപ്പാൻ യോഗ്യൻ എന്‍റെ യേശുമാത്രം സ്തുതികൾക്കു യോഗ്യൻ എന്‍റെ യേശുമാത്രം പുകഴ്ച്ചയ്ക്കു യോഗ്യൻ എന്‍റെ യേശുമാത്രം ബഹുമാനത്തിനു യോഗ്യൻ യേശുമാത്രം ഈ ആരാധന എന്‍റെ വിടുതലാണേ ഈ ആരാധന എന്‍റെ ആനന്ദമാണേ ഈ ആരാധന എന്‍റെ സൗഖ്യമാണേ ഈ ആരാധന എന്‍റെ സന്തോഷമാണേ മലയാണെങ്കിൽ അതു മാറിപ്പോകും മരുഭൂമിയാണെങ്കിൽ മന്ന ഒരുക്കും മതിലാണെങ്കിൽ യരോഹോവായാലും മാറിടും നമ്മളാർക്കുമ്പോൾ(2);- ഈ… ഭയപ്പെടുവാനിനി കാര്യമില്ല ആപത്തുകാലത്തിലാധിവേണ്ട അർദ്ധരാത്രയിൽ അടിസ്ഥാമിളകും ചങ്ങലകളെല്ലാമഴിയും(2);- ഈ… അനർത്ഥങ്ങൾ അനവധി വന്നീടീലും ആപത്തുകൾ വന്നു ഭവിച്ചിടിലും […]
Read Moreആർപ്പിൻ നാദം ഉയരുന്നിതാ
ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ മഹത്വത്തിൻ രാജനെഴുന്നെളളുന്നു കൊയ്ത്തിന്‍റെ അധിപനവൻ പോയിടാം വൻ കൊയ്ത്തിനായ് വിളഞ്ഞ വയലുകളിൽ നേടിടാൻ വൻലോകത്തേക്കാൾ വിലയേറുമാത്മാവിനെ (2) ദിനവും നിത്യനരകത്തിലേക്ക് ഒഴുകുന്നു ആയിരങ്ങൾ മനുവേൽ തൻ മഹാസ്നേഹം അറിയാതെ നശിച്ചിടുന്നു;- ഇരുളേറുന്നു പാരിടത്തിൽ ഇല്ലിനി നാളധികം ഇത്തിരി വെട്ടം പകർന്നിടാൻ ഇതാ ഞാൻ, അയയ്ക്കണമേ;- ആരെ ഞാനയക്കേണ്ടു ആരിനി പോയിടും അരുമനാഥാ നിന്നിമ്പസ്വരം മുഴങ്ങുന്നെൻ കാതുകളിൽ;- ഒരു നാളിൽ നിൻ സന്നിധിയിൽ വരുമേ അന്നടിയാൻ ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ ഇടയായ് തീരരുതേ;- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഴ്ത്തീടും ഞാൻ എന്നുമെന്നും
- വിട്ടു പിരിയാൻ കഴിവതില്ലേ ആ
- വൈകുമ്പോൾ വാടും വയൽപ്പൂ
- നമ്മുടെ ദൈവത്തെപ്പോൽ
- കാൽവറിയിൽ നിന്‍റെ പേർക്കായ് തൻ