Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശു എത്രയോ സുന്ദരൻ വന്ദിതൻ

യേശു എത്രയോ സുന്ദരൻ വന്ദിതൻഎൻ നവിനാൽ വർണ്ണിപ്പാൻ അസാദ്ധ്യംജീവനെ എൻ ജീവനെ ഞാൻ വാഴ്ത്തുംജീവകാലമെല്ലാം സ്തുതിക്കുംതൻ ജ്ഞാനം എത്രയോ ഉന്നതംതൻ സ്നേഹം എത്രയോ അഗാധംയേശു എത്രയോ സുന്ദരൻ വന്ദിതൻതൻ സൗന്ദര്യം എന്നും ദർശിക്കാംchorusഞങ്ങൾ ആർത്തു പാടി വാഴ്ത്തുന്നുദൈവനാമത്തെ ഉയർത്തുന്നുആരാധനയ്ക്കും സ്തുതികൾക്കുംയോഗ്യൻ നീ മാത്രം(2)യേശു എത്രയോ പരിശുദ്ധൻ പരിശുദ്ധൻദൂതന്മാർ ആർക്കുന്ന കർത്തൻനാഥനെ എൻ നാഥനെ നിൻ നാമംസർവ്വഭൂമിക്കും മീതെ ഉന്നതംതൻ മഹിമ എന്നേക്കുമുള്ളത്തൻ മഹത്വം പരിപാവനംയേശു എത്രയോ പരിശുദ്ധൻ പരിശുദ്ധൻതൻ സ്നേഹത്തിൻ ആഴങ്ങൾ തേടാം;- ഞങ്ങൾ…

Read More 

യേശു ലോകത്തിന്റെ വെളിച്ചം

യേശു ലോകത്തിന്റെ വെളിച്ചംപരിശുദ്ധാന്മാവ് നിത്യപ്രകാശം തരുന്ന വെളിച്ചംയഹോവ എൻ വെളിച്ചം എൻ ജീവിത യാത്രയതിൽ (2)പ്രകാശിക്ക എഴുന്നേറ്റ് പ്രകാശിക്കദൈവത്തിന്റെ വെളിച്ചം നിന്റെ മേൽ ഉദിച്ചു എഴുന്നേറ്റ് പ്രകാശിക്ക (പ്രകാശിക്ക…)കൂരിരുൾ തിങ്ങിടും വേളയിൽ യഹോവ നിനക്കെന്നും വെളിച്ചമായ് അന്ധകാരമാം ജീവിതയാത്രയിൽ യഹോവ നിന്റെ പ്രകാശമായ് (പ്രകാശിക്ക…)യേശു ലോകത്തിൻ വെളിച്ചമായ് ഇരുട്ടിന്റെ അനുഭവം ഇനിയില്ല നിത്യപ്രകാശം നാഥൻ തരുന്നതാൽ അസ്തമിക്കാ ഇനി എന്റെ സൂര്യൻ (പ്രകാശിക്ക…)നിത്യ വെളിച്ചമായ് യേശു ഉള്ളതാൽ ഇരുട്ടിനെ പ്രകാശമാക്കിയല്ലോ രക്ഷകനാം എൻ യേശു ഉള്ളതാൽ അന്ധകാരമിനി […]

Read More 

യേശു മാത്രം യേശു മാത്രം എനിക്കെന്നും

യേശു മാത്രം യേശു മാത്രം (2)എനിക്കെന്നും എൻ ആശ്രയമേ കാണുന്നു ഞാൻ നിൻ സ്നേഹത്തെ കാണുന്നു ഞാൻ നിൻ ത്യാഗത്തെ (2)ഇത്ര നല്ലൊരു ജീവനെ തന്നവനെ (2)(യേശു മാത്രം…)എനിക്കായ് അത്ഭുതം ചെയ്യുംഎനിക്കായി വഴി തുറക്കും (2)ഇത്ര നല്ലൊരു സ്നേഹിതൻ യേശുവത്രെ (2)(യേശു മാത്രം…)അങ്ങേ ഞാൻ ആരാധിക്കുന്നു അങ്ങേ ഞാൻ സ്തുതിച്ചീടുന്നു (2)എല്ലാ നാമത്തിലും മേലായ നാമം (2)(യേശു മാത്രം…)

Read More 

യേശു മാറാത്തവൻ എന്റെ യേശു

യേശു മാറാത്തവൻ എന്റെ യേശു മാറാത്തവൻഇന്നലെയും ഇന്നും എന്നേക്കും യേശു മാറാത്തവൻ (2)വാക്കു മാറാത്തവൻ യേശു മാറാത്തവൻവാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻവാക്കു മാറാത്തവൻ യേശു മാറാത്തവൻഅന്ത്യത്തോളവും നടത്തുമാവൻ (2)കൈവിടാത്ത നാഥൻ യേശു കൈവിടാത്ത നാഥൻകാത്തിടുന്ന നാഥൻ യേശു കാത്തിടുന്ന നാഥൻആഴിയിൻ ഓളങ്ങൾ ഏറി വരുമ്പോൾതോളിൽ ഏറ്റുന്നവൻദുഷ്ടന്റെ കരങ്ങൾ എതിരായി വരുമ്പോൾചിറകിൽ മറയ്ക്കുന്നവൻ;- വാക്കു മാറാ…മറന്നിടാത്ത നാഥൻ യേശു മാറ്റമില്ലാത്തവൻവിശ്വസ്തനായ നാഥൻ യേശു വിശുദ്ധിയിൽ അത്യുന്നതൻ ലോകത്തിൻ സ്നേഹിതർ മറന്നിടും നേരം നിത്യമായി സ്നേഹിക്കുന്നോൻസ്വർഗീയ വീടതിൽ എത്തും വരെയും കാത്തു […]

Read More 

യേശു നാഥാ അങ്ങേ വരവിനായി എന്നെ

യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേഞരങ്ങുന്നൂ കുറുപ്രാവുപോൽ നിൻ സന്നിധേവാനമേഘേ കോടി ദൂതരുമായിഅന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ എന്നെയും ചേർക്കണേ1 വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ പ്രാപ്തനാക്കി തീർക്കണേതേജസ്സിൻ വാടാമുടി ചൂടുവാനെന്നെ യോഗ്യനാക്കി തീർക്കണേഎന്റെ കളങ്കമെല്ലാം മാറിടാൻ നിത്യ ജീവനായി ഞാൻ ഒരുങ്ങുവാൻ (2)എന്നിൽ നീ നിറയണേ;- യേശു നാഥാ…2 കനിവിൻ നാഥനേ കനിവു ചൊരിയണേകരങ്ങളിൽ എന്നെ താങ്ങണേഅലിവു നിറയും സ്നേഹ സാന്ത്വനംകരുണയോടെ എന്നിൽ പകരണേഎന്റെ ദേഹം മണ്ണോടു ചേരുമ്പോൾ സ്വർഗ്ഗഭവനമെനിക്കായി തുറക്കുവാൻ (2)എന്നിൽ നീ കനിയണേ;- […]

Read More 

വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം

1 വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം യേശുവിനായ് സ്വർഗത്തിൻ നന്മകൾ കാണാൻ തുറക്കേണം കണ്ണുകൾ നാം(2)2 പൊന്നുണ്ട് വെള്ളിയുമുണ്ട് നിലമുണ്ട് നിലവറയുണ്ട് ശാശ്വതമല്ലീവക ഒന്നും നിറമാർന്ന കുമിളകൾ പോലെ(2)3 ഈ ലോകേ വന്നു പിറന്ന യേശുവിനെ അറിയുക നാംപാപികളിൻ വിടുതലിനായി ജീവനെ വെടിഞ്ഞവനേശു(2)4 ഈ ലോകം നൽകും ധനവും മാനവും മഹനീയമല്ലനിസ്സാരമെന്നെണ്ണുക അത് വിലയേറിയതുയരത്തിലുണ്ട്(2)5 നശ്വരമാം ലോകം നൽകും നന്മകളും നശ്വരമേയുഗങ്ങളായുള്ളൊരു വാഴ്ച നിത്യമായതുയരത്തിലുണ്ട്(2)

Read More 

യേശു അത്ഭുതവാൻ എൻ യേശു

യേശു അത്ഭുതവാൻ എൻ യേശു അതിശയവാൻഎൻ ബുദ്ധിക്കതീതമായി എൻ യേശു അത്ഭുതവാൻ(2)കാനാവിൻ കല്യാണ വിരുന്നിൽ വെള്ളത്തെ വീഞ്ഞാക്കിയോൻ(2)തൻ വാക്കുകളിൻ ശക്തിയാൽ ലാസറെ ഉയർപ്പിച്ചവൻഅഞ്ചപ്പവും രണ്ടു മീനും കൊണ്ടു ജനത്തെ പോഷിപ്പിചോൻ(2)ചേറു കണ്ണിലെഴുതിയവൻ കുരുടന് കാഴ്ച നൽകി(2)ബെഥേസ്ഥയിൻ കുളക്കരയിൽ ബന്ധനം അഴിച്ച യേശു(2)വിധവയിൻ കരച്ചിലിങ്കൽ തൻ മകനെ ഉയർപ്പിച്ചവൻ(2)മാനവ രാശി തൻ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞോൻ(2)മരണത്തിൻ ഇരുളുകളെ മൂന്നാം നാൾ ജയിച്ചുവല്ലോ(2)വീണ്ടും വരുമെന്നുര ചെയ്തു സ്വർഗ്ഗേ കരേറിപ്പോയോൻ(2)കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കാൻവാന മേഘത്തിൽ വരും താൻ(2)

Read More 

യാചിപ്പിൻ തരുമെന്നരുളിയോൻ

യാചിപ്പിൻ തരുമെന്നരുളിയോൻയാചന നിരസിക്കില്ലചോദിപ്പിൻ നല്കുമെന്നരുളിയോൻആവശ്യം നിരസിക്കില്ലകണ്ണുനീരിൻ വീഥികളിൽഏകനായ്‌ ഞാൻ വലയുമ്പോൾകരയേണ്ട എന്നരുളിയോൻഹാഗാറിൻ നിലവിളി കേട്ടവൻഎന്റെ പ്രാർത്ഥന നിരസിക്കില്ലകൂരിരുളിൻ താഴ്‌വരയിൽഏകനായ്‌ ഞാൻ നടന്നാലുംഭയം വേണ്ട എന്നരുളിയോൻഏലിയാവിൻ പ്രാർത്ഥനകേട്ടവൻഎന്റെ യാചന നിരസിക്കില്ലരോഗിയായ്‌ ഞാൻ തളർന്നാലുംക്ഷീണിതനായ്‌ വലഞ്ഞാലുംകൈവിടില്ല എന്നരുളിയോൻയിസ്രായേലിൻ നിലവിളി കേട്ടവൻഎന്റെ ആവശ്യം നിരസിക്കില്ല

Read More 

യാഹേ യഹോവ

യഹോവാ യഹോവാ…യഹോവാ യഹോവാ…കൂരിരുളിൻ പാതയിലായി നൽവഴി കാട്ടാൻ നീ വരൂ (2)യാഹേ യഹോവാ നൽ വഴി എന്നും നീ തെളിക്കു (2)നീറുന്ന വേളകളിൽ ഏറുന്ന ദുഃഖങ്ങൾ (2) എൻ അകൃത്യങ്ങൾ അപരാധങ്ങൾ പൊറുക്കാൻ നീ വരൂയഹോവാ യഹോവാ (2)അലയുന്ന നേരമതിൽ തഴുകുന്നു സാന്ത്വനം (2) ജീവമന്ന നൽകി എന്നിൽ നിൻ ശ്വാസമേകിടുയഹോവാ യഹോവാ (2)

Read More 

യാഹിലെ സന്തോഷം നമ്മുടെ ബലം

യാഹിലെ സന്തോഷം നമ്മുടെ ബലംധൈര്യമായി നാം മുന്നേറുകഓട്ടം ഓടിടാം നാം വേല തികയ്ക്കാംവിരുത് പ്രാപിക്കാം നാം കിരീടം നേടാംഒത്തു ചേർന്നിടാം നാം ബലപ്പെട്ടിടാംഎഴുന്നേറ്റു പണിതീടുകഎതിരുകൾ ഉയർന്നീടുമ്പോൾവചനത്താൽ ഒത്തു ചേരുകഉണർവ്വിനായി വാഞ്ചിക്കുകസർവ്വശക്തൻ കൂടെയുണ്ട്;- ഓട്ടം…ദുഃഖം വേണ്ട ധൈര്യപ്പെടുകആത്മാവിനാൽ നിറഞ്ഞീടുകമതിലുകൾ പണിതീടുകലോകത്തെയും ജയിച്ചീടുക;- ഓട്ടം…

Read More