Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പ്രയാസമേ ഈ പ്രവാസകാലം

പ്രയാസമേ ഈ പ്രവാസകാലം യേശുവിനോടൊത്തു ഭാഗ്യം ജീവിതമെ ജയ ജീവിത ഭാഗ്യം ആത്മാവിനോടൊത്തു സാധ്യം 1 പാപമാം വലയിൽ ഞാനലഞ്ഞീടാതെന്നും കാത്തീടുന്നതു തൻ സ്നേഹം (2);- പ്രയാസമേ…2 ഇരുട്ടിൻ കോട്ടകൾ ലോകത്തിൻ പാശങ്ങൾതൊടുകയില്ല നമ്മെ ദിനവും (2);- പ്രയാസമേ…3 ക്ലേശങ്ങൾ നിറയുമീ ജീവിത പാതയിൽ കൂടെയുണ്ടെന്നു താതന്നരുളി (2);- പ്രയാസമേ…യേശുവിൻ സ്നേഹം യേശുവിൻ സ്നേഹം യേശുവിൻ സ്നേഹമെൻ ഭാഗ്യം (3)

Read More 

പ്രിയനേശു വേഗം വന്നിടും

പ്രിയനേശു വേഗം വന്നിടും പ്രിയനാം എന്നെ ചേർക്കുവാൻ പോയപോൽ താൻ വേഗം വന്നിടും പൊൻപുലരിയിൽ എന്നെ ചേർക്കുവാൻ 1. അനാദികാലം മുൻപെ അറിഞ്ഞു എന്നെ അന്യനായി അലഞ്ഞപ്പോൾ തേടി നീ വന്നുതൻ ജീവൻ എനിക്കായ് ദാനമേകി കരുണയിൻ നാഥനെ സ്തുതി നിനക്ക് പ്രിയനേശു വേഗം വന്നിടും ) 2. മരുവിൻ വെയിലിൽ തളർന്നാലും ഉരുകി എൻ മനം ക്ഷയിച്ചാലുംതീരാത്ത പ്രത്യാശ ഉണ്ട് എനിക്ക് കാത്തിരിപ്പു അവനുടെ വരവിനായി ഞാൻപ്രിയനേശു വേഗം വന്നിടും ) 3. കേൾക്കുന്നുണ്ടെൻ പ്രീയന്റെ […]

Read More 

പ്രിയനാട്ടിലേക്കുള്ള യാത്ര

പ്രിയനാട്ടിലേക്കുള്ള യാത്ര പ്രിയനേ തേടിയെൻ യാത്ര ഒരുനാളും പിരിയാതെ കൊതിതീരുവോളം ഒന്നായി വാഴുവാനശാ 2ഈ ദുഃഖ സാഗരം എത്രനാളായ് ഞാൻ താണ്ടുന്നു തളരുന്നു തിരയിൽ 2ഇനിയെത്ര ദൂരം മുൻപോട്ടു നീങ്ങണം ആ സ്നേഹതീരം പുൽകാൻ 2ആശാ കിരണംപോൽ നീ പകർന്നേകിയ വിശ്വാസദീപം തെളിച്ചും 2നിൻ നാമ മന്ത്രം ജപിച്ചും നീങ്ങുന്നു നിൻ നാട്ടിൽ എത്തീടുവോളം 2

Read More 

പ്രിയനേ നിൻ സാന്നിധ്യ മറവിൽ

പ്രിയനേ നിൻ സാന്നിധ്യ മറവിൽഎന്നും വിശ്രമിച്ചീടാൻ കാത്തിടുന്നുനോക്കി നോക്കി കൺകൾ കൊതിച്ചീടുന്നേ നേരമെന്റെ മുൻപിൽ അധികമതോ കാന്തനെ നിൻ വരവ് താമസമോ ഹാഗാറിന്റെ കണ്ണുനീർ കണ്ടവനെ പൈതലിന്റെ കരച്ചിൽ കേട്ടവനെ മരുവിൽ ദാഹം തീർത്തവനെ മരുവിൽ ദാഹം തീർത്തവനെ അബ്രഹാമിൻ പേര് വിളിച്ചവനേ പൈതലിന്റെ മറുവില കണ്ടവനെ വീണ്ടെടുപ്പിൻ വിലയായി വന്നവനെ വീണ്ടെടുപ്പിൻ വിലയായി വന്നവനെ

Read More 

പ്രിയനേ യേശുവേ അങ്ങെന്റെ ജീവനല്ലേ

പ്രിയനേ യേശുവേ അങ്ങെന്റെ ജീവനല്ലേയേശുവേ സ്‌നേഹമേ അങ്ങെന്റെ സ്വന്തമല്ലേഅങ്ങേ പിരിഞ്ഞൊരു നേരം പോലും അങ്ങേ മറന്നൊരു നിമിഷം പോലും വേണ്ടെനിക്കീ പാരിടത്തിൽ (2)അങ്ങേ സ്‌നേഹിച്ചു സ്‌നേഹിച്ചുകൊതി തീരുന്നില്ല എന്നേശു നാഥനെ (2)അങ്ങിൽ കാണുന്നെന്നേശുവേ നല്ല താതനെഅങ്ങിൽ കാണുന്നെന്നേശുവേ പ്രാണസ്‌നേഹിതനേ (2)മുൾമുടി ധരിച്ചതും എൻ പേർക്കായി കാൽകരം തുളച്ചതും എൻ പേർക്കായി (2)വേദന സഹിച്ചങ്ങു പിടഞ്ഞപ്പോഴും ഓർത്തത് എന്നെ മാത്രം (2)

Read More 

പുകഴ്ത്തിടും ഞാനെൻ യേശുവിനെ

പുകഴ്ത്തിടും ഞാനെൻ യേശുവിനെനന്ദിയുള്ള ഹൃദയമോടെസ്തുതിച്ചിടും ഞാനെൻ യേശുവിനെഎന്നും പാരിൽ പ്രിയനേആരാധിക്കാം ആരാധിക്കാംയേശു രാജാവിനെആരാധിക്കാം ആരാധിക്കാംയേശു കർത്താവിനേഎന്നിലെ വേദന ശോധനങ്ങൾഇന്ന് വിടുതലായിടുമെ ആരാധിക്കും ഞാൻ ശക്തിയോടെഎൻ യേശുവേ എന്നുമെന്നും;-ശക്തമാം നിന്റെ സ്പർശനമെന്നിൽതന്നിടൂ മഹോന്നതാവന്നിടണേ എൻ അരികിൽ നീഅൽഭുതം പ്രവർത്തിക്കണേ;-കണ്ണുനീർ തൂകിയ നേരത്ത് കനിവോടെ കരുതിയ നാഥനെ പ്രത്യാശ നിന്നിൽ വെച്ചിടുന്നു ജീവൻ തന്നവനെ;-

Read More 

പുകഴുവാൻ ഒന്നുമില്ലീ ധരണിയിൽ

പുകഴുവാൻ ഒന്നുമില്ലീ ധരണിയിൽ നീയൊഴികെകർത്താവെ നീയാണെന്റെ പുകഴ്ച്ചയപ്പാഅമ്മതൻ ഗർഭം മുതൽ ഇതുവരെ കരുതിയകർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കുംഅനുദിനം കരം പിടിച്ചെന്നെ നടത്തിടുന്നകർത്താവിൻ ദയയെ ഞാൻ വാഴ്ത്തി സ്തുതിക്കും;-രോഗക്കിടിക്കയിൽ വന്നെനിക്കു വൻ സൗഖ്യം തന്നകർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കുംരോഗക്കിടക്ക മാറ്റി പുതുശക്തി ഏകിടുന്ന കർത്താവിൻ കരുണയെ പാടി സ്തുതിക്കും;-ബാശാൻ കൂറ്റന്മാരെന്നെ തകർക്കുവാൻ വന്ന നേരംനൊടിയിടയിൽ ജയം തന്ന കരുതൽ ഓർത്താൽശത്രുവിൻ തല തകർത്ത് മാത്രയിൽ ജയം തന്ന ദൈവത്തിൻ കരുതലിനെ പാടി സ്തുതിക്കും;-

Read More 

പ്രാർത്ഥനകൾ കേൾക്കുന്ന ദൈവം

പ്രാർത്ഥനകൾ കേൾക്കുന്ന ദൈവംയാചനകൾ നൽകുന്ന ദൈവം ഇമ്മാനുവേലായ് നമ്മോടു കൂടെഎന്നാളുമുള്ളതിനാൽ… എന്നുള്ളിൽ ഭാരമില്ലചോദിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടുംമുട്ടുവിൻ എന്നാൽ വാതിൽ തുറക്കുംഅന്വേഷിപ്പിൻ എന്നാൽ കണ്ടെത്തിടുംവാഗ്ദത്തം തന്നവൻ താൻ… (പ്രാർത്ഥനകൾ…)വയലിലെ താമരയെ നോക്കുവിൻനൂൽക്കുന്നില്ല വസ്ത്രം നെയ്യുന്നില്ല(2)ആകാശത്തിലെ പറവകളോവിതയുമില്ല ഏതും കൊയ്യുന്നില്ല(2)എങ്കിലും നാഥൻ അവയെ ഉടുപ്പിക്കുന്നു…അവയെ പുലർത്തീടുന്നു(2);- പ്രാർത്ഥനകൾ…ആകാശം ഭൂമിക്കു മീതെഉയർന്നിരിക്കുന്നത് പോലെ(2)യാഹിൻ വിചാരങ്ങൾ ഉയർന്നതല്ലോ എൻ വിചാരങ്ങൾ തൻ മേലെ എന്നും(2)ഒരുക്കിടുന്നു നാഥൻ സ്വർഗ്ഗേ വലിയ രക്ഷഎനിക്കിനി ഭാരമില്ല(2);- പ്രാർത്ഥനകൾ…

Read More 

പുരാതനനാം ദൈവമെന്റെ സങ്കേതം

പുരാതനനാം ദൈവമെൻറെ സങ്കേതംകീഴെ ശാശ്വത ഭുജത്തിലെന്നെ താങ്ങിടുംഞാൻ വീഴാതെ തകർന്നു പോകാതെആ ശാശ്വത ഭുജത്തിലെന്നെ താങ്ങിടുംഉന്നതനാം ഉയർന്നവനാംശാശ്വതവാസി പരിശുദ്ധൻയേശുവേ എൻ യേശുവേനാഥനെ എൻ രാജനെഏകനായ് തീർന്നിടും വേളയതാകിലും പ്രീയരെല്ലാം മാറിടും നേരമാതാകിലുംകൂട്ടിനായ് വന്നിടും സാന്ത്വനമേകിടുംമാറ്റമില്ലാത്തതാം യാഹ് താൻ;- ഉന്നതനാം…മൃത്യുവിൻ താഴ്വര ആയിടും നേരവുംആശയറ്റേകനായ് തീർന്നിടും നേരവുംരക്ഷയാം ദൈവമായ് നാൾതോറും കാത്തിടുംനീക്കുപോക്കേകിടും യാഹ് താൻ;- ഉന്നതനാം…

Read More 

പ്രാർത്ഥനക്കായ് തിരുമുമ്പിൽ

പ്രാർത്ഥനക്കായ് തിരുമുമ്പിൽ കൈവണങ്ങുന്നടിയാർതിരുഹിതം പോൽ യാചിപ്പാൻ വരം താ പരമപിതാഅനുഗ്രഹദായകനേവിശ്വാസ സ്ഥിരതരായ് അണഞ്ഞിടും ദാസരിന്മേൽമശിഹായിൻ നാമത്തിൽകുറവെന്യേ കൃപ നൽകി വഴിനടത്തുകരുണകൾക്കുടയവനെവേദാന്ത പൊരുൾ ഗ്രഹിപ്പാൻ തവഹിതം പോൽ മരുവാൻജ്ഞാനത്തിൻ ഉറവുകളെഅടിയരിലനുദിനമരുളണമേഅറിവിൻ വല്ലഭനേതിന്മകളിൽ പതറാതെ നന്മകളിൽ ജയിപ്പാൻകന്മഷങ്ങൾ വിട്ടൊഴിയാൻവിവേചനമരുളുക പരമഗുരോആത്മഫലം വിളങ്ങാൻനിർമ്മലരാം മനമോടെ നിരന്തരം സ്തുതിച്ചിടുവാൻനിർമ്മദരായ്‌ നിലനിൽപ്പാൻനിരുപമസ്നേഹത്തിൽ വസിച്ചിടുവാൻനിഖിലേശാ കൃപ ചൊരിയു

Read More