Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പ്രതിസന്ധികളിൽ പ്രത്യാശയരുളി

പ്രതിസന്ധികളിൽ പ്രത്യാശയരുളിപ്രതിദിനം വഴി നടത്തുംപരിപാലകനാം പരമോന്നതനേസതതമെൻ സ്തുതി നിനക്ക്1 ഇരുളേറും മരുവിതിൽ അഴലേറി മരുവുമ്പോൾതുണയായെൻ അരികിൽ വന്നോൻവഴി കാണാതുഴറിയ വേളയിലെൻ മുമ്പിൽമാർഗ്ഗം തെളിച്ചതും നീ;- പ്രതിസ…2 കരകാണാതാഴിയിൽ കൊടുങ്കാറ്റിലുലഞ്ഞപ്പോൾഅന്തികെ അണഞ്ഞവൻ നീഎൻ ചെറു പടകതിൽ അമരത്തിലിരുന്നെന്നെശാന്തമായ് നയിച്ചതും നീ;- പ്രതിസ…3 വൈരികൾ നടുവിലെൻ ഭീതിയകറ്റി നൽമേശയൊരുക്കിയവൻചെങ്കടൽ നടുവിൽ തൻ വീഥി തുറന്നെന്നെമറുകരയണച്ചതും നീ;- പ്രതിസ…4 ആവശ്യമഖിലവും അനുദിനമറിഞ്ഞെന്നെആശ്ചര്യമായ് നയിച്ചോൻപരിമിതി വളരെയുണ്ടെന്നിലെന്നാകിലുംകുറവെന്യേ പുലർത്തുവോൻ നീ;- പ്രതിസ…

Read More 

പ്രതിസന്ധികളുടെ നടുവിൽ എന്റെ

പ്രതിസന്ധികളുടെ നടുവിൽ എന്റെപ്രാർത്ഥന കേട്ടുളളലിഞ്ഞവനെഉച്ചത്തിൽ നിന്നോട് യാചിച്ചപ്പോൾഉത്തരമരുളിയ പോന്നേശുവേപ്രാർത്ഥിക്കുന്നു നിൻ സന്നിധിയിൽകാത്തിരിക്കുന്നു പരിശുദ്ധനെധൈര്യമൊടെ കൃപാസനത്തിൻഅടുത്തുവന്നരികത്തു നിന്നിടാൻപ്രവേശനം നൽകി കരുണയുള്ളോൻതത്സമയം വേണ്ട കൃപയും നൽകി;- പ്രാർത്ഥി…മനസ്സു തകർന്നു വിളിച്ചപ്പോൾഹൃദയം നുറുങ്ങി ഞാൻ കേണപ്പോൾസാന്ത്വനമേകും തിരുകരത്താൽചേർത്തണച്ചു കണ്ണീർ തുടയ്ക്കും;- പ്രാർത്ഥി…ആകാശം ചായ്ച്ചിറങ്ങിവരുംമഹാ വീരനെപ്പോൽ അരികിൽ വരുംഉയരത്തിൽ നിന്നു കരം നീട്ടിപെരു വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു;- പ്രാർത്ഥി…

Read More 

പ്രത്യാശ വർദ്ധിച്ചീടുന്നേ തേജസ്സേറും

പ്രത്യാശ വർദ്ധിച്ചീടുന്നേതേജസ്സേറും മുഖം കാണുവാൻ(2)കാലമേറെ അടുത്തുവല്ലോ വിൺപുരിയിൽ എത്തിച്ചേരുവാൻ (2)കഷ്ടതകൾ എല്ലാം തീർന്നിടുംരോഗ ദുഃഖമെല്ലാം മാറിടും (2)പുതുദേഹം പ്രാപിച്ചീടും നാം പ്രീയൻ കൂടെ ചേർന്നിടുമ്പോൾ (2) ലോകവാസം വിട്ടുപിരിയുംസ്വന്തമെല്ലാം മാറിപ്പോയിടും (2)കണ്ണിമെക്കും ഞൊടിനേരത്തിൽഎത്തിടുമെൻ പ്രിയൻ ചാരത്ത് (2) കൂടാരമാകും ഭവനം വിട്ടൊഴിഞ്ഞാൽ യേശുവിൻ കൂടെ (2)കൈപ്പണി അല്ലാത്ത നാട്ടിൽ നാം എത്തിച്ചേർന്നു വിശ്രമിച്ചീടും (2)

Read More 

പ്രത്യാശയാകുന്ന യേശുവിനോടൊപ്പം

പ്രത്യാശയാകുന്ന യേശുവിനോടൊപ്പംപ്രഭാതത്തിൽ ഞങ്ങൾ യാത്ര ചെയ്തീടുവാൻഞാനാകുന്നു വഴി എന്നു പറഞ്ഞോനെസാക്ഷാൽ വഴിയായി കൂടെ വരേണമേലോക സൂര്യനുദിച്ചുയർന്നീടും നേരംഭീകര രാത്രിയിൻ ഏകാന്തത മാറുംനീതി സൂര്യനുദിച്ചീടുന്ന നേരത്തിൽപാപത്തിൻ ഘോരമാം കൂരിരുട്ട് നീങ്ങുംകഴിഞ്ഞ രാത്രിയിൽ സൂക്ഷിച്ച നാഥനെ നന്ദിയോടെ കാലേ വാഴ്ത്തി സ്തുതിക്കുന്നുഈ പകലിലെന്റെ സംസാരം സൂക്ഷിപ്പാൻപ്രവർത്തനത്തിലും അങ്ങയോടുകൂടെമുമ്പേ നിൻ രാജ്യവും നീതിയും തേടീടുംഅതോടൊപ്പം എല്ലാം നൽകുന്ന യേശുവേഭൗതിക നേട്ടങ്ങൾ അല്ല എനിക്കിന്നുആത്മീക മുന്നേറ്റം മതി എനിക്കിന്നു

Read More 

പ്രത്യാശയേറുന്നെ എന്നാശയേറുന്നെ

പ്രത്യാശയേറുന്നെ എന്നാശയേറുന്നെഎൻ പ്രാണ നാഥനെ നിൻ മുഖം കാണുവാൻ പ്രത്യാശയേറുന്നെഎൻ ആശയതാണേ എൻ വാഞ്ചയതാണേഎൻ പ്രാണ നാഥനെ നിൻ മുഖംകാണുവാൻ പ്രത്യാശയേറുന്നെ1 ഏറെയില്ല കാലം ഏറെയില്ലവരവിൻ ധ്വനി കേൾപ്പാൻ സമയമായിമർത്യർ ഭൂമിയിൽ ഭ്രമിച്ചുതുടങ്ങികാന്ത നിൻ വരവിന് എന്തുതാമസം;-2 ഒരുങ്ങിടാം നാം വേഗം ഒരുങ്ങിടാംവിശുദ്ധിയെ തികച്ചു ഒരുങ്ങിടാംകാഹള നാദത്തിങ്കൽ പോയിടും നാമുംകൈവിടപ്പെട്ടു നീ പോയിടല്ലെ;-3 ലോക സംഭവങ്ങൾ വെളിപ്പെടുമ്പോൾലോക നാഥനെ നീ വേഗം വരണേഈറ്റ് നോവുകൾ ആരംഭിച്ചല്ലോഞാനും പ്രീയൻ കൂടെ പോകാറായ്;-

Read More 

പ്രാണപ്രീയാ യേശുനാഥാ എന്നിങ്ങു

പ്രാണപ്രീയാ യേശുനാഥാഎന്നിങ്ങു വന്നീടുംപൊൻമുഖം ഞാൻ ഒന്നു കാണ്മാൻസർവ്വം മറന്നു പാടാൻനാഥാ വരണേ എന്റെ ദുരിതങ്ങൾ അകറ്റണമേനിൻ വരവിൻ ലക്ഷണങ്ങൾനാടെങ്ങും കാണുമ്പോൾവാഗ്ദത്തങ്ങളിലാശവച്ചു ഞാൻനാൾതോറും കാത്തിടുന്നുതേജസിൽ നീ വെളിപ്പെടും നാളിൽസൽഫല പൂർണ്ണതയാൽതാവക സന്നിധേ ശോഭിതനാകുവാൻആത്മാവാൽ നയിക്കണമേനല്ല ദാസാ എൻ മഹത്വത്തിൽനീയും പ്രവേശിക്കഅൻപാർന്ന നിൻ സ്വരം ഇമ്പമായ് കേൾക്കുവാൻഎന്നേയും യോഗ്യനാക്കൂഇരുളിൻ വഴിയിൽ അലയും സഹജരിൽരക്ഷയിൻ ദൂതേകാൻആത്മഭാരം അടിയനിലേകണേതിരുഹിതം തികച്ചിടുവാൻ

Read More 

പ്രാണൻ പേവോളം ജീവൻ-ഞാനാരാധിക്കും

ഞാനാരാധിക്കും എൻ കർത്താവിനെമാറ്റാരേക്കാളും വിശ്വസ്ഥാനയോനെആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽഅങ്ങെപ്പോലെ വേറാരുമില്ലായെപ്രാണൻ പോവോളം ജീവൻ തന്നോനെഭൂവിലരിലും കാണാത്ത സ്നേഹമേആ മാർവിൽ ഞാൻ ചാരിടുന്നപ്പാഅങ്ങെ പിരിയില്ലാ എൻ യേശുവേഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദംകൈവിരൽ പിടിച്ചു എന്നെ നടത്തുന്നുതാഴെ വീഴാതെ എന്നെ താങ്ങിടുംതാഥൻ കൂടെയുള്ളതെൻ ആശ്വാസംകഴിവല്ല നിൻ കൃപ മാത്രമേഈ പേരും ഉയർച്ചയും നിൻ ധാനമേഎന്നെ നിർത്തിയ നിൻ കരുണയെകൃപമേൽ കൃപയാൽ എന്നെ നിറയ്ക്കണെ

Read More 

പ്രാണന്റെ ഉടയവനെ പ്രാണൻ

പ്രാണന്റെ ഉടയവനെ പ്രാണൻ നിൻ കയ്യിലല്ലേ സന്ദേഹമെന്തിന് സോദരനേ നീ നിനക്കുള്ളതല്ലലോ 1 . രോഗമേ എന്നുള്ളിലേശുവുണ്ട് നിൻ മുട്ട് മടക്കുവാൻ കൽപ്പിക്കുന്നു കടഭാരമേ നീയെന്നെ തൊടുകയില്ല യേശുവിൻ രക്തമെന്നാശ്രയം രക്തമെൻ മറവിടമേ രക്തമെൻ കോട്ടയുമെ തിരുനിണത്താല്ലെന്നേ വാങ്ങിയവൻ എൻ ഹൃദയത്തിൽ വസിക്കുന്നതാൽ (പ്രാണന്റെ….)2 . നദി നിന്നെ കവിയില്ല സോദരനേ എരിതീ അണഞ്ഞീടും വൻ ശകതീയാൽ അലറുന്ന സിംഹങ്ങൾ മിണ്ടാതെയായ് തീർന്നിടും അതി ബലം നിന്നുള്ളിലെ ചുഴലി കൊടുകാറ്റത്തോ വൻ തിരമാലകളോ പടിക്കിനോടടുക്കുവാന് കഴിവതില്ലാ എൻ […]

Read More 

പാഴാക്കിടുന്നോ ഈ ജന്മം

പാഴാക്കിടുന്നോ ഈ ജന്മംപാഴ്ലോക ചിന്ത നിറഞ്ഞുആഡംബരത്തിൻ വ്യാമോഹമാർന്നുഅകലുകയോ ദൈവസന്നിധി വിട്ടെന്നുമേ(2)പാവനസ്ഥാനം മറന്നുവെറും പാപിക്കായ് ലോകെ പിറന്നു (2)നമ്മിൽ വരേണ്ടുന്ന ശാപംനല്ല പാലകൻ ഏറ്റില്ലയോ (2)കേഴുമോ പാപങ്ങൾ ഓർത്ത്ഇന്നു കേൾക്കുമോ സ്നേഹമി നാദം (2) സംസാരസാഗരം നീന്തിസത്യദേവനേ കണ്ടെത്തുമോ(2)

Read More 

പ്രാണപ്രീയ നിന്മുഖം-പ്രിയന്റെ പൊന്മുഖം

പ്രാണപ്രീയ നിന്മുഖം കാണുവാൻകണ്ണുകൾ കൊതിച്ചീടുന്നെ (2)കാത്തു കത്തീടണോ നിൻവരവിനായികണ്ണുകൾ കൊതിച്ചീടുന്നേ (2)അന്നു തീരും ദുഃഖങ്ങൾ എല്ലാംപാരിലെ ദുരിതങ്ങളും (2)പ്രത്യാശ നാടിനെ കണ്ടിടുമ്പോൾ എൻമാനസം സന്തോഷിക്കും (2)അന്നു ഞാൻ കാണും നിത്യ തുറമുഖംവ്യക്തമായി ഞാൻ കണ്ടിടും (2)മറുവിലയായി എനിക്കായ് നൽകിയയേശുവിനെ കണ്ടിടും (2)

Read More