Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഭയ​പ്പെടാതെ നാം പോയിടാം

ഭയ‍പ്പെടാതെ നാം പോയിടാംയിസ്രായേലിൻ ദൈവം കൂടെയുണ്ട്അന്ധകാരമാം ഈ ലോകയാത്രയിൽഅനുദിനമവൻ നമ്മെ നടത്തിടുന്നുമരുഭൂമിയിലെ യാത്രയിലും നീമാറാത്ത ദൈവമല്ലോകാടപ്പക്ഷിയും മന്നായും കൊണ്ടവൻതൃപ്തരായി നടത്തിടുന്നു;- ഭയ…തിരമാലകൾ വൻ ഭാരങ്ങളിലും നീമാറാത്ത ദൈവമല്ലോകാറ്റെ ശാസിച്ച കാൽവറിനാഥൻകാത്തു സൂക്ഷിച്ചീടുന്നു;- ഭയ…പല വ്യാധികളാൽ വലഞ്ഞീടും നേരം മാറാത്ത ദൈവമല്ലോആത്മ വൈദ്യനാം ശ്രീയേശു നായകൻസൗഖ്യം പ്രദാനം ചെയ്യും;- ഭയ…മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ മാറാത്ത ദൈവമല്ലോഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾചേർത്തിടും ഭാഗ്യനാട്ടിൽ;- ഭയ…

Read More 

ഭയ​പ്പെടെണ്ടാ ഇനി ഭയ​പ്പെടെണ്ടാ

ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാഇമ്മാനുവേൽ നിന്‍റെ കൂടെയുണ്ട്എണ്ണമില്ലാതുള്ള നന്മകൾ ഒർത്താൽവർണ്ണിപ്പാൻ ആയിരം നാവുകൾ പോരാസിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലുംഭയപ്പെടേണ്ടിനിയുംതീച്ചൂള നിന്നെ മൂടിയെന്നാലുംഭയപ്പെടേണ്ടിനിയുംകൺമണിപോൽ നിന്നെ കാക്കുന്ന ദൈവംതന്നുള്ളം കൈയ്യിൽ വഹിച്ചിടും എന്നെകൂട്ടിനായ് ആരും കൂടില്ലെന്നാലുംഭയപ്പെടേണ്ടിനിയുംകൂടെ സഹിപ്പാൻ ആരുമില്ലെന്നാലുംഭയപ്പെടേണ്ടിനിയുംതന്നുള്ളം കയ്യിൽ വരച്ചവൻ നിന്‍റെകൂടെ നടക്കും കൂടെ വസിക്കും

Read More 

ഭയ​‍പ്പെടില്ല ഞാൻ മരുഭൂമിയാത്ര

ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽനാഥനെന്‍റെ നായകനായ് കൂടെയുള്ളതാൽ:തന്‍റെ സാന്നിധ്യം ഓർത്തനുദിനംവാഴ്ത്തിടും സ്വർഗ്ഗതാതനെ(2)വഹിച്ചിടുന്നവൻ തൻ കരങ്ങിളിൽനടത്തിടുന്നു താൻ തൻ വഴികളിൽ:ആനന്ദമേ ആശ്വാസമേ ഉല്ലാസമേക്രിസ്ത്യ ജീവിതം (2)ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ:തൻ വരവിൽ ഞാൻ വസിച്ചനുദിനംപാടിടും തൻ കൃപകളെ (2);- വഹിച്ചി…അനർഥനാളിൽ താൻ തന്‍റെ കൂടാരത്തിലുംതിരുനിവാസത്തിന്‍റെ മറവിലും മറച്ചിടും:പാറമേലെന്നെ ഉയർത്തിടുമവൻപാടിടും എൻ ദൈവത്തിനായ്(2);- വഹിച്ചി…

Read More 

ഭയപ്പടെണ്ട നാം യേശു കരുതും

ഭയപ്പടെണ്ട നാം യേശു കരുതുംശ്വാശ്വത വീട്ടിൽ എത്തും വരെഇല്ല മറ്റാരും ആശ്രയമായി ഈ മരുഭു യാത്രയിൽ(2)ഞാൻ നിന്‍റെ പൈതൽ നിൻ രക്തത്താൽവീണ്ടെടുത്തു എന്നെ നിത്യരക്ഷയ്ക്കായി(2)യേശു കരുതും കണ്മണിപോൽഅനുദിനം തൻ പാതയതിൽ(2)യേശു എന്നെ വന്നു ചേർത്തിടുന്ന നാൾകണ്ണീർ തുടയ്ക്കും മാറോടണയ്ക്കും (2)നിത്യതയിൽ ഞാൻ കൂടെ വാഴുംപ്രാപിക്കും ജീവകിരിടം (2)വൻ രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ ആശ്വാസദായകൻ യേശു മാത്രമായ് (2)തൻ ചിറകതിൽ കാത്തുകൊള്ളുംനൽകും സമാധാനവും(2)

Read More 

ഭീരുവായിടാ ഞാൻ സാധുവെങ്കിലും

ഭീരുവായിടാ ഞാൻ സാധുവെങ്കിലുംക്ഷീണിക്കാ വിഷാദം മൂലം ലേശവുംക്രിസ്തനെൻ സഹായം നിത്യമെൻ ബലംനിസ്തുല പ്രവാഹം തൻ പ്രേമവും കൃപയും വൻകൃപകളാൽ വൻകൃപകളാൽ എൻ നാഥനിതുവരെയുംപുലർത്തിയാശ്ചര്യമായ്പക്ഷികൾക്കു ഭക്ഷ്യം നൽകിടുന്നവൻസസ്യങ്ങൾക്കതുല്യ ശോഭയേകുന്നോൻസർവ്വം ചന്തമായ്നിയന്ത്രിക്കുന്നവൻതന്നെയെന്‍റെ നാഥൻ സത്യേക സംരക്ഷകൻ;-എൻ കേരീതുവാസം രമ്യമാക്കുവാൻനൽകും നിഷ്പ്രയാസം സർവ്വം ഭംഗിയായ്ഏലിയാവിൻ ദൈവം നിത്യശക്തനായ്വാഴുന്നിന്നുമേവം കാരുണ്യസമ്പൂർണ്ണനായ്;-

Read More 

ഭീതി വേണ്ടിനി ദൈവ പൈതലേ

ഭീതി വേണ്ടിനി ദൈവ പൈതലേനാളെയെ നിനച്ചു ഭാരം ഏറ്റിടേണ്ട നീനിന്‍റെ ദുഃഖ ഭാരമെല്ലാം ക്രൂശതിൽ വഹിച്ചവൻനിന്നുയർച്ച താഴ്ചയെല്ലാം മുന്നമേ കുറിച്ച നിൻയേശു നിന്‍റെ കൂടെയുള്ളതാൽ. . നിത്യവും ജയോത്സവം കൊണ്ടാടിടാം കൊടുങ്കാറ്റെത്രയടിച്ചാലും തെല്ലും ഉലയല്ലേ ഒരുനാളും പാവനാത്മാവിൻ അഗ്നിയാൽ ആളും നിന്‍റെ വിശ്വാസത്തിൻ തിരിനാളം കാണാത്ത കാര്യങ്ങൾക്കുറപ്പും അതിൻ പൂർത്തിവരുത്തുന്നവനും യേശുവല്ലോ സർവ്വശക്തൻ നിന്നെ ആഴിപ്പരപ്പിലും നടത്തും;- ഭീതി…അലമാല ഏറിവന്നാലും തിര പടകിൽ ആഞ്ഞടിച്ചാലും കടൽപ്പാറ മേൽ തട്ടിയെന്നാലും തോണി തകരുകില്ലൊരു നാളുംഅമരത്തായിതാ യേശു അവൻ നിൻ […]

Read More 

ഭ്രമിച്ചു നോക്കാതെ പോക

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്കരുത്തനായവൻ കൂടെയുണ്ടെന്നുംകാവലുണ്ടെന്നും തൻ ദൂതസഞ്ചയംകാണുന്നില്ലേ ചാരെ നിന്‍റെ ആത്മനാഥനെമറന്നിടല്ലേ ദൈവം ചെയ്ത നന്മകൾ ദിനംസ്തുതിക്ക നാം അവന്‍റെ നാമംജീവനാളെല്ലാം (2)മാറയുണ്ടെങ്കിൽ മധുരമാക്കിടുംപാറയിൻ വെള്ളം ദാഹം തീർത്തിടുംയോർദ്ദാൻ തീരമോ പിന്തിരിഞ്ഞു പോകേണ്ടാപ്രാണനാഥൻ നിന്നെയെന്നും താങ്ങിനടത്തും;-അഗ്നിയിൻ മദ്ധ്യേ വീണിടും നേരംആഗ്നിയിൻ നാഥൻ അരികിലെത്തീടുംസിംഹക്കുഴിയോ അതു സ്വർഗ്ഗപാർപ്പിടംയഹൂദ ഗോത്ര സിംഹനാഥൻ ജയം നൽകിടും;-അനഥനായ് തീർന്നിടില്ല ജീവിതമദ്ധ്യേഅനാദി നിർണ്ണയപ്രകാരം നമ്മെ ചേർത്തതാൽഭാഗ്യശാലിയേ സീയോൻ സഞ്ചാരിയെഅകമഴിഞ്ഞു ആർത്തിടാൻ ഒരുക്കമാണോ നീ;-

Read More 

ബലഹീനതയിൽ കവിയും ദൈവ

ബലഹീനതയിൽ കവിയും ദൈവകൃപയെൻ ആശ്രയം മനമെഎന്‍റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻധ്യാനമെൻ മനമെശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾമറച്ചിടുമവൻ പരിചയാലെന്നെ ഉയർത്തീടുമവൻ പാറമേലെന്നെഉയർത്തിടും ഞാൻ ജയഘോഷം അന്ന്;- ബലഹീ…മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ലചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻതീർന്നിടും വേഗം തുമ്പങ്ങളെല്ലാംമറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം;- ബലഹീ..കർത്തൃകാഹളം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരുംഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന്രൂപാന്തരപ്പെടും ശേഷിച്ചോരന്ന്ചേർന്നിടും ഞാൻ വിൺപുരിയിലന്ന്;- ബലഹീ…വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻവാസം ചെയ്തിടും യുഗായുഗങ്ങളായ്വാഴ്ത്തിപ്പാടിടും യേശുരാജനെഉയർത്തിടും ഞാൻ ജയഘോഷം അന്ന്;- ബലഹീ..

Read More 

ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടു

ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻകർത്താവേ വേഗം വന്നീടെണേഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻപിൻ മഴയെ വേഗം അയയ്ക്കണമേഎന്നു നിൻമുഖം കാണും ഞാൻഎത്രനാളിഹത്തിൽ ഞാൻ പാർത്തിടുംസ്വർഗ്ഗത്തിലെന്‍റെ പാർപ്പിടംസ്വർഗ്ഗത്തിലെന്നും പാടിടാംയുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പംഈ ഭൂവിലേറ്റം വർദ്ധിക്കുന്നേഭക്തന്മാരെ ദേവാ കൈവിടല്ലേമരുഭൂവിൽക്കൂടെ നടത്തീടക;- എന്നു…അലയുന്നീലോകമാം സമുദ്രത്തിൽനിലയില്ലാതലയുന്നീ സാധുക്കൾക്ക്തലയാകും നീയെന്യേ ആരുള്ളുപാലകാ ലോകം പകയ്ക്കുന്നെന്നെ;- എന്നു…എനിക്കായി കരുതാമെന്നുരച്ചതിനാൽ എനിക്കായി ഞാനൊന്നും കരുതീട്ടില്ലവിശ്വസിച്ചേനതു മതിയെനിക്ക്കരുണേശാ അങ്ങേ മതി എനിക്ക്;- എന്നു…കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻആരുമില്ലേ ഞങ്ങൾക്കീ മരുവിൽഅരികിൽ വാ തിരുക്കരം വിരിച്ചീടുകഅനുഗ്രഹം തന്നു നടത്തീടുക;- എന്നു…ത്യാഗവും വളർച്ചയും ജയജീവിതംസമ്പൂർണ്ണതയും പരിശുദ്ധിയുംതമ്പുരാനേ ഞങ്ങൾക്കേകിടേണേസമ്പൂർണ്ണനേ […]

Read More 

ബാലകരെ വരുവിൻ ശ്രീയേശുവിൻ

ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ ചേർന്നിടുവിൻബാല ജാലങ്ങളുടെ സമ്മേളനശാലയാമേശുപാദെമാലകം നീയുലകിൽ നല്ല ബലശാലികളായ് വരുവാൻബാല്യകാലം മുതൽക്കെ വചനമാം പാലതിനാൽ വളരാൻപാലനം ചെയ്യുമവൻ നിന്‍റെ പ്രതികൂലതമാറ്റുമവൻശീലം സുശീലമാക്കും നല്ല പരിശീലനശാലയിതെയാചന കേൾക്കുമവൻ നിൻ പാപ വിമോചനം നൽകുമവൻനീച ലോകത്തിൽ നിങ്ങൾക്കനാരതം മോദമോടെ വളരാംവന്ദനം യേശുപരാ : എന്ന രീതി

Read More