നീ കരുണാരസമേകിനാ
നീ കരുണാരസമേകിനാ യതിനായിതാ വന്ദനം! ലോകമെല്ലാം പുകൾ പെരുകും ഏകനാഥനാം വിഭോ! ശരണം സദാ വന്ദനംശോകമെഴും ലോകമിതിൻ മോഹം നീക്കിയെന്നിൽ നീ അയതിനായിതാ വന്ദനംനിൻസുതങ്കലെന്നെയഹോ! ധന്യനാക്കിവച്ചു നീ അയതിനായിതാ വന്ദനംഅന്തമില്ലാതുള്ള പിഴ ഹന്ത! മോചിച്ചന്നു നീ അയതിനായിതാ വന്ദനംപാവനമാം രക്തമതിൽ പാപശുദ്ധി നൽകി നീ അയതിനായിതാ വന്ദനംനിർമ്മലമായ് പ്രതിദിനവും നന്മയാൽ നിറച്ചിടുന്നതിനായിതാ വന്ദനംനിൻവചനം മൂലമഹോ എൻവഴിക്കധീശനായ് നിലനിന്നതാൽ വന്ദനംനിന്ദിതനാമെന്നരികിൽ നിന്നു കഷ്ടനാളിൽ നീയതിനായിതാ വന്ദനം.
Read Moreനിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ
നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ നിൻ മഹത്വം ഞാൻ വർണ്ണിക്കുന്നേ അത്യുന്നതൻ നീ നിസ്തുല്യനാം അത്യാദരം ഞാൻ നമിക്കുന്നേ 2 താതൻ സവിധം വിട്ടീഭൂവിൽ താണിറങ്ങി നീ ക്രൂശിലോളം താഴ്ചയിലെന്നെ ഓർത്ത നിന്നെ താഴ്മയോടെ ഞാൻ നമിക്കുന്നേ 3 നീചനാം എന്നെ വീണ്ടെടുത്ത നിൻ മഹാ സ്നേഹം അവർണ്ണ്യമാം നൽകിടുന്നെന്നെ ഞാൻ നിനക്കായ് നന്ദിയോടെ ഞാൻ നമിക്കുന്നേ 4 രാജാധിരാജൻ ഉന്നതൻ നീ ദേവാധിദേവൻ വന്ദിതൻ നീ സ്തോത്രം സ്തുതികൾ സ്വീകരിപ്പാൻ പാത്രം നീ മാത്രം ഇന്നുമെന്നും […]
Read Moreനീ മതി യേശുവേ നീ മതി
നീ മതി യേശുവേ നീ മതിഈ മരൂയാത്രയിൽ നീ മതി (2)എന്നുള്ളിൽ ആനന്ദം നിൻ സാന്നിധ്യംനീ എൻ ശരണമത്രേ (2)എൻ കർത്തനേ നീ എൻ കോട്ടയും ബലവും നിന്നിൽ ഞാൻ ആശ്രയിക്കുന്നേ (2)നീ മതി…1. മർക്കോസിൻ മാളികമുറിയിൽനിൻ ആത്മാവു പകർന്നവനേ (2)വിൺശക്തി ധരിച്ചു നിൻ സേവ ചെയ്‌വാൻ എന്നേയും നിറയ്ക്കേണമേ (2)നീ മതി…2. കൃപമേൽ കൃപയാർന്നിടുവാൻനീ എന്നിൽ പ്രകാശിക്കുവാൻ (2)നിൻ മുഖശോഭ നോക്കി ആരാധിച്ചീടാൻപുതു ബലം പകരേണമേ…നീ മതി യേശുവേ… എന്നുള്ളിൽ ആനന്ദം…നീ മതി യേശുവേ…
Read Moreനിൻ സാനിധ്യം അളവില്ലാതെ
നിൻ സാനിധ്യം അളവില്ലാതെഎൻ ആരാധനയിൽ നിന്നുയരട്ടെ നിൻ സ്നേഹത്തിൻ ആഴം അറിഞ്ഞതാൽ ഞാൻ എന്നെ അങ്ങേക്കായ് സമർപ്പിക്കുന്നെ അങ്ങെ പോലെ ആരുള്ളൂ യേശുവേ അങ്ങു മാത്രം യോഗ്യൻ എല്ലാത്തിനും ആരാധിക്കും ആത്മാവിൽ അങ്ങെ മാത്രം ആരാധന ആരാധന ….തകർന്ന നേരത്തു താങ്ങിയതും തളരാതെ ബലം തന്നു നിർത്തിയതും തൻ കരത്താൽ എന്നെ സുരക്ഷിതമയ് തകാരത്തെ നിർത്തിയ എൻ യേശുവേ എൻ ആശ്രയം ഉറപ്പുള്ള പാറയിലാ എൻ നിക്ഷേപം ഉയരെ സ്വാർഗത്തിലാ എൻ ആയുസ് തീരുന്ന നാൾ വരെയും […]
Read Moreനീ യോഗ്യൻ യേശുവേ
സ്വർഗ്ഗ ദൂതർ വാഴ്ത്തുംകുഞ്ഞാട്ടിൻ മുൻപിൽസ്വർഗ്ഗ മൂപ്പൻമാർ കിരീടങ്ങൾവീഴ്ത്തി കുമ്പിടുന്നു നീ യോഗ്യൻ യേശുവേ (2)നിന്നാൽ ഞാൻ ഉളവായ്ഞാൻ നിനക്കായ് നിർമ്മിതനായ്‌നീ മഹത്വത്തിൻ യോഗ്യൻരാവും പകലും, ദിനവും രാവും വാഴ്ത്തി പാടാം (4)hindiSwarg ke doot aur praani Memne ke samne JhukteAur pracheen dandavat karte aur gaate hainTu yogya hain khuda (2)Sab teri or se hainSab tere liye hainTu mahima ke yogyaDin aur Raat, Raat aur […]
Read Moreനീരെ എൻ ദൈവം
തേടിപിടിച്ചെന്നെ കൂട്ടത്തിൽ നിന്നും വഴിതെറ്റി നടന്ന എന്നെയും ചേർത്തു നീ വഴുതിപ്പോയ നേരം കരങ്ങളിൽ വഹിച്ചു ചൊവുള്ള പാതയിൽ എന്നെയും നടത്തി നീരെഹോ ഹോ നീരെ എൻ ദൈവംനീരെ നീ മാത്രമേതൃപ്തി വരുന്നില്ല അങ്ങയെ കണ്ടിട്ട് കൊതി തീരുന്നില്ലപ്പാ ആ ശബ്‌ദം കേട്ടിട്ട് ഇനിയും ഇനിയും അങ്ങിൽ ചേരുവാൻ(2)കൊതി ആകുന്നുന്നേശുവേLord we lift up your holy nameLet your presence fall like rain on me…You’re marvelous You’re GloriousMore than anything i […]
Read Moreനീർത്തുള്ളി – പെരും നദിയായ്
പെരും നദിയായ് ഒഴുകണമേ പിൻമഴയായ് പെയ്യണമേ കൊടും കാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ നീർത്തുള്ളി പോര അപ്പാ ദാഹമേറെ ഉണ്ടേ ജീവനീരിനായ് ആവലോടെ ഞാൻ ശുദ്ധി ചെയ്കെന്നെ വാസം ചെയ്തീടുവാൻ പാവനാത്മാവേ ഉന്നതനാം പ്രാവേ പെരുംനദിയായ് ഒഴുകണമേ പിൻമഴയായ് പെയ്യണമേ കൊടും കാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ യേശുവിൻ വാഗ്ദത്തം ഈ നല്ല കാര്യസ്ഥൻ സത്യപാതയിൽ നയിക്കും സ്നേഹിതൻ പുതു ജീവനേകി പുതു ഭാഷയോടെ ധൈര്യമായ് വിളിക്കാം അബ്ബാ പിതാവേ പെരുംനദിയായ് ഒഴുകണമേ പിൻമഴയായ് പെയ്യണമേ കൊടും […]
Read Moreനീർതുള്ളി പോരപ്പാ ദാഹം ഏറെയുണ്ടേ
നീർതുള്ളി പോരപ്പാ ദാഹം ഏറെയുണ്ടേജീവ നീരിനായ് ആവലോടെ ഞാൻ(2)ശുദ്ധി ചെയ്കെന്നെ വാസം ചെയ്തിടുവാൻപാവനാത്മാവേ ഉന്നതനം പ്രാവേ(2)പെരും നദിയായി ഒഴുകണമേപിന്മമഴയായ് പെയ്യെണമേ(2)2 യേശുവിൻ വാഗ്ദത്തം ഈ നല്ല കാര്യസ്ഥൻസത്യ പാതയിൽ നയിക്കും സ്നേഹിതൻ(2)പുതുജീവനേകി പുതു ഭാഷയോടെധൈര്യമായി വിളിക്കാം, അബ്ബാ-പിതാവേ(2);- പെരും..3 ആത്മ നിറവിൽ ഞാൻ യേശുവെ സ്നേഹിക്കുംആത്മ ശക്തിയിൽ യേശുവിൻ സാക്ഷിയാകും(2)അഭിഷേകത്തോടെ അധികാരത്തോടെആഗതമായിതാ, ദൈവരാജ്യം(2);- പെരും..
Read Moreനീയെൻ ചാരെ ഉണ്ടെങ്കിൽ
നീയെൻ ചാരെ ഉണ്ടെങ്കിൽ നിൻ സാന്നിധ്യം കൂടെയുണ്ടെങ്കിൽ ഭയമില്ല യേശുനാഥാ ഭീതിയോ തെല്ലുമില്ല ഭാവിയെ ഓർത്തിനിയും ലേശം ഭാരമില്ല നീയെൻ നങ്കൂരം സങ്കേതം ഈ ക്ഷണത്തിൽ ഈ എഴയിൻ അഭയം നിൻ ചിറകടിയിൽ അനുദിനം അണഞ്ഞിടുവാൻ നിൻ തണൽ മതിയാം നിൻ മിഴികൾ എൻമേൽ പതിഞ്ഞാൽ നാഥൻ വഴി കാട്ടിത്തന്നാൽ ദയ എന്നെ ചുറ്റിക്കൊള്ളും ആലോചനയാൽ നിറയും അലയുകയില്ലിനിയും ഒരനാഥനായ് നീയെൻ മറവിടം ആശ്രയം ഈ ധരയിൽ പീഡിതർക്കഭയവും പാലകനും പെരുവെള്ളം കവിഞ്ഞിടുമ്പോൾ നീ തടഞ്ഞു കൊള്ളും […]
Read Moreനീയെന്നെ തേടിവന്നു
നീയെന്നെ തേടിവന്നു നീയെന്നെ വീണ്ടെടുത്തു പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി ദൈവത്തിൻ പൈതലായ് തീർത്തു നന്ദി നന്ദി നാഥാ… നന്ദി നന്ദി ദേവാ… പരമപിതാ ഗുരുവരനെ യേശുവേ രക്ഷകാ…എൻ ഹൃദയത്തിലെ ധ്യാനമെല്ലാം എൻ പ്രവൃത്തിയും വാക്കുകളും എൻ കൊടുക്കൽ വാങ്ങലെല്ലാം അങ്ങേയ്ക്കു പ്രസാദമാകേണമേ;- നന്ദി…അങ്ങ് തരുന്നതാം ആയുസ്സെല്ലാം അങ്ങേ നാമ മഹത്വത്തിനായ് നന്മയും പൂർണ്ണ പ്രസാദമുള്ള നൽഹിതം പോലെന്നെ നടത്തേണമേ;- നന്ദി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ യേശു എൻ പ്രിയൻ എനിക്കു
- എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ
- ജീവന്റെ ഉറവിടമാം നാഥാ
- നീയാണെന്നുമെൻ ആശ്രയം എന്റെ
- യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാ

