കുഞ്ഞാട്ടിൻ കല്ല്യാണ മഹൽ ദിനത്തിൽ
കുഞ്ഞാട്ടിൻ കല്ല്യാണ മഹൽ ദിനത്തിൽ നാംകാന്തയായ് നിൽക്കും ശോഭാ പരിപൂർണ്ണതയോടെമിന്നുന്ന വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു നാംപ്രിയൻ മുഖം കണ്ടാനന്ദിക്കും നിത്യയുഗങ്ങൾ2 ആയിരമായിരം ദൂതന്മാർ ശുശ്രൂഷലഭിക്കുമെന്റെ പ്രിയനുമായ് വാഴും സമയംനിത്യാനന്ദത്താലെൻ ഹൃദയമാദിനംകവിഞ്ഞൊഴുകും വൻ നദിപോൽ ബഹുദൂരമായ്3 കാന്തനും കാന്തയും കല്ല്യാണ ശാലയിൽഎണ്ണമില്ലാത്ത ശുദ്ധർ മദ്ധ്യേ വാഴും ചന്തമായ്ലഭിക്കുമന്നെനിക്കസംഖ്യം നിക്ഷേപംപ്രമോദമായ് വാണിടും ഞാൻ യുഗായുഗങ്ങളായ് 4 ശോഭിക്കും കിരീടം ബഹുവർണ്ണങ്ങളായ്എൻ ശരിസ്സിൽ വച്ചനുദിനമാശിസ്സരുളുംരാജപുരോഹിത വിശുദ്ധ വംശമായ്സിംഹാസനത്തിൽ വാഴും രാജരാജൻ കൂടെന്നും5 എൻ പ്രിയൻ തീർക്കുവാൻ പോയൊരു വീടതിൽസുഭിക്ഷമായ് വസിച്ചീടും വ്യത്യാസം വന്നിടാഈ […]
Read Moreകുഞ്ഞിപ്പറവകൾ തുള്ളിച്ചാടി
കുഞ്ഞിപ്പറവകൾ തുള്ളിച്ചാടിയേശുവിൻ അരികിൽ വന്നപ്പോൾ (2)ശിഷ്യൻമാരോ അവരെ കണ്ണുരുട്ടിതടഞ്ഞു നിർത്തി (2)കരുണാമയനേശു അവരെ നോക്കിശിഷ്യൻമാരോടരുളി (2) തടയരുതവരെ സ്വർഗ്ഗരാജ്യേഅവരും അവകാശികൾ അത്രേ (2)നനനന(3) ഹേ (4)
Read Moreകുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ
കുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ കൂടെ എന്നുമെന്നും ആർത്തു പാടിടുന്നു (2)തന നാനനനാനാ നാനനനന (4)ഞങ്ങൾ പതറുകില്ലഞങ്ങൾ പേടിക്കയില്ല. (2)ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ലതന നാനനനാനാ നാനനനന (4)യേശു ആണെന്റെ റോൾ മോഡൽപൗലോസ് ആണെന്റെഎക്‌സാംബിൾ ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ല (2) തന നാനനനാനാ നാനനനന (4)
Read Moreകൃപയെ കൃപയെ ദൈവകൃപയെ
കൃപയെ കൃപയെ ദൈവകൃപയെ ഞാനാകുന്നതും ദൈവകൃപയാലത്രേ പ്രശംസിപ്പാനോ പുകഴുവാനോ യാഹ് അല്ലാതൊന്നും ഭൂവിൽ ഇല്ലായെ കരയുന്ന കാക്കയ്ക്കും വയലിലെ റോസക്കും അതതിന്റെ സമയത്ത് എല്ലാം നൽകുന്നവൻ സർവ്വത്തെയും ഉള്ളംകൈയിൽ വഹിക്കുന്ന ദൈവം സർവ്വജീവജാലങ്ങൾക്കും ഉടയവൻ ആയവൻ..നിന്റെ ഭാരം എത്ര തന്നെ ആയാലും ആയാലും എന്റെ തോളിൽ ഇട്ടു കൊൾവിൻ എന്നുര ചെയ്തവൻതകർന്നിടാൻ ഒരുനാളും സമ്മതിക്കയിലവൻ അന്ത്യത്തോളമെന്നേ നടത്തിടും നിശ്ചയം യഹോവ യിരെ ആയി, യഹോവ റാഫ ആയിയഹോവ റോഹിം ആയി, യഹോവ നിസ്സി ആയികൂടെ ഉണ്ട് കൂടെ […]
Read Moreകുരിശിൽ അവൻ എൻ പേർക്കായി
കുരിശിൽ അവൻ എൻ പേർക്കായിചോര ചിന്തിയില്ലെയോഗ്യനല്ലാത്ത എന്നെ യോഗ്യനാക്കിയില്ലേ1 ഉദരത്തിൽ ഉരുവാകും മുൻപേഅവൻ എന്നെ കണ്ടുവല്ലോകൂട്ടുകാരിൽ പരമായെന്നെഅവൻ മാനിച്ചുയർത്തിയല്ലോ;- കുരിശിൽ…2 സന്തോഷവും ഉല്ലാസവുംഎൻ ഹൃത്തിൽ തന്നുവല്ലോകുഴഞ്ഞ ചേറ്റിൽ നിന്നുമെന്നെഅവൻ പാറമേൽ നിർത്തിയല്ലോ;- കുരിശിൽ…
Read Moreകൃപയിൻ ഉറവേ മഹിമാപതിയേ
കൃപയിൻ ഉറവേ മഹിമാപതിയേവരികയീ യോഗമദ്ധ്യേ നീ ചൊരിക കൃപാവരങ്ങൾകരുണാസനം വഴിയായ് സഭയിൽവന്നു നീ വസിക്കണമേ.സാന്നിധ്യ നിറവിൽ സ്തുതിച്ചിടുവാൻ ഞങ്ങൾഹല്ലേലുയ്യാ പാടി ആനന്ദിപ്പാൻആത്മവരങ്ങളാൽ വിളങ്ങിടുവാൻപതിനായിരങ്ങൾക്കതു പകർന്നിടുവാൻമാൻ നീർത്തോടിനായ് വാഞ്ഛിക്കും പോൽ മനംനിന്നിലേക്കണയുവാൻ കാംക്ഷിക്കുന്നുആത്മാവിൻ ദാഹത്തെ ശമിപ്പിക്കുവാൻസ്വർഗ്ഗമാരിയെ ഞങ്ങളിൽ പൊഴിച്ചിടുവാൻവചനശുശ്രൂഷകരായവരെ തിരു-കൃപയുടെ ചിറകിൽ വഹിക്കണമേതവസ്വരമവരുടെ അധരത്തിൽ നിന്നുംമധുരമായ് ഞങ്ങൾ ശ്രവിച്ചിടുവാൻമറുരൂപമല വിട്ടിറങ്ങിടുക നാംഇരുളിന്നധീശനെ തുരത്തിടുവാൻഒരുപുലരൊളിയും ജീവന്റെ തുടിപ്പുംഅടുത്തെന്ന ദൂതുമായ് പുറപ്പെടുവാൻ
Read Moreകുരിശിന്റെ മറവിൽ മറക്കേണമേ
കുരിശിന്റെ മറവിൽ മറക്കേണമേ എന്നെ തിരു നിണത്താലേ കഴുകേണമേ നിൻ ഹിതം അടിയനിൽ നിറവേറണേ യേശുവേ കരുണാമയ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോൾ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോഴുംനിൻ കൃപ അധികമായി പകർന്നീടണേലോക പാപം ചുമന്നതാം നിൻ ചുമലിൽ അമർന്നു കരയുമ്പോൾ എൻ പാപം പൊറുക്കേണമേ
Read Moreകൃപയിൻ വാതിലടഞ്ഞിടുവാൻ
കൃപയിൻ വാതിലടഞ്ഞിടുവാൻനാളിനി അധികമില്ലകൃപാസനത്തോടടുത്തിടുവിൻകരുണയിൻ ദീപം തെളിഞ്ഞിടുമേആകുലമോ ഇനി വ്യാകുലമോ നിത്യംആലംബഹീനനരായ് തീർന്നീടുന്നോആശ്വാസദായകൻ മാറോടു ചേർത്തിടുംഅണച്ചീടുമേ സ്നേഹക്കൊടിക്കീഴിൽസുവിശേഷ മാറ്റൊലി എത്തിടുമെവിടെയുംയേശുവിൻ സൽകീർത്തി പരന്നിടുമേസ്വർഗ്ഗം ഇറങ്ങിടും ശുദ്ധരെ ചേർത്തിടുംസ്വർപുരെ കാന്തയായ് വാണിടുവാൻകൈപ്പണിയല്ലാത്ത ഭവനമതിൽ നിത്യംകാന്തനോടൊത്തു വസിച്ചിടുമ്പോൾകണ്ണുനീരില്ല ദുഃഖവുമില്ലകർത്തനു സ്തുതി എന്നും പാടിടുമേ
Read Moreകുശവൻ കൈയ്യിൽ എന്നെ
കുശവൻ കൈയ്യിൽ എന്നെ തരുന്നു നാഥാനിൻ ഹിതം പൊലെന്നെ പണിയുവാൻ (2)എന്നെയും എനിക്കുള്ള സകലത്തെയുംനിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)തരുന്നു നാഥാ…തരുന്നു നാഥാ…നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…ഉടയ്ക്കണമെ എന്നെ ഉടയ്ക്കണമെ നിൻ ഹിതം പോലെന്നെ പണിയുവാൻ (2)നിൻ കരത്താൽ എന്നെ പണിയണമെനിൻ ഹിതം പോലെന്നെ പണിയണമെപണിയണമെ…പണിയണമെ…നിൻ ഹിതം പോലെന്നെ പണിയണമെ
Read Moreക്രൂശിൽ എനിക്കായി മരിച്ചവനെ
ക്രൂശിൽ എനിക്കായി മരിച്ചവനെമരണത്തിൻ പശത്തെ അഴിച്ചവനെ(2)പാതാള ഗോപുരം ജയിച്ചവനെഎന്നേശു രക്ഷകനെ(2)അവൻ ഇന്നും ജീവിക്കുന്നു എൻ യേശു ജീവിക്കുന്നു (2)2 വിശ്വസിക്ക നീ വിശ്വസിക്കദൈവത്തിൻ മഹത്ത്വം കണ്ടീടുവാൻ (2)സാദ്ധ്യമാകും എല്ലാം സാദ്ധ്യമാകുംതൻ വല്ലഭത്താൽ സാദ്ധ്യമാകും (2);-3 ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാ വൈരിയിൻ പരീക്ഷ ഭയപ്പെടേണ്ടാ(2)ജയിച്ചീടുമെ നാം ജയിച്ചീടുമെകർത്തൻ തൻ വചനത്താൽ ജയിച്ചീടുമെ(2);-4 ജീവിച്ചിടാം എന്നും ജീവിച്ചിടാംക്രിസ്തുവിൻ സ്നേഹത്തിൽ ജീവിച്ചിടാം(2)പ്രാപിക്കുമെ നാം പ്രാപിക്കുമെ നിത്യമാം ജീവനെ പ്രാപിക്കുമെ (2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാഹളം ധ്വനിക്കാറായി-കരയല്ലേ മനമേ നീ
- ആത്മ ദേഹി ദേഹത്തെ കാഴ്ചയായി
- യേശു നല്ലവൻ എന്നേശു നല്ലവൻ
- ഇത്ര സ്നേഹം തന്ന സ്നേഹിതൻ
- അബ്രഹാം എന്നൊരു വൃദ്ധൻ

