Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശു രാജൻ വന്നിടുമതി വേഗം

യേശു രാജൻ വന്നിടുമതി വേഗം വാന മേഘത്തിൽകാത്തിരിക്കും ശുദ്ധരെ താൻ ചേർത്തിടുമതി വേഗത്തിൽബുദ്ധിയുള്ള കന്യകെപ്പോൽ കാത്തിരുന്ന ശുദ്ധരെപാത്രങ്ങളിൽ എണ്ണ കരുതി കാത്തിരുന്ന ഭക്തരെവാഗ്ദത്തങ്ങൾ ചെയ്തവൻ വാക്കു മാറാതുള്ളവൻവന്നിടും അതി വേഗം യേശു വാന മേഘത്തിൽകർത്താവു തൻ ഗംഭീര നാദത്തോടുംപ്രധാന ദൂതൻ തൻ ശബ്ദത്തോടുംദൈവത്തിന്റെ കാഹളത്തോടുംസ്വർഗത്തിൽ നിന്നും ഇറങ്ങി വന്നിടുംക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തിടുംജീവനോടെ ഉള്ള നാം ഒരുമിച്ചുയിർത്തിടുംമദ്ധ്യാകാശേ കർത്താവിനെ എതിരേറ്റിടുംയുഗായുഗം കർത്തനോട് ചേർന്ന് വാണീടുംസൂര്യ ചന്ദ്ര ഗോളമതിൽ ലക്ഷ്യമേതും കണ്ടിടുംതാര ഗണ ഗോളങ്ങളിൽ ലക്ഷ്യമേതും കണ്ടിടുംവാനമതിൻ ശക്തിയതോ […]

Read More 

യേശു രാജൻ വരുമേ മദ്ധ്യ വാനിൽ

യേശു രാജൻ വരുമേ മദ്ധ്യ വാനിൽ വരുമേകാന്തയേ ചേർപ്പാൻ വരുമേ (2)ഒരിക്കലും മാറാത്ത നിത്യമാം ഭവനമുണ്ട് (2)കഷ്ടതയില്ല കണ്ണുനീരും ഇല്ലവിടെ (2)സൂര്യ ചന്ദ്രനില്ലവിടെ നക്ഷത്രാധിയില്ലദൈവതേജസ്സിൽ വിളങ്ങും നഗരം (2);- യേശു…ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത (2)ഏവർക്കും ഉള്ള ശിക്ഷ അഗ്നി നരകം (2)അവിടെ കെടാത്ത തീയും ചാകാത്ത പുഴുവും നിത്യ യുഗമായി വാണിടും (2);- യേശു…

Read More 

യേശു രാജൻ വീണ്ടും വരാറായി

യേശു രാജൻ വീണ്ടും വരാറായി മദ്ധ്യവാനിൽ നമ്മെ ചേർക്കാറായ്(2)വാനിൽ ധ്വനി മുഴങ്ങും നമ്മളാനന്ദിച്ചീടുംവേഗം ചേർന്നുപോകും ദൂതോരോപ്പമായ്(2)1 കണ്ണിമക്കുന്നതിനിടയിൽരൂപാന്തരം പ്രാപിച്ചീടും ഞാൻ (2)മൺ ദേഹം വിട്ടു വീണ്മായ ദേഹം പൂണ്ടു ഞാൻ വെണ്മ വസ്ത്രമുള്ള കൂട്ടത്തിൽ ചേരും(2);- 2 വാനഗോളങ്ങളെ താണ്ടി ഞാൻ പോയിടുന്നതോർത്തിടുമ്പോൾ(2)പ്രാണ നാഥാ ആശയാൽ നിറഞ്ഞിടുന്നു ദ്യോവിലുള്ളൻ ഗേഹം കാണുവാൻ(2);-3 സൂര്യനെപ്പോൽ ശോഭിച്ചീടും ഞാൻഅന്ന് തന്മുഖം കണ്ടാനന്ദിച്ചീടും(2)എന്നും ആഹ്ലാദിച്ചീടും നിത്യം സ്തുതി പാടിടുംഎന്നെ വീണ്ടെടുത്ത നാഥൻ സവിധേ(2);-

Read More 

യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതൻ

യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതൻ;ഏറ്റം വിലയുളള മൂറിൻ കെട്ടനിക്കവൻ1 ഒന്നു കൊണ്ടും കൈവിടാതെ തന്നാത്മാവിനാൽഎന്നുംകൂടെ പാർത്തിടുന്ന മാ കൃപാലുവാം;-2 തൻ മഹത്വ സന്നിധിയിൽ എന്നെയെപ്പോഴുംകൺമണിപോൽ കാത്തിടുന്ന കാരുണ്യവാനാം;-3 ഈ ലോകത്തിൽ കൂടെയുളള യാത്രയിലെന്റെകാലടികളെ ക്ഷണം പ്രതി നടത്തുന്ന;-4 എൻ പ്രയാസങ്ങൾ സകലവും സതതം തൻമുമ്പിൽ കൊണ്ടുചെല്ലുവതിന്നു ക്ഷണിക്കുന്ന;-5 മേദിനിയിൽ നേരിടുന്ന ഖേദങ്ങൾ മൂലംവേദനപ്പെട്ടിടുമ്പോൾ ആമോദം നൽകുന്ന;-6 തൻ നിറവിൽ നിന്നനുദിനം ക്ഷണം തോറുംഎന്നാവശ്യങ്ങൾ അഖിലം തീർത്തു തരുന്ന;-7 മൃത്യുവിൻ നേരത്തുമെല്ലാ ശത്രുവിൽ നിന്നുംകാത്തു നിത്യ ഭാഗ്യലോകേ ചേർത്തുകൊണ്ടിടും;-

Read More 

യേശു സന്നിധി എത്ര മോദമേ

യേശു സന്നിധി എത്ര മോദമേ തൻ കൃപയെന്നിൽ എത്ര ഭാഗ്യമേ ശുദ്ധ രക്തത്താൽ കഴുകി എന്നെയും യോഗ്യൻ ആക്കി നീ നിത്യജീവനാൽ1 അളവില്ലാത്തതാം ദിവ്യ സ്നേഹത്താൽ ഉന്നത വിളിക്ക് യോഗ്യൻ ആക്കി തീർത്തതാൽ കണ്ടു എന്നെ താൻ ക്രിസ്തുയേശുവിൽ കരുണയാൽ എന്നെ മാർവിൽ ചേർത്ത നാഥനെ 2 പാപശാപത്താൽ വലഞ്ഞ എന്നെ നീ തേടി വന്ന നിന്റെ നിത്യ സ്നേഹമേറ്റവും ഓർക്കുമ്പോളുള്ളിൽ എന്തു മോദമേ നന്ദിയോടെന്നും നിന്നെ പാടിവാഴ്ത്തും ഞാൻ 3 നിൻ വരവതിൻ കാലം ഓർത്തിതാ […]

Read More 

യേശു മാറാത്തവൻ എന്റെ യേശു

യേശു മാറാത്തവൻ എന്റെ യേശു മാറാത്തവൻഇന്നലെയും ഇന്നും എന്നേക്കും യേശു മാറാത്തവൻ (2)വാക്കു മാറാത്തവൻ യേശു മാറാത്തവൻവാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻവാക്കു മാറാത്തവൻ യേശു മാറാത്തവൻഅന്ത്യത്തോളവും നടത്തുമാവൻ (2)കൈവിടാത്ത നാഥൻ യേശു കൈവിടാത്ത നാഥൻകാത്തിടുന്ന നാഥൻ യേശു കാത്തിടുന്ന നാഥൻആഴിയിൻ ഓളങ്ങൾ ഏറി വരുമ്പോൾതോളിൽ ഏറ്റുന്നവൻദുഷ്ടന്റെ കരങ്ങൾ എതിരായി വരുമ്പോൾചിറകിൽ മറയ്ക്കുന്നവൻ;- വാക്കു മാറാ…മറന്നിടാത്ത നാഥൻ യേശു മാറ്റമില്ലാത്തവൻവിശ്വസ്തനായ നാഥൻ യേശു വിശുദ്ധിയിൽ അത്യുന്നതൻ ലോകത്തിൻ സ്നേഹിതർ മറന്നിടും നേരം നിത്യമായി സ്നേഹിക്കുന്നോൻസ്വർഗീയ വീടതിൽ എത്തും വരെയും കാത്തു […]

Read More 

യേശു നാഥാ അങ്ങേ വരവിനായി എന്നെ

യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേഞരങ്ങുന്നൂ കുറുപ്രാവുപോൽ നിൻ സന്നിധേവാനമേഘേ കോടി ദൂതരുമായിഅന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ എന്നെയും ചേർക്കണേ1 വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ പ്രാപ്തനാക്കി തീർക്കണേതേജസ്സിൻ വാടാമുടി ചൂടുവാനെന്നെ യോഗ്യനാക്കി തീർക്കണേഎന്റെ കളങ്കമെല്ലാം മാറിടാൻ നിത്യ ജീവനായി ഞാൻ ഒരുങ്ങുവാൻ (2)എന്നിൽ നീ നിറയണേ;- യേശു നാഥാ…2 കനിവിൻ നാഥനേ കനിവു ചൊരിയണേകരങ്ങളിൽ എന്നെ താങ്ങണേഅലിവു നിറയും സ്നേഹ സാന്ത്വനംകരുണയോടെ എന്നിൽ പകരണേഎന്റെ ദേഹം മണ്ണോടു ചേരുമ്പോൾ സ്വർഗ്ഗഭവനമെനിക്കായി തുറക്കുവാൻ (2)എന്നിൽ നീ കനിയണേ;- […]

Read More 

യേശുനാഥാ സ്നേഹരൂപാ

യേശുനാഥാ സ്നേഹരൂപാവാഴ്ത്തും നിന്നെ സാദരംക്രൂശിലോളം താണു എന്നെസ്നേഹിച്ചോ! നീ അകാരണംസ്തുതിക്കും ഞാൻ സ്തുതിക്കുംഞാൻ ജീവനാഥാ! നിരന്തരംമുൾക്കിരീടം ചൂടിയോ നീനിന്ദിതനായ് തീർന്നുവോപാപിയെന്നെ മോചിപ്പാനായ്പാടുകൾ നീ സഹിച്ചെന്നോ!ആണികൾ നിൻപാണികളിൽപാഞ്ഞുകേറും നേരവുംസാധുവെന്നെ ഓർത്ത നിന്റെസ്നേഹമെന്തോരതിശയം!ഇത്ര സ്നേഹം ഇദ്ധരയിൽവേറെയില്ല രക്ഷകാ!എന്നെ സ്നേഹിച്ചെന്റെ പേർക്കായ്രക്തം ചിന്തി മരിച്ചെന്നോ!നായക! നിൻ ദണ്ഡനങ്ങൾനാവിനാൽ അവർണ്ണ്യമാംതാവക തൃപ്പാദം രണ്ടുംചുംബിച്ചു ഞാൻ നമിക്കുന്നു.മാറിടാത്ത യേശുനാഥൻ മാററും : എന്ന രീതി

Read More 

യേശു എൻ അഭയം ഞാൻ ഭയപ്പെടില്ല

യേശു എൻ അഭയം ഞാൻ ഭയപ്പെടില്ലഇമ്മാനുവേൽ എന്റെ പടകിലുണ്ട്കഷ്ടങ്ങൾ അനവധി എതിരേറ്റാലുംഎൻ പ്രിയൻ ചാരത്തായ് തുണയായുണ്ട്2 കഠിനശോധനയിൽ തളർന്നിടാതെകൊടും കാറ്റടിക്കുമ്പോൾ ഉലഞ്ഞിടാതെഏകാന്തപഥികനായ് ഞാനെന്നുംലക്ഷ്യത്തിലെത്തിടും തൻ കൃപയാൽ3 ധരണിയിൻ അടിസ്ഥാനം മാറിപ്പോയാലുംഉറപ്പേറും കുന്നുകൾ കുലുങ്ങിയാലുംആഴിയിൻ അലകൾ അടിച്ചെന്നാലുംകർത്തൻ സാന്നിദ്ധ്യം എന്നെ കുലുക്കുകില്ല4 ആശ്വസിപ്പാൻ ആത്മ നദി ഉണ്ടല്ലോഉന്നതൻ അതിൻ മധ്യേ വാസമുണ്ട്സഹായത്തിൻ കരം ബലമായ് നല്‍കിഅജപാലകൻ എന്നെ പാലിച്ചീടും5 സീയോനിൽ നിന്നൊരു ദൈവശബ്ദംമൃത്യുവെ ജയിക്കും ജീവശബ്ദംദൈവം നമ്മുടെ സങ്കേതംഉന്നതൻ ഏറ്റവും അടുത്ത തുണ

Read More 

യേശുനാഥാ അങ്ങേ സ്നേഹിക്കുവാൻ

യേശുനാഥാ അങ്ങേ സ്നേഹിക്കുവാൻ പ്രാപ്തനാക്കേണമേ ഏഴെയെനെ (2)നശ്വരമീലോകമൊന്നിനേയും ഞാൻസ്നേഹിപ്പാൻ ഒരിക്കലും ഇടയാകല്ലേ(2)ആകാശവും ഭൂമി ഒഴിഞ്ഞുപോയീടിലും മാഞ്ഞുപോകയില്ല നിൻ തിരുവചനം(2)(ആ… ആ… ആ… ആ….)നിൻ ന്യായപ്രമാണങ്ങൾ എന്റെ പ്രമോദമാം ഒരുനാളും മറക്കില്ല ഈ മരുവിൽ (2) ദൈവസ്നേഹികളാം നിൻ ഭക്തർക്കെല്ലാം സകലവും നന്മെക്കായി വ്യാപാരിക്കും (2)(ആ… ആ… ആ… ആ….)ആ സ്നേഹം അഗാധമാം അളക്കുവാൻ കഴിയില്ലസ്നേഹിക്കും നിന്നെ ഞാൻ അന്ത്യo വരെ (2)

Read More