Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

യേശുവിൻ സ്നേഹമോ പാവനമാം

യേശുവിൻ സ്നേഹമോ പാവനമാം പാവനമാം പാവനമാംലോകജലം പാനം ചെയ്തു ദാഹിച്ച എൻ ഉള്ളിലൊരുജീവജലം ഏകി സമ്പന്നമാക്കി പ്രത്യാശ നിറച്ചൊരു നല്ലിടയൻ നല്ലിടയൻ;-യേശുവിൻ സ്നേഹമോ മാധുര്യമാം മാധുര്യമാം മാധുര്യമാംകൂരിരുളാം മരുയാത്രേ കൂടെയുള്ള വല്ലഭൻ താൻകോളും പിശറും അതിഘോരമായ് തീരുമ്പോൾആശ്വാസമേകുമവൻ നല്ലിടയൻ നല്ലിടയൻ;-യേശുവിൻ സ്നേഹമോ ശാശ്വതമാം ശാശ്വതമാം ശാശ്വതമാംകണ്ണുനീരെല്ലാം തീർത്തിടുന്ന ഭാഗ്യകനാനെൻ മുമ്പിലുണ്ട്ഹല്ലേലുയ്യാ ഗീതം പാടിടും ഞാനന്ന്നിത്യയുഗത്തിലെൻ രക്ഷകന് രക്ഷകന്യേശുവിൻ സ്നേഹമോ പാവനാമാം മാധുര്യമാം ശാശ്വതമാം;-

Read More 

യേശുവിൻ സ്നേഹമോ ശാശ്വതാമാം

യേശുവിൻ സ്നേഹമോ ശാശ്വതാമാം-ശാശ്വതമാം ശാശ്വതമാംകാരുണ്യ നാഥൻ തൻ കൃപയാൽജീവൻ നല്കി രക്ഷ ഏകിനാശത്തിൻ സാഗരെ വീഴാതെ കാത്തിടുംനിൻപദം തേടുന്നീ പാപികൾനാം പാപികൾ നാം;- യേശു…യേശുവിൻ സ്നേഹമോ; മാധുര്യമാംമാധുര്യമാം മാധുര്യമാംതേജസ്സിൽ വാഴും വല്ലഭനെതേടുക നാം എന്നുമെന്നുംനിർമ്മല മാനസരായി നാം മേവിടാൻനിത്യ മഹത്വത്തിൽ തൻവരവിൽ-തൻ വരവിൽ;- യേശു…യേശുവിൻ സ്നേഹമോ പാവനമാംപാവനമാം പാവനമാംനൽ സ്തുതി ഗീതം പാടിടും നാംആനന്ദത്തോടെ കീർത്തിക്കും നാംആത്മീയ ദീപമായ് ആശാ സങ്കേതമായ്ആശ്രയമേകുന്നു നല്ലിടയൻ നല്ലിടയൻയേശുവിൻ സ്നേഹമോ ശാശ്വതമാംമാധുര്യമാം പാവനമാം;- യേശു…

Read More 

യേശുവിൻ തിരുസഭയേ പരിശുദ്ധ

യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേവിശുദ്ധരിൻ വംശമതേ വിശുദ്ധ പുരോഹിതർ നാംയേശുവിൻ രക്തത്താൽ മോചിതരുംപുതിയൊരു നിയമത്തിൻ സേവകരുംവിശുദ്ധിയിൻ ആത്മാവാൽ നിറഞ്ഞിടുന്നോർ നാംആത്മികഗൃഹമാണേ അവർ സ്വന്തജനമാണേ;- യേശു…രക്ഷയിൻ വതിൽ കടന്നവരുംരക്ഷകനേശുവെ കണ്ടവരുംകൽവറി സ്നേഹത്തിൻ പാതയിലെന്നുംകണ്ടീടും പുതുജീവൻ അവൻ ക്രൂശിൽ തിരുജീവൻ;- യേശു…പ്രതികൂലം അനവധി ഉയർന്നിടുമ്പോൾഅനുകൂലമായവൻ കൂടെയുണ്ട്അഗ്നിയിൽ കൂടെയും കുട്ടിനായ് വന്നിടുംആത്മസഖിയെന്നുമവൻ-അവൻ തൻ ജീവൻ നൽകിയോൻ;- യേശു…

Read More 

യേശുവിൻ തിരുപാദത്തിൽ ഇരുന്നു

യേശുവിൻ തിരുപാദത്തിൽ ഇരുന്നു കേൾക്ക നാംതന്‍റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാംയേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശംകേൾക്കുക നാം കാക്കുക നാംജീവന്‍റെ വാക്യങ്ങൾദൈവവചനം ജീവനുംശക്തിയും ആകയാൽആത്മ രക്ഷയുണ്ടേവനുംഉള്ളത്തിൽ കൈക്കൊണ്ടാൽആത്മ മരണം മാറുംനീതിയിൽ അവൻ വാഴും;- കേൾക്കുക…അന്ധന്നു കാഴ്ച നൽകുവാൻവചനം മാർഗമാംസത്യത്തിൽ അതു കാക്കുവാൻസ്വർഗ്ഗത്തിൻ ദാനമാംഒഴിയാൻ നിത്യ നാശംകാലിന്നൊരു പ്രകാശം;- കേൾക്കുക…സത്യദൈവത്തിൻ ഭക്തന്മാർവചനം കാക്കയാൽസൽപ്രവർത്തിക്കു ശക്തന്മാർആകുന്നു നാൾക്കുനാൾദൈവ മുഖപ്രസാദം നിത്യം അവർക്കാഹ്ളാദം;- കേൾക്കുക…ലോകങ്ങൾ അവസാനിക്കുംവാനവും ഇല്ലാതാംദൈവവാക്കു പ്രമാണിക്കുംഭക്തനോ നിത്യനാംവാട്ടം മാലിന്യം നാശംഇല്ലാത്തോരവകാശം;- കേൾക്കുക…

Read More 

യേശുവിൻ സ്വരം കേൾക്ക

യേശുവിൻ സ്വരം കേൾക്കസ്നേഹമായ് വിളിച്ചിടുന്നുവേദനകൾ അവൻ നീക്കുംസ്വീകരിക്കേശുവിനെമകനേ, മകളേഅവസരം ഇനി ഉണ്ടോ?മകനേ, മകളേഅവസരം ഇനി ഉണ്ടോ?നിന്‍റെ പാപമെല്ലാംക്രൂശിലവൻ വഹിച്ചുനിന്‍റെ ശിക്ഷ എല്ലാംക്രൂശിലവൻ സഹിച്ചുഇനി പാപത്തെ നീ സ്നേഹിക്കരുതേയേശുവെ സ്വീകരിക്ക;-ക്ഷമിക്കാം എല്ലാരോടുംമിത്രമാകട്ടെല്ലാരുംമറക്കാം പഴയതെല്ലാംഉണക്കാം മുറിവുകളെഇന്നേശുവിൻ പ്രിയ പൈതലായ് പുതു-ജീവിതം തുടങ്ങാം;-

Read More 

യേശുവിൻ വഴികൾ തികവുള്ളത്

യേശുവിൻ വഴികൾ തികവുള്ളത്സംശയിച്ചു പതറാതേപോകാം ധൈര്യമായ്, പോകാം ധൈര്യമായ്പടക്കൂട്ടം നേരെ പാഞ്ഞു ചെല്ലുവിൻ(2)യേശുരാജൻ ഇല്ലയോ സൈന്യത്തിൻ മുന്നിൽ(2)ഉറപ്പുള്ള തീ മതിൽ ചുറ്റും കെട്ടി താൻജീവ രക്ത കോട്ടയിൽ മറച്ചു നമ്മെ(2)വെട്ടുകുഴിയിൽ തന്നെ കുറ്റം തീർത്തതാം(2)മൂലക്കല്ലാം യേശുവിൽ പണിതവരെ(2)ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലുംവാഗ്ദത്ത വചനങ്ങൾ മാറിപ്പോകില്ല(2)വാക്കുമാറാത്തവൻ ഭോഷ്ക്കുചൊല്ലാത്തോൻ(2)വാക്കിന്മേൽ വലകൾ ഇറക്കുവിൻ(2)ഇസബേലിൻ ശക്തികൾ ഏലിയാവിൻ ആത്മാവേകർമ്മേലിൻ മലയിൽ തല കുനിച്ചാൽ(2)ഉയരുമെ കൈപ്പത്തി മേഘമതിൽ വേഗമായി(2)യിസ്രായേലിൻ ദൈവത്തിന്നസാദ്ധ്യമെന്തുള്ളു(2)

Read More 

യേശുവിനായെൻ ജീവിതം

യേശുവിനായെൻ ജീവിതം നല്കാമെൻആയുസ്സിൻ നാൾകളെല്ലാംശ്വാശതമായൊരു ദേശമെനിക്കായ് എൻനാഥൻ ഒരുക്കുന്നതാൽ (2)നല്കീടുന്നെൻ ജീവിതം നിൻ കൈകളിൽപൂർണ്ണമായി യേശു നാഥനേ (2)ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ എൻ ജീവിതം തൂകി തകർത്തു പോയി (2)മാറത്തണയ്ക്കുവാൻ താങ്ങുവാൻ നീയന്നാക്രൂശിൽ തകർന്നതു സ്നേഹം (2);- നല്കിടുന്നെൻനിത്യ നാടിൻ വഴി എനിയ്ക്കായ് തുറന്ന എൻയേശുവേ പിൻ ചെല്ലുമെന്നും (2) വിശ്വാസ ജീവിത പോർക്കളത്തിൽ ഞാൻതളരാതെ മുന്നേറുമെന്നും (2);- നല്കിടുന്നെൻ

Read More 

യേശുവിനെ ഞാൻ സ്തുതിചിടട്ടെ

യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെനന്ദിയോടെന്നും വാഴ്ത്തീടട്ടെഎന്നുടെ പാപം ക്രൂശതിൽ തീർത്തപൊന്നു കർത്താവേ നിനക്ക് സ്തോത്രംപൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കുംഅത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കുംനാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കുംയേശുവിൻ നാമം എന്നെന്നും കീർത്തിക്കും;-ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയംഎന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കുംദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടുംകഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ;-സാധുവായ എന്നെയും- യേശു മറക്കയില്ലപ്രത്യാശയ്ക്കൊരിക്കലും ഭംഗം വരികില്ലഞാനെന്‍റെ സർവ്വവും- ക്രിസ്തുവിലർപ്പിക്കുംമഹത്വം കരേറ്റും-സ്തോത്രഗീതം പാടും;-

Read More 

യേശുവിനായ് ഞാൻ കാണുന്നു

യേശുവിനായ് ഞാൻ കാണുന്നുസ്നേഹവും ശാന്തിയുംബഹുലമാം കരുണയുംഅഭയസ്ഥാനവുംആശ്രയം യേശുവാണെന്‍റെ ആശ്രയംആശ്വാസം യേശുവാണെന്‍റെ ആശ്വാസം(2)ലോകപ്രകാര മോഹങ്ങൾഏകും നിരാശകൾനിത്യസന്തോഷം കാണുന്നുയേശുവിൻ ചാരെ ഞാൻ;-ഭൂവതിനായ് കരുതുമെൻസമ്പാദ്യം നശ്വരംസ്വർഗ്ഗത്തിനായൊരുക്കുമെൻനിക്ഷേപം ശാശ്വതം;-ഭാരം പ്രയാസ വേളയിൽഎന്നുള്ളം മൗനമായ്യേശുവെ തേടും നേരമെൻചാരെയണഞ്ഞീടും;-

Read More 

യേശുവിൻ വിളിയെ ശ്രവിച്ചിടുമോ

യേശുവിൻ വിളിയെ ശ്രവിച്ചിടുമോഅവൻ ചാരേ വന്നിടുമോഅവൻ നിന്നെ പുലർത്തീടുംഅവൻ നിന്നെ കാത്തീടും ഈ ലോകവാരിധിയിൽ(2) ലോകത്തിന്‍റെ മോഹങ്ങൾ വിട്ടോടുവിൻയേശുവെ പിൻ ചെന്നിടീൻസന്താപം തീർത്തിടും സന്തോഷമേകിടുംശാശ്വത ശാന്തി നൽകുംകഷ്ടങ്ങളിൽ നൽ തുണയായവൻരോഗത്തിൽ വൈദ്യനുമായ്ആശ്വാസ ദായകൻ ആശീർവദിക്കുംഅൻപോടു ചേർത്തണയ്ക്കുംകണ്ണീർ തുടച്ചിടും കാരുണ്യദായകൻകാത്തിടാൻ ശക്തൻ തന്നെകനിവിൻ കേദാരം കാൽവറിനാഥൻകരങ്ങളിൽ താങ്ങിടുമേ

Read More