Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

യേശുവിൻ വീരരേ പുറ​പ്പെടുവീൻ

“യേശുവിൻ വീരരേ പുറപ്പെടുവീൻ”പല്ലവിസൈന്യനായകൻ മുന്നിലുണ്ടല്ലോപോരാളികളേ ജയാളികളേഅനുപല്ലവിപുറപ്പെടുവിൻ വേഗം പുറപ്പെടുവിൻ യേശുവിൻ വീരരേ പുറപ്പെടുവിൻചരണങ്ങൾഅയ്യോപാപം നിറഞ്ഞുപോയ്-ഉലകെങ്ങും കൂരിരുൾ പരന്നിതായുദ്ധം ക്ഷാമം വ്യാധികൾ ഭീതിക- ളാൽ ജനമൊക്കെ നശിക്കുന്നുആർക്കും ക്രിയ ചെയ്യാനരുതാത്തൊരുരാത്രിവരുന്നു പുറപ്പെടുവീൻ;-സൈന്യ…ഇല്ലാകാലം നമുക്കിനി വൈ-കില്ലാ കാഹളം ധ്വനിക്കുവാൻഎല്ലാ ജനങ്ങളു മുണർന്നീടട്ടെ-പക-യെല്ലാം വെടിഞ്ഞൊന്നായിറങ്ങിടട്ടെഎല്ലാ ഇരുളും നീങ്ങിടട്ടെ-സുവി-ശേഷത്തിന്നൊളി എങ്ങും പരന്നീടട്ടെ;- സൈന്യ…ഉണ്ട് നമുക്കൊരു യുദ്ധമുണ്ട്-അതുമാംസ രക്തങ്ങളൊടല്ലിനിയുംദൈവത്തിൻ ജ്ഞാനത്തിനെതിരായ് പൊങ്ങുന്നകോട്ടകളൊക്കെയു മുടച്ചീടണംധരിപ്പിൻ ആയുധ വർഗ്ഗമെല്ലാം-വേഗം-ധരിപ്പിൻ ഉന്നത ബലമതുപോൽ;- സൈന്യ…

Read More 

യേശുവിൻ തിരുസഭയേ പരിശുദ്ധ

യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേവിശുദ്ധരിൻ വംശമതേ വിശുദ്ധ പുരോഹിതർ നാംയേശുവിൻ രക്തത്താൽ മോചിതരുംപുതിയൊരു നിയമത്തിൻ സേവകരുംവിശുദ്ധിയിൻ ആത്മാവാൽ നിറഞ്ഞിടുന്നോർ നാംആത്മികഗൃഹമാണേ അവർ സ്വന്തജനമാണേ;- യേശു…രക്ഷയിൻ വതിൽ കടന്നവരുംരക്ഷകനേശുവെ കണ്ടവരുംകൽവറി സ്നേഹത്തിൻ പാതയിലെന്നുംകണ്ടീടും പുതുജീവൻ അവൻ ക്രൂശിൽ തിരുജീവൻ;- യേശു…പ്രതികൂലം അനവധി ഉയർന്നിടുമ്പോൾഅനുകൂലമായവൻ കൂടെയുണ്ട്അഗ്നിയിൽ കൂടെയും കുട്ടിനായ് വന്നിടുംആത്മസഖിയെന്നുമവൻ-അവൻ തൻ ജീവൻ നൽകിയോൻ;- യേശു…

Read More 

യേശുവിൻ സ്നേഹത്താൽ എന്നുള്ളം

യേശുവിൻ സ്നേഹത്താൽ എന്നുള്ളം പൊങ്ങുന്നേതൻ സ്നേഹ മാധുര്യം ചിന്താതീതമത്രേഹാ എത്ര ആഴമേ യേശുവിൻ സ്നേഹമേആയതിൻ ധ്യാനമെൻ ജീവിത ഭാഗ്യമേലോക സ്ഥാപനം മുൻപെന്നെയും കണ്ടല്ലോലോകത്തിൽ വന്നു തൻ ജീവനെ തന്നല്ലോഎത്രയോ ശ്രേഷ്ഠമാം സ്വർഗ്ഗീയ വിളിയാൽഎന്നെയും യോഗ്യനായ് എണ്ണിയ സ്നേഹമേ;-സീയോനിൽ എനിക്കായ് മൂലക്കല്ലാകുവാൻസീയോനിൻ എന്നെയും ചേർത്തു പണിയുവാൻസ്വർഗ്ഗീയ താതനിൻ വേലയും തികച്ചുസ്വർഗ്ഗീയ ശിൽപ്പിയാം യേശുവിൻ സ്നേഹമേ;-അത്ഭുത സ്നേഹമാം സ്വർഗ്ഗീയ ദാനത്താൽസമ്പൂർണ്ണനാക്കിടും എന്നെയും തന്നെപ്പോൽശത്രുവാം എന്നെയും തൻ സ്വന്തമാക്കിയസ്നേഹസ്വരൂപനിൽ അതുല്യ സ്നേഹമേ;-കർത്താവാം കുഞ്ഞാട്ടിൻ കല്യാണനാളതിൽകാന്തയായ് തൻ മുൻപിൽ എന്നെയും നിർത്തുവാൻഘോരമാം പാടുകൾ […]

Read More 

യേശുവിൻ സ്നേഹം മാറുകില്ല

യേശുവിൻ സ്നേഹം മാറുകില്ലഒരു നാളും ഒരു നാളും മാറുകില്ല(2)എൻ പ്രിയരെല്ലാം മറന്നാലും മാറുകില്ല(2)യേശുവിൻ സ്നേഹം മാറുകില്ല(2)ഹാലേല്ലൂയ്യാ (3) ആമേൻ…ദൈവ വചനം മാറുകില്ല(2)ഒരു നാളും ഒരു നാളും മാറുകില്ല(2)ഈ വാനം മാറും ഭൂമി മാറും സകലം മാറുംദൈവ വചനം മാറുകില്ലഹാലേല്ലൂയ്യാ (3) ആമേൻ

Read More 

യേശുവിനായെൻ ജീവിതം

യേശുവിനായെൻ ജീവിതം നല്കാമെൻആയുസ്സിൻ നാൾകളെല്ലാംശ്വാശതമായൊരു ദേശമെനിക്കായ് എൻനാഥൻ ഒരുക്കുന്നതാൽ (2)നല്കീടുന്നെൻ ജീവിതം നിൻ കൈകളിൽപൂർണ്ണമായി യേശു നാഥനേ (2)ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ എൻ ജീവിതം തൂകി തകർത്തു പോയി (2)മാറത്തണയ്ക്കുവാൻ താങ്ങുവാൻ നീയന്നാക്രൂശിൽ തകർന്നതു സ്നേഹം (2);- നല്കിടുന്നെൻനിത്യ നാടിൻ വഴി എനിയ്ക്കായ് തുറന്ന എൻയേശുവേ പിൻ ചെല്ലുമെന്നും (2) വിശ്വാസ ജീവിത പോർക്കളത്തിൽ ഞാൻതളരാതെ മുന്നേറുമെന്നും (2);- നല്കിടുന്നെൻ

Read More 

യേശുവിനായ് ഞാൻ കാണുന്നു

യേശുവിനായ് ഞാൻ കാണുന്നുസ്നേഹവും ശാന്തിയുംബഹുലമാം കരുണയുംഅഭയസ്ഥാനവുംആശ്രയം യേശുവാണെന്‍റെ ആശ്രയംആശ്വാസം യേശുവാണെന്‍റെ ആശ്വാസം(2)ലോകപ്രകാര മോഹങ്ങൾഏകും നിരാശകൾനിത്യസന്തോഷം കാണുന്നുയേശുവിൻ ചാരെ ഞാൻ;-ഭൂവതിനായ് കരുതുമെൻസമ്പാദ്യം നശ്വരംസ്വർഗ്ഗത്തിനായൊരുക്കുമെൻനിക്ഷേപം ശാശ്വതം;-ഭാരം പ്രയാസ വേളയിൽഎന്നുള്ളം മൗനമായ്യേശുവെ തേടും നേരമെൻചാരെയണഞ്ഞീടും;-

Read More 

യേശുവിനെ ഞാൻ സ്തുതിചിടട്ടെ

യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെനന്ദിയോടെന്നും വാഴ്ത്തീടട്ടെഎന്നുടെ പാപം ക്രൂശതിൽ തീർത്തപൊന്നു കർത്താവേ നിനക്ക് സ്തോത്രംപൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കുംഅത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കുംനാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കുംയേശുവിൻ നാമം എന്നെന്നും കീർത്തിക്കും;-ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയംഎന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കുംദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടുംകഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ;-സാധുവായ എന്നെയും- യേശു മറക്കയില്ലപ്രത്യാശയ്ക്കൊരിക്കലും ഭംഗം വരികില്ലഞാനെന്‍റെ സർവ്വവും- ക്രിസ്തുവിലർപ്പിക്കുംമഹത്വം കരേറ്റും-സ്തോത്രഗീതം പാടും;-

Read More 

യേശുവിൻ നാമത്തിനാരാധനാ

യേശുവിൻ നാമത്തിനാരാധനാ രാജാധി രാജാവിനാരാധന എല്ലാ പ്രശംസക്കും യോഗ്യൻ നീയേ പാടുന്നു ഞാൻ അങ്ങേക്കാരാധന ഹാലേ… ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ(3)കരുണയിൻ കരത്താൽ നീ കാക്കുന്നവൻ പുതുവഴി ഒരുക്കി നീ കരുതുന്നവൻ ദുഃഖത്തിൻ വേളയിൽ കൈവിടാത്തവൻ വീഴാതെ എന്നെന്നും താങ്ങുന്നവൻ(2)അങ്ങേക്ക് തുല്ല്യനായ ആരുമില്ല നീയല്ലാതെ വേറെ ദൈവമില്ല നിൻ മുൻപിൽ മാത്രം ഞാൻ വണങ്ങിടുന്നേ നീയാണെൻ ദൈവമെൻ എൻ പിതാവേ(2)

Read More 

യേശുവിൻ പാദത്തിൽ എൻ കണ്ണീർ

യേശുവിൻ പാദത്തിൽ എൻ കണ്ണീർത്തുള്ളികൾഫലം തന്നു പൂർണ്ണമായ് വിടുതലേകീദീർഘനാൾ എന്നുടെ ജീവൻ കവർന്നആ ഭാരം മുഴുവനും പറന്നുപോയീഅത്ഭുതം ആണു ഞാൻ യേശുവിൽ ആയി ഞാൻആനന്ദപൂർണ്ണമെൻ ജീവിതംആർക്കും ലഭിക്കാത്ത ശ്രേഷ്ഠമാം ഭോജനംഅനുദിനം അനുഭവിച്ചിടുന്നു ഞാൻ;-കഷ്ടതയും നിത്യനിന്ദയും തീർന്നു ഞാൻയേശുവിൻ സ്നേഹത്തിൽ നിറഞ്ഞുനിന്നുഎല്ലാം സഹിക്കാനും എല്ലാം ക്ഷമിപ്പാനുംയേശുവിൻ കൃപയിൽ ഞാൻ ഉറച്ചുനിന്നു;-കൂലി ലഭിച്ചിടാൻ കാലം അടുത്തു നാംകാഹളം കേട്ടിടാറായ്കർത്തൻ വരവിനായ് കാതോർത്ത് ഇരിക്കാംകാൽകൾ ഇടറാതെ നാം;-

Read More 

യേശുവിൻ നിന്ദയെ ചുമക്കാം

യേശുവിൻ നിന്ദയെ ചുമക്കാം പാളയത്തിനു പുറമെ പോകാം സൻബല്ലത്ത്തോബീയാവിൻ കൂട്ടുകെട്ടുകളും ചഞ്ചലമുണ്ടാക്കും കലഹവാക്കുകളും സന്തോഷത്തോടെ ക്രിസ്തുവിനായി സഹിച്ചവനരികിൽ ചെല്ലാം;- യേശു… തേഫാന്മേൽ വീണ കല്ലുകൾ ഓർത്തും ശിഷ്യന്മാർ സഹിച്ച തടവുകൾ ഓർത്തും നാശങ്ങൾ വന്നാലും പാശങ്ങൾ എല്ലാം സഹിച്ചവനരികിൽ ചെല്ലാം;- യേശു… കള്ളസഹോദരൻ കൈവെടിഞ്ഞാലും നിനയ്ക്കാത്തവകളെ ചുമത്തിയെന്നാലും നല്ല ക്രിസ്തേശുവിനോടെതിർത്താലും സഹിച്ചവനരികിൽ ചെല്ലാം;- യേശു… വടികളാൽ അനവധി അടികൾ കൊണ്ടാലും വാളാൽ തുണ്ടമായ് വെട്ടപ്പെട്ടാലും നാളെല്ലാം നരരാൽ ഞെരുക്കപ്പെട്ടാലും സഹിച്ചവനരികിൽ ചെല്ലാം;- യേശു… കഷ്ടങ്ങൾ പലവിധമായ് വന്നാലും […]

Read More