Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

പരനെ നിൻ തിരുമുഖം കാൺമാൻ

പരനെ നിൻ തിരുമുഖം കാൺമാൻതിരു സന്നിധി അണയുന്നു ഞാൻദുരിതങ്ങളിൻ യാബോക്കിൻ കടവിൽ നിന്‍റെ പാദത്തിൽ വീഴുന്നു ഞാൻഎന്‍റെ ഉറവിടം നീ എന്‍റെ മറവിടം നീഎന്നുള്ളം നിന്നെ സ്തുതിക്കുംഎന്‍റെ തോൽവികൾ ജയമായ് മാറ്റും ജയ വീരൻ നീയല്ലയോഎന്‍റെ നഷ്ടങ്ങൾ ലാഭമായ് മാറുംതിരുനാമത്തിൻ മഹാത്മ്യത്താൽ;- എന്‍റെ..സ്വന്തമായ് നീ എന്‍റെ ചാരേബന്ധുക്കൾ അക്കരയിൽഅനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞുഅതിശയമാം പാത തുറന്നു;- എന്‍റെ..

Read More 

പരനേ നിന്നെ കാൺമാൻ

പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേപരനേ നിൻ മുഖം പരനേ നിൻ മുഖംകണ്ടു കൊതി തീരാനുണ്ടെനിക്കാശ;-പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ലഎന്നു വരും നീ എപ്പോൾ വരും നീഅറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;-ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും ആനന്ദവല്ലഭനെ എതിരേല്പാൻമണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷംകാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-

Read More 

പരനേ തിരുമുമ്പിൽ ഞാനിതാ

പരനേ തിരുമുമ്പിൽ ഞാനിതാപരിശുദ്ധമാക്കെന്‍റെ ഉള്ളംപരമോന്നതാ യേശുവേ – എന്‍റെപാപം പൊറുക്കേണമേ (2)ഞാൻ പോകാം നിൻ വഴിയേഞാൻ നില്ക്കാം നിൻ കൃപയിൽ (2)യേശുവേ നിനക്കായി മാത്രംഎന്നെ പൂർണ്ണമായി നല്കീടുന്നു (2)എൻ ഹൃദയത്തിൻ തുടിപ്പത് നില്ക്കും വരെനിനക്കായ് ഞാൻ ഓടീടുമെന്നുംപരനേ നീ തന്ന ജീവിതംനിനക്കായ് ഞാൻ നല്കീടുന്നു (2);- ഞാൻ പോകാം….

Read More 

പരനേ! തിരുമുഖ ശോഭയിൻ

പരനേ തിരുമുഖശോഭയിൻ കതിരെന്നുടെ ഹൃദയേനിറവാൻ കൃപയരുളേണമീ ദിവസാരംഭ സമയേ;-ഇരുളിൽ ബലമഖിലം മമ നികടേ നിന്നന്നങ്ങൊഴിവാൻപരമാനന്ദ ജയ കാന്തിയെൻ മനതാരിങ്കൽ പൊഴിവാൻ;-പുതുജീവനിൻ വഴിയേ മമ ചരണങ്ങളിന്നുറപ്പാൻഅതിശോഭിത കരുണാഘനമിഹമാം വഴി നടത്താൻ;-ഹൃദയേ തിരുകരമേകിയ പരമാമൃത ജീവൻപ്രതിവാസരം വളർന്നേറ്റവും ബലയുക്തമായ് ഭവിപ്പാൻ;-പരമാവിയിൻ തിരുജീവനിൻ മുളയീയെന്നിൽ വളർന്നി- ട്ടരിസഞ്ചയനടുവിൽ നിന്‍റെ ഗുണശക്തികൾ വിളങ്ങാൻ;-മരണം വരെ സമരാങ്കണം അതിൽ ഞാൻ നില നിന്നി- ട്ടമർ ചെയ്തെന്‍റെ നില കാക്കുവാൻ തവ സാക്ഷിയായ് ഇരിപ്പാൻ;-അമിതാനന്ദ സുഖശോഭന നിലയേ വന്നങ്ങണവാൻഅവിടെന്നുടെ പ്രിയനോടൊത്തു യുഗകാലങ്ങൾ വസിപ്പാൻ;-

Read More 

പരനേശുവേ കരുണാനിധേ വരമേകുക

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാതവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനുംഅവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നുംപരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവുംതിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനുംപരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ്മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻതവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻഅലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും

Read More 

പരനേയെൻ പ്രിയ യേശുവേ തരണം

പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ മാരിപോൽ മരണം വരെയും കരുതീടാവാൻ ശരണം നീയൊഴികെയാരുള്ളു അതിശയമായ പുതുവരം അനുഗ്രഹം നാഥാ ചൊരിക നീ അടിമകളിതാ പാദമായതി- ലഭയം തേടുന്നു ദൈവമേ കത്തിക്ക് നിൻ അഗ്നിയെ കർത്താ വേഗമീ യോഗത്തിൽ കത്തിയെരിഞ്ഞ ജ്വാലകൾപോലെ കർത്തൻ പദമിങ്ങാകുവാൻ നുറുങ്ങിടുന്നുള്ളം കാണുക കറുത്തിറുണ്ടുള്ളം നോക്കുക അറുത്തിടുക ദുർവേരിനേയും വേറുക്കുന്നകലെ മാറ്റുക

Read More 

പറഞ്ഞു തീരാത്ത ദാനം നിമിത്തം

പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം – എൻറെ എണ്ണിയാൽ തീരാത്ത നന്മകളോർത്ത് ദൈവത്തിനു സ്തോത്രം – എൻറെകൃപയാൽ (2) ദൈവത്തിൻ കൃപയാൽ ദയയാൽ (2) ദൈവത്തിൻ ദയയാൽ ശ്രേഷ്ഠകരമായ പദവികൾക്കായ് നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2)നിത്യജീവപാതയിൽ നിറുത്തിയതോ ദൈവകൃപയാൽ ദൈവകൃപയാൽനാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോദൈവകൃപയാൽ ദൈവകൃപയാൽ

Read More 

പാഹിമാം ദേവ ദേവ പാവനരൂപാ

പാഹിമാം ദേവ ദേവ, പാവനരൂപാപാഹിമാം ദേവ ദേവമോഹവാരിധി തന്നിൽ കേവലം വലയുന്നദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി…ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി…ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലംക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി…പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻതാപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി…ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാരകർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി…നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളംവീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി…ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെപൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി…നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻസ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി…ദീനരിൽ കനിവേറും പ്രാണനായകാ […]

Read More 

പൈതലാം യേശുവേ

പൈതലാം യേശുവേഉമ്മവെച്ചുമ്മവെച്ചുണർത്തിയആട്ടിടയർ ഉന്നതരേ നിങ്ങൾ തൻഹൃത്തിൽ യേശുനാഥൻ പിറന്നുലലലാ… ലലലാ… ലലലലാ… ലലാ…അഹാ..അഹാ..അഹഹാ.. ഉം… ഉം…താലപ്പോലിയേകാൻ തംബുരു മീട്ടുവാൻതാരാട്ടു പാടിയുറക്കീടുവാൻതാരാഗണങ്ങളാൽ ആഗതരാകുന്നുവാനാരൂപികൾ ഗായകശ്രേഷ്ഠർ;-ഉള്ളിൽ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകർ നിരനിരയായ്നാഥാഥി നാഥനായ് വാഴുമെന്നീശനായ്ഉണർവോടേകുന്നെൻ ഉൾതടം ഞാൻ;-

Read More 

പകരണമേ കൃപ പകരണമേ നാഥാ

പകരണമേ കൃപ പകരണമേ നാഥാ താമസിക്കല്ലേ ഇനി താമസിക്കല്ലേ ഭൂവിൽ ഭാരമേറുന്നെ ജീവ ഭാരമേറുന്നേക്ലേശം ഏറിവരുന്നേ ശക്തി താണുപോകുന്നേനിന്‍റെ കൈകളാലെന്നെ താങ്ങിടേണമേ ദേവാ നിന്‍റെ മുഖ ശോഭയിൽ ഞാൻ നടക്കണേ നിന്‍റെ ബലം തരണേ ക്ഷീണം കൂടി വരുമ്പോൾ നിന്‍റെ മൊഴി തരണേ മനം മടുത്തിടുമ്പോൾഅലറുന്ന സിംഹം പോൽ സാത്താനടുത്തെ അവനാരെ വിഴുങ്ങിടും-എന്നറിയില്ലേസഭയെന്തു ത്യാഗവും സഹിച്ചൊരുങ്ങി നിൽപ്പാൻ സത്യ സഭയിൽ സഹിഷ്ണത ചൊരിയണമേനൂതന രോഗവും പെരുകിടുന്നേ ലോകം നൂതന മാർഗ്ഗങ്ങളും തിരഞ്ഞിടുന്നേ ജനം പുതിയ ബലം ധരിച്ചുണരണമേ […]

Read More