Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

പരമ ഗുരുവരനാം യേശുവേ നീ വരം

പരമഗുരുവരനാം യേശുവേ നീ വരം താ പ്രാർത്ഥന ചെയ്തിടാൻഇരുവരോ മൂവരോ-തിരുനാമത്തിൽവരികിൽ വരുമെന്നരുളിയോനെതിരു സാന്നിദ്ധ്യം സദാ നൽകണംശരണം നീ മാത്രമെൻ നാഥനെതിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരംഅരുളണമേ പ്രിയ നാഥനേമനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാംകനിവിന്‍റെ ഉറവുകൾ തുറന്നവനെ(2);- പരമ…ജനം നിന്നിലാനന്ദിച്ചീടുവാനവരിൽവീണ്ടും നിൻ ജീവനെ നൽകണേമാളികയിൽ തവ ദാസരിൽ നൽകിയവര മെങ്ങൾക്കരുളുക ഈ തരുണം(2);- പരമ…അനവധിയാവശ്യങ്ങൾ തിരു സവിധേഉയർത്തുന്നു വിശ്വാസകൈകളാൽഅശരണരാകുലർ രോഗികളായോർകരുണയിൻ കരതലം കൺടീടട്ടെ(2);- പരമ…

Read More 

പരമ കരുണാരസരാശേ

പരമ കരുണാരസരാശേഓ പരമകരുണാരസരാശേപാരിതിൽ പാതകിയാമെനിക്കായി നീപരമ ഭവനമതിനെ വെടിഞ്ഞകരുണയൊരുപൊഴുതറിവതിന്നിടരറുവതിന്നരുളിനകരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി;-നാഥാ നിന്നാവിയെൻ നാവിൽ വന്നാകയാൽനവമാ യുദിക്കുംസ്തുതികൾധ്വനിക്കുംനലമൊടഹമുര ചെയ്തിടുംമമ ചെയ്തിടും നിൻകൃപാകലിതസുഖമിഹമരുവിടും സ്തവമുരുവിടുംദയ പെരുകിടുന്നൊരുശാപമീഭൂവിൽനിന്നാകവേ നീങ്ങുവാൻസകലാധിപ വാനൊളിയാൽ നിറവാൻസകല മനുജരിലമിതമാം സുഖമുയരുവാൻ സാദരംപകരുകരു ളതിസുലഭമായതിവിപുലമായ് ബഹുസഫലമാമയ്;-

Read More 

പരമ പിതവെ നമസ്കാരം

പരമ പിതവെ നമസ്കാരംദൈവ കുമാരാ നമസ്കാരംപരിശുദ്ധാത്മാവേ നമസ്കാരംത്രിയേക ദൈവമേ നമസ്കാരംപരമ പിതാവേ നമസ്കാരംപരിശുദ്ധ പരനേ നമസ്കാരംതിരുവചനത്താൽ സകലവും ചെയ്തവല്ലഭ ദേവാ നമസ്കാരം;-ദേവ കുമാരാ നമസ്കാരംനീതി ദിവാകരാ നമസ്കാരംധരണിയിൽ നരനായവതരിച്ചവനാംദിവ്യരക്ഷാകരാ നമസ്കാരം;-പരിശുദ്ധാത്മാവേ! നമസ്കാരം പരമ സത്ഗുരുവേ നമസ്കാരം അരുപിയായടിയാർ ഹൃദയത്തിൽ വസിക്കും ആശ്വാസപ്രദനേ നമസ്കാരം;-ത്രിയേക ദൈവമേ! നമസ്കാരം സർവ്വ ലോകാധിപാ നമസ്കാരം ദേവാധിദേവാ ദിവ്യ ദയാലോ സ്തോത്രം സദാ തവ നമസ്കാരം;-

Read More 

പരമപിതാവിനു സ്തുതിപാടാം അവനല്ലോ

പരമപിതാവിനു സ്തുതിപാടാംഅവനല്ലോ ജീവനെ നല്കിയവൻപാപങ്ങളാകവെ ക്ഷമിച്ചിടുന്നുരോഗങ്ങളഖിലവും നീക്കിടുന്നു;-അമ്മയെപ്പോലെന്നെ ഓമനിച്ചുഅപകടവേളയിൽ പാലിച്ചവൻആഹാരപാനീയമേകിയവൻനിത്യമാം ജീവനെ നൽകിടുന്നു;-ഇടയനെപ്പോലെന്നെ തേടിവന്നുപാപക്കുഴിയിൽനിന്നേറ്റിയവൻസ്വന്തമാക്കി നമ്മെ തീർത്തീടുവാൻസ്വന്തരക്തം നമുക്കേകിയവൻ;-കൂടുകളെകൂടെക്കൂടിളക്കിപറക്കുവാനായ് നമ്മെ ശീലിപ്പിച്ചുചിറകുകളതിന്മേൽ വഹിച്ചു നമ്മെനിലംപരിചായി നാം നശിച്ചിടാതെ;-സ്തോത്രം ചെയ്യാം ഹൃദയംഗമായികുമ്പിടാം അവൻ മുൻപിൽ ആദരവായ്ഹല്ലേലുയ്യാ പാടാം മോദമോടെഅവനല്ലോ നമ്മുടെ രക്ഷയിൻപാറ;-

Read More 

പരമാനന്ദ മനുഭവിപ്പാൻ വരുവിൻ

പരമാനന്ദമനുഭവിപ്പാൻവരുവിൻ നരരേ വിരഞ്ഞോടി നിങ്ങൾപരമോന്നതനേശു ഇതാഅരികിൽ വരുവാനുരചെയ്തീടുന്നു.പരിശുദ്ധമതീവചനംഒരു കാലത്തിലും വരികില്ല ഭേദംഅരികിൽ വരുമാരെയുമെപിരിയാതെയെന്നും കരുതിടിമെന്നുപരമോന്നത വാകൃമിതാശരിയായ നിന്നോടി-ന്നുരചെയ്തിടുന്നുവരിക തിരുസന്നിധിയിൽപരമാർത്ഥമെല്ലാം പറഞ്ഞിടുക നീഒരരുമാത്രയും പാർത്തിടാതെവെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിട്ടു പാപംതിരിച്ചോരയിനാലെ നിന്‍റെപെരിയോരു പാപം കഴുകീടുമവൻപിറകോട്ടെറിഞ്ഞീടാമെന്ന്പറയുന്നതിനെ അറിഞ്ഞീടുക നീ

Read More 

പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു

പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെതരിക നാഥാ പുതിയവരം-അരുളുക രാവിലെയിന്നേഴകൾക്കുജീവൻകൊടുക്കുന്ന പുതിയ മന്നാ-ദിവ്യഏഴകളാം ഞങ്ങൾക്കേകിടുകഅതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടുംതിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നുമഗ്ദൽ മേരി-അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു ഈദിനത്തിൽ ഏഴയിതാ-രാവിലെ തിരുമുമ്പിൽ വണങ്ങിടുന്നേനേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേകുരിശെടുത്തു ഗുരുവരന്‍റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ

Read More 

പരമാത്മാവുര ചെയ്യും മൊഴിയെല്ലാ

പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും ശ്രവിക്കേണം;സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യനില ലഭിച്ചൊരു വിമലനോതിന മൊഴി ധരിക്കുകിൽ ശുഭമെഴും തവശീതമല്ലുഷ്ണവുമല്ല തവഗുണം ഏതെന്നു നിജവുമില്ല ഈവിധമിനിയും നീ വാടി ജലംപോലെ നാൾകഴിക്കുകിൽ നിന്നെ ഞാൻ മമ വായിൽനിന്നു പുറത്തുമിഴ്ന്നിടുംഞാനൊരു ധനിതന്നെ എനിക്കില്ല ദീനതലവമിന്ന് മാനമോടിദം ചൊല്ലി ഹീനനായ് കുരുടനായ് നീയിരിപ്പതു കാൺക പരനുടെ മുന്നിൽ വീണറിയിക്ക നീയതുസമ്പന്നനാവതിന്നുണ്ട് തനിത്തങ്കം വെൺവസ്ത്രം ധരിപ്പാനുണ്ട് നിൻകണ്ണു തെളിയുവാൻ ലേപവും വിലയ്ക്കുണ്ട്വന്നുവാങ്ങുക ശിക്ഷയാൽ പ്രിയന്മാരെ ഞാനുണർത്തുന്നിതറിക നീമാനസാന്തരപ്പെടുക എരിവോടു നീ മാനസം തുറന്നിടുക […]

Read More 

പരമതാതന്‍റെ വലമമരുന്ന പരമ

പരമതാതന്‍റെ വലമമരുന്ന പരമ വത്സലാപരമ വത്സലാ! നിൻകുരുതികൊണ്ടു വീണ്ടെടുത്ത ജനത്തിൻ ദുരിതം കാണുകബഹുജനങ്ങളിൻ നടുവിൽ നിന്നു നിൻ സാക്ഷി ചൊന്നവർസാക്ഷി ചൊന്നവർ നിന്‍റെമഹത്വനാമത്തെ ദുഷിപ്പാനിഹ വൻ മൂലമായല്ലോ;- പരമ..പരമസസ്നേഹാഗ്നിയെരിഞ്ഞനുദിനം ആനന്ദിച്ചവർആനന്ദിച്ചവർ – ഇതാപെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തുപോകുന്നേ;- പരമ..ബലിയായ് സർവ്വവും തൃപ്പാദത്തിങ്കൽ കാഴ്ച വച്ചവർകാഴ്ചവച്ചവർ ഇപ്പോൾബലിപീഠത്തിൽ നിന്നകലെ മാറിക്കൊണ്ടാഴിഞ്ഞു പോകുന്നേ;- പരമ…ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിൻജനമിതാനിൻ ജനമിതാ-പല കാറ്റിൻ ശക്തിയാലണഞ്ഞിരുണ്ടു കൂരിരുളായ് തീർന്നല്ലോ;- പരമ..സുവിശേഷകരിൽ പലരിലും നാഥാ വേഷമേയുള്ളേവേഷമേയുള്ളേ-ആത്മജീവൻ നിൻ ജനങ്ങളിൽ ദിനംതോറും കുറഞ്ഞു […]

Read More 

പരനേ നിൻ കൃപയാൽ എൻ ജീവിതം

പരനേ നിൻ കൃപയാൽ എൻ ജീവിതം ഏറ്റം ശ്രേഷ്ഠം ഇഹത്തിലെന്നും അങ്ങേ മാത്രം സേവിച്ചെന്നെന്നുംക്രൂശിൽ നോക്കി യാത്ര ചെയ്യും ഞാൻഎൻ തുമ്പ വേളയിൽ നിൻ പൊൻകരം എന്നിൽ ആശ്വാസമേകീടുമ്പോൾ നിൻ മാർവ്വിൽ ചാരുമ്പോൾ എൻ ദുഃഖം മായുന്നുമിഴികൾ നിറഞ്ഞീടുന്നുഈ ലോകം നൽകിടും സൗഭാഗ്യങ്ങൾ എന്നിൽ അശാന്തിയേകീടുമ്പോൾ എൻ പ്രിയൻ നൽകീടും ആനന്ദം ഓർക്കുമ്പോൾ എന്നുള്ളം തുടിച്ചീടുന്നെഎൻ നാഥൻ നൽകിടും നൽവരങ്ങൾ എന്‍റെ ജീവിതം മാറ്റിടുമ്പോൾസ്വർഗീയ രാജന്‍റെ കൂടൊന്നു ചേരാനായിഎന്നെ ഞാൻ അർപ്പിക്കുന്നെ

Read More 

പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ

പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേശരിയായ്‌ പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക(2)ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻതരിക നിന്നാത്മാവേ പുതുമാരി പോലെ(2)ഞരങ്ങി ഞങ്ങളിൽ പേർക്കാ-യിരന്നീടുന്നവനേവരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ(2)അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻമനസ്സിന്നേശുവിനോടു ലയിപ്പാനായ്‌ അരുൾക(2)ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേതുണ നീയെന്നിയെ വേറി-ല്ലറിഞ്ഞു നൽകണമേ(2)പരമാനന്ദ മോദം വന്നകമെ തിങ്ങണമേപരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ(2)

Read More