Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

മനസ്സു തുറക്കു വാനൊരിടം

മനസ്സു തുറക്കുവാനൊരിടം ഹൃദയം പകരുവാനൊരിടം അനുദിന ജീവിത ദുരിതം അതിരികളില്ലാതെ പകരാൻ അരുമനാഥൻ തൻ അരികിലല്ലാ- തൊരിടമി മരുവിലുണ്ടോ(2);- മനസ്സു… ഇരുട്ടിന്‍റെ ഭീകര ദിനങ്ങൾ ഭയത്തിന്‍റെ ഏകാന്ത നിമിഷം അരുമനാഥൻ തൻ അരികിലല്ലാ- തെവിടെ ഞാൻ പകർന്നിടും (2);- മനസ്സു… രോഗത്തിൻ ഘോരവേദനയാൽ ദേഹം തളരുന്ന സമയം അരുമനാഥൻ തൻ അരികിലല്ലാ- തഭയമി മരുവിലുണ്ടോ (2);- മനസ്സു…

Read More 

മനതാർ മുകുരത്തിൻ പ്രകാശം

മനതാർ മുകുരത്തിൻ പ്രകാശംമനുകുലതിൻ മതത്തിനെല്ലാംപൊരുത്തം വരുത്തിവയ്ക്കുംമനതാർ മുകുരത്തിൻ പ്രകാശംമനസി വരും മദഭാവന നീക്കുംമഹിതമനസ്സുകൾ മാതൃകയാക്കുംമതിസുഖമനിശമശേഷമുദിക്കുംമറുത്തു പറഞ്ഞോർ വന്നു പദത്തിൽ നമസ്കരിക്കും;- മന….പട്ടുകുപ്പായമയ്യോ! നിന്നെ മയക്കരുതേകട്ടിപ്പൊൻ മുടിയുമെൻ പൊന്നെ അതിനോടൊത്തു മട്ടൂറും മൊഴികളും തന്നെ നിൻ വിശ്വാസത്തെകട്ടുപോകരുതെന്നു തന്നെ എനിക്കുള്ളാശപട്ടിവിടെയിട്ടു ഭൂമിവിട്ടു നരൻ തട്ടുകേടയ്‌ പോകും-ശവക്കുഴിയിൽപട്ടവല്ല പഴന്തുണിയിട്ടു കെട്ടിചെറ്റു മറവേകും അവനു ചെറുതുട്ടുപോലുമിട്ടു കൊടുത്തൊട്ടു ദയകാട്ടുകില്ല ചാകും സമയമയ്യോ!ചട്ടമിതാണെട്ടുകെട്ടിലഷ്ട്ടി ചെയ്തിരിപ്പവന്നുമാകും ഫലനുഭവംബഹുതര ദുരിതം മനുജനു ഭുവനേബന്ധുവർഗ്ഗമതുമെന്തിഹ വിജനേഅന്തരംഗമതിലാമയഹരനെചിന്തചെയ്ക ദിനവും മമ പ്രിയനെ;- മനതാർ …ഏ-എന്നപോലെ മാനംനോക്കി – നിലവിടൊല്ലബി-എന്നപോലെ […]

Read More 

മണവാളൻ യേശു വരുന്നിതല്ലോ

മണവാളൻ യേശു വരുന്നിതല്ലോമണവാട്ടി വേഗം ഉണർന്നിടട്ടെലോകമെങ്ങും ലക്ഷ്യം കണ്ടുതുടങ്ങിവേഗം വരും യേശു ലോക രക്ഷകൻഅത്തിവൃക്ഷം പൂത്തു തളിർത്തു കാണ്മിൻവീണ്ടെടുപ്പിൻ കാലമടുത്തിതല്ലോയുദ്ധവും പകർച്ച വ്യാധികളെല്ലാം ക്രിസ്തു വരവിന്‍റെ സത്യലക്ഷ്യങ്ങൾകള്ളനെന്നപോൽ താൻ വേഗം വരുന്നുവെള്ളവസ്ത്രമെല്ലാം കാത്തുകൊള്ളട്ടെകന്യകമാർ പത്തുമുറങ്ങീടുന്നുപാതിരാത്രിതന്നിൽ പ്രിയൻ വരുമേദാസരെല്ലാം നിത്യം ജാഗരിക്കട്ടെയേശുവരും സെക്കണ്ടറിഞ്ഞുകൂടാവരികയെന്നാവിയോതുന്നതുപോൽമണവാട്ടി കൂടെ പറഞ്ഞിടട്ടെഗോപുരത്തിൽകൂടിയകത്തുപോവാൻവസ്ത്രമലക്കുന്നോർ ഭാഗ്യമുള്ളവർപെരുമീനുദിച്ച വാനവിരവിൽഉഷകാലം വന്നിങ്ങടുത്തുവല്ലോവേഗം വരുന്നെന്നു മൊഴിഞ്ഞ പരാവരിക മേഘത്തിൽ ഞങ്ങളെ ചേർപ്പാൻഉണർന്നെഴുനേൽപ്പിൻ തിരുസഭയേ: എന്ന രീതി

Read More 

മണവാളനാം യേശു വന്നീടുമേ

മണവാളനാം യേശു വന്നീടുമേമദ്ധ്യവാനത്തേരിൽ വന്നീടുമേമനുവേലനാം ദൈവം വന്നീടുമേമനസ്സുപുതുക്കി നീ ഒരുങ്ങിട്ടുണ്ടോ(2)എണ്ണയുണ്ടോ കന്യകേ നീ ഒരുങ്ങീട്ടുണ്ടോനിൻ വിളക്കിൽ എണ്ണ നീ കരുതീട്ടുണ്ടോമണവാളൻ വരുമ്പേൾ നീ ഉറങ്ങിടല്ലേമയക്കം പിടിച്ചു നീ മയങ്ങിടല്ലേ(2)കർത്താവിൻ നാദം നീ കേൾക്കുന്നുണ്ടോകാഹളനാദം നീ കേൾക്കുന്നുണ്ടോകുഞ്ഞാട്ടിൻ കല്യാണം വന്നുവല്ലോകുഞ്ഞാടിൻ കാന്തേ നീ ഒരുങ്ങിട്ടുണ്ടോ(2)നൊടി നേരത്തേക്കുള്ള ലഘു സങ്കടംഅനവധി തേജസ്സിനായ് തീരുംമർത്യമായത അമർത്ത്യത്തെ പ്രാപിക്കുമ്പോൾമരണം മാറി ജയം വന്നിടും(2)

Read More 

മാനവരെ രക്ഷിച്ചിടുവാനായ്

മാനവരെ രക്ഷിച്ചീടുവാനായ് വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ ജീവനേകിയോരേശു ഭൂവിൽ തിരികെ വരും വേഗമേശു രക്ഷകനാഗമിച്ചിടും മേഘമതാം വാഹനെ തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ യേശു വരുന്നു താമസംവിനാ പാർത്തലത്തിൽ നിന്നവൻ ചേർത്തീടും തൻ സന്നിധൗ;- നിങ്ങളുടെ അരകൾ കെട്ടിയും ഭംഗിയോടെ ദീപം വിളങ്ങിയും കർത്താവിൻ വരവിന്നായ് കാത്തീടുവിൻ സർവ്വദാ;- കുഞ്ഞാട്ടിന്‍റെ കല്യാണം വന്നിതാ കാന്ത അലംകൃത മനോഹരി ക്ഷണിക്കപ്പെട്ടോരെല്ലാം ധന്യരഹോ എന്നുമേ;-

Read More 

മംഗളമേകണേ സദാ മംഗളമേകണേ

മംഗളമേകണേ-സദാമംഗളമേകണേ-പരാദമ്പതികളാമിവർക്കു മാ-മംഗളമേകണേആദം ഹവ്വയാകുമോ-രാദിമ പിതാക്കളേഏദനിൽ പുരാ-വന്നുവാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേക്രിസ്തുമണവാളനും-സത്യമണവാട്ടിയുംതമ്മിലെന്നപോൽ-യോജിച്ചെന്നും വാഴുവാൻ പരാ!- ഏകണേയിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയറാഹേൽപോലെയും ലേയപോലെയും വധു വരാൻ- ഏകണേഎഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനുംആയ ബോവസ് പോൽ-വര-നാകുവാനഹോ! പരാ!- ഏകണേദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേഅന്ത്യത്തോളവും നിറ-വേറ്റുവാൻ ചിരം പരാ- ഏകണേസംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽകാന്തിയേറുന്നോ-രെക്ളീ-സ്യാസമമിവർ വരാൻ- ഏകണേ

Read More 

മംഗളം മംഗളം മംഗളമേ

മംഗളം മംഗളംമംഗളമേമംഗളം മംഗളംമംഗളമേമംഗളം മംഗളംമംഗളമേഇന്നു വിവാഹിതരാം ( …..യ്ക്കും ……നും)മംഗളം നേരുന്നു ഞങ്ങളീ നൽനേരംഭംഗമില്ലാതെ മോദാൽആശിഷം നൽകുക എന്നും യേശുനാഥാ!ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾസൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ!സൗഭാഗ്യസമ്പൂർണ്ണരായ് ആശിഷം നൽകുക എന്നും യേശുനാഥാ!സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായിജീവിതസാഗര വൻ തിരമാലയിൽകൈവിടാ കർത്തനവൻ ആശിഷം നൽകുക എന്നും യേശുനാഥാ!യേശുവേ നിൻ പാദം : എന്ന രീതി

Read More 

മഹിമകണ്ട സാക്ഷികളെ മണവാട്ടി

മഹിമകണ്ട സാക്ഷികളേ മണവാട്ടിയാം തിരുസഭയേ ഒരുങ്ങിടുക ബലം ധരിച്ചിടുക മണവാളനേശുവെ എതിരേൽക്കുവാൻ സകലവിധ ഭാരങ്ങളും മുറുകൈപറ്റും പാപങ്ങളും വെടിഞ്ഞീടുക ജീവൻ പുതുക്കിടുക സ്ഥിരതയോടെ ഓട്ടം തികച്ചീടുക;- പളുങ്കുകടൽ തീരത്തു നാം കളങ്കമില്ലാതെ വാണിടുവാൻ പുതിയൊരു പാട്ടു പാടീടുവാൻ യുഗായുഗമായ് ആനന്ദിപ്പാൻ; തകർത്തയിടി മുഴക്കം പോലെ പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ ഹല്ലേലുയ്യാ ഗീതം പാടിടുവാൻ ഉല്ലസിച്ചു മഹത്വം കൊടുപ്പാൻ;

Read More 

മഹിമകൾ വെടിഞ്ഞു താണിറങ്ങി

മഹിമകൾ വെടിഞ്ഞു താണിറങ്ങിവന്ന സ്നേഹമെതിരുമേനി തകർത്തെന്നെവീണ്ടെടുത്ത ത്യാഗമേ(2)കാൽവറി ക്രൂശിലായി ദൈവകുഞ്ഞാടു യാഗമായി(2)ആ സ്നേഹം പോൽ ഒന്നുമില്ലേആ ത്യാഗം പോൽ ഏതുമില്ലേ(2)തള്ളപ്പെട്ടതാം ഈ എന്നെയുംമാന്യനായി നിർത്തിടുവാൻനിഷ്കളങ്കനാം എൻ പിതാവുഎൻ പേർക്കായി നിന്ദിതനായി;-പാപിയാകും ഏഴയെയുംഹിമംപോൽ മുറ്റും വെടിപ്പാക്കുവാൻഊനമില്ലാത്ത കുഞ്ഞാട്ടിൻ തിരു-നിണത്താലെന്നെ കഴുകിയല്ലോ;-തിരുഹിതം നിവൃത്തിച്ചതാം ദാസ്സരെതൻ തിരു മാർവ്വോടണച്ചീടുവാൻസർവ്വശക്തനാം യേശുപരൻവാനവിരവിൽ വന്നിടാറായി;-

Read More 

മഹിമയെഴും പരമേശാ പാഹിമാം

മഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ നിസ്തുല സ്നേഹ സാഗരമേ, ഹാ പ്രസ്താവ്യമെ തിരുനാമം കിതോ നീ താനെൻ വിശ്രാമം; കാർമുകിൽ ഭീകരമായ് വരുന്നേരം കാൺമതോ നിയമത്തിൻ വില്ലൊന്നായതിൽ തീരുമെൻ ഭാരം; സംഗതിയില്ലിളകീടുവാൻ നേഹ-ച്ചങ്ങലയാൽ തിരുമാർച്ചോടെന്നെയിണച്ചതുമൂലം; താവക സന്നിധി ചേർന്നതികാലേ ജീവനിൽ നിറഞ്ഞെഴുന്നേൽക്കും പാവന ചിന്തകളാലെ; – നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും നിൻ മധുരാമ്യതവചനം ഖിന്നതയാകവേ പോക്കും; ക്രൂശിലെ രക്തമെൻ ജീവനാധാരമെ നാശലോകം വെടിഞ്ഞാടാൻ ആശയോടേശുവേ നേടാൻ; പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്‍റെ കളങ്കമറേറശുവെ കാണും വിളങ്ങും […]

Read More