Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കൃപയല്ലോ കൃപയല്ലോ തളർന്നുപോയ

കൃപയല്ലോ കൃപയല്ലോ തളർന്നുപോയ നേരത്തിലെല്ലാം എന്നിൽ ആവസിച്ച കൃപയല്ലോയിത് കൃപയല്ലോ കൃപയല്ലോ മാറാത്ത നല്ല കൃപയല്ലോ നിന്‍റെ കൃപയത്രേ എന്നെ താങ്ങിടുന്നത് നിന്‍റെ കൃപയത്രേ എന്നെ നടത്തിടുന്നത് തകർക്കപ്പെട്ട നേരത്തിലെല്ലാം എന്നെ ഉരുവാക്കിയ കൃപയല്ലോയിത് ബലഹീന നേരത്തിലെല്ലാം എന്നെ ബലപ്പെടുത്തിയ കൃപയല്ലോയിത് കൈവിടപ്പെട്ട് നേരത്തിലെല്ലാം എന്നെ ചേർത്തണച്ച കൃപയല്ലോയിത്

Read More 

കൃപയരുൾക വരമരുൾക

കൃപയരുൾക വരമരുൾക ആത്മാവിനാൽ നിറയ്ക്ക്.. 2 പകർന്നിടുക ആത്മശക്തി ജ്വലിച്ചിടാം കൃപാവരങ്ങൾ.. 2 ധരിച്ചീടുക സർവ്വായുധങ്ങൾ പോർക്കളത്തിൽ ജയിച്ചുനിൽക്കാൻ ആത്മബലം ധരിച്ചീടുക വൈരികളോടെതിർത്തു നിൽക്കാം തിരുവചനം ഉരച്ചീടുക പ്രാർത്ഥനയിൽ പോരാടുക ഒരുങ്ങീടുക ഗമിച്ചീടുവാൻ കർത്തനേശു വന്നിടാറായ്

Read More 

കൃപയേകണേ നാഥാ നിൻ ദാസരിൽ

കൃപയേകണേ നാഥാ നിൻ ദാസരിൽ ദുഷ്ടലോക ജീവിക്കുവാൻ അനുദിനവും ജീവിക്കുവാൻ കൃപയേകൂ നാഥാ (2) കൃപ മാത്രം മതി യേശുവേ… നിൻ കൃപ മാത്രം മതി… കൃപയാൽ നടത്തൂ നാഥാ… അടിയങ്ങളെ ഈ ഭൂവിൽ… (2) ബലഹീനതയിൽ തികഞ്ഞുവരും തൃപ് കഷ്ടം സഹിക്കാൻ വേണ്ടതാം വൻകൃപ നിൻ ദാസരിൽ നീ പകരണേ നാഥാ ധീരതയോടെ നിൻ വേല ചെയ്വാൻ(2);- കൃപ… പ്രതികൂലങ്ങളിൽ താങ്ങുന്ന നിൻ കൃപ നിന്ദ സഹിപ്പാൻ വേണ്ടതാം വൻകൃപ് അടിയങ്ങളിൽ നീ പകരേണമേ നാഥാ […]

Read More 

കൃപയേറും കർത്താവിലെൻ

കൃപയേറും കർത്താവിലെൻ വിശ്വാസംഅതിനാൽ ഹൃദിയെന്തു നല്ലാശ്വാസംദുരിതങ്ങൾ നിറയുമീ ഭൂവാസംകൃപയാൽ മനോഹരമായ്കൃപ കൃപയൊന്നെന്നാശ്രയമായ് ഹാല്ലേലുയ്യാകൃപ കൃപയൊന്നെന്നാനന്ദമായ്വൈരികൾ വന്നാലുമെതിരുയർന്നാലുംകൃപമതിയെന്നാളുംബലഹീനതയിൽ നല്ല ബലമേകുംമരുഭൂമിയിലാനന്ദത്തണലാകുംഇരുൾ പാതയിലനുദിനമൊളി നൽകുംകൃപയൊന്നെന്നാശ്രയമായ്;-എന്‍റെ താഴ്ചയിലവനെ-ന്നെയോർത്തല്ലോഘോരവൈരിയിൻ ബലമവൻ തകർത്തല്ലോതന്‍റെ കൈകളിലവനെന്നെ ചേർത്തല്ലോസ്തോത്രഗീതം പാടിടും ഞാൻ;-പ്രതികൂലങ്ങളനവധി വന്നാലുംഅനുകൂലമെനിക്കവനെന്നാളുംതിരു ജീവനെത്തന്നവനിനിമേലുംകൃപയാൽ നടത്തുമെന്നെ;-

Read More 

കൃപയേറും നിൻ ആജ്ഞയാൽ

കൃപയേറും നിൻ ആജ്ഞയാൽ അത്യന്തം താഴ്ചയിൽ, ഓർക്കുന്നു ഞാൻ എൻ പേർക്കായി ജീവൻ വെടിഞ്ഞാനെ (2) നിൻ മേനി തകർന്നെൻ പേർക്കായി സ്വർഗ്ഗീയ അപ്പമായി ആ ഓർമ്മയിൻ പാതമേന്തി ഓർത്തീടുന്നങ്ങേ ഞാൻ ഗതമനെ മറക്കാമോ നിൻ വ്യഥ ഒക്കെയും ആ ദു:ഖം രക്ത വിയർപ്പും ഓർത്തീടുന്നങ്ങേ ഞാൻ എൻ ശാന്തി ഞാൻ കാൽവറിയിൽ നിൻ ക്രൂശിൽ കാണുമ്പോൾ ഹാ കുഞ്ഞാടെ എൻ യാഗമെ ഓർത്തീടുന്നങ്ങേ ഞാൻ നിൻ യാതന നിൻ വേദന നിൻ സ്നേഹമേഴയ്ക്കായി എൻ അന്ത്യ […]

Read More 

കൃപയിൻ അത്യന്ത ധനം മൺപാത്ര

കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നുനിത്യജീവന്‍റെ വചനം താഴ്ന്ന നിലത്തു പാകിനല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകിസത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തീസിംഹാസനത്തിൽ വസിക്കുംകുഞ്ഞാടിനെ സ്തുതിക്കും ഞാൻഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടുകാര്യസ്ഥൻ സാന്നിദ്ധ്യം നൽകി-നാൾതോറും ഭാരം ചുമന്നുഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്‍റെ ധ്വനിയാൽവീണ്ടെടുക്കപ്പെട്ട സംഘംപ്രഭുവിനു സ്തുതി മുഴക്കൂ;- ജീവ…തന്‍റെ ഏകജാതനാം-പുത്രനിൽ വിശ്വസിക്കുന്നോർഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവേർആരും നശിച്ചുപോകാതെ-നിത്യജീവൻ പ്രാപിപ്പാൻലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം;- ജീവ…തന്‍റെ ഗംഭീരനാദത്താൽ ദൂതന്‍റെ കാഹള ധ്വനിയാൽമേഘങ്ങൾ പിളർന്നുകൊണ്ടു […]

Read More 

കൃപയിന്നുറവാം കർത്താവെ നിൻ

കൃപയിന്നുറവാം കർത്താവെ നിൻകൃപ മതിയടിയാനീയുലകിൽ(2)ബലഹീനതയിൽ താങ്ങി നടത്തും-ബലവാനേ നിൻ കൃപ മതിയെപലവിധ ഭീതികളുയരും മരുവിൽ-കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ…2. പാപത്തിൻ ശമ്പളം മരണം നീങ്ങി-കൃപയാലെ ദൈവമകനായ് ഞാൻഅവകാശമായ് നിത്യജീവൻ ലഭിച്ചു-പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ…ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-രക്ഷയിൻ സുവിശേഷം ഘോഷിക്കാംസകല മനുഷ്യർക്കും രക്ഷാകരമാം-ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ…

Read More 

ക്രിസ്തുവിൽ തികെഞ്ഞ വരായ്

ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻക്രിസ്തൻ സ്നേഹം നമ്മിൽ വെളിപ്പെടുവാൻക്രിസ്തുശിഷ്യരായി നാംഎന്നും നിലനിൽക്കുവാൻക്രിസ്തൻ വചനം പാലിച്ചു ജീവിക്കാംസ്വർഗ്ഗതാതൻ ചൊന്നതാം വചനങ്ങൾപുത്രനാം കർത്തൻ നമ്മെയറിയിച്ചുമഹിമകൾ വെടിഞ്ഞു താൻഇദ്ധരയിൽ വന്നതോമനുജർ നമ്മൾ സ്നേഹത്തിൽ തികയുവാൻഒന്നിലും കുറവില്ലാതെ ധന്യരായ്‌സ്നേഹത്തിൽ സമ്പൂർണ്ണരായി ഭൂവതിൽവിശാസത്തിൻ സ്ഥിരതയുംആത്മാവിൻ പ്രത്യാശയുംഅനുദിനം വർദ്ധിച്ചു നാം വളർന്നിടാംആയുസ്സെല്ലാം സൽപ്രവൃത്തി ചെയ്യുവാൻഅരുമനാഥൻ തൻസ്വഭാവം വിളങ്ങണംഅഗതികളെ തള്ളിടാതെഅലിവിൻ സത്യസാക്ഷികളായ്‌ആത്മാവിൽ നിറഞ്ഞു നാം ജീവിക്കേണം

Read More 

ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്

ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്പുത്തനേരുശേലേമിൽ എത്തുമോരുന്നാൾമനുഷ്യരോടു കൂടെ ദൈവ കൂടാരത്തിങ്കൽ നിത്യമായ്തൻ ജനമായ് വാസം ചെയ്യും ഞാൻകണ്ണുനീരെല്ലാം തുടച്ചു നീക്കും നാളത്ദൈവമെന്നും കൂടിരിക്കൂo ശേഷ്ട നാളത്മൃത്യുവും ദു:ഖവും മുറവിളിയതുoകഷ്ടതയും ഇനിയുണ്ടാകുകയില്ല;- ക്രിസ്തു…ദൈവ തേജസ്സിൻ മഹത്ത്വനഗരമാണത്കുഞ്ഞാടതിൻ വിളക്കായി ജോതിസേകുമേഗോപുരം അടിസ്ഥാനം മുത്ത് രത്നമേവീതി സ്വഛ സ്പടിക തുല്ല്യ തങ്കനിർമ്മിതം;- ക്രിസ്തു…വീണ്ടെടുക്കപ്പെട്ട പൈതലേ നീക്ലേശ ദു:ഖ നാളതിൽ തളർന്നീടരുതിനിപാപവും ഭാരവും ഉപേക്ഷിക്കുകിൽപ്രാപിക്കാം ജയിക്കുകിൽ വിശുദ്ധ ഗേഹമേ;- ക്രിസ്തു…

Read More 

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേകാന്തനാം കർത്താവിൻ പ്രത്യക്ഷത(2)തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2)കർത്തവിൻ വരവ്‌ താമസ്സിച്ചെന്നാലും(2)കണ്ണുനീർ തോരുന്ന സന്തോഷനാൾസ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2)മാറീടും വേദന ഖേദങ്ങളും(2)മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)ലോകമാം ജാരന്‍റെ മാറിടങ്ങൾമാടിവിളിക്കുന്ന വേളകളിൽ(2)കാണുന്നു ഞാനാ ക്രൂശിന്‍റെ ത്യാഗത്തെ(2)കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)കൂരിരുൾ മൂടുന്ന താഴ്വരയിൽകൂട്ടുകാർ കൈവിടും വേളകളിൽ(2)താണുവന്നെന്‍റെ കൂട്ടിനിരിക്കുന്ന(2)തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റുംപ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2)മാനിന്‍റെ കാംക്ഷപോൽ നീർത്തോടിനായ്(2)കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി

Read More