About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എന്നേശു വന്നിടുവാൻ എന്നേ
എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ കാലമിങ്ങടുത്തുവല്ലോ ആകുലമില്ലാത്ത വീട്ടിൽ ഞാനെത്തുവാൻ കാലമങ്ങടുത്തുവല്ലോ ഞാനാശ്രയിച്ചീടും എന്നാത്മനാഥനിൽ ഞാനാശ്വസിച്ചീടും എൻ ജീവനാഥനിൽ ഞാൻ ഓർത്തിടും ഞാൻ പാടിടും ഞാൻ ധ്യാനിച്ചീടും കർത്തൻ ചെയ്ത നന്മകളെല്ലാം എന്നേ വീഴ്ത്തിടുവാൻ ശത്രു ഒരുങ്ങുമ്പോൾ പ്രിയനിൽ ആശ്രയിക്കും ശത്രുവിൻ കൈയ്യിൽ അകപെടാതെ കർത്തൻ കരത്തിൽ വഹിക്കും സന്തോക്ഷവീട്ടിൽ ഞാൻ കർത്തനോടൊപ്പം ഞാൻ നിത്യകാലം വസിക്കും സന്തോക്ഷത്തോടെ എൻ ജീവനാഥനെ നിത്യകാലം ആരാധിക്കും
Read Moreഎന്നേശു രാജന്‍റെ വരവു സമീപമായ്
എന്നേശുരാജന്‍റെ വരവു സമീപമായ്എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻതന്‍റെ പ്രധാന ദൂതനാകുന്ന മീഖായേൽകാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേഭൂതലമോ പെരും കാറ്റിനാലിളകിടുംകായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേഅപ്പോൾ തന്‍റെ ദൂരത്തായവർക്കു ഭ്രമമേ-അവർഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേതന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ?ദൈവ ജാതന്‍റെ വരവിൽ ഹല്ലേലുയ്യാ പാടുമേകുഞ്ഞാട്ടിന്‍റെ കോപദിവസം വരുന്നേരംഓടും ദുഷ്ടർ തേടും രക്ഷ കാൺകയില്ല നിശ്ചയംകുന്നിൽ മാൻകിടാവുപോലെ തുള്ളിച്ചാടുമേപൊന്നേശുരാജൻ വരുമേ എതിരേല്പാൻ ഒരുങ്ങുവിൻമിന്നുന്ന സൗന്ദര്യമുള്ള തൻ മുഖം കാൺമാൻ […]
Read Moreഎന്നേശുവേ ആരാധ്യനേ അങ്ങേ
എന്നേശുവേ ആരാധ്യനേഅങ്ങേയ്ക്കായിരമായിരം സ്തോത്രംആയിരമായിരം നന്ദിഇരുളേറിടുമെൻ ജീവിതപാതയിൽവിഘ്നമാം മലനിരകൾ എങ്കിലുംഅനുദിനമെന്നെ കരുതിടും കാന്തനേഎൻ ജീവപ്രകാശമേ;- എന്നേശുവേ…കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റുതകർന്നതാം എന്നെ… മുറ്റുമായ്കുറ്റമറ്റവനായ് തീർത്തതാം നാഥനെഎൻ രക്ഷാദായകാ;- എന്നേശുവേ…ഒരോരോ ദിനവും അവിടുന്നെനിക്കായ്ദാനമയ് നൽകിയതാം കൃപകൾഒരോന്നായ് ഒർക്കുമ്പോൾ എന്നുള്ളം നന്ദിയാൽനിറെഞ്ഞു തുളുമ്പുന്നേ;- എന്നേശുവേ…രോഗ ബന്ധനത്തിൻ വേദനയാലേറ്റംവ്യകുലപ്പെടും വേളയിൽ… എന്നെയും…അൻപോടണച്ചു വിടുവിക്കും വല്ലഭാഎൻ സൗഖ്യദായകാ;- എന്നേശുവേ…ക്ഷയവും വാട്ടവും മാലിന്യമുള്ളതാംമമ മൺമയ ശരീരം… മണ്ണായ്…മറഞ്ഞാലും എന്നെ മഹത്വത്തിൽ കൈക്കൊള്ളുംആത്മ-മണാളനേ;- എന്നേശുവേ…
Read Moreഎന്നേശുവേ എൻ പ്രിയനേ
എന്നേശുവേ എൻ പ്രിയനേ അങ്ങേപ്പോൽ മറ്റാരുമില്ലേ എൻ നാഥനെ എൻ പ്രിയനെ അങ്ങേപ്പോൽ മറ്റാരുമില്ലേ യേശുവേ നീ യോഗ്യൻ എൻ നാഥനെ ആരാധ്യനെ(2) ആരാധിക്കുവാൻ പുകഴ്ത്തീടുവാൻ അങ്ങേപ്പോൾ മറ്റാരുമില്ലേ(2);- യേശുവേ…സൗഖ്യമാക്കുവാൻ വിടുതൽ നൽകുവാൻ അങ്ങേപ്പോൽ മറ്റാരുമില്ലേ(2);- യേശുവേ…എൻ പ്രശംസയും എൻപുകഴ്ച്ചയും നീ മാത്രമാണെൻ യേശുവേ(2);- യേശുവേ…
Read Moreഎന്നേശുവേ എൻ രക്ഷകാ
എന്നേശുവേ എൻ രക്ഷകാ നീ മാത്രം മതിയായവൻ(2)മറ്റാരെയും ഞാൻ കാണുന്നില്ലീഭൂവിൽ മിത്രമായ്(2)ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നുനീ മാത്രമെന്നുപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനുംഇന്നുള്ള വേദന ശോധനയിൽകൺകൾ നിറയുമ്പോൾ(2)കണ്ണുനീർ വാർത്തൊരേശുവേനീയെൻ സന്തോഷം(2);- ഒന്നുമാത്രം…രോഗത്താൽ ക്ഷീണിതനായിടുമ്പോൾദേഹം ക്ഷയിച്ചിടുമ്പോൾ(2)നിൻ കൃപയൊന്നെൻ ആശ്രയംഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം…
Read Moreഎന്നേശുവേ എന്നേശുവേ നീ
എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ്തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലുംമരുഭൂവിൽ ചാരുവാൻ നീ മതിയേമമ കാന്ത നീയെൻ ജീവനേനീയെൻ ആശ്രയം ആശ്വാസമെന്നും എന്നുംനീറും നേരത്തിൽ അലിവുള്ള നാഥൻ (2)എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ… എൻ പ്രിയനേ…ഭാരം കേഴുമ്പോൾ നീയെന്‍റെ ചാരേജീവൻ നൽകീടും നീയെന്‍റെ തോഴൻ (2)അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ… എൻ പ്രിയനേ…
Read Moreഎന്നേശുവേ നീ ആശ്രയം എന്നാളു
എന്നേശുവേ നീ ആശ്രയംഎന്നാളുമീ ഏഴയ്ക്ക്എൻ ജീവിത യാത്രയിൽ-തുണയായ്, ബലമായ് മറ്റാരുള്ളുമറയ്ക്കണേ ഈ ഏഴയെകരുതലിൻ വൻ കരത്താൽഎൻ ജീവിതെ വൻ ഭാരങ്ങൾപ്രയാസമായ് ഭവിക്കുമ്പോൾഉള്ളം തേങ്ങും വേളകളിൽമറ്റാരുമില്ല ചാരുവാൻപ്രിയരായവർ അകന്നിടുമ്പോൾഅകലാത്തൊരേകൻ നീയല്ലോഎന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ
Read Moreഎന്നേശുവേ നീയാശ്രയം എന്നാളും
എന്നേശുവേ നീയാശ്രയംഎന്നാളും മന്നിലീ സാധുവിന്നുഎല്ലാരും പാരിൽ കൈവിട്ടാലുംഎന്നെ കരുതുന്ന കർത്താവു നീആകുലനേരത്തെൻ ചാരത്തണഞ്ഞുഏകുന്നു സാന്ത്വനം നീയെനിക്കുആകയാലില്ല തെല്ലും ഭയംപകലും രാവും നീയഭയം;-ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻബന്ധനം നീക്കി നിൻ സ്വന്തമാക്കിഎന്തൊരു ഭാഗ്യനിത്യബന്ധംസന്തതം പാടും സന്തോഷമായ്;-തുമ്പങ്ങളേറുമെൻ മാനസം തന്നിൽഇമ്പം പകരുന്നു നിൻമൊഴികൾഎൻ മനം നിന്നിലാനന്ദിക്കുംനിൻ മാർവ്വിൽ ചാരിയാശ്വസിക്കും;-എന്നു നീ വന്നിടുമെന്നാത്മനാഥാവന്നതല്ലാതെന്നാധി തീരുകില്ലഒന്നേയെന്നാശ നിന്നെ കാണ്മാൻആമേൻ കർത്താവേ വന്നിടണേ;-
Read Moreഎണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണി എണ്ണി സ്തുതിക്കുവാൻഎണ്ണമില്ലാത്ത കൃപകളിനാൽ ഇന്നയോളം തൻഭുജത്താൽനിന്നെ താങ്ങിയ നാമമേ ഉന്നം വച്ച വൈരിയിൻകണ്ണിൻ മുമ്പിൽ പതറാതെ കണ്മണിപോൽ കാക്കും കരങ്ങളാൽനിന്നെ മൂടി മറച്ചില്ലേയോർദ്ദാൻ കലങ്ങി മറിയുംജീവിതഭാരങ്ങൾ ഏലിയാവിൻ പുതപ്പെവിടെ നിന്‍റെ വിശ്വാസശോധനയിൽനിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല നിന്‍റെ ഉടയവൻ നിന്നവകാശംതന്‍റെ ദാസരിൻ നീതിയവൻ
Read Moreഎണ്ണി എണ്ണി തീരാത്ത നന്മകൾ
എണ്ണി എണ്ണി തീരാത്ത നന്മകൾ എന്‍റെമേൽ ചെരിഞ്ഞവനെഎണ്ണമില്ലാത്ത നിൻ നന്മകൾ അഖിലംപാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ(2)പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തിരക്ഷയേകി നിൻ കൃപയാൽ (2)ഹൃദയത്തിൻ മലിനത നീക്കി നിദാന്തംനിന്നെ കാണാനും കൺകൾ തുറന്നൂ (2); എണ്ണി..മനസ്സിൻ മുറിവുകളുണക്കാൻസ്നേഹത്തിൻ തൈലം പൂശി (2)കദനം നിറഞ്ഞൊരെൻ ജീവിത യാത്രആമോദമാക്കി നീ തീർത്തു (2); എണ്ണി..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു രാജൻ വരുന്നിതാ നാശലോകം
- പുകഴുവാൻ ഒന്നുമില്ലീ ധരണിയിൽ
- യേശു നാഥനേ എൻ യേശു നാഥനേ
- ഇന്നു കണ്ട മിസ്രയേമ്യനെ കാണുക
- ഒന്നിനെക്കുറിച്ചും വിചാരം വേണ്ട

