Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ആനന്ദം ആനന്ദം ആനന്ദമേ ബഹു

ആനന്ദം ആനന്ദം ആനന്ദമേ ബഹു സന്തോഷം നൽകുന്നോരാനന്ദമേ മാതാവിൽ മക്കളിൽ ബന്ധുക്കളിൽപ്പോലുമേ കാണാവതല്ലാത്തൊരാനന്ദമേ എപ്പോഴും സന്തോഷം സന്തോഷം നൽകുന്ന ആനന്ദമേ പരമാനന്ദമേ ധന്യന്മാരേയും അഗതികളേയും ഒന്നിച്ചു ചേർക്കുന്നോരാനന്ദമേ ക്രിസ്തുവിൻ രക്തത്താൽ വീണ്ടെടുത്ത മക്കൾ ആനന്ദം കൊണ്ടവർ തുള്ളിടുന്നു നിക്ഷേപം കിട്ടീടിൽ ലഭ്യമാകാതുള്ള ആനന്ദം കൊണ്ടവർ തുള്ളിടുന്നു ഈ ഭൂവിലിത്രയും ആനന്ദമുണ്ടെങ്കിൽ സ്വർഗ്ഗത്തിലെത്രയോ ആനന്ദമേ എന്നാത്മാവേ നീയും കണ്ടിടും വേഗത്തിൽ ആനന്ദക്കൂട്ടരെ മോക്ഷപുരേ ഈ മൺശരീരമുടയുന്ന നേരത്തിൽ വിൺശരീരം നമുക്കേകിടുമേ അല്പനേരം കൂടി താമസിച്ചീടുകിൽ ആത്മപ്രിയൻ മുഖം മുത്തിടാമേ […]

Read More 

ആനന്ദം ആനന്ദം എന്തൊരാനന്ദം

ആനന്ദം ആനന്ദം എന്തോരാനന്ദം വർണ്ണിപ്പാനാവില്ലേ രാജാധി രാജനെൻ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ(2) പാടീടാം സാനന്ദം കർത്താധി കർത്തനെ താണു വണങ്ങീടാം മോടിവെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം;- പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചേശു പാരിതിലെന്നെ പാലിക്കും പരൻ പരമാനന്ദത്താൽ;- ലോകത്തിൻ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ ആനന്ദമേകിടുന്നേ;- കാന്തനവൻ തന്‍റെ ആഗമനമോർത്തു കാലം കഴിച്ചിടുന്നേ കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ ഉള്ളം കൊതിച്ചീടുന്നേ;- Aanandam aanandam enthoraanandam Aanandam aanandam enthoraanandam varnnippaanaaville […]

Read More 

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2) അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2) ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2) മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്‍റെ ചിറകടിയിൽ(2) തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ- ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2) ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ(2) ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാൻ (2) […]

Read More 

ആനന്ദമാം ഈ ജീവിതം തന്ന

ആനന്ദമാം ഈ ജീവിതം തന്ന യേശുവേ എന്നും വാഴ്ത്തിടും ഞാൻ ഇത്രമാം ഭാഗ്യം തന്ന എൻ പ്രീയാ നന്ദിയൊടങ്ങെ വാഴ്ത്തിടും ഞാൻ എന്നേശുരാജ എൻ പ്രീയ നാഥാ കാലമിനിയും ദീർഘമാണോ? എത്രയും വേഗം എന്നെയൊരുക്കി ചേർത്തിടണേ നിൻ രാജ്യമതിൽ ലോകമെനിക്കു ഒന്നിനാലുമെ യോഗ്യമല്ലെയെൻ പ്രാണനാഥാ കാലമെല്ലാം തികഞ്ഞില്ലേ പ്രിയാ മേലോകേ വന്നു വാണിടുവാൻ;- ശുദ്ധിയില്ലാതെ നിൻമുൻപിൽ നില്പാൻ ആർക്കു സാധിക്കും ശുദ്ധിമാനേ പൂർണവിശുദ്ധി നൽകണേ പ്രീയാ നിന്നെ കാൺമാൻ എന്നാശയെല്ലാം;- മേഘാരൂഢനായ് തേജസ്സിൽ കാന്തൻ ശുദ്ധരേ ചേർക്കാൻ […]

Read More 

ആനന്ദമാനന്ദം ആനന്ദമേ ആനന്ദം

ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ ഞാനെന്‍റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;- ആനന്ദ… ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;- ആനന്ദ… മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;- ആനന്ദ… താതന്‍റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;- ആനന്ദ… Aanandamaanandam […]

Read More 

ആനന്ദമായ് ആഘോഷമായ്

ആനന്ദമായ് ആഘോഷമായ് അവൻ പൊന്നു നാമം ഞാനുയർത്തിടും(2) ഇക്ഷിതിയിൽ നാം രക്ഷകനെ സ്തുതിച്ചീടുമേ കഷ്ടതയിൻ ശോധനയിൽ നാം പ്രിയനെ സ്തുതിച്ചീടുമേ (2) സ്തുതിച്ചിടാമേ നാം സ്തുതിച്ചിടാമേ നാം രക്ഷകന്‍റെ നാമം ഉയർത്തിടാമേ നാം (2) തൻ ചങ്കിലെ ചോരതന്നു നമ്മെ വീണ്ടവനെ നന്ദിയോടെ സ്തോത്രത്തോടെ നാം വാഴ്ത്തി പുകഴ്ത്തിടാമേ(2) എൻ ക്ലേശം തീരുന്ന നാൾകൾ അടുത്തേ എൻ പ്രാണനാഥനെ എതിരേറ്റിടുന്ന നാൾ (2) Aanandamaayu aaghoshamaayu Aanandamaayu aaghoshamaayu avan ponnu naamam njaanuyartthitum(2) ikshithiyil naam […]

Read More 

ആനന്ദമായ് ആത്മനാഥനെ

ആനന്ദമായ് ആത്മനാഥനെ ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി;- അനുദിനമിന്നു അനുഭവിക്കുന്നു ആത്മസന്തോഷം അനന്ത സൗഭാഗ്യം;- അന്ത്യംവരെയും അന്തികെയുള്ള ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ;- അത്ഭുതമേശുവിന്നുപമ സ്നേഹം ആരാലും വർണ്ണ്യമല്ലവൻ കൃപകൾ;- അല്പനാൾ മാത്രം കൂടാരവാസം അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ;- Aanandamaayu aathmanaathane Aanandamaayu aathmanaathane aayusellaam njaan paati sthuthikkum akyathyangal neekki paapangal pokki avan makanaakki svarggatthilirutthi;- anudinaminnu anubhavikkunnu aathmasanthosham anantha […]

Read More 

ആ ആ ആ ആ എന്നു കാണും യേശു

ആ ആ ആ ആ എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;- എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;- ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;- യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്;- മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;- Aa […]

Read More 

ആ ആ ആ ആ എൻ പ്രിയൻ ഓ ഓ

ആ ആ ആ ആ എൻ പ്രിയൻ ഓ ഓ ഓ ഓ നല്ലവൻ ഈ വിധ സ്നേഹിതൻ പാരിലാർ? വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ ലോകമാം കടൽ തിരത്തള്ളലിൽ പൂകുമിവൻ പാറയിൻ വിള്ളലിൽ കൈവിടുകയില്ലവൻ അല്ലലിൽ വീഴുകിൽ തൻ ശാശ്വതകൈകളിൽ;- ചൂടെഴുന്ന ശോധനവേളയിൽ കൂടെവന്നു ചേരുമാ ചൂളയിൽ നശ്വരമല്ലാത്തൊരു ദേഹവും ഈ ശരീരം മാറ്റി താൻ തന്നിടും;- കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ വീട്ടിലെത്തി വിശ്രമിക്കും നാൾ വരെ ഹല്ലേലൂയ്യ പാടിടും മോദമായ് വല്ലഭനാം എൻ പ്രിയൻ […]

Read More 

ആ കരതാരിൽ മുഖമൊന്നമർത്തി

ആ കരതാരിൽ മുഖമൊന്നമർത്തി ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ തിരു ഹൃദയ കാരുണ്യ തണലിൽ ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ കാൽവറി നാഥാ കരുണാമയാ കനിയേണമേ സ്നേഹ നാഥാ (2) ഈ ജീവിത കുരിശിന്‍റെ ഭാരം ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2) ഈ നീറുന്ന ഓർമ്മകളെല്ലാം ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി.. ആ ക്രൂശിത രൂപത്തിൽ നോക്കി ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2) ആ വചനങ്ങൾ അനുസരിച്ചെന്നും ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ; ആ കരതാരിൽ മുഖമൊന്നുമർത്തി Aa karathaaril mukhamonnamartthi Aa karathaaril mukhamonnamartthi […]

Read More